Thursday, May 24, 2012

മലയാളനാട് !!!

മലയാളനാട് !!

അറബിക്കടലിന്‍ തീരത്ത -
ങ്ങനെ ഹരിതഭമയമായ് മലയാളം !
അറിവുകള്‍ നേടിയ ജനതതി -
യിവിടെ മാനത്തോടെ വസിക്കുന്നു .
മാമലകാക്കും മലയാളത്തില്‍ ;
മാമാങ്കങ്ങള്‍ പലവിധമാം .
ഓണമൊരുക്കും പ്രകൃതിയുമിവിടെ ;
കണികളൊരുക്കും വിഷുവല്ലോ!
ആമ്പല്‍ക്കുളവും വയലേലകളും ;
ആല്‍മര മമ്പരചുംബികളായ്;
ഗ്രാമ മിതല്ലോ !കേരള ജനതയ്ക്കനു -
ഗ്രഹമല്ലോ...! കൂട്ടായ്മ !!!
ഹിന്ദു ,മുസ്ലിം ,ക്രിസ്ത്യാനികളും ;
ഒന്നായ് ചേര്‍ന്നൊരു കൂട്ടായ്മ !!!
പള്ളികള്‍ കാവുകള്‍ മോസ്ക്കുകളവിടെ
ഉള്ളില്‍ നിറയും നിറവോടെ .
ലളിത മനോഹര ഭാഷയുമവിടെ
ലോകത്തുന്നതി,നെറുകയിലായ്, 
ഭൂമിയിലെങ്ങും കേളികള്‍ കേട്ടൊരു
ഭൂവിഭാഗമാം മലയാളം !!
സുഗന്ധ വ്യഞ്ജന സമഗ്ര -
സുന്ദര സംഭരമിന്നും മലയാളം !!!
ഇന്നും നമ്മുടെ ഭാരതഭൂവില്‍
മിന്നും ചെറിയൊരു ഭൂഭാഗം !
നാനാത്വത്തില്‍ ഏകത്വത്തെ -
നിനവോടെന്നും നിലനിര്‍ത്തും ,
മലയാളത്തിന്‍ മഹത്വമല്ലോ -
മാനം മുട്ടെ ഉയര്‍ത്തുന്നു !!!!!!
                   ,,,,,,,,,,,,,,,,,,രഘുകല്ലറയ്ക്കല്‍
ആര്യപ്രഭ  

അമ്മേ !മൂകാംബികേ !!!

അമ്മേ !മൂകാംബികേ !!!

അമ്മേ !നമസ്തുതേ !മൂകാംബികേ !ദേവി!!
അമ്മതന്‍ കാരുണ്യ മരുളേണ മെന്നിലായ്‌ !
അമൃതമതു നിറയുമാ ;കണ്‍കടാക്ഷങ്ങളും !
അറിവു തന്നോതുവാ നമ്മതന്‍ സ്നേഹവും !
അനുഗ്രഹ മേകേണമമ്മേ !മൂകാംബികേ !
അറിവിനായ് ഞാനിതാ തൃപ്പാദമണയുന്നു !
അകതാരിലുണരുന്ന മോഹങ്ങളത്രയു -
മറിവായലിഞ്ഞങ്ങിതെന്നില്‍ വിളങ്ങണം!
അക്ഷരമാല യാലത്ഭുതം തീര്‍ക്കുവാന-
മ്മതന്‍ ദിവ്യത്വമറിയാതിതാരുണ്ട്.....?
അഹ !മതുകളില്ലായ്മ ചെയ്യുവാനമ്മതന്‍
ആശിസ്സിതെന്നുമെന്നുള്ളില്‍ തിളങ്ങണം !
ആകാമിതെല്ലാ മെന്നമ്മതന്‍ ദൃഷ്ടിയില്‍ ;
ആകാമിതാര്‍ക്കും അസ്സാദ്ധ്യമല്ലാകുവാന്‍ .
.........................രഘുകല്ലറയ്ക്കല്‍