Sunday, September 15, 2013

തിരുവോണം പോലും തനിമ നിലനിർത്താത്ത മലയാളികൾ!

മലയാളിയുടെ തനിമ കൈവിട്ടു പോകുന്ന മലയാള മഹോത്സവം ,തിരുവോണം പോലും പഴമ നിലനിർത്താത്ത മലയാളികൾ!
പണ്ടുകാലങ്ങളിൽ കുട്ടികൾ പറിച്ചു കൊണ്ടുവരുന്ന പൂക്കൾ വീട്ടു മുറ്റങ്ങളിൽ മനോഹാരിത വിടർത്തുമായിരുന്നു.
ഓണത്തിന്റെ  ആവേശ തിരയിളക്കം  കുഞ്ഞുമനസ്സുകളില്‍ കൂടെ  വൃദ്ധരിലും  അലയടിക്കും.
കളിക്കുട്ടുകാരുമൊത്ത് അന്നത്തെ കുഞ്ഞുങ്ങൾ കളിച്ച്ല്ലസിക്കുമായിരുന്നു.കണ്ടുരസ്സിക്കുന്ന വൃദ്ധജനങ്ങളുടെ കൂട്ടവും ഓണത്തിനു ശോഭപകര്‍ന്നു.
ഓണപ്പുടവയ്ക്കും മഹത്വമുണ്ടായിരുന്നു,ഊഞ്ഞാലും,തുമ്പി തുള്ളലും കൌതുകമായിരുന്നു.

ഇന്നിതെല്ലാം പഴമയുടെ ദ്രവിച്ച ആചാരങ്ങളായി പരിണമിച്ചു.
ഇന്നും മലയാളികൾ ഓണം ആർഭാടമായി ആഘോഷിക്കുന്നു.
ഓണം ഇന്നു തമിഴ്‌നാടിന്റെ സമ്പത്തുകാലവും കൂടിയാണ്.
മാവേലിയെ വരവേല്ക്കാൻ തമിഴന്റെ പൂവ് ഇല്ലെങ്കിൽ കേരളം ശൂന്യമാകും!
തിരുവോണത്തിന് സദ്ധ്യഒരുക്കാൻ തമിഴനെ ആശ്രയിക്കാതെ പറ്റുമോ?
പച്ചക്കറിക്ക് തമിഴനും,അരിക്കും പലചരക്കിനും മറ്റു സംസ്ഥാനങ്ങളും കനിയണം. 
എന്തിനേറെ ആഹാരകാര്യത്തിൽ പോലും മലയാളി മാറിയിരിക്കുന്നു.
ഏറ്റവും കൂടുതൽ കോഴികളെ കൊന്നു തിന്നുന്നവർ മലയാളികളാണ്.
മാടുകളെ തിന്നുന്നതും മലയാളികൾ.
ഓണാഘോഷം തകൃതിയിൽ നടക്കുമ്പോഴും പതിവില്കവിഞ്ഞ തിരക്ക് ബിവറേജസ് -നു മുന്നിലെന്നത് കേരളത്തിന് മാത്രം അഭിമാനിക്കാവുന്ന റിക്കാഡാണ്.
മദ്യപാനം മലയാളിയുടെ അഭിമാനമായി മറിയോ?
മദ്യശാലകളുടെ മുന്നിലെ " Q "കണ്ടാൽ,അവിടത്തെ തെരക്കുകണ്ടാൽ മലയാളിയുടെ മഹത്വം മനസ്സിലാക്കാം.
സ്വന്തം വീട്ടിൽ അരിയും മറ്റും വാങ്ങാൻ കടയിൽ പോകുന്നതിൽ അഭിമാനക്ഷതം കാണുന്നവർ,
പൊരിവെയിലിൽ മദ്യശാലക്ക് മുന്നിൽ അര ദിവസത്തോളം നില്ക്കുന്ന നിൽപ്പ് മാന്യതയുടെ 
മുഖമുദ്രയായിക്കാണുകയാണ് പുതുതലമുറ!!
അഭിമാനത്തിന്റെ  മുദ്ര!!.
മദ്യപാനം പരസ്യമായ ഒരാചാരമാക്കി മാറ്റുകയാണ്.
പൊതുസ്ഥലങ്ങളിൽ പരസ്യമായി മദ്യപിക്കുന്നു.
ശാസ്സിക്കേണ്ടവരും,ശിക്ഷിക്കേണ്ടവരും മദ്യപാനികളോ,കൂട്ടുകുടിയന്മാരോ ആയിരിക്കും.അവര്‍  സമുഹത്തില്‍  മാന്യന്മാരും.
കേരളജനതക്ക് മാവേലി നഷ്ടപെട്ടപ്പോൾ,ഒരുനല്ല രാജഭരണകാലത്തെ സത്യസന്തതയും,ഊഷ്മള സുഖങ്ങളുമായിരുന്നു നഷ്ടമായത് .
ആ സുരഭില കാലത്തെ മനസ്സിലേറ്റി, ആ ഓർമ്മയെ താലോലിക്കുകയാണ് തിരുവോണത്തിലൂടെ മലയാളി.
മദ്യപാനം എന്ന ആഘോഷം തിരുവോണത്തിന്റെ തനിമ നഷ്ടമാക്കി.
മദ്യാസക്തി  സമൂഹത്തിലേക്കു പകർന്നു കൊടുത്ത് ഒരു പറ്റം മദ്യപന്മാരെ വളർത്തുകയാണ് ഇവിടെ സാമൂഹ്യവിരുദ്ധർ ചെയ്യുന്നത്.
സമൂഹത്തില്‍  ചിലരുടെ മനപ്പൂര്‍വ്വമായ  പ്രവണത  മനസ്സിലാക്കാന്‍  വൈകിയാല്‍  മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുമാറു  വരും  തലമുറ വന്‍ വിപത്തിന്നു അടിമകളാകും. 
മനോരോഗികളുടെ  എണ്ണം  വര്‍ദ്ധിക്കും.
മരണവീട്ടില്‍ പോലും  മദ്യപന്മാരുടെ ആഘോഷം സഹിക്കാന്‍ വയ്യാതയിരിക്കുന്നു.
വിവാഹ ചടങ്ങുകള്‍ അലങ്കൊലമാക്കാനും മദ്യപന്മാര്‍ കാരണമാകാറുണ്ട്.
നിർദ്ധോഷികളായ ചെറുപ്പക്കാരെ വലയിൽ കുരുക്കി,ഭൂരിഭാഗത്തെ സൃഷ്ടിക്കുന്നു.
മദ്യാപാനികൾ എന്ന് പറയാൻ സമൂഹത്തിൽ ആരും ഉണ്ടാവരുത്.
എല്ലാവരും മദ്യപരാണെങ്കിൽ അവർക്ക് പരസ്പരം മദ്യപാനി എന്നു വിളിക്കാൻ കഴിയില്ലല്ലോ?
രാജ്യം തീവ്രവാദികളുടെ നിരീക്ഷണത്തിലാണ്,അതിലേറെ തീവ്രശ്രദ്ധ മദ്യപാനികളില്‍ സർക്കാർ ചെലുത്തിയില്ലെങ്കിൽ,നമ്മുടെ കേരളം ഭ്രാന്തന്മാരുടെ കേളികേന്ദ്രമാകും! തർക്കമില്ല.
ആർഭാടമായ പേകൂത്തുകളുടെ ആസ്ഥാനം കേരളമാകും!.
മാവേലിക്ക് പകരം "മദ്യവയ്യാവേലികള്‍ക്ക് "വരവേല്പ് ആഘോഷമാണ് നമ്മുടെ കേരളത്തിനു ചേർന്നത്‌.
നന്മകള്‍ മറന്ന മദ്യപന്മാര്‍ .ആഘോഷം ആഭാസമാക്കുന്നു!
നമ്മുടെ സര്‍ക്കാര് ചെയ്യുന്നത് രസ്സകരമായ അനുഭവമായി തോന്നുന്നു. 
മദ്യം നിർലോപം ജനങ്ങൾക്ക്‌ കുടിക്കാൻ കൊടുക്കുന്നു,കുടിക്കുന്നവനെ പിടിക്കുന്നതും ശിക്ഷിക്കുന്നതും കൊടുക്കുന്ന സർക്കാർ തന്നെയാണ്.
നോട്ടിരട്ടിപ്പ് സംഘത്തില്‍ പെടുന്ന നിരപരാധി കിട്ടിയതുമായി രക്ഷപെടാന്‍ തുടങ്ങുമ്പോള്‍ ഇരട്ടിപ്പുകാര്‍ തന്നെ പോലീസ് വേഷത്തില്‍ അവരുടെ കൈവശമുള്ള നോട്ടുകള്‍ വാങ്ങി വിരട്ടി ഓടിക്കുന്നു,അതിനു തുല്യമാണ്  സര്‍ക്കാരിന്റെ മദ്യ വില്‍പ്പനയും.
മദ്യം വാങ്ങുന്നവൻ കുടിക്കാൻ വേണ്ടിയാണ്.
കുടിക്കുന്നത് മാനസ്സിക ഉത്തേജനം(ലഹരി) കിട്ടാനാണ്.
ലഹരി തലയിൽ കയറിയാൽ പലർക്കും പലതും തോന്നുമെന്ന് കൊടുക്കുന്നവർ അറിയാതെ പോകുന്നത് ശരിയാണോ?
ലഹരി വിറ്റുകിട്ടുന്ന പണത്തെക്കാളേറെ അവരെ ശിക്ഷിച്ചും സർക്കാർ പണം ഉണ്ടാക്കുന്നു?
ഇതെന്തു ന്യായമാണ്?സർക്കാർ കൊടുക്കുമ്പോൾ അമൃതാണ്,?അവർ കൊടിക്കുമ്പോൾ  മദ്യം!
ഒരുപക്ഷെ!കുടിയന്മാരുടെ സംഘടന(യുണിയന്‍ )ഉണ്ടായാൽ ഇതിനെ ചോദ്യം ചെയ്യാനും,സമരം സംഘടിക്കാനും അധികകാലം വേണ്ടിവരില്ല.

സംസ്കാരം നഷ്ടപെട്ടതു സര്ക്കാരിനാണ്!
സംസ്കാര സമ്പന്നരായ ജനതയെ വളർത്തേണ്ട സർക്കാർ പണത്തിന്റെ ആർത്തിയിൽ  കേരള ജനതയെ മദ്യപാനത്തിലൂടെ തീരാ രോഗികളും,
വെറിയന്മാരും,ഭ്രാന്തന്മാരും ആക്കി മാറ്റുകയാണ്.
സമൂഹത്തിലെ സ്ഥാനമാനങ്ങൾ പോലും മദ്യപന്മാരുടെ കൈകളിലാണ്?വീട്ടിലെ അന്തരീക്ഷം പോലും താറുമാറാകുന്നു? ബലാൽസംഗങ്ങൾ പെരുകുകയാണ്.
മാതാപിതാക്കൾക്ക് മക്കളെ തിരിച്ചറിയാത്ത കാലമായിരിക്കുന്നു,
പെരുകുന്ന വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതും മദ്യപന്മാരാണ്.
അപകടങ്ങള്‍ പെരുകുകയാണ്.
സർക്കാർ മദ്യം കൊടുത്ത് പുറകെ പോലീസ് വേഷത്തിൽ അവരെ പിടിക്കുന്നു,ശിക്ഷിക്കുന്നു,വൻതുക പിഴ വാങ്ങുന്നു,ഇനിയും കുടിച്ചുവരാനുള്ള അനുവാദവും കൊടുക്കുന്നു? എന്താ?ഇത്രയും സംസ്കാരം തുടിക്കുന്ന സർക്കാർ ലോകത്ത് കാണുമോ?മാവേലിയുടെ അഥവാ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാത്രമേ വിചിത്രമായ ഈ സംഭവങ്ങള്‍ കാണുകയുള്ളൂ.
കേരളത്തില്‍ മിക്കസ്ഥലങ്ങളിലും കുടിയന്മാരുടെ ആഭാസകരമായ കലാപരിപാടികളും കാണാവുന്നതാണ്.
ഇത്ര പൊതുജനസേവകരായ,സന്മനസ്സുള്ള,
കാര്യപ്രാപ്തിയുള്ള,കൃത്യനിഷ്ടയുള്ള സർക്കാർ കേരളത്തിലല്ലാതെ മറ്റൊരിടത്തും കാണുകയില്ല!!!.
ചില ഫാക്ടറികൾ ഉത്പാദനത്തിൽ ഉണ്ടാകുന്ന അസംസ്കൃത വസ്തുക്കൾ പലവിധ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ ഉതകുന്ന പോലെ,കുടിയന്മാർ മൂലം സർക്കാരിനും എത്രവിധത്തിൽ വരുമാനം ലഭിക്കുന്നു.
സർക്കാരിന്റെ കാമധേനു മദ്യവില്പ്പന ശാലകളാണ്.
നാട്ടിൽ അനേക കോടി മദ്യ ശാലകൾ തുറക്കട്ടെ,കേരളത്തിൽ എല്ലാ ജനങ്ങളും മദ്യപാനികൾ ആയിത്തീരട്ടെ,അതിലൂടെ കേരള സർക്കാർ വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കട്ടെ,തന്മൂലം സ്വകാര്യ ആശുപത്രികൾക്കും നേട്ടമുണ്ടാകുമല്ലൊ?അതും സർക്കാരിന് നേട്ടമാണ്.മദ്യപന്മാര്‍ വര്‍ദ്ധിച്ചു പല കുടുംബങ്ങളും പരിഭ്രാന്തിയില്‍ നെട്ടോട്ടം ഓടുമ്പോള്‍ കുടിയന്മാരെ സഹായിക്കാനും,കുടിനിര്‍ത്താനും പുതിയ ആശുപത്രികള്‍ ഉയര്‍ന്നു വന്നുകഴിഞ്ഞു.
കുടിയന്മാര്‍ ഒരു സാമ്പത്തിക ശ്രോതസ്സു കൂടിയാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം.
വിവേകാനന്ദൻ കേരളത്തെ ജാതിവ്യവസ്തയുടെ പേരില് ഭ്രാന്താലയം എന്ന് വിശേഷിപ്പിചെങ്കിൽ ,ഇന്ന് സമനില തെറ്റിയ മദ്യപന്മാരുടെ കൂട്ടമാണ്‌ യഥാർത്ഥ ഭ്രാന്താലയം.
സർക്കാർ കണ്ണുതുറക്കില്ല, പൊതുജനം മദ്യത്തിന്നെതിരെ കണ്ണ് തുറക്കുക തന്നെ വേണം!!!.
വരും തലമുറ മദ്യത്തെ ഉപയോഗിക്കുന്ന രീതിതന്നെ മാറിയേക്കാം. പിടിച്ചുനില്ക്കാൻ കഴിയാത്തത്ര വളർന്നാൽ മലയാളി ലോകജനതക്ക് മുന്നിൽ നാണം കെടും!.
അതിനാൽ വരും തലമുറയെ കടിഞ്ഞാണിടാൻ ഉതകുംവിധം നമ്മളിൽ അറിവ് ശേഷിക്കുന്നവർ തയ്യാറാകണം!!!
ആത്മാർഥത നിഷ്കളങ്കരായ ജനങ്ങളോടായിരിക്കണം,
അതിനുകഴിയുന്നവർ ഒത്തുകൂടും എന്ന് വിശ്വസിക്കുന്നു!!!   ലോകത്തിന്റെ ഏതുകോണിലും മലയാളികള്‍ അവരുടെ മഹത്വത്തെ ഉയര്‍ത്തി സൂക്ഷിക്കും, നന്മകള്‍ അപൂര്‍വ്വമായി വിടരുന്നവ ആകരുത്?സധാ വിടരുന്ന പുഷ്പങ്ങളാവട്ടെ മലയാളിയില്‍ വിടരുന്ന നന്മ!!!
ലോകമലയാളികള്‍ക്ക് ഉത്സ്സാഹത്തിന്റെയും,ഉന്മേഷത്തിന്റെയും കുളിര്‍മ്മ നിറഞ്ഞ ഒരായിരം ഓണാശംസകള്‍ ഒരിക്കല്‍ കൂടി നേരുന്നു!!!!!                                                                 രഘുകല്ലറയ്ക്കൽ 
ആര്യപ്രഭ