Monday, April 16, 2012

കുടിവെള്ളം!....പ്രശ്നമാണ്!!!

കുടിവെള്ളം!....പ്രശ്നമാണ്!!!
വായു പോലെ തന്നെ,മനുഷ്യന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ശുദ്ധ ജലം !.......................
പഴയകാലങ്ങളില്‍ വായു പോലെതന്നെ വിലകൊടുത്തു വാങ്ങാത്ത ഒന്നായിരുന്നു കുടിവെള്ളം.!
ഇന്നത് സ്വര്‍ണ്ണം പോലെ വിലുയര്‍ന്ന അപൂര്‍വ്വ വസ്തുവിലേക്ക് മാറുകയാണ്!!.
പട്ടണ പ്രദേശങ്ങളില്‍ ,എന്തിനു ഗ്രാമങ്ങളില്‍ പോലും ടാങ്കര്‍ വണ്ടികളില്‍ വെള്ളം നിറച്ചു തലങ്ങും വിലങ്ങും
ഓടുന്നകാഴ്ച കണ്ടാല്‍ ;
ദാഹജലം കൊടുത്ത് "പുണ്യം" നേടാനാണെന്ന് തോന്നും.
തോടുകളിലെയും കിണറുകളിലെയുംഅഴുക്കുവെള്ളം നിറച്ചു പാഞ്ഞു നടന്നു പണമുണ്ടാക്കുക എന്ന"പുണ്യ"പ്രവര്‍ത്തി മാത്രമാണവരുടെ ലക്‌ഷ്യം.
അങ്ങിനെയുള്ള വെള്ളം കുടിക്കുന്നവര്‍
തീര്‍ച്ചയായുംരോഗികളാകും!!!
അതിനാല്‍ പച്ചവെള്ളം കുടിക്കാതിരിക്കുക !!!
പ്രധാനമായും അതിസാരം,മഞ്ഞപ്പിത്തം പോലുള്ള ജലജന്യ രോഗങ്ങള്‍ പരത്തുന്നത് ടാങ്കര്‍ ലോറികളിലെ വെള്ളമാണെന്നു ഓര്‍ക്കുന്നത് നല്ലതാണ് !!
മാത്രമല്ല ഈ ലോറികളില്‍ പലതും രാത്രി കാലങ്ങളില്‍ കക്കൂസ് മാലിന്ന്യങ്ങള്‍ അടിക്കുന്നതായി അറിഞ്ഞിട്ടുണ്ട്!!.
മനുഷ്യന് പണത്തോടാര്‍ത്തി മൂത്ത്
മനുഷ്യത്വമില്ലാതായിക്കഴിഞ്ഞു.
മനുഷ്യന്‍ മാലിന്ന്യമാക്കിയ ഭൂമുഖത്തുന്നു ഉറവയെടുക്കുന്ന ജലം പോലും നന്നല്ല!!!,
അപ്പോള്‍ അഴുക്കുകള്‍ നിറഞ്ഞ തോടുകളിലെ ഊറ്റി കൊണ്ടുവരുന്ന ടാങ്കര്‍ ജലം ??
ദാഹിച്ചു വലഞ്ഞു അവശനായാല്‍ പോലും;പച്ച വെള്ളം കുടിക്കാതിരിക്കുക!!!.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക .!!!!
പാവപ്പെട്ട ജനങ്ങളെ തീരാരോഗികളാക്കി മരണ വക്ക്രത്തിലാക്കുന്ന്തില്‍ ഗവണ്മെന്റിന്റെ അനാസ്ഥ വലുതാണ്‌ .
ഇടത്തരക്കാരും,പാവപ്പെട്ടവരും മാത്രമാണ് ഇതിനു ഇരയാകുന്നത്. അവരെ ശ്രദ്ധിക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍
കാലങ്ങളായി ജനദ്രോഹം ചെയ്തിട്ടും, അനങ്ങാന്‍ കഴിയാത്ത
സര്‍ക്കാരിന്റെ കഴിവുകേട്
അറിയാവുന്നവരാണ് ജലരാജാക്കന്മാര്‍ !!!.
സര്‍ക്കാരിനെ വിലക്കുവാങ്ങാന്‍ കഴിവുള്ളവരാണ് അവര്‍ !!
അങ്ങനെയുള്ളവര്‍ എന്തിനു സര്‍ക്കാരിനെ ഭയക്കണം ???
കാനകളില്‍ നിന്ന് പോലും എടുക്കുന്ന ജലമാണ് ടാങ്കറുകളില്‍
ആര്‍ഭാടമായി എത്തിച്ചുകൊടുക്കുന്നത്.ജനങ്ങള്‍ പലയിടങ്ങളിലും
പ്രതികരിച്ചു തുടങ്ങി..!!
സുക്ഷിക്കുക!!........കുപ്പികളിലെ കുടിവെള്ളവും !!!!!



Friday, April 13, 2012

മധുര നൊമ്പരം!!!

മധുര നൊമ്പരം!!! 
ഹൃദയം നിറഞ്ഞങ്ങൊഴുകുന്നു നൊമ്പരം!
ഇടയന്‍ മരിച്ചതാം കുഞ്ഞാട് പോലവെ!!
എല്ലാംകഴിഞ്ഞപ്പോള്‍ ആരുമില്ലാത്തൊരു,
വല്ലായ്മയേകുന്നു;ജീവിതയാത്രയില്‍ !
എല്ലാരുമുണ്ടെന്ന തോന്നലാ-ലിത്രനാള്‍,
എല്ലാം മറന്നങ്ങു കൂട്ടരോടൊത്തയാള്‍ !
ഈടില്ലാ ബന്ധങ്ങള്‍,കാര്യം കഴിഞ്ഞെന്നാല്‍,
ഇനിയില്ലൊരിക്കലും എന്നമട്ടില്‍!!.
ഇടറി തെറിച്ചു പോയ്‌ ഗദ്ഗതമത്രയും-
പറയാന്‍ വിതുമ്പുന്ന പൊന്‍ കിനാക്കള്‍ .
അറിയാതടര്‍ന്നങ്ങ് വീണൊരാപ്പുഞ്ചിരി,
ഇടറാത്ത മധുര സംഗീതമായി!!
അറിയാന്‍ കൊതിച്ചൊരാ സന്ദേശവും-പിന്നെ
തുടരാന്‍ മടിക്കുന്ന സംമ്മോഹവും!
അടങ്ങാത്തതിര്‍വിട്ട സൌഭാഗ്യവും-പക്ഷെ!
അകന്നൊരാ യൌവ്വനം ആസ്വദിച്ചീടാതെ!!.
ഇനിയിപ്പോഴാകില്ലെന്നറിയാമെന്നാകിലും;
*ഇനിക്കുന്നു!മനസ്സിലാപൊന്‍കാലമിപ്പോഴും.
അയവിറക്കാനൊരു മനമുണ്ടെന്നാകിലും.,
അവശനായ്;സുമുഖനായ് നില്‍ക്കുന്നയാളിന്നും;
ആഗ്രഹം പൂത്തുല്ലസിക്കും മനസ്സുമായ്!!-
ആശ്വാസമില്ലാതുഴറുന്നു ജീവിതം !!!!!!!!!!!!!!!
...........................................രഘു കല്ലറക്കല്‍ 
**********************************************
*ഇനിക്കുന്നു =മധുരിക്കുന്നു 
ആര്യപ്രഭ  

വിഷുപ്പുലരി

                         വിഷുപ്പുലരി !!!
പൂക്കാലമത്രക്ക്  കാണില്ലെന്നാകിലും!
പൂക്കുന്നു കൊന്നകള്‍ നാടുനീളേ !!!
പുതുവത്സരത്തിന്റെ പൊന്‍ കതിര്‍ -
പുലരിയില്‍ മിന്നും മനസ്സിന്നോരാവേശമായ് !!
മഞ്ഞിന്‍ ചെറുകണം ഇതളിലായ് മിന്നുന്നു -
മധുരമാം വിഷുവിന്റെ പൊന്‍ കണിയും!!!
ഐതിഹ്യമേറെ എന്നാകിലും വിഷുവിന്റെ -
ആഹ്ളാദമിന്നില്ലെൻ മനം നിറയെ!!!
പഴമയുടെ ഓര്‍മ്മകളടര്‍ന്നങ്ങു വീഴുമ്പോള്‍ -
പുതുമ വറ്റാത്തോരാക്കാലം പിറക്കുന്നു!
കൂടി നടന്നും കൂട്ടുകാര്‍ക്കൊപ്പമായ് -
കൂടിയ,കുസ്സൃതികളുടെ കൊച്ചുകാലങ്ങളില്‍ !
തോടും തൊടികളും നാട്ടിന്‍ കുളങ്ങളും -
കാടും കലര്‍ന്നുള്ള നാട്ടിന്‍ പ്രദേശവും !
സൂര്യന്‍ ഉദിക്കുന്ന നേര്‍ ദിനം ഒന്നിലായ്‌-
സൂഷ്മമായ് പുഞ്ചിരിച്ചമ്മതന്‍ കണിയാകും!!
പിന്നെയങ്ങോട്ടമായ് കൂട്ടരോടോത്തുള്ള -
വിഷുവിന്‍ പ്രധാനമാ കൈനീട്ടം നേടുവാന്‍ !!
തുട്ടുകള്‍ കൂട്ടിയ കീശയില്‍ കയ്യിട്ടു സംശയം -
തീര്‍ക്കുവാന്‍ തപ്പും സദാനേരം !!!
എല്ലാം കഴിഞ്ഞങ്ങ് വീട്ടിലെത്തീടിലും-
വല്ലാത്ത വേദന! പടക്കം പൊട്ടിക്കുവാന്‍ !!
പലവിധ വിഭവങ്ങള്‍ ചേര്‍ന്നുള്ള സദ്യയും -
പായസം കൂട്ടിയിട്ടൂണ് കഴിഞ്ഞങ്ങ് -
കാത്തിരുന്നീടണം വൈകുന്നതു വരെ -
ഊണ് കഴിഞ്ഞങ്ങുറക്കമാണച്ഛനും!!! 
അനുവാദമോടങ്ങ് സിനിമയും കണ്ടിട്ട്-
ആവേശമോടപ്പടക്കങ്ങള്‍ക്കരികിലായ് !!
മുറ്റത്തു വച്ചൊരാ മണ്ണെണ്ണ വിളക്കിന്റെ -
കത്തും തിരിയതില്‍ മുട്ടിച്ചെറിയുന്നു-
പൊട്ടുന്നു ചീറ്റുന്നു പിന്നെയും പൊട്ടുന്നു -
പൊട്ടാത്തവയെല്ലാം കത്തിതിമിര്‍ക്കുന്നു!!!
ഒരു രാത്രി കൊണ്ടങ്ങു തീരും തിമിര്‍പ്പുകള്‍ -
പിന്നെയും തോന്നലായ് മിന്നും മനസ്സുമായ്‌ !!!!! 
                                       രഘു കല്ലറക്കല്‍  
  

Wednesday, April 11, 2012

മേടമാസത്തിലെ വിഷുപ്പുലരി !!!!!!!!!

മേടമാസത്തിലെ വിഷുപ്പുലരി !!!!!

ഇളം കുളിർമയുള്ള പ്രഭാതത്തിന്റെ പരിശുദ്ധി നിറഞ്ഞ അന്തരീക്ഷത്തിൽ,
വിഷുവിനെ വരവേല്‍ക്കാന്‍ കാത്തുനില്‍ക്കുന്ന കണിക്കൊന്നകള്‍! 
പൂത്തുലഞ്ഞ കണിക്കൊന്നയുടെ സ്വര്‍ണ്ണ വര്‍ണ്ണം!
കേരളീയതയുടെ തനിമ കാക്കുന്ന വിഷുപ്പുലരി!!,
വിഷുക്കണി.........മലയാളിക്ക് മറക്കാനാവാത്ത അനുഭൂതിയാണ്!!!!!!!!.  
പകലിന്റെയും ,രാത്രിയുടെയും തുല്ല്യത വിഷു ദിനത്തിന് മാത്രമുള്ളതാണ്,
സൂര്യന്റെ സഞ്ചാര ദിശ മാറുന്നതും അന്നുതന്നെയാണ്,ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിലേക്ക്.
പുതു വര്‍ഷ പിറവി ദിനം!!!!
ബാല്യകാല സ്മൃതികളില്‍ നിറഞ്ഞു നില്‍ക്കുന്ന വിഷു!!!!!!,
അന്നെല്ലാം വിഷു വിനോടടുത്താണ് കൊന്ന പൂത്തിരുന്നത്.
ഇന്ന് എത്രയോ മാറിയിരിക്കുന്നു.???അകാലത്തിൽ കൊന്നകൾ പൂക്കുന്നു!
വിഷു!.........പുതു വസ്ത്രത്തിന്റെയും,
വിഷുകൈനീട്ടത്തിന്റെയും.
അമ്മ ഒരുക്കുന്ന വിഷുക്കണിയും കണ്ടു കഴിഞ്ഞു കൊച്ചു കൂട്ടുകാരോടൊത്തു.....
വളരെ പുലര്‍ച്ചെ...... വേണ്ടപ്പെട്ട വീടുകളില്‍ കൈ നീട്ടത്തിനായി ഓട്ടമായി !!!!!!!!,കിട്ടിയ നാണയ തുട്ടുകൾ നിക്കറിന്റെ കീശയിൽ ഭദ്രമാണോയെന്ന എന്ന ആശങ്കയോടെ പലവട്ടം 
തപ്പി നോക്കിയുള്ള ഓട്ടം.അനുഭൂതിയുടെ പൂത്തുലഞ്ഞ ആലസ്യം നിറഞ്ഞ ഓട്ടം......നിഷ്കളങ്കതയുടെ തുടിപ്പായിരുന്നു.
കൈനീട്ടം കിട്ടിയ നാണയങ്ങള്‍ കൂട്ടിവച്ചു എണ്ണുമ്പോള്‍ ഉണ്ടാകുന്ന കൊച്ചു മനസ്സിന്റെ നൈർമല്യ സുഖം!!.,ആദ്യമായി കൈവരുന്ന ധനം!!!
ആ നിർവൃതിയിൽ,കോടീശ്വരനോളം ധനവാനായ പ്രതീതി!!!!!!.
ഒരു പക്ഷെ.........!
ഇനിയുള്ള കാലങ്ങളിൽ ആ സുഖ സുഷുപ്തി ഒരിക്കലും തിരിച്ചു കിട്ടില്ല!!
അച്ഛന്‍ കൊണ്ടുവരുന്ന പടക്കവും,കൈനീട്ടം കിട്ടന്ന കാശിനു സ്വന്തമായി വാങ്ങുന്ന പടക്കവും,കമ്പിത്തിരി,മത്താപ്പ്,ചക്രം,കൊരവപ്പൂ എല്ലാം കത്തിക്കാന്‍ രാത്രിവരെ ......................,പുറത്തു പോയ അച്ഛന്റെ വരവും കാത്തു കാത്തിരിക്കും
മുറ്റത്തു കൂടിയിരുന്നു,മണ്ണെണ്ണ വിളക്കിന്റെ തിരിയില്‍ മുട്ടിച്ചു; പേടിച്ചു,പേടിച്ചു കത്തിച്ചു പൊട്ടിക്കുന്ന സുഖം!!!!!!!,ആ....ഭയം നിറഞ്ഞ സുഖം!!!
ഓര്‍ക്കാന്‍ എന്ത് രസമുള്ള കാലം!!!!!!!!!!!!!.
ഇന്നത്തെ തലമുറക്കു കിട്ടാത്ത ഊഷ്മളത!!!
ഐശ്വര്യത്തിന്റെ നിറഞ്ഞ കാലം!.അനന്തതയിൽ എവിടെയോ ലയിച്ചു പോയ ആത്മസുഖം!!!!!
ഇനി ഒരു കാലവും കിട്ടത്തവിധം അകന്നു പോയ്‌ക്കഴിഞ്ഞു.അനന്തവിഹായസ്സിൽ മറഞ്ഞു കഴിഞ്ഞു.!!!!!!!
വെക്കേഷന്‍ കാലത്താണല്ലോ വിഷു,
കൂട്ടുകാരൊത്തു അടുത്തുള്ള കുളങ്ങളിലെ കുളിതന്നെ എത്രനേരം!ഉച്ചവരെയുള്ള കുളി കഴിഞ്ഞു വീട്ടിൽ വന്നു തല്ലുകൊള്ളുക പതിവ് സംഭവമാണ്.
കൂട്ടുകാരൊത്തു എന്തെല്ലാം കളികളായിരിക്കും തയ്യാറാക്കി വീട്ടില്‍ എത്തുക.
വീട്ടിലിരിക്കുമ്പോഴും,കളിയും കൂട്ടുകാരുമായിരിക്കും മനസ്സുനിറയെ.
നിഷ്കളങ്കതയുടെ വിഷു!!കാപഡ്യ ലേശമില്ലാത്ത,   പരമ സുഖമുള്ള ആ വിഷുക്കാലം,
ഇനി ഒരു തലമുറക്കും സ്വപ്നം കാണാന്‍ കൂടി കഴിയില്ല!!!!!!! .
തോടും,തൊടിയിലും,കുളത്തിലും കുത്തിമറിഞ്ഞു കണ്ണ് രണ്ടും ഉപ്പന്റെ കണ്ണുപോലെ ചുവന്നു വീട്ടില് വന്നു പൊതിരെ തല്ലു വാങ്ങുന്ന ആ കൊച്ചുകാലം !!
അന്നെല്ലാം വിഷു പ്രമാണിച്ച് അനുവദിച്ചു കിട്ടുന്ന
കിട്ടാക്കനിയുണ്ട്???.'സിനിമ',,,,,,,,,,,!
സിനിമ കാണാനുള്ള അനുവാദം !!!.തപസ്സിരുന്നു നേടുന്ന അനുഗ്രഹം  പോലാണ്.അടുത്തുള്ള ഓല മേഞ്ഞ് അകത്തു മണൽ നിറഞ്ഞ കൂറ്റൻ തീയേറ്റർ.
അതിൽ ഏറ്റവും മുന്നിലുള്ള തറയ്ക്ക് പിന്നിലെ ബഞ്ചിനു ടിക്കറ്റ് എടുത്തു രാജകീയ പദവിയിലിരുന്നു സിനിമ കാണുമ്പോൾ വല്ലാത്ത അഭിമാനമാണ് തോന്നിയിരുന്നത്.
അതിനു പിന്നിലുള്ള കസേര നോക്കി നെടുവീർപ്പിടാറുണ്ട്‌.
അവിടെ ഇരുന്നെങ്കിൽ എന്ന് ആഗ്രഹിക്കറുമുണ്ട്.
പണം തന്നെയാണ് പ്രശ്നക്കാരൻ,കൈയ്യിൽ കിട്ടിയ പണം ലുബ്ദ്ധിച്ചു നേടിയതാണ് ബഞ്ച് ടിക്കറ്റിനുള്ള തുക.
വിഷുക്കാലത്തിന് ഒരു പ്രത്യേകതയുണ്ട്,
പഴങ്ങളുടെ കാലം കൂടിയാണ്.
ചക്കപ്പഴവും,മാമ്പഴവും ആവോളം തിന്നാന്‍ കഴിയുന്ന കാലം.
കശുവണ്ടി പെറുക്കി കൂട്ടി,ചുട്ടുതല്ലി തിന്നുന്നതും മറക്കാന്‍ കഴിയില്ല.
കൈനിറയെ കശുവണ്ടി കറ പുരണ്ടു കറുത്തിരിക്കും,വളരെ പണിപ്പെട്ടാണ് കളയുക..
അന്നെല്ലാം കശുവണ്ടി കളിക്കുന്ന ഒരു ശീലമുണ്ട്.,
ഒരുകളി,ഏതാണ്ട് ആറടി അകലത്തിൽ ചിരട്ട അളവിൽ കുഴി ഒരുക്കി,കൃത്യമായി അടയാളപ്പെടുത്തിയ വരയിൽ നിന്ന്,കളിക്കാൻ തയ്യാറായവരിൽ നിന്ന് കണക്കനുസരിച്ച് ശേഖരിച്ച കശുവണ്ടി 'ടോസ്' കണക്കാക്കി ആദ്യം ആരെന്നകണക്കിനു കളിതുടങ്ങും,കളിക്കാൻ തയ്യാറായവരുടെ ശേഖരം ആദ്യം കളിക്കുന്നയാൾ  എണ്ണി തിട്ടപ്പെടുത്തി,കൈകളിൽ നിറച്ചു അടയാളപ്പെടുത്തിയ വരയിൽ നിന്ന് കുഴിയിലേക്ക് എറിയുന്നു,മുഴുവനും കുഴിയിൽ വീണാൽ അയാൾക്ക്‌ സ്വന്തമാകും,ഒന്നും കുഴിയിൽ വീഴാതിരുന്നാൽ അയാളുടെ ആദ്യ ഊഴം നഷ്ടമാകും,കുറച്ചു കുഴിയിൽ വീഴുകയുംബാക്കി പുറമേ ചിതറുകയും ചെയ്‌താൽ,ചിതറിയ കരുക്കളിൽ കളിക്കാര് നിർദ്ദേശിക്കുന്ന ഒന്നിനെ 'പൂട്ടി'അണ്ടി ഉപയോഗിച്ച് തെറിപ്പിച്ചാൽ കുഴിയിലെ അണ്ടി കളിക്കുന്നാൾക്കു സ്വന്തമാകും.കരു തീരുംവരെ ഊഴമനുസരിച്ചു ആവർത്തിക്കുകയും ചെയ്യും.
കളിച്ചു നേടുന്നയാള്‍ക്ക് ധാരാളം 
കശുവണ്ടി സ്വന്തമാകും!!!!.
ഇതെല്ലാം കാത്തുവച്ചു വിഷുവിനു ചുട്ടു തല്ലിത്തിന്നും.......കുറച്ചു പായസ്സത്തിലും ഇട്ടു സന്തോഷിക്കും..
നിഷ്കളങ്കതയുടെ കഴിഞ്ഞു പോയ 
വിഷു സ്മരണകള്‍ ആ തലമുറയുടേതു മാത്രമായി അവശേഷിക്കുന്നു!!!!!! 
ഒരു പക്ഷെ!ഇനി ഒരു തലമുറക്കും തിരിച്ചുകിട്ടാത്ത അനുഭൂതിയായി!!!!!!!!!!!, 
സ്മൃതിപഥത്തില്‍ അനന്തതയില്‍ലയിച്ചു,
അലിഞ്ഞില്ലാതാകുന്ന വിഷു എന്ന കാലപ്പുതുമയുടെ-........................ഇന്നും  പഴയതലമുറയ്ക്ക് പുതുമ നശിക്കാത്ത സംതൃപ്തിയുടെ നിറകാലം!!!!!!!!
പുതുവര്‍ഷ പുലരിയുടെ മഹാമഹം !!!
കാലം എങ്ങിനെ ആയാലും വിഷുവിന്റെ മഹത്വം മനുഷ്യൻ ഉള്ളിടത്തോളം നിലനില്‍ക്കും .......!!!
%%%%%% രഘു കല്ലറയ്ക്കൽ %%%%%%%
ആര്യപ്രഭ 
  

Monday, April 9, 2012

ഓം!!!ത്രിമൂര്‍ത്തീ സംഗമശബ്ദം !പ്രപഞ്ച ശബ്ദം !!

 ഓം.........!

പ്രപഞ്ചഉൽപത്തിയിൽ!, 
വിസ്പോടനത്തിന്റെ അലയൊലിയിൽ നേർത്ത പ്രപഞ്ചശബ്ദം!!
 ഓം..................!!!
 ത്രിമൂര്‍ത്തീ സംഗമശബ്ദം !പ്രപഞ്ച ശബ്ദം !!
ബ്രഹ്മാവിനാല്‍  ഉരുത്തിരിഞ്ഞമനോഹര ശബ്ദം ! 
മൂന്നു അക്ഷരങ്ങള്‍ സംഗമിക്കുന്ന ശബ്ദം !!
ആ ഉ അം ഇതാണ് ത്രിമൂര്‍ത്തീ സംഗമം ,അ കാരം വിഷ്ണുവിനെയും, ഉ കാരം ശിവനെയും,വ കാരം ബ്രഹ്മാവിനെയും പ്രതിനിധാനം ചെയ്യുന്നു.
പരിണാമ പ്രപഞ്ച വിസ്പോടനത്തിന്റെ നേർത്ത ശബ്ദമാണ് ഓം!!!
ഓം! എന്നാല്‍ബ്രഹ്മം എന്നാണ്!.
ഹൈന്ദവ തത്വസംഹിതയുടെ
ആരംഭമാണ് ഓം!
ഹൈന്ദവര്‍ മാത്രമല്ല ഇന്ത്യയിലെ മറ്റുമതസ്തരും ഓം കാരത്തെ അംഗീകരിക്കുന്നു.
ബുദ്ധ ,ജൈന ,സിഖു മതസ്ഥര്‍ ഓംകാരത്തെ സര്‍വ്വാന്മനാഅംഗീകരിക്കുന്നു.
തെളിഞ്ഞ മനസ്സില്‍ ഈശ്വരനെ ധ്യാനിക്കാന്‍ ഓം കാരശ്ചിഹ്നം
സങ്കല്‍പ്പിച്ചു ,ഉരു വിട്ടാല്‍ മതി.
സൃഷ്ടി സ്ഥിതിയുടെ ആകെ തുകയാണ് ഓം!! 
ദേവന്മാര്‍ അസുരന്മാരെ കീഴടക്കിയത് ഓം 
കാരജപത്തിലൂടെയായിരുന്നു.ആത്മ ധൈര്യം പകരാന്‍ ഓം കാരത്തിനു കഴിവുണ്ട്.
പരമാത്മാവുമായി ആത്മ ബന്ധം പ്രാപിക്കാന്‍ ഓം കാരത്തിനു കഴിയും.
ധ്യാന്യ മുഖ്തിയില്‍ സ്ഥിരമായ ഓം കാരജപം കൊണ്ട് സമാധിക്കുവരെ സാധ്യത പറയുന്നു.
ആത്മീയ ആചാര്യന്മാര്‍ എല്ലാവരും ഓം കാരത്തിന്റെ സവിശേഷതകളെ ഉയര്‍ത്തി,ഗുണഗണങ്ങള്‍ വാഴ്ത്തുകയും ചെയ്തിരിക്കുന്നു.
പാശ്ചാത്യര്‍ എത്രയോ കാലങ്ങള്‍ക്ക് മുമ്പേ ഓംകാരത്തെ അംഗീകരിച്ചു.
എന്നിട്ടും മഹത്തായ ഓം കാരത്തിന്റെ പ്രശസ്തി അറിയാത്ത 
ഭാരതീയര്‍ ഇന്നും വസിക്കുന്നു .
ഓം കാരം മത ശബ്ദമല്ല ,മറിച്ചുഒരു പ്രപഞ്ച വിസ്പോടന ശബ്ദമാണ്.
പ്രപഞ്ചോല്‍പത്തിയില്‍ ഉരുത്തിരിഞ്ഞ്‌ ഉണ്ടായ ശബ്ദം!!!
പ്രപഞ്ചവും ഓം കാരവും മഹത്തായ സത്യമാണ് .....!!!!!! 
%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%% 
ആര്യപ്രഭ   

Monday, April 2, 2012

കുലത്തിന്‍റെ ആരാധനാ മൂര്‍ത്തി



നമ്മുടെ കുലത്തിന്‍റെ ആരാധനാ മൂര്‍ത്തികളില്‍ പ്രധാനിയാണ്‌ ശ്രീ ഗണപതി ഭഗവാന്‍ .!
സവിശേഷതയിലും ;തത്വത്തിലും ശ്രേഷ്ടന്‍ തന്നെയാണ് ,ശ്രീ ഗജേശ്വരന്‍ . 
ജീവജാലങ്ങളില്‍ ,എന്തിനെയും തകര്‍ത്തു മുന്നേറാന്‍ കഴിവുള്ള ശ്രേഷ്ട ജീവി ആന തന്നെ.
നിസ്സാര ചലനങ്ങളെ വേഗം തിരിച്ചറിയാന്‍ കഴിവുള്ള രണ്ടു സുഷ്മ മിഴികളും, എപ്പോഴും ചലിക്കുന്ന മുറം പോലെ വിശാലമായ ചെവികള്‍ക്ക് ചെറിയ ശബ്ദം പോലും അറിയാനുള്ള കഴിവും !. കരുത്തുറ്റ കൊമ്പുകള്‍ എന്തിനെയും തച്ചുടയ്ക്കാന്‍ പോന്നവ തന്നെ.അതിലും വിശേഷ പ്പെട്ട തുമ്പിക്കൈ !!
മൂക്കും മേല്‍ച്ചുണ്ടും ചേര്‍ന്നുണ്ടായ തുമ്പികൈ വളരെ ബലിഷ്ടമാണ്.
ഏതുതടസ്സങ്ങളെയും അതിജീവിക്കാന്‍ പോന്ന; 
എല്ലാം തികഞ്ഞ ഒന്നാണല്ലോ ..ആന !!!
ആനയില്‍ നിക്ഷിപ്തനായ ഒരു ദേവന്‍ ..!
വിഘനങ്ങളെ അകറ്റാനുള്ള ദേവന്‍ ..!!
അത് ഗണേശ്വരനല്ലാതെ മറ്റാരാണ്‌ .??
മാത്രമല്ലാ ഗണപതിക്ക്‌ വേറൊരു സവിശേഷത കൂടിയുണ്ട് ,ഏതു ദേവനെക്കാളുമുപരി;കാര്യപ്രാപ്തിയില്‍ മുന്‍പന്തിയിലാണ്.തീരുമാനങ്ങള്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടതില്ല,
ഉടന്‍ തീരുമാനവും നടപ്പാക്കലും!!!.അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.
എന്തിനേറെ പറയണം ;അദ്ദേഹം മനുഷ്യര്‍ക്ക്‌ 
മാതൃകയായി മുദ്രകള്‍ സുക്ഷിക്കുന്നു !!.
ആഹന്തയില്ലാത്ത ഒരു മനുഷ്യനും ഭൂമിയിലില്ല.
അഹന്തയകറ്റാന്‍ മനുഷ്യന് എന്തിനോടെങ്കിലും പേടിയുണ്ടാകും.
ഇണക്കി വളര്‍ത്തുന്ന ഗാംബീര്യമാര്‍ന്ന   ആനകള്‍ക്ക് കൂടുതല്‍ പേടി ആനത്തോട്ടിയോടാണ്.
തന്നെത്തന്നെ നിയന്ത്രിക്കാൻ പോന്ന
ആന ത്തോട്ടി കൈയ്യിലേന്തി,
ജഗ്ഗന്നിതാവായ ശ്രീഗണേശ്വരന്‍ 
നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് 
"നീ നിന്നെ തന്നെ പേടിക്കുക ................!! അതിനായി നീ നിന്റെ മനസ്സില്‍ ഒരായുധം കരുതുക ......അത് നിന്റെ അഹന്തയെ അകറ്റാന്‍ പോന്നതാകട്ടെ..............!!!!"
ഏതു മദത്തേയുംനിയന്ത്രിക്കാന്‍ ,
 മാതൃകയായി........
അദ്ദേഹം ഒരുകയ്യില്‍ ആനതോട്ടി സുക്ഷിക്കുന്നു. 
ഇത്ര വിശാലത പുലര്‍ത്തുന്ന ദൈവംവിഘ്നേശ്വരനല്ലാതെ മറ്റാരുണ്ട് ?, ചിന്തിക്കാന്‍ കഴിവുള്ള മനുഷ്യര്‍ക്ക്‌ ഉത്തമ സന്ദേശം,തന്നിലൂടെ തന്നെ വെളിപ്പെടുത്തുന്നു. അദ്ദേഹം കൈകളില്‍ ഭദ്രമായി കരുതിരിക്കുന്നത് ശ്രദ്ദിക്കുക ,
ചെളിയില്‍ നിന്ന് വളര്‍ന്ന ഊഷ്മളമായചെന്താമര ഒരു കയ്യില്‍ വിടര്‍ന്നു പരിമളം പൊഴിക്കുന്നു.
താമരയുടെ സ്വച്ഛത മനുഷ്യജീവിതത്തിലും അനിവാര്യമാണ്.
ഇനിയും ഒരുകയ്യില്‍ ലോകമാകുന്ന മുച്ചക്രം .
ലോകത്തിലെ സര്‍വ്വതും ഈ മുച്ചക്രത്തില്‍ അടങ്ങട്ടെ !!
മറ്റൊരുകയ്യുയര്‍ത്തി നമ്മെ അനുഗ്രഹിക്കുക കൂടി ചെയ്യുന്നു പാര്‍വ്വതീനന്ദനന്‍ . 
പാര്‍വ്വതീ ദേവിയുടെ മാനസ്സ പുത്രന്‍ !!!. ദേവന്മാരില്‍ പ്രമുഖന്‍ !!!!,പ്രമുഖ സ്താനീയൻ.
മാതൃകാ ദേവനായ വിനായകന്‍.
വിഘ്നത്തെ അകറ്റുന്നവന്‍ ......  
പേരിനു അര്‍ഹനായ ദേവന്‍!!.
നമുക്കും,നമ്മുടെ മദത്തെ അകറ്റാന്‍,
ആദ്യം ദേവനെ അറിയാന്‍ ശ്രമിക്കുക.
ഇത്രവലിയ ശരീരമുള്ള ഗണപതിയുടെ വാഹനം 
എന്താണെന്നല്ലേ?
വളരെ ചെറിയ അട്യ്ക്കയോളം വലിപ്പമുള്ള ചുണ്ടെലി.
അതിലും ഒരു തത്വം ഒളിച്ചിരിക്കുന്നു.
ഒരു നിമിഷം പോലും വെറുതെയിരിക്കാതെ സധാപ്രവര്‍ത്തിക്കുന്ന പ്രകൃതമാണ് ചുണ്ടെലിയുടെത്.
കഷ്ടപെട്ടും പ്രവര്‍ത്തിക്കുന്നവര്‍ക്ക് 
മുന്നേറ്റമുണ്ടാകും എന്നതിന്  മാതൃകയാണ് ചുണ്ടെലി.
അറിവില്‍ ശ്രേഷ്ടനാകാന്‍ ശ്രമിച്ചാല്‍,
ദേവ മുദ്രകളില്‍ ഒന്നാകാന്‍ നമുക്ക് കഴിയും.

ചേറില്‍ നിന്നുയര്‍ന്ന ചെന്താമര യായാല്‍,   ഒരുപക്ഷെ !അര്‍ത്ഥ പൂര്‍ണ്ണമായ ലോകത്തെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ -അഹന്തയെ അകറ്റാന്‍ മനസ്സാല്‍ കഴിഞ്ഞാല്‍,മോദകത്തിന്റെ സുഖാനുഭൂതിയുംഅതിലൂടെ   -ദൈവാനുഗ്രഹം താനേ ഉണ്ടാകും ..............!!!!    
                                                          രഘു കല്ലറയ്ക്കൽ 
################################################## 
ആര്യപ്രഭ