Sunday, December 7, 2014

കേപ്പീ എസ്സിന്‍ !ശുഭ്ര പതാക !!!

കേപ്പീ എസ്സിന്‍ !ശുഭ്ര പതാക !!!

ശുഭ്രപതാകാ!..........ശുഭ്രപതാകാ !!
ശുഭ്രപതാകെ !ഉയരുക നീ !!
ഉയരുകയിതുപോല്‍ നമ്മുടെ ലക്‌ഷ്യം !!
ഉയരങ്ങളിലായ് പാറട്ടെ !!!
ഉണര്‍വ്വും വേഗവുമാവേശിപ്പു ,
ഉന്നതി തന്നധിവേഗത്തില്‍ !!
ശുഭ്ര പതാകാ...........!ശുഭ്ര പതാകാ !!
കേപ്പീ എസ്സിന്‍..........!ശുഭ്ര പതാക !!!
ഒന്നായ്‌ നിന്നാല്‍ പലതും നേടാം ,
ഒന്നിച്ചൊരു കുട വീടാക്കാം !!
ഒന്നായ്‌ തെന്നി മാറുക മൂലം ,
ചിന്നി ചിതറി വഴിപിരിയാം !!!
നേട്ടങ്ങള്‍ക്കൊരു കൂട്ടായ് നമ്മള്‍ ,
കോട്ടം കൂടാതൊന്നിച്ചാല്‍ ,
കിട്ടും നമ്മുടെ കുലമധിമോഹന-
മൂറ്റം കൊള്ളും ജനതതിയായ് !!!!
ശുഭ്ര പതാകാ..........!ശുഭ്ര പതാകാ !!
കേപ്പീ എസ്സിന്‍........! ശുഭ്രപതാക !!!!
               ................................രഘു കല്ലറയ്ക്കല്‍
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! 
എടയാർ ശാഖയുടെ പതാക കാൽനാട്ടു കർമ്മത്തിനു എഴുതി സമർപ്പിച്ചത് !
ആര്യപ്രഭ  


കർത്താവ് !!!!!!

                         കർത്താവ്!!!!!
കള്ളനുപോലും കദനം തകർന്നുപോയ്!
കരുണാമയൻ തന്റെ കാരാഗൃഹം!!.
പെസഹയിൽ മോചിച്ച*താനൊരു നീചനാ-
പരമാത്മജൻ മഹാ തേജസ്വിയാ.
   കരഞ്ഞു പറഞ്ഞക്കള്ളനും കാരുണ്യം നേടുവാൻ,
   കരുണാമയനോടവൻ മാപ്പിരന്നു.
   അതുകേട്ടങ്ങവിടുള്ളോർ ഒന്നായ്തുണച്ചപ്പോൾ,
   കഥ മാറും, ഗബ്രിയേൽ വെള്ളി തുട്ടെറിഞ്ഞു.
ജനമാകെ നാണയമഴയതിൽ മുങ്ങിപ്പോയ്‌,
ജഡ്ജിയായുള്ള ഫിലാതോസ്സുരചെയ്തു,
"ഈ മ്ഹാത്മാവിൽ നാം ഒരുകുറ്റോം കണ്ടില്ല,
ഈ രക്തത്തിൽ നമുക്കൊരു പങ്കുമില്ല".
   കള്ളന്മാർ രണ്ടുപേർക്കൊപ്പമായ്‌ ശിക്ഷയും,
   കനിവില്ലാത്തവർ തന്നെ മുദ്രചാർത്തി.
   ഗാഗുൽത്താ മലയിലെ,നെറുകയിൽ കുരിശുമായ്-
   ഗതമേറെ ചെല്ലേണം കുന്നിൻ മുകളിലെത്താൻ.
പുരോഹിത പ്രമാണിമാർ കല്പ്പിച്ച ശിക്ഷയും, 
പരിഹാസമോടെ,ക്രൂശവർ തോളിൽ ചാർത്തി.
പടുകൂറ്റൻ കുരിശുമായ് മിശഹായും, പിന്നിലായ്-
പടകളും,ക്രൂദ്ധരായ് മേലാളന്മാർ.
  പരവശനാകുന്നു മിശിഹായിതെന്നാലും,
  പരിഭവത്തോടൊരു കള്ളനും, കൂടെയുണ്ട്.
  മറു കള്ളൻ ശാന്തനായ് ഈശോയെ സ്തുതിക്കുന്നു,
  കരയുന്ന ജനമെങ്ങും,കൂട്ടമായ്‌നിന്നങ്ങു
                                                                       വഴിയൊരുക്കി. മൂവ്വരും വഴിനീളെ വീഴുന്നു മയമില്ലാതടിവീണ്ടും,
മൂർച്ചിയിൽ ചാട്ടവാർചോരയിൽ മുങ്ങുന്നു.
പുളയുന്നു ചോരയങ്ങൊഴുകുന്നു പുഴപോലെ,
പുലഭ്യങ്ങൾ പറയുന്നാ ഒരുകള്ളൻ വഴിനീളെ.
   പാറകൾക്കിടയിലായ് മലകേറ്റം,
                                                      കാലുകൾ കുഴയുന്നു,
   പതറുന്നു കൈവിട്ടങ്ങവിടങ്ങു വീഴുന്നു.
   ജനതതിക്കിടയിലായ് മിന്നൽപോലൊരുകള്ളൻ,
   മനം മാറി ഈശോയിൽ മനംചേർന്ന ബറബാസ്.
മനമേറെ ദൃഡമാക്കി കരുതലായീശ്ശോയും,
മനസാക്ഷി തീണ്ടാത്ത,സൈന്യത്തിൻ കൂട്ടവും.
മിന്നും മഴമേഘക്കീറുകൾക്കുള്ളിലായ്‌,
മിന്നൽ പിണരുകൾ ഇടവിടാതെപ്പോഴും.
    മലമേലെ നെറുകയിൽ പിടയുന്ന ക്രൂശ്ശുകൾ,
    മനമേറെ തളർന്നു,കർത്താവും സ്വർഗ്ഗസ്ഥനായ്!!!!
    നാശം വിതച്ചു പ്രകൃതിയും മേൽക്കുമേൽ,
    ആകാശോം ഭൂമിയും ചിതറി തെറിച്ചുപോയ്! 
ലോകർക്ക് സത്യം അറിയുവാൻ കർത്താവ്‌,
ലോകം വെടിഞ്ഞു തൻ ത്യാഗമനുഷ്ടിച്ചു.
സത്യം മനുഷ്യന് വെളിവായ്‌ കൊടുക്കുവാൻ,
സത്യത്തെ മുറുകെ ഉണർത്തിച്ചു കർത്താവ് !!!!!!
*പെസഹ പെരുന്നാളിന്ഒരു തടവുകാരനെ മോചിപ്പിക്കുക ചടങ്ങാണ് പകരം ഒരാളെ ശിക്ഷിക്കുകയും പതിവാണ്.
കള്ളനും, കൊടുംക്രൂരനും, കൊലപാതിയുമായ ബറബാസാണ് മോചിതനായ തടവുകാരന്‍.തേജസ്സിയും,നിഷ്കളങ്കനുമായ മിശ്ശിഹായെയാണ് പിടിക്കപ്പെട്ടത്.
തേജോമയന്റെ ദര്‍ശനം തന്നെ ബറബാസ്സിന്റെ മനംമാറ്റി."താനാണ് പാപി" അവന്‍ അലറി വിളിച്ചു.ആര് കേള്‍ക്കാന്‍???എല്ലാരും  ഗബ്രിയേൽ   എറിഞ്ഞ വെള്ളിക്കാശിനു  പിന്നാലെ പോയ്‌!!
                                                                                    രഘുകല്ലറയ്ക്കൽ 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ



Friday, December 5, 2014

ആധുനീയ കവിത്രയം2,3) !!!!!!!

ആധുനീയ കവിത്രയം (2,3) !!!!!!!
ഉള്ളൂർ S.പരമേശ്വര അയ്യർ!
മലയാള ഭാഷയുടെ പ്രമുഖ കവിയും പണ്ഡി തനുമായിരുന്നു ഉള്ളൂർ S.പരമേശ്വര അയ്യർ എന്ന മഹാകവി.
1877 ജൂണ്‍06-നു ചങ്ങനാശ്ശേരി പെരുന്നയിൽ താമരശ്ശേരി ഇല്ലത്ത് ജനനം.
പിതാവ് സുബ്രഹ്മണ്യ അയ്യർ തിരുവനതപുരം ഉള്ളൂർ സ്വദേശിയായിരുന്നു.
ചങ്ങനാശ്ശേരി സ്കൂൾ അദ്ധ്യാപകനായിരിക്കെ അവിട്ത്തുകാരിയായ ഭാഗവതിയമ്മയെ 
വിവാഹം കഴിക്കുകയും,
അവിടെ താമസ്സമാക്കുകയുമായിരുന്നു.
അതിനാൽ പരമേശ്വര അയ്യരുടെ ബാല്യകാലം പെരുന്നയിൽ തന്നെയായിരുന്നു.
അച്ഛന്റെ അകാലത്തിലുള്ള  മരണം മൂലം അമ്മയുമൊത്തു തിരുവനന്തപുരത്തു ഉള്ളൂര് സ്ഥിരതാമസമാക്കി..
മലയാളത്തിൽ തിളങ്ങിനിൽക്കുന്ന മഹാപ്രതിഭയായിരുന്ന ഉള്ളൂർ പരമേശ്വര അയ്യർ.ഇംഗ്ലീഷ്,സംസ്കൃതം,തമിഴ് മുതലായ ഭാഷകൾ വശമുണ്ടായിരുന്നു അദ്ദേഹത്തിനു.
കവി എന്നതിനപ്പുറം ചരിത്രകാരനും,സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിലും പേരെടുത്തിരുന്നു.
തിരുവിതാംകൂർ സർക്കാരിൻറെ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.1949-ജൂണ്‍15-നു അന്തരിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളസാഹിത്യത്തിന് കാല്പ്പനിക സ്ഥാനം അലങ്കരിച്ച മഹാന്മാരായിരുന്നു.
('ആശാനുള്ളൂർ വള്ളത്തോൾ')
കുമാരനാശാൻ,ഉള്ളൂർ,വള്ളത്തോൾ.
സാഹിത്യ ചരിത്രത്തിൽ മൂവരെയും ചേർത്ത് ആധുനീക കവിത്രയം എന്ന് അറിയപ്പെടുന്നു.
വള്ളത്തോൾ നാരായണ മേനോൻ!

മലയാള മഹാകവിയും,കേരള കലാമണ്ഡലം സ്ഥാപകനുമാണ് വള്ളത്തോൾ നാരായണ മേനോൻ .
ആധുനീക മലയാള കവിത്രയത്തെ,കാവ്യശൈലിയിൽ ശബ്ദസൌന്ദര്യം കൊണ്ടും,സർഗ്ഗാന്മഗത കൊണ്ടും അനുഗ്രഹീതനായിരുന്നു മഹാകവി വള്ളത്തോൾ.
തികഞ്ഞ മനുഷ്യസ്നേഹിയും,
മതസൗഹാർദ്ധത്തിന്റെ വാക്താവുമായിരുന്നു.
മലയാള ഭാഷ ലോകത്തിനു മുന്നിൽ തിളങ്ങുന്ന, മലയാളത്തിന്റെ തനതു കലയായ കഥകളി വിദേശികൾക്ക്മുന്നിൽ അവതരിപ്പിക്കാൻ ധൈര്യം കാണിക്കുകയും, കഥകളി ലോകപ്രശസ്തമാക്കാൻ പ്രയത്നിക്കുകയും ചെയ്ത മഹാനാണ് വള്ളത്തോൾ.
ബ്രിട്ടീഷുകാർക്കെതിരെ തൂലിക പടവാളാക്കി സമര  കാകളം മുഴക്കാൻ ഭാരതജനതയെ ആവേശഭരിതരാക്കുകയും ചെയ്ത രാജ്യസ്നേഹി.
ബ്രിട്ടീഷുകാർക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ ഗാന്ധിജിയെ ഗുരുസ്ഥാനീയനായി സ്വീകരിക്കുകയും ചെയ്ത മഹാനാണ് വള്ളത്തോൾ.
1908-ൽ രോഗബാതയെ തുടർന്ന് ബധിരനായിരിക്കെയാണ് 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചത്.
അതേവർഷം തന്നെ കേരളോദയത്തിന്റെ പത്രാധിപരായി തുടരുകയുമായിരുന്നു.
മലബാറിൽ മലപ്പുറം ജില്ലയിൽ തിരൂരിൽ കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും,കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടേയും പുത്രനായി 1878-ഒക്ടോബർ-16-നു ജനിക്കുകയും,ലോകത്തെ ആകമാനം സർഗ്ഗരസത്തിൽ ആറാടിക്കുകയും ചെയ്ത അദ്ദേഹം 1958-മാർച്ച്-13-നു-79-o വയസ്സിൽ വിട പറഞ്ഞു.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!KT raghu kallarackal..!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ

Tuesday, December 2, 2014

ആധുനീക കവിത്രയം(1)!!!!!

ആധുനീക കവിത്രയം(1)!!!!!
കുമാരനാശാൻ
കാല്പനിക വസന്തത്തിനു മലയാള കാവ്യരചന അനുഗ്രഹം ചൊരിഞ്ഞ മഹാകവിയാണ് 
 N. കുമാരനാശാൻ.
ആധുനിക കവിത്രയത്തിൽ ഒരാൾ കുമാരനാശാനാണ്.
1873-ൽ ഏപ്രിൽ 12-നു ചിറയൻകീഴ്‌ കായിക്കര ഗ്രാമത്തിൽ തൊമ്മൻ വിളാകം വീട്ടിൽ നാരായണൻ പെരിങ്ങാടിയുടെ മകനായി ജനിച്ചു.
അച്ഛൻ മലയാളത്തിലും, തമിഴിലും അവഗാഹള്ളയാളും,ഈഴവ സമുദായ നേതാവുമായിരുന്നു.
 തൊഴിൽ കച്ചവടണെങ്കിലും തികഞ്ഞ സാമുഹിക പ്രവർത്തകനായിരുന്നു.
അദ്ദേഹം മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും,മധുരമായി ആലപിക്കുകയും ചെയ്തിരുന്നു.
അമ്മ കാളിയമ്മ നല്ല കുടുബിനിയും,തികഞ്ഞ ഈശ്വര ഭക്തയുമായിരുന്നു.
പുരാണ ഇതിഹാസങ്ങളിൽ നല്ല അറിവും  ഉണ്ടായിരുന്നു.
ബാല്യത്തിൽ കുസൃതിയായ കുമാരുവിനു അമ്മയുടെ പുരാണകഥകളും,അച്ഛന്റെ കീർത്തനങ്ങളും കേട്ട് ലയിച്ചിരിക്കാൻ താൽപ്പര്യമുണ്ടായിരുന്നു.
വലുതാകുമ്പോൾ അച്ഛനെ പ്പോലെ ഞാനും കവിത എഴുതുമെന്നു കുമാരു പറയുമായിരുന്നു.
ബാലപീഡകൾ കുമാരുവിനെ വിടാതെ പിന്തുടർന്നു.
അച്ഛന്റെ ക്ഷണപ്രകാരം വീട്ടിൽ എത്തിയ നാരായണഗുരു,പതിനെട്ടാം വയസ്സിൽ അസുഖം മൂലം കിടപ്പിലായ കുമാരുവിനെ കൂടെ കൂട്ടി പോവുകയാണ് ചെയ്തത്.
തുടർന്ന് ഗുരു തന്നെ ഗോവിന്ദനാശാന്റെ കീഴിൽ യോഗയും,താന്ത്രികവും അഭ്യസിപ്പിച്ചു.
വക്കത്തുള്ള ക്ഷേത്രത്തിൽ കഴിയുമ്പോഴാണ് ആദ്യമായി കവിതയിൽ ഭ്രമം ജനിക്കുന്നത്.
അച്ഛന്റെയും മറ്റും ശ്രമഫലമായി സ്ഥാപിച്ച സ്കൂളിൽ 14-}o വയസ്സിൽ സ്കൂൾ പരീക്ഷ പാസ്സായി.
അവിടെ ത്തന്നെ അദ്ധ്യാപകനായി -പ്രായക്കുറവു  സർക്കാർ നിയമം അനുവദനീയമാകാത്തതിനാൽ ജോലി തുടരാൻ കഴിഞ്ഞില്ല.
തുടർന്ന്ഇംഗ്ലീഷ്പഠനവും,വായനയും ശീലമാക്കി.
അച്ഛന്റെ ആഗ്രഹം പോലെ, തുടർന്നു പഠിക്കാൻതക്ക സാമ്പത്തികം ഉണ്ടായിരുന്നില്ല.
അച്ഛൻ തരപ്പെടുത്തിയ കൊച്ചാര്യൻ വൈദ്ധ്യരുടെ കടയിലെ കണക്കെഴുത്തു തുടർന്നു.
മുഷിപ്പായ ആ ജോലി കുമാരു ഉപേക്ഷിച്ചു വല്യച്ഛന്റെ വീട്ടിൽ സ്ഥിര താമസമാക്കി.
തന്റെ കവിതകൾ പരവൂരിലെ കേശവനാശാൻ പ്രസിദ്ധീകരിച്ചിരുന്ന "സുജനാ നന്ദിനി"എന്ന മാസികയിൽ കുമാരു,N.കുമാരൻ,കായിക്കര N.കുമാരൻ എന്നീ പേരുകളിൽ പ്രസിദ്ധീകരിച്ചു.
കുമാരുവിന്റെ ജ്ഞാനതൃഷ്ണ മനസ്സിലാക്കിയ കൊച്ചാര്യൻ വൈദ്ധ്യരുടെ നിർബ്ബന്ധ പ്രകാരം അച്ഛൻ മണമ്പൂർ ഗോവിന്ദനാശാൻ എന്ന പ്രമുഖ പണ്ഡിതന്റെ "വിജ്ഞാന സന്ദായിനി"എന്ന പാഠശാലയിൽ ചേർത്തു.
അവിടെ പാട്ടുകളും,ശ്ലോകങ്ങളും എഴുതുന്നതിൽ കേമനായി കുമാരു.
അവിടെ വച്ചാണ്"വള്ളീവിവാഹം",
"അമ്മാനപ്പാട്ട്","ഉഷാ കല്യാണം"കൂടാതെ "സുബ്രഹ്മണ്യ ശതകം സ്തോത്രം"എന്നീ കൃതികൾ രചിച്ചത്.
ആദ്യാമായി അച്ചടിച്ച കൃതിയിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പ്രശംസാ പത്രവും ചേർത്തിരുന്നു.
ആദ്ധ്യദർശനത്തിൽ കുമാരുവിൽ വ്യാഖ്യാനിക്കാൻ പറ്റാത്ത ആത്മീയ ബന്ധത്താൽ നാരായണഗുരു ആകൃഷ്ടനായി.
കുമാരുവിന്റെ സ്തോത്ര കവിതകൾ ഗുരുവിനെ വല്ലാതെ ആകർഷിച്ചു.
ശൃംഗാര കവിതകളിൽ മുഴുകരുതെന്ന ഗുരുവിൻറെ ഉപദേശം മനസ്സാ സ്വീകരിച്ചു.
ജീവിതകാലം മുഴുവൻ നീണ്ട സുദൃഢബന്ധത്തിൻറെ തുടക്കമായിരുന്നു.
ഗുരുവുമായുള്ള അടുപ്പം കുമാരുവിനെ യോഗിയും,വേദാന്തിയുമാക്കി.
20-൦ വയസ്സിൽ വക്കം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ അന്തേവാസ്സിയായി.
മതഗ്രന്ത പാരായണം,യോഗാസനം,ധ്യാനത്തിലും മുഴുകി.
ക്ഷേത്ര പരിസരത്തു സംസ്കൃത പാഠശാല സ്ഥാപിച്ചു.
സംസ്കൃതം പഠിപ്പിക്കുന്ന കുമാരുവിനെ നാട്ടുകാർ 'കുമാരനാശാൻ'എന്ന് വിളിച്ചു.
അധികനാൾ ആകാതെ നാടുവിട്ട്‌ കുറ്റാലത്തു ചെന്ന് മലമ്പനി പിടിപെട്ടതിനാൽ തിരികെ അരുവിപ്പുറത്തു വന്നു.
അവിടെ ആശ്രമ വാസ്സികൾക്ക് വേണ്ടി രചിച്ച കീർത്തനമാണ്"ശാങ്കര ശതകം".
നാരായണ ഗുരു തൻറെ ശിഷ്യന്റെ ഉപരിപഠന ത്തിനു ബാങ്ക്ലൂരു ജോലിയുള്ള ഡോക്ടർ പൽപ്പുവിനെ ചുമതലപ്പെടുത്തി.
21-o വയസ്സിൽ ബാങ്ക്ലൂർക്കു പോയി.
ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളേജിൽ ന്യായശാസ്ത്രം ഐശ്ചിക വിഷയമായെടുത്തു.. 
ഡോ:പൽപ്പുവിൻറെ ബാങ്ക്ലൂരിലെ പ്രൌഡി ആശാൻറെ പ്രതിഭയെ പ്രോജ്ജ്വലാമാക്കി,പൽപ്പു കുമാരുവിനു ഒരു പേര് നല്കി"ചിന്ന സ്വാമി".
സ്കോളർഷിപ്പോടെ മൂന്നു വർഷം പഠിച്ചു ഉന്നതവിജയം കൈവരിച്ചു.1898-ൽ കൽക്കട്ടയിൽ സംസ്കൃത കോളേജിൽ പ്രവേശനം, 25 മുതൽ 27 വരെ അവിടെ പഠിച്ചു.
ന്യായശാസ്ത്രം,ദർശനം,വ്യാകരണം,കാവ്യം എന്നിവയ്ക്ക് പുറമേ ഇംഗ്ലിഷും വശമാക്കി.
ആശാന്റെ എല്ലാ ചെലവുകളും ഡോ:പൽപ്പു നിർവഹിച്ചു.രവിന്ദ്രനാഥ ടാഗോറിന്റെ കൃതികളും,ബംഗാളിസാഹിത്യത്തിന്റെ സ്വാധീനവും,ആശാനിലെ കവിയെ പുതിയ ചിന്താഗതിയിലേക്ക് നയിച്ചു.വിദ്യാഭ്യാസം കഴിഞ്ഞു അരുവിപ്പുറത്തേക്ക്മടങ്ങി.
അവിടെവച്ചു "മൃത്യുജ്ഞയം","വിചിത്ര വിജയം"നാടകങ്ങളും,"ശിവസ്തോത്രമാല"കവിതയും പ്രസിദ്ധീകരിച്ചു.നന്നായില്ല എന്നതിനാൽ വിചിത്രവിജയം പ്രസിദ്ധീകരിച്ചില്ല.
3-വർഷം അരുവിപ്പുറത്തു കഴിഞ്ഞു.
1903-ജൂണ്‍-4-നു നാരായണ ഗുരുവും,
ഡോ:പൽപ്പുവും മുൻകൈഎടുത്തു 
SNDP യോഗം സ്ഥാപിതമാക്കി.
ശിഷ്യനായ കുമാരുവിനെ യോഗത്തിന്റെ സംഘടനാപരമായ ചുമതല ഏൽപ്പിച്ചു.
ആദ്യ യോഗ സെക്രട്ടറിയായ അദ്ദേഹം ആ ചുമതല 16-വർഷം തുടർച്ചയായി വഹിച്ചു.
1904-ൽ 'വിവേകോദയം മാസിക'യോഗ മുഖപത്രം അദ്ദേഹം ആരംഭിച്ചു. 
അദ്ദേഹത്തിന്റെ ശ്രമഫലമായി 1909-ൽ തിരുവിതാംകൂർ നിയമസഭയിൽ ഈഴവർക്ക് പ്രാതിനിധ്യം ലഭിച്ചു.
44-o വയസ്സിൽ വിവാഹിതനായി.
ഭാര്യ ഭാനുമതിയമ്മ 1976-ൽ അന്തരിച്ചു.
1921-ൽ ആലുവയിൽ ചെങ്ങമനാട് 'യുണിയൻ ടൈൽ വർക്സ്'എന്ന സ്ഥാപനം തുടങ്ങി.
കളിമണ്ണിന്റെ ലഭ്യതക്കുറവു കാരണം2003-ൽ അടച്ചു.
'ശാരദ ബുക്ക് ഡിപ്പോ'എന്ന പുസ്തക സ്ഥാപനവും നടത്തിയിരുന്നു.
ടൈൽ ഫാക്ടറിക്ക്ആലുവയിൽ കൊട്ടാരം കടവിൽ വാങ്ങിയ സ്ഥലമാണ് പിൽക്കാലത്ത്‌ 'അദ്വൈതാശ്രമം'തുടങ്ങാൻ നാരായണ ഗുരുവിനു സമർപ്പിച്ചത്. 
1924-ജനുവരി16-നു പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ അൻപത്തിയൊന്നാം വയസ്സിൽ ആശാൻ മലയാളനാടിനെയും,ലോകത്തെയും വിട്ടകന്നു.
ആലപ്പുഴയിൽ ഒരു പരിപാടിയിൽ പങ്കെടുത്തു കൊല്ലത്തേക്ക്‌ മടങ്ങവേയാണ് ദുരൂഹമായ ഈ അപകടം.ആ ബോട്ടിലെ യാത്രക്കാർ എല്ലാവരും ആ ദുരന്തത്തിൽ മരിച്ചു.'റീഡർ'എന്ന ബോട്ട് മലയാളിയുടെ മഹത്തായ സർഗ്ഗപ്രതിഭയെ ഹനിച്ചു.
***********************രഘുകല്ലറയ്ക്കൽ *********
ആര്യപ്രഭ