Tuesday, July 28, 2015

ഭാരതത്തിൻറെ ജനകീയ മുൻ രാഷ്ട്രപതി



ഭാരതത്തിൻറെ മുൻ ജനകീയ രാഷ്ട്രപതി ഡോ: APJ അബ്ദുൾ കലാം അന്തരിച്ചു!!!!
സാമാന്യ ജനതയ്ക്കൊപ്പം സാധാരണക്കാരനായ മുൻ രാഷ്ട്രപതി.
രാഷ്ട്രീയം തൊട്ടുതീണ്ടാത്ത തലയെടുപ്പുള്ള മുൻ രാഷ്ട്രപതി.
അവിവാഹിതനായ ആർഭാഡമില്ലാത്ത മുൻ രാഷ്ട്രപതി.
ശാസ്ത്രജ്ഞനായ കാര്യശേഷിയുള്ള മുൻ രാഷ്ട്രപതി.
കുട്ടികളെ ജീവനുതുല്ല്യം സ്നേഹിച്ച മുൻ രാഷ്ട്രപതി.
അറിവുനേടാൻ ആഗ്രഹിക്കുന്നവരെ ആവോളം അനുഗ്രഹിക്കുന്ന മുൻ  രാഷ്ട്രപതി.
ഭാരതത്തിൻറെ ശാസ്ത്രനേട്ടങ്ങളിൽ പ്രധാന പങ്കു വഹിച്ച മുൻ രാഷ്ട്രപതി.
ലാളിത്യത്തിന്റെ നിറകുടമായ ഭാരതത്തിൻറെ അഭിമാനമായ മുൻ രാഷ്ട്രപതി.
പാവപ്പെട്ടവനെ മാറോടണയ്ക്കാൻ ഒരുമടിയും കാണിക്കാത്ത മുൻ രാഷ്ട്രപതി.
തൻറെ കൊച്ചുനാളിലെ യാതൊന്നും മറക്കാൻ ഇഷ്ടപ്പെടാത്ത മുൻ രാഷ്ട്രപതി.
ലോകജനതയ്ക്ക് മുന്നിൽ ഭാരതത്തിന്‌ അഭിമാനത്തോടെ പറയാവുന്ന ശാസ്ത്രജ്ഞനായ മുൻ  രാഷ്ട്രപതിയാണ് ഡോ: APJ അബ്ദുൾ കലാം!
അദ്ദേഹത്തിൻറെ ലളിത ജീവിതം ലോക ജനതയ്ക്ക് മാതൃകയാണ്.ഉയർന്ന പദവിയിൽ വിരാജിക്കുമ്പോഴും സാധാരണ നാട്ടുമ്പുറത്തു കാരനായി ജീവിക്കാൻ അദ്ദേഹം തയ്യാറായി.
വൻകിട ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ മറ്റുള്ളവർ മുള്ളും,കത്തിയും കഷ്ടപ്പെട്ട് ഉപയോഗിക്കുമ്പോൾ,അവ മാറ്റി വച്ച് സ്വന്തം കൈ കൊണ്ട് ഭാരത ജനതയുടെ തനതു ശൈലിയിൽ ആഹാരം കഴിച്ചു മേന്മ തെളിയിക്കുക മാത്രമല്ല, ഭക്ഷണം പാകം ചെയ്തവരെ നേരിൽ കണ്ട് അഭിനന്ദിക്കുക പോലും ചെയ്ത വലിയ മനുഷ്യൻ!!!.
ദാരിദ്ര്യത്തിന്റെ കഷ്ടതകളിൽ മുങ്ങി വളർന്ന ചെറുപ്പകാലം അദ്ദേഹത്തിനു നാണക്കേടിനെ അല്ല ആർജ്ജവമുള്ള കർമ്മശേഷിയെ ആണ് സമ്മാനിച്ചത്‌.
ആഗോള തലത്തിൽ 'മിസൈൽ മാൻ ഓഫ്‌ ഇന്ത്യാ'എന്ന വിശേഷണത്തിന് പാത്രമാണ് അദ്ദേഹം.
ഭാരത രത്നം,പത്മ ഭൂഷൻ,പത്മ വിഭൂഷൻ ഭഹുമതിയും ആദ്ദേഹത്തെ തേടിയെത്തി.
2015-ജൂലൈ 27-നു വൈകിട്ട് 6-52-നു ഷില്ലൊങ്ങിലെ ഇന്ത്യൻ ഇൻസ്റ്റുറ്റിറ്റ്യുട്ട് ഓഫ് മാനേജ്മെന്റിൽ 84-)o വയസ്സിലും വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുക്കവേ കുഴഞ്ഞുവീഴുകയായിരുന്നു.ഹൃദയാഘാതമാണ് മരണകാരണം.
ശാസ്ത്ര രംഗങ്ങളിൽ വർണ്ണിച്ചാൽ തീരാത്തത്ര മേന്മകൾ അദ്ദേഹത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.ദീർഘ വീക്ഷണം പ്രാവർത്തികമാക്കാനുള്ള ത്വര'വിഷൻ 2020'അദ്ധേഹത്തിന്റെ സ്വപ്നമാണ്.കേരളാ നിയമസഭയിൽ വച്ച പത്തിന പരിപാടികൾ .
നമുക്ക് മറക്കാൻ കഴിയാത്തവിധം സ്വപ്‌നങ്ങൾ പ്രവർത്തി പദത്തിൽ എത്തിക്കാൻ വിശ്രമമില്ലാതെ തുനിഞ്ഞിറങ്ങിയ ശ്രേഷ്ഠ വക്തിത്വം!!
ഭാരതത്തിൽ ഇതിനു തക്കതായി ആരുണ്ട്‌?
APJ അബ്ദുൾ കലാമിന് പകാരമായി അദ്ദേഹം മാത്രമേ ഉള്ളു!!!!!
വിവര സാങ്കേതിക വിദ്യയിൽ ഭാരതത്തിന്‌ തീരാനഷ്ടമാണ അദ്ദേഹത്തിന്റെ വേർപാട്.
തനതായ വക്തിത്വമുള്ള മഹത്തായ ഭാരത പൌരന്റെ വേർപാടിൽ നാമെല്ലാവരും ഒരുപോലെ വേദനിക്കണം,ഇനി ഒരു വക്തിയെ നമുക്ക് ചൂണ്ടിക്കാണിക്കാൻ ഇല്ല എന്നതു തന്നെ.!!!!!
മാന്യനായ അതുല്യ പ്രതിഭയ്ക്കുമുന്നിൽ കോടി,കോടി പ്രണാമങ്ങൾ!!!!!  
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!raghu kallarackal!!!!!!!!!!
ആര്യപ്രഭ

Monday, July 27, 2015

രാമായണത്തിലെ കൈകേകി!!!


രാമായണത്തിലെ കൈകേകി!!!
ദശരദപുത്രനായ ശ്രീ രാമനെ കൌസല്യയെക്കാൾ ഏറെ സ്നേഹിക്കുന്ന മാതാവാണ്,കൈകേകി!
രാജ്യം ശ്രീ രാമ പാട്ടാഭിഷേക ഒരുക്കങ്ങൾ പൂർത്തീകരിക്കുന്ന വേളയിൽ മന്ഥരയെ കണ്ടു രാജ്യമെല്ലാം അലങ്കരിച്ചിരിക്കുന്ന കാരണം തിരക്കുകയാണ് കൈകേകി .
"ദുർഭഗേ!മൂഢെ!മഹാഗർവ്വിതെ!നീ ഉറങ്ങിക്കിടന്നോ,നിനക്ക് വലിയ ആപത്തു വന്നടുത്തു.നിനക്ക് ആരും ഉണ്ടാവില്ല.രാമൻറെ രാജ്യാഭിഷേകം അടുത്തനാൾ ഉണ്ടാകും"
മന്ഥര കോപിഷ്ടയായി കൈകെകിയെ ശാസിക്കുകയാണ്.
അതുകേട്ട കൈകേകി മന്ദസ്മിതം തൂകി,രാമന്റെ പാട്ടഭിഷേകം അറിഞ്ഞ  സന്തോഷാദിഖ്യത്താൽ മന്ഥരയ്ക്ക് സ്വർണാഭരണം സാമ്മാനിച്ചു കൊണ്ട് പറഞ്ഞു "രാമ കുമാരനോളം പ്രിയമുള്ള ഒന്നും എന്റെ ഉള്ളിലില്ല.ഭരതനെക്കാൾ എന്റെ രാമനെയാണ്എനിക്ക് സ്നേഹം ,രാമനു കൗസല്യയെക്കാൾ സ്നേഹം എന്നോട് തന്നെ എന്നതിന് ഒരു സംശയവുമില്ല.പിന്നെ എന്തിനു നീ രാമനെ ഭയക്കണം".സന്തോഷത്താൽ മന്ഥരയുടെ വാക്കുകൾ തട്ടിമാറ്റുന്ന കൈകേകിയെ അവൾ തന്ത്രപൂർവ്വം വശത്താക്കുന്നു."പാപേ!നിന്നെ രാജാവ് വഞ്ചിക്കുകയാണ്.നിന്റെ പുത്രൻ ഭരതനേയും,ശത്രുഘനനെയും അമ്മാവൻ വശം പറഞ്ഞു വിട്ടുകൊണ്ട് രാജ്യാഭിഷേകം രാമനു നൽകിയാൽ,ലക്ഷ്മണനും രാജ ഭരണ സൌഖ്യം ലഭിക്കും.ഇപ്പോൾ യാതൊരു സൗഭാഗ്യവും കിട്ടാതെ ദാസിയായ്കഴിയുന്ന സുമിത്രയ്ക്കും രാജസൗഖ്യം ലഭിക്കും.നിർഭാഗ്യവതിയായ നീ ദാസിയായി കൗസല്യയെ പരിചരിച്ചു കഴിയേണ്ടിവരും.
ഭരതനും ഇതുതന്നെ ഗതി.
ഒരുപക്ഷെ നാടുകടത്തുകയോ,വധിക്കുകയോ ആവാം.
മറിച്ചാണെങ്കിൽ ഭരതന്റെ കീർത്തിയിൽ നിനക്ക് സുഖമായി വാഴാം.അതിനായി രാജാവ് നിനക്ക് സുരാസുരയുദ്ധത്തിൽ വിജയത്തിനും,രാജാവിന്റെ ആയുസ്സിനും കാരണഭൂതയായ നിനക്ക് തരാൻ തയ്യാറായ രണ്ടു വരം ചോദിക്കാനുള്ള അവസരം വന്നിരിക്കുന്നു.
വരദാനമായി ഭരതനു രാജ്യാഭിഷേകവും,രാമനു പതിന്നാലു വർഷം കാനന വാസവും ആവശ്യപ്പെടണം"രാജാവിനോട് കോപത്താൽ പെരുമാറേണ്ട വിധവും മന്ഥരഉപദേശിച്ചു. ഉള്ളിൽ തട്ടിയ അവളുടെ ഉപദേശം കൈകേകി പ്രാവർത്തികമാക്കി.
ദശരദന് പ്രിയപ്പെട്ടവളായ കൈകെകിയുടെ കരഞ്ഞു കലങ്ങി മുടിയഴിഞ്ഞു,കണ്ണീരിൽ നനഞ്ഞ മുഖവുമായി തറയിൽ കിടന്നുള്ള വിഭ്രാന്തി നിറഞ്ഞ പ്രവർത്തി രാജാവിനെ വളരെ വേദനിപ്പിച്ചു.
ഭരതനു രാജ്യവും,രാമനെ കാട്ടിലയക്കണമെന്ന കൈകെകിയുടെ വാക്ക് അദ്ദേഹത്തെ തളർത്തി.
അദ്ദേഹം ചിത്ത ഭ്രമം പിടിപെട്ട പോലെ കരഞ്ഞു മോഹാലസ്യത്തിലേക്കു വീണു.
മന്ത്രി സുമന്ത്രരെക്കൊണ്ട് രാമനെ വിളിപ്പിച്ചു.
രാമനോട് കൈകെകിതന്നെ കാരണം അറിയിക്കുകയും,രാമൻ സർവ്വതാ കാനനവാസത്തിനു സമ്മതിക്കുകയും,
പിന്നെ സ്വന്തം മാതാവായ കൌസല്യയോടും,ലക്ഷ്മണനോടും,സീതയോടും അനുവാദം വാങ്ങുന്ന നേരത്ത് അവരെല്ലാം രാമനൊപ്പം പുറപ്പെടാൻ തയ്യാറാകുന്നു.
നിവർത്തിയില്ലാതെ ലക്ഷ്മണനെയും,സീതയേയും കൂടെ കൂട്ടാൻ രാമൻ സമ്മതിക്കുന്നു..തുടർന്നു സുമിത്രാമ്മയുടെ അനുഗ്രഹവും,അനുവാദവും വാങ്ങാനായി പുറപ്പെടുന്നു .
പുത്രന്മാരെ അനുഗ്രഹിച്ചു സുമിത്ര,തന്റെ പുത്രനായ ലക്ഷ്മണനോട് ഉപദേശിക്കുന്നത് ശ്രദ്ദേയമാണ്."ജേഷ്ടനെ പരിചരിച്ചു കൂടെത്തന്നെയുണ്ടാകണം.രാമൻ പിതാവായ  ദശരദനാണെന്ന ബോധവും,സീത മാതാവായ ഞാനാണെന്ന ബോധവും,കാനനം അയോദ്യയാണെന്നുറച്ചു കൊള്ളുക.എല്ലാം നന്നായ്‌ വരും."മാതൃ വചനം ശിരസ്സാ വഹിച്ചു തൊഴുതു
ലക്ഷ്മണനും.രാമൻറെ കാനാന വാസം അറിഞ്ഞു ദുഃഖ സാന്ദ്രമായ ജനാവലിയുടെ തോറ്റക്കം ചൊല്ലലും,കരച്ചിലും കണ്ട് അവരെ സമാധാനിപ്പിച്ചു,എല്ലാർക്കും ദാനം കൊടുത്ത് നഗ്ന പാദരായി കാട്ടിലേക്ക്പുറപ്പെടുന്നു,കൂടെ വിലാപത്തോടെ ജനാവലിയും.
ഇഷ്ട്തോഴി മന്ഥര പറയുന്നതില്പ്പരം മറ്റൊന്നും കൈകേകിക്കില്ല.!!!!
രാമായണ കഥയുടെ താക്കോൽ  മന്ഥരയുടെ വാക്കുകൾ തന്നെയാണ്.
ദശരദന്റെ മൂന്നു ഭാര്യമാരിൽ ആദ്യസ്ഥാനം കൗസല്യക്കാണെങ്കിലും രാജാവിനു പ്രിയമുള്ളവൾ രണ്ടാം ഭാര്യയായ കൈകേകി തന്നെയായിരുന്നു.
അവൾ പറയുന്നതൊന്നും രാജാവ് നിരാകരിക്കില്ല.അധികാരത്തോടെ പറയാനുള്ള ആർജ്ജവം കൈകെകിക്കും ഉണ്ടായിരുന്നു.
സൗമ്യയായ സുമിത്ര മൂന്നാം ഭാര്യയാണെങ്കിലും,ദാസിയുടെ സ്ഥാനം മാത്രമായിരുന്നു. എന്നാൽ ലക്ഷ്മണനെ അനുഗ്രഹിച്ച് ഉപദേശിച്ച വാക്കുകൾ ലോക ജനതയ്ക്ക്,പ്രത്യേകിച്ചു മാതൃ ഹൃദയങ്ങൾക്ക്‌ മാതൃക തന്നെയാണ്.
മനുഷ്യനിൽ ദൈവം ഉൾക്കൊള്ളുന്നു എന്ന് ഉപദേശിക്കുന്ന ഉത്തമ ഗ്രന്ഥ മാണ് രാമായണം.
മനുഷ്യനിലെ(ഇരുട്ടു-മായാണം)രാ-മായണം എന്നത് ഗ്രന്ഥം ആവർത്തിച്ച് ഉപദേശിക്കുന്നു.
മഹാവിഷ്ണു  രാമനായി അവതരിച്ചു,അവതാര ധർമ്മങ്ങൾ എല്ലാം നടത്തി. മനുഷ്യനു പറ്റുന്ന അനേകം അബദ്ധങ്ങളും,ജനസമ്മതിക്കായി ധർമ്മമെന്നു വരുത്തി ചെയ്ത പൊങ്ങച്ചവും മനുഷ്യോചിതമായിരുന്നു.രാവണൻ കട്ടുകൊണ്ട് പോയതു മായാസീതയെയാണെന്ന് നന്നായറിയാവുന്ന ശ്രീരാമൻ,ജനഹിതത്തിനായി അഗ്നി ശുദ്ധി വരുത്തിയ സീതയെ,അധമന്മാരുടെ വാക്കുകൾക്ക് സ്ഥാനം കൊടുത്ത് കാട്ടിലയക്കുക സാമാന്യ മനുഷ്യന്റെ പ്രവർത്തിയാണ്.
മനുഷ്യന്,അവൻറെ ഉള്ളിലെ ഇരുട്ടകറ്റാൻ പോന്ന ഗ്രന്ഥമാണ് രാമായണം.
                                               രഘു കല്ലറയ്ക്കൽ
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ