" ആര്യനക്ഷത്രം " ആര്‍ഷഭാരത ഭുവിലുദിച്ചൊരു-
ആദ്യനക്ഷത്രം ആര്‍ദ്ര മാനവ ഭാവമിയന്നൊരു
അനഘനക്ഷത്രം
അലയൊലികള്‍ക്കു മപ്പുറമുണ്ടതി-
നാദര്‍ശത്തിന്‍ അലയൊലികള്‍
ആദരവുള്ളോരു കതിരൊളികള്‍
പട്ടുനെയ്ത കരാംഗുലികള്‍,
നട്ടുണര്‍ത്തിയ കാമനകള്‍
തൊട്ടു നില്‍ക്കുകയാണൊരു സംഘ-
-ശക്തി തന്നുടെ ഭാവനകള്‍
അതിനൊരു പല്ലവി യുണരട്ടെ !
പവിത്ര ഗാഥകളോഴുകട്ടെ !!
രാജമന്ദിര വേദികളില്‍
കീര്‍ത്തിയേകിയ ശില്പികളായ് കാത്തുവച്ച കിനാക്കളിലെല്ലാം
പൊട്ടുചാര്‍ത്തു മുപാസകരായ്
അവര്‍ക്ക്ചരിതമൊരുങ്ങട്ടേ!
അവനിയിലെങ്ങുംനിറയട്ടേ!!!!
"ആര്യ നക്ഷത്രം " aa
No comments:
Post a Comment