Monday, January 30, 2012

മഹാത്മാ ഗാന്ധിയുടെ 64 മത് രക്തസാക്ഷിത്വദിനം!!

മഹാത്മാ ഗാന്ധിയുടെ 64 മത്  രക്തസാക്ഷിത്വദിനം!! 
ലോകം  എന്നും ആദരവോടെ നെഞ്ചി ലേറ്റുന്ന നമ്മുടെ രാഷ്ട്ര പിതാവിന്റെ 64 മത് ധീരരക്ത സാക്ഷിത്വ ഓര്‍മ്മ ദിനത്തില്‍ നമുക്കും പ്രണാമം അര്‍പ്പിക്കാം!!!
മൊട്ടത്തലയും,വട്ട കണ്ണടയും,മെലിഞ്ഞുണങ്ങിയ ശരീരവുമുള്ള,അര്‍ദ്ധനഗ്നനായ ഒരിന്ത്യക്കാരനെ
ലോകജനത എന്നും ആദരിക്കുന്നു!!!!! .
..............................................ഗാന്ധിജിയെ!!!!
നമുക്കഭിമാനിക്കാന്‍ ഇതില്‍പരം എന്തുവേണം?.
സഹിഷ്ണതയുടെ ആകെത്തുകയായ അദ്ദേഹത്തിന്‍റെ പുഞ്ചിരി,..........
ഏതു കഠിന ഹൃദയനേയും സരള മാക്കുമായിരുന്നു!.
നാനാത്വത്തില്‍ ഏകത്വം പ്രവര്‍ത്തിയിലൂടെ,നമ്മെ പഠിപ്പിച്ചതും മഹാത്മാഗാന്ധി തന്നെയാണ്.
സര്‍വ്വ മതങ്ങളെയും ഒന്നായ്ക്കണ്ട മഹാജ്ഞാനി!!!!
ആര്‍ക്കു വേണ്ടിയും ത്യാഗം ചെയ്യാന്‍ തയ്യാറായിരുന്നു!!.
മറ്റുള്ളവര്‍ ഉപയോഗിച്ച കക്കൂസ്‌ വൃത്തിയാക്കുന്നതില്‍ പോലും 
മടികാണിക്കാത്ത മഹായോഗി!!
അന്നത്തെ കക്കൂസ് ഇന്നത്തെ പോലായിരുന്നില്ല,
പാട്ടയില്‍ മലം ശേഖരിച്ചു,
ഉപയോഗം കഴിയുമ്പോള്‍ എടുത്തുമാറ്റി
വൃത്തിയാക്കണമായിരുന്നു.
അങ്ങിനെ എന്തെല്ലാം കാര്യങ്ങള്‍ !!
യോഗിവര്യനായ അദ്ദേഹത്തിനു ശത്രുക്കള്‍ ഉണ്ടായിരുന്നില്ല.
നമ്മളില്‍ വെറി പൂണ്ടഒരാള്‍
(നാധൂറാം ഗോഡ്സെ),  
സമാധാനത്തിലൂടെ സ്വാതന്ത്ര്യം നമുക്ക്  
നേടിത്തന്ന ആ മഹാത്മാവിനെ വകവരുത്തി,
ലോകജനതയെ ഞെട്ടിച്ചു,ലോകം തീവ്ര ദുഃഖത്തിലായി!!
കറുത്ത ദിനം ...........................................!!! 
ഇന്നും നാം ജനുവരി മുപ്പത് ...............!!!!!!!!! 
ഗാന്ധിജി അനുസ്മരണ ദിനമായി ആചരിക്കുന്നു!!.
മനുഷ്യ ദൈവങ്ങളെ ആദരിക്കുന്ന നാം;
ആദ്യം ദൈവമായി ആദരിക്കേണ്ടത് മഹാത്മാഗാന്ധിയെ തന്നെയാണ്.!!!!
ആ മഹാത്മാവിനു മുന്നില്‍ ഒരു'കണിക'പോലുമല്ലാത്ത ഞങ്ങള്‍,
ഞങ്ങളുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു!!!!! . 
#################################### 
ആര്യപ്രഭ 

Wednesday, January 25, 2012

ഡോ. സുകുമാര്‍ അഴിക്കോടിന് ആദരാജ്ഞലി !!

ഡോ. സുകുമാര്‍ അഴിക്കോടിന് ആദരാജ്ഞലി !!
ബഹുമുഖ  വ്യക്തിത്വത്തിന്റെ പൂര്‍ണമായ രൂപമാണ് അഴിക്കോടന്‍ മാഷ്‌ .
പ്രസംഗകലയുടെ കുലപതി ,സാഹിത്യ വിമര്‍ശകന്‍ ,തത്വ ചിന്തകന്‍ ,കലാസ്വാതകന്‍ ,എഴുത്തുകാരന്‍ ,പ്രഗല്‍ഭനായ അദ്ധ്യാപകന്‍ ,സാമൂഹ്യ വിമര്‍ശകന്‍ അതിലുപരി തികഞ്ഞ 
ഗാന്ധിയന്‍ .
വിഭാര്യനായ അദ്ദേഹത്തിനു വിവാദങ്ങളായിരുന്നു കൂട്ട് .
സംവാദങ്ങള്‍ സൃഷ്ടിച്ച്  കലഹിക്കാന്‍ തയ്യാറാകുകയും ,
വിവാദങ്ങളില്‍ പ്രസസ്തനാകുകയും ,
എന്നാല്‍ അതിന്റെ പേരില്‍ ആരോടും പിണങ്ങുകയും ചെയ്യാഞ്ഞ ശുദ്ദന്‍ .മലയാളത്തെ ഏറെ സ്നേഹിച്ച  വ്യക്തിത്ത്വം.
അച്ഛന്റെ കഴിവുകണ്ട് ,അച്ഛനെക്കാള്‍ വലിയവനായ മകന്‍ . 
ഗാന്ധിജിയില്‍ നിന്നും ഊര്‍ജ്ജം പകര്‍ന്ന ഗാന്ധിയന്‍ .
മലയാളത്തിന്റെ ഗര്‍ജിക്കുന്ന സിംഹം നമ്മെ വിട്ടുപിരിഞ്ഞു ,
അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ കേരള ജനതക്കൊപ്പം
ആര്യപ്രഭയും കണ്ണീര്‍ വാര്‍ക്കുന്നു .
അഴിക്കോടിന് ഒരായിരം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു ..!!!!!

Wednesday, January 18, 2012

ആത്മഹത്യ ഒന്നിനും പരിഹാരമല്ല !

ഒരു നിമിഷം ചിന്തിക്കൂ !!!!
എന്റെ ജീവിതത്തില്‍ വളരെ അടുത്തു സൗഹൃദം പങ്കുവച്ച ,
സുഹൃത്തിന്റെ അകാലത്തിലുള്ള വേര്‍പാട് .!
............................................ആത്മഹത്യ !!.
ശോചനീയമായ സംഭവം .......!
മരണം നാലുനാള്‍ കഴിഞ്ഞാണ് നാട്ടുകാരറിയുന്നത്.
ഹാളിലെ ഫാന്‍ ഹുക്കില്‍ ...........................!!!!!
തട്ടില്‍ തൂങ്ങിനില്‍ക്കുന്ന ശരീരം......................!!
............................................പഴുത്തു വീര്‍ത്തു ,
ഒലിച്ചിറങ്ങിയ പഴുപ്പ്നീര്‍ ഹാളില്‍ തളം കെട്ടിനില്‍ക്കുന്നു!!!!!.
തൊട്ടാല്‍ കൈവിരല്‍ ശരീരത്തില്‍ 
പൂണ്ടു പോകുംവിതം ജീര്‍ണ്ണിച്ചു വീർത്ത ജഡം!!.
ഭീഭത്സമായകാഴ്ച.!അസ്സഹനീയമായ മണം..!!
സഹനം നഷ്ട പെട്ട നിമിഷങ്ങള്‍!!
ഓര്‍ക്കാന്‍ ഇഷ്ട മില്ലാത്ത കാഴ്ചകള്‍.
ഇനി ഒരിക്കലും ആര്‍ക്കും ,ഉണ്ടാവരുതേ !!
ദൈവത്തോട് കേണുപോയി.
ദയനീയ കാഴ്ച കണ്ടുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല.
ജഡം ഇറക്കാനും,പോലീസിന്റെ സഹായങ്ങൾക്കും കൂടെ നടക്കുമ്പോഴും,ഓർമ്മകളുടെ ആത്മരോദനം തലക്കു ചുറ്റും കറങ്ങുകയാണ്.
ജഡം താഴെ ഇറക്കാൻ ആരും തയ്യാറായില്ല.
വൻ തുക സമ്മതിച്ച്; താണു കേണു പറഞ്ഞു,സ്വബോധത്തോടെ കഴിഞ്ഞതിനാൽ ലഹരിയുടെ ബലത്തിൽ അവര് ചെയ്തു.
ആ വേദനയുടെ നെരിപ്പോടില്‍ ........................!!!!!!
അറിയാതെ ഹൃദയം വിങ്ങിയ ഈരടികള്‍ !!!
"എന്തിനു നീയിതു ചെയ്തുവെന്‍സോദരാ!
ഏതിനും പരിഹാര മുണ്ടിന്നു നമ്മളില്‍.
എത്രയോ നാളുകള്‍ കേണു ഞാന്‍,നിന്നിലെ;
അത്രക്കറിയാത്ത നൊമ്പരം പങ്കിടാന്‍.
നാട്ടുകാര്‍ക്കറിയാത്തതല്ല നിന്‍
നാട്ട്യങ്ങള്‍,എങ്കിലും നൊമ്പരമില്ലാതെയുമില്ല.
നല്ല വാക്കാലത്ത് തീര്‍ത്തു നീ മാനസം;
നല്ലപോല്‍ പോറലകറ്റിടേണ്ടു!
മദ്യം നിനക്കൊരു ആശ്വസമാകിലും;
മറ്റുള്ളോര്‍ക്കാര്‍ക്കുമേ തോന്നലില്ലാ.
മദ്യത്തില്‍,മുക്തിക്കായ് മനസ്സില്‍ നീ-
മുറ്റിയ,വേദന തെല്ലുമകന്നതുണ്ടോ?
ലഹരിയുടെ പടുകുഴിയിലന്നു നീ വീണപ്പോള്‍,
ലഹളയില്ലാതില്ല ഒരു നാളുമാശ്രയം!!
ലഹരിയാണവള്‍,നിനക്കെങ്കിലും സോദരാ !
രമിക്കുവാൻ നിന്നോടു മോഹമില്ല .
അതുമേറെക്കഷ്ടമാണെങ്കിലും സംഭവം,
അതുതന്നെയല്ലയോ,സത്യമെന്‍ സോദരാ!!
അതുതന്നെയാണല്ലോ,മുറ്റിയ നൊമ്പരം;
അടിതെറ്റി ഒരുനാളില്‍ തൂങ്ങി നീ മച്ചിലായ് ...!!!!!."
..............................................നൊമ്പരത്തോടെ !!!!!!!!!!!!
മനുഷ്യന്‍,മാത്ര മല്ല ,സകല ജീവ ജാലങ്ങളും ഒരുനാള്‍ മണ്‍മറയണം! പ്രകൃതിയുടെ നിയതിയാണ്‌.ആവാസ വ്യവസ്ഥയാണ്!!
പ്രകൃതിക്ക് വിരുദ്ധമായി ജീവനെ സ്വയം നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല.
ആത്മഹത്യ ശാശ്വതമല്ലാത്ത മരണമാണ്.
പ്രകൃതി വിരുദ്ധമാണ്.
മരണം നമ്മെ തേടിവരേണ്ടാതാണ്.
നാം സ്വയം എടുക്കേണ്ടതല്ല.
അത് സത്യമായിരിക്കണം.കള്ളനാണയമാകരുത്.
മനുഷ്യന്‍ മറ്റുചരാചരങ്ങളില്‍ നിന്നും വ്യത്യസ്തനാണ് .!
ചിന്തിക്കാനും ,വിലയിരുത്താനുമുള്ള മനസ്സും,
ശേഷിയുണ്ട്..,,,,,,, പക്ഷേ !
ഭാരിച്ച മനോവേദന തരണം ചെയ്യാന്‍
അവനു സാദിക്കാതെ വരാറുണ്ട്.!!
സമുഹത്തിലെ മാന്യത നിലനിര്‍ത്തി,സ്വകാര്യതയിലെ ജീര്‍ണതകള്‍ മൂടിവക്കാന്‍ വല്ലാതെ പാടുപെട്ടു,കഴിവുകളും,
കഴിവുകേടുകളും തരംതിരിക്കുമ്പോൾ മനസ്സിന്റെ 
പിടിവിട്ടു പോകുമ്പോള്‍.........!,
സാമ്പത്തിക കെടുതിയുടെ നെരിപ്പോടില്‍ നീറുമ്പോള്‍........!!
സമൂഹത്തില്‍ ഒറ്റപെട്ടെന്ന തോന്നല്‍ വരുമ്പോള്‍.......!
മനസ്സിന്റെ സമനില തെറ്റിപ്പോകും.
പക്ഷേ........ !!നമ്മൾ സ്വയം മരിച്ചാൽ ഇതെല്ലാം നേർ  വഴിക്കാകും എന്ന് എന്താണ് ഉറപ്പ്?
മരിച്ചാൽ ഒന്നും അറിയില്ല എന്ന മനോഭാവം!!ഭീരുവിൻറെ ഒളിച്ചോട്ടം എന്നുപറയുന്നത് അർത്ഥവത്താകുന്നു.
ഒരു നിമിഷം നിങ്ങളുടെ മക്കളെയോ ,
ബന്ധുക്കളെയോ, ഒരുപക്ഷെ......! കഴിഞ്ഞകാല അനുഭവങ്ങളെയോ,
നമ്മളില്‍ താഴെയുള്ള വേദനിക്കുന്ന അനേകരേയോ,ഓര്‍ത്തു നോക്കാന്‍ 
ശ്രമിച്ചാല്‍,മറ്റുള്ളവരുടെ വേദന മനസ്സിലാക്കുന്ന ഒരാൾക്കും സ്വയം മരിക്കാൻ കഴിയില്ല.
അധീവ വേദനയിലും,ഒടുങ്ങാത്ത പട്ടിണിയിലും നീറി കഴിയുന്ന എത്രയോ?
ക്യാൻസർ ആശുപത്രികളിൽ വാർഡുകളിൽ വേദന കൊണ്ട് പുളയുന്ന മനുഷ്യരും,നാളെ ജീവിതത്തെ ആഗ്രഹിക്കുന്നവരാണ്.
ഇതെല്ലാം മനസ്സിരുത്തിയാൽ,
നമ്മളനുഭവിക്കുന്ന തീവ്ര ദുഃഖം കെട്ടടങ്ങും.
അവിചാരിത നിമിഷത്തില്‍! ആ വ്യക്തിയുടെ സ്വകാര്യതയില്‍ സംഭവിക്കാവുന്ന മാനസ്സിക വിസ്ഫോടനം ഒരുനിമിഷം മാറ്റിനിര്‍ത്തിയാല്‍,സംഘര്‍ഷത്തിന്റെ രൂഷത വിട്ടകന്നു,സമചിത്തത വീണ്ടെടുത്തു 
സമൂഹത്തിലേക്കു മടങ്ങിവരും.
കൂട്ടം കൂടി പോകുന്ന, കൂട്ടത്തില്‍ ഒരാളെ കാണാതെ വന്നാല്‍;ഉണ്ടാകുന്ന വ്യസനം.....,
ആകുലത....... പറയാന്‍ വയ്യ......... !
അപ്പോള്‍ കൂടെയുള്ളവന്‍ ഒരു നാള്‍ ആത്മഹത്യ ചെയ്‌താല്‍ വേദന അടക്കാന്‍ കഴിയുമോ??
കൂട്ടത്തിലുള്ള ഒരാള്‍ പെട്ടന്ന് മരണത്തിലേക്ക് പോവുക!!!!സഹിക്കാൻ വയ്യ!അപ്പോൾ മരണം സ്വയം നടപ്പിലാക്കിയാലോ?
ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത സംഭവമാണ് മരണം!!!!
ആത്മഹത്യ അതിലേറെ അസഹനീയമാണ്.
ആത്മഹത്യ മരണത്തില്‍ പെടുന്നതല്ല ,
അതുകൊണ്ട് അങ്ങനെയുള്ളവര്‍
ദൈവത്തിന്റെ മരണലിസ്റ്റില്‍ പെടുന്നുമില്ല.
ദൈവത്തിന്റെ മുന്നില്‍ അയാള്‍ മരിച്ചിട്ടില്ല.
ആത്മഹത്യ!സമൂഹത്തോട് ചെയ്യുന്ന കടുത്ത അനീതിയാണ്.
കൂടെ നില്‍ക്കുന്ന സഹജീവിയോടു
കാണിക്കുന്ന വഞ്ചന..........!!!!!!!!!
മരിച്ചവനേക്കാൾ ജീവിച്ചിരിക്കുന്നവരെ കൊല്ലാക്കൊല ചെയ്യുന്ന,മഹാപാതകമാണ്.
എന്തെല്ലാമാണെങ്കിലും,,,,,,,,,,,,,,,,,,ആത്മഹത്യ!
ഒന്നിനും ഒരു പരിഹാരമല്ല.
മനോവേദനക്ക് പരിഹാരം കിട്ടാതെ നീറുന്ന മനസ്സുമായ് പുളയുന്നവരെ നിങ്ങള്‍ ഉള്ളു തുറക്കാന്‍ ഒരവസരം ഒരുക്കുക.....!!!! സ്വയം തയ്യാറായാല്‍ ഏറെ നന്ന്,
കഴിയുമെങ്കില്‍ പ്രശ്നങ്ങള്‍ ഉള്ളിലോളിപ്പിക്കാതെ ആരോടെങ്കിലും തുറന്നു പറയുക!!!!!!
കഴിവതും തുറന്ന മനസ്സോടെ കഴിയാന്‍ ശ്രമിക്കുക!
അടഞ്ഞു കഴിഞ്ഞ മനസ്സില്‍;
നമ്മളെക്കാള്‍ വേദനിക്കുന്ന..............,
കഷ്ടത അനുഭവിക്കുന്നവരെ ഓര്‍ക്കുക!
കഴിഞ്ഞുപോയ നമ്മുടെ തന്നെ ജീവിത അനുഭവം അയവിറക്കുക!!
ജനിപ്പിച്ച മാതാപിതാക്കളെ ഒരുനിമിഷം സ്മരിക്കുക!!
നമ്മോടു കടപ്പെട്ടവരെ ഓര്‍ക്കാന്‍ ശ്രമിക്കുക!!
ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നവന്‍ ഭീരു വാണെന്ന സത്യം മനസ്സില്‍ ആവര്‍ത്തിക്കുക!!
ഏതു പ്രതിസന്ധിയേയും നേരിടാന്‍ വേണ്ടിയാണ് ദൈവം മനുഷ്യന്,ബുദ്ധിയും,വിവേകവും കൊടുത്തത്.!!
അതില്ലാത്തവന്‍ "സ്വയം" മരിച്ചു ചെന്നാല്‍;
ദൈവം പോലും അംഗീകരിക്കില്ല!!.
ജനിച്ചു തിരിച്ചറി വാകുംവരെ കഷ്ടതകള്‍ പലപ്പോഴായി അനുഭവിച്ചു ജീവിച്ചു,
തിരിച്ചറിവിന്റെ ഉന്നതിയില്‍ നിന്ന്, ഒരു നിമിഷത്തില്‍ എന്തിനോ വേണ്ടി സ്വയം മരിച്ചാല്‍,
പ്രകൃതിയോടും,സഹജീവിയോടും കാണിക്കുന്ന നിഷേധം!അതിനപ്പുറം പറയാനില്ല .
ആ അപമാനം ലോകാവസാനം വരെ നിലനില്‍ക്കും!
അതുകൊണ്ട് ആത്മഹത്യ ഒന്നിനും പരിഹാരമല്ല!മരിക്കാനൊരുങ്ങുമ്പോൾ 
ഒരിക്കല്‍ കൂടി ചിന്തിക്കാന്‍ തയ്യാറാകുക!!!!!!!!!!!!!! 
ഭൂമിയിൽ മനുഷ്യനായി ജനിക്കുന്നത് ശ്രേഷ്ടതയാണ്..!വിവേകിയായ മനുഷ്യൻ അവിവേകിയായി മരണപ്പെടുന്നത് കൂടിനടന്നവർക്കും മാനക്കേടാണ് സമ്മാനിക്കുന്നത്.മനുഷ്യനാൽ കഴിയാത്ത ഒന്നും ഭൂമുഖത്തില്ല.പ്രശ്നങ്ങൾ ഉണ്ടാക്കാനും,അവ പരിഹരിക്കാനും മനുഷ്യനുമാത്രമേ കഴിയൂ.!!!!!നമ്മുടെ സമാധാനത്തോളം വില മറ്റുള്ളവരുടെ സമാധാനത്തിനും നാം കൽപ്പിക്കുമെങ്കിൽ മരണം വരെ നമുക്കും കാത്തിരിക്കാം.
തിടുക്കത്തിൽ മരണം ഉണ്ടാക്കുകയല്ല വേണ്ടത്.സമൂഹത്തിന് വേദന കൊടുത്ത് മണ്‍മറയുന്നവൻ എന്നും അതേ വേദനയിൽ തളച്ചിടപ്പെടും,മോചനമില്ലാത്ത അപഹാസ്യതയിൽ!!!!!!നമ്മാലല്ലാതെ;മരണം വരുന്നതുവരെ നമുക്ക് കാത്തിരിക്കാം.........!!!!!!!
"ലോകാ സമസ്താ; സുഖിനോ ഭവന്തു!! "
ആപ്ത വാക്യം നമ്മിലും മുഴങ്ങട്ടേ !!!!!!!!!!!!!!!!!!!!.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,രഘു പാടിവട്ടം

Sunday, January 15, 2012

ഭൂവിലെ താരകങ്ങള്‍

   ഭൂവിലെ താരകങ്ങള്‍ 



പുല്‍മേടുകളില്‍ മാനുകള്‍ മേയും 
പുത്തന്നുണര്‍വ്വായ്‌ മലമേലെ !
ചിന്നിച്ചിതറി പൂക്കള്‍ വിരിഞ്ഞു 
മാമലെ മേലേ മോഹനമായ് !!
മിന്നി മറഞ്ഞു പറന്നു രസിക്കും
മിന്നും താരകള്‍ ,ശലഭങ്ങള്‍ .!
കള കള കൂജനമരുവികള്‍ പാടി,
കുയിലുകള്‍ മേലേ കുളിര്‍ നാദം!
തിങ്ങി നിറഞ്ഞു രസിച്ചു മദിക്കാന്‍ 
തടിയന്‍ മുയലുകള്‍ പലവഴിയായ്!
വയലേലകളില്‍ ആടി രസിക്കും 
നെല്ലോലകളില്‍ ചെറുകിളികള്‍ !
പലചെറു കണികകള്‍ ഒന്നായ്‌ ചിതറി 
ഒരുചെറു മഴയായ് വിണ്ണാകെ!
പരല്‍ മീനുകള്‍ ;തെളി നീരതിലായി
തെന്നി തെന്നി നിറഞ്ഞാകെ !!!
               രഘു കല്ലറയ്ക്കല്‍

Friday, January 13, 2012

അമ്മേ..!ദേവീ ........!!

അമ്മേ..!ദേവീ ........!! 
സര്‍വ്വ മംഗള പുണ്യ ഭൂജിത ;
സല്‍കലാ നിധി ദായികേ.....!
സര്‍വ്വവും പരി പൂര്‍ണ്ണമാക്കും ;
സിംഹ വാഹിനി ദേവി നീ .....!
അംബുജാസന പുഷ്പ തോരണ;
സര്‍വ്വാഭരണ വിഭൂഷിതേ.......!!
സിദ്ദി ലക്ഷ്മി ...!വിഷ്ണു പത്നി.....!!
ലോകമാതേ...!സര്‍വ്വതാ.............!! 
വിണ്ണിനെ വിനയാക്കിടുന്ന 
വിശ്വമാതേ! മൂകാംബികേ......!!
വിവശരാമീ ഞങ്ങളെ നീ ..
വൻപോടെന്നും,കാക്കണേ....!!!!!!
                                                             രഘു കല്ലറക്കല്‍ 

Thursday, January 12, 2012

"അസൂയ ജിവിതത്തില്‍ '"

                           "അസൂയ '"
നുഷ്യമനസ്സുകളെ അലട്ടുന്ന വേദനകളുടേയും,ആകുലതയുടെയും പിരിമുറുക്കത്തിൽ,നമുക്കില്ലാത്തതിനെ അമിതമായി ആഗ്രഹിക്കുമ്പോൾ ഉണ്ടാകുന്ന പ്രവണതയിൽ ഉടലെടുക്കുന്ന വികലതയാണ് അസൂയ!!!.
ആവശ്യത്തിനും അപ്പുറത്തെ ആഗ്രഹം,അത് നേടാൻ കഴിയാത്തതിലുള്ള അമർഷം,നല്ലവഴിയിൽ നേടുന്നവരോട് തോന്നുന്ന അസഹിഷ്ണതമൂലം അസ്സൂയ ഉടലെടുക്കുന്നു. 
മറ്റവർക്കുള്ളതെല്ലാം തന്റെതു മാത്രമാകണം എന്ന ദുരാഗ്രഹം,എത്രശ്രമിച്ചാലും നേടാൻ കഴിയാതെ വരുമ്പോൾ നിരാശമൂലം ഉണ്ടാകുന്ന മാനസിക അവസ്ഥ,അസൂയയിലേക്ക് വഴിതുറക്കുന്നു.
ഒന്നും നേടാനാകാതെ തളർന്ന മനസ്സിൽ പകയെന്ന വികാരം ഉടലെടുക്കുകയും,ഒന്നിനോടും താൽപ്പര്യമില്ലാതെ നശീകരണ മനസ്ഥിതി ഉണരുകയുമാണ്ചെയ്യുന്നതു.
അസൂയ മൂത്ത് നശീകരണമനോഭാവം ജീവിതത്തിൽ മുഴുനാളും കൊണ്ടുനടക്കുന്നവരും കുറവല്ല.
ആയാസകരമായ ജീവിതത്തില്‍ നല്ലതിന് വേണ്ടി ഉപയോഗിക്കുന്ന അസൂയ വളരെ ഫലപ്രദമാണ്.
ഒരാളുടെ കഠിനാദ്വാനത്തിലൂടെയുള്ള ഉയര്‍ച്ചകണ്ടു അസൂയപൂണ്ട് അയാളെ പ്പോലാകാന്‍ ശ്രമിക്കുന്നത് നല്ലതാണ്.
നേടാതെവരുമ്പോൾ അസൂയ ഉണ്ടാകാതെ നോക്കണം.കഠിനാദ്ധ്വാനത്തിലൂടെ നേടിയതു മേലനങ്ങാതെ നേടാൻ ശ്രമിച്ചു കിട്ടാതാകുമ്പോൾ അസ്സൂയയിൽ സുഖം കാണുകയാണ് അസൂയാലുക്കൾ.
അയാള്‍  നേട്ടങ്ങള്‍ ഉണ്ടാക്കിയതില്‍ അസൂയപൂണ്ട് ഒരു തൊഴിലും ചെയ്യാതെ കുറ്റങ്ങള്‍ കണ്ടുപിടിക്കാനും ,തേജോവധം ചെയ്തു,പ്രചരിപ്പിക്കാനും സമയം 
കണ്ടെത്തുന്നവര്‍ നിശബ്ദരായ സാമുഹ്യ ദ്രോഹികളാണ്.
തന്നെക്കാള്‍ മേലെ കഠിനാദ്വാനത്തിലൂടെ  വളരുന്നവരെ നിലം പരിശാക്കാന്‍ ഏതു 
നാണം കെട്ട പ്രവര്‍ത്തിക്കും തുനിയുന്നവര്‍!,
കുശുമ്പും,കുന്ന്യായ്മയും,ഏഷണിയുംപറഞ്ഞു നടക്കുന്ന അസൂയാലുക്കള്‍, സമുഹത്തിലെ പുഴുക്കുത്തുകളാണ്.
അവര്‍ എത്രയോ മുമ്പേ നശിച്ചുകഴിഞ്ഞു,എന്നാല്‍ മറ്റുള്ളവരെക്കൂടി നശിപ്പിക്കാനുള്ള വഴി തേടുകയാണവര്‍.
ആരുടേയും ഒന്നും ആഗ്രഹിക്കാത്തവരായിരിക്കാം
ഇവര്‍, ആരോടും ഒന്നും ആവശ്യ പ്പെടാത്തവരും 
ആയിരിക്കാം,പക്ഷെ!
നശീകരണ മനസ്ഥിതിയുള്ളവർ,സാമുഹ്യ വ്യവസ്ഥിതി മാറ്റി എഴുതാന്‍ അവരാലാകും!!.
ഒരു കുടുംബം കുളം തോണ്ടാന്‍ അവരുടെ ഒരു വാക്കു മതി.
ഇങ്ങനെയുള്ളവര്‍ നിസംഗഭാവം നടിക്കാന്‍ ബഹു മിടുക്കരായിരിക്കും."ഞാനൊന്നും അറിഞ്ഞില്ലേ!രാമനാരായണാ!"എന്ന അവസ്ഥയിലായിരിക്കും ഇവരുടെ നടപ്പും,ഭാവവും,അവർ മൂലം സമൂഹത്തിൽ എന്തു നഷ്ടം ഉണ്ടായാലും അറിഞ്ഞതായി നടിക്കാത്തവരായിരിക്കും. അവരെ സൂക്ഷിക്കുക!!!!
നമ്മുടെ പുരാണങ്ങള്‍ നമുക്ക് ഈ വിഷയങ്ങള്‍
കാട്ടിത്തരുന്നുണ്ട്.
ലോകോത്തര മഹാകാവ്യങ്ങളായ
മഹാഭാരതവും,രാമായണവും പ്രധാനമായും നമ്മെ ഓര്‍മ്മിപ്പിക്കുന്നു അസുയയും,കുശുമ്പും നാശത്തിനു വഴിയെന്ന്.
ഈ രണ്ടു കൃതികളിലും സംഭവങ്ങളുടെ 'കാരണം 'ഒന്നുതന്നെയാണ്, 'അസൂയ'.കൗസല്യയോടുള്ള കടുത്ത അസ്സുയ തന്നെയാണ് മന്ഥരയ്ക്ക്,തൻറെ ഇഷ്ട തോഴിയായ കൈകേകിയെ പ്രേരിപ്പിച്ച്,ഭരതനു രാജ്യാഭിഷേകവും,രാമനു 14-വർഷം കാനനവാസവും. 
മന്ഥരയുടെ അസൂയ ബുദ്ധിയിൽ ഉരുത്തിരിഞ്ഞ ചേതോവികാരം.ശകുനിക്കും മറിച്ചായിരുന്നില്ല സത്യസന്ധരായ പാണ്ഡവ കുലത്തെ കുളന്തോണ്ടുക തന്നെയായിരുന്നു ലക്‌ഷ്യം.
 ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്;ഭൂമിയില്‍ മനുഷ്യ ഉല്‍പ്പത്തികാലം മുതലേ ചില മനുഷ്യ മനസ്സുകളില്‍ ജന്മനാ ഉടലെടുക്കുന്ന ഒരു സുഖാനുഭൂതി തന്നെയാണ്അസൂയയും,കുശുമ്പും,
കുന്ന്യായ്മയും,ഏഷണിയും.നമ്മുടെ വിലപ്പെട്ട പലതും നഷ്ടപെട്ടാലും,സ്നേഹസമ്പന്നർ അതുമൂലം നഷ്ടപ്പെട്ടാൽ പോലും,വാശിയിൽ നിന്നും പിന്മാറാതെ പുതിയ കുതന്ത്രങ്ങൾ മെനഞ്ഞു 
വീണ്ടു  നാശം വിതയ്ക്കുന്നവർ.വലിയ നാശങ്ങൾ പോലും പതറാതെ നിന്നു കണ്ടു രസ്സിക്കുന്നവർ.
മാനസ്സിക രോഗം മൂലമുണ്ടാകുന്ന അസൂയ അവരറിയാതെ അവരെ ഭരിക്കുന്നു.
അതില്‍ മുഴുകുന്നവര്‍ പൂര്‍ണ്ണ തൃപ്തരും,
ഉത്തേജിതരുമാണ്!!
സമൂഹത്തില്‍ എന്തുനടന്നാലും അവര്‍ നിസംഗരായിരിക്കും.
ഉന്മത്ത മനോഭാവമാണ് അസുയാലുക്കളെ സുഖ സുഷുപ്തിയിലേക്കു നയിക്കുന്നതു.
സൂക്ഷിക്കേണ്ടവര്‍ സമാധാന പ്രിയരാണ്,സമൂഹം കെട്ടുറപ്പോടെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍.!
അസൂയാലുക്കൾക്ക് എല്ലാവരോടും പുശ്ച്ച മനോഭാവമായിരിക്കും.
ചോരകുടിക്കാതെ തരിശാക്കി ജീവനൂറ്റുന്ന,ചിരിച്ചും,സഹതപിച്ചും 
സമൂഹത്തെ പമ്പരം കറക്കുന്ന,മനസ്സു തെളിയാത്ത ഭൂമിയിലെ പിശാചുക്കള്‍.....!!! അസൂയാലുക്കൾ!!!!
അവരെ സൂക്ഷിക്കുക!!!
                                                                                 രഘു കല്ലറയ്ക്കല്‍
 ൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨ 
ആര്യപ്രഭ