Showing posts with label ചെറുകഥ. Show all posts
Showing posts with label ചെറുകഥ. Show all posts

Wednesday, July 3, 2013

മോഹഭംഗം

                    മോഹഭംഗം
അന്നും ഇടവഴിയിലൂടെ അയാൾ എതിരെ വന്നു!
അടുപ്പമുള്ളപോലെ ചിരിച്ചു.
അവൾ മഖം കുനിച്ചു നടന്നു..........
മനസ്സിൽ വെറുപ്പുതോന്നി.
രാവിലെ താൻ പോകുന്ന നേരം നോക്കിയുള്ള വരവ്.
ദേഷ്യത്തോടെ മുഖം കനപ്പിച്ചു.
ഒരു പരിചയവും ഇല്ലാഞ്ഞിട്ടും ഇളിച്ച ചിരി,തിരിച്ചു കിട്ടിയില്ലെങ്കിലും അയാൾ പലനാൾ ആവർത്തിച്ചു.
പ്രതികരിക്കാൻ കഴിയാതുള്ള അസ്വസ്ഥത മനസ്സിനെ വല്ലാതെ അലട്ടി.
പ്രയാസം ഉള്ളിലൊതുക്കി നാളുകൾ നീക്കി.
ആരോടാണ് ഇതേപ്പറ്റി പറയുക?പറഞ്ഞാൽ പിന്നെ എന്തായിരിക്കും പുകിൽ!പറയുകയേ വേണ്ടു ..........!
വീട്ടിൽ സ്വര്യമുണ്ടാവില്ല.തിരിച്ചിങ്ങോട്ടായിരിക്കും കുറ്റങ്ങൾ.എന്തെല്ലാം പറയും.''അങ്ങോട്ട്‌ കാട്ടാതെ ഇങ്ങോട്ട് ഇണ്ടാവില്ല,പെണ്‍കുട്ട്യോളായാൽ അടങ്ങിയൊതുങ്ങി വേണം നടക്കാൻ ''
ചിന്തകൾ വിരാമമില്ലാതെ പാഞ്ഞു. 
അക്ഷമയോടെ അവൾ നടന്നു.
എന്തിന്?..തന്റേതല്ലാത്തകാര്യത്തിന് എന്തിനു വേവലാതി,അത് മറക്കാം.
നടക്കാനുള്ള ദൂരമേയുള്ളൂ ഓഫീസിലേക്ക്.
ബാങ്കിൽ അടക്കാനുള്ള പണവും മൂന്നു നാല് ചെക്കുമായി ഓഫീസ് ബോയ്‌ അരുണ്‍ .മാനേജർ എത്തിയിട്ടില്ല.നാരായണിചേച്ചി ഓഫീസ് വൃത്തിയാക്കുന്ന തിരക്കിലാണ്.സ്മിത ജോലി തുടങ്ങിക്കഴിഞ്ഞു.
ഓഫീസിൽ എത്തിയതും, ഉത്തരവാദിത്വം മനസ്സിനെ ഭരിച്ചുതുടങ്ങി.മറ്റു ചിന്തകൾ വഴിപിരിഞ്ഞു.
പുറം ലോകം അന്ന്യമായി.ജോലിയിൽ ലയിച്ചു.
വൈകിട്ട് വീട്ടിലേക്കുള്ള വഴിയിൽ വായനശാലയിൽ അയാൾ.!
ജനലിനുള്ളിലൂടെ കണ്ടു.കണ്ട ഭാവമില്ലാതുള്ള നിൽപ്പ്.......ശ്രദ്ധിക്കാതെ നടന്നു.
രാത്രിയിൽ വീട്ടിലെ ഫ്ളൂറസന്റ് ലാമ്പിന്റെ പ്രകാശത്തിൽ വീക്കിലികൾ അലക്ഷ്യമായി നോക്കി......ശ്രദ്ധവന്നില്ല.
തന്നെ ചുറ്റിയുള്ള അയാളുടെ നടത്തം അത്ര ശുദ്ധമല്ല.
ഭയം വ്ലാതെ അലട്ടി.ഒന്നും പറഞ്ഞില്ല എങ്കിലും,നോട്ടവും,ചിരിയും എത്രനാളായി ആവർത്തിക്കുന്നു?മുളയിലെ നുള്ളികളഞ്ഞില്ലങ്കിൽ,തന്റെ സൽപേരിനു മോശമാണ്.ആരെങ്കിലും കണ്ടാൽ?
ഏതായാലും നാളെയും കാണാതിരിക്കില്ല,രണ്ടു പറയുകതന്നെ.!മേലിൽ തിരിഞ്ഞു നോക്കാത്ത വിധം ,പറയാനുള്ളതെല്ലാം മനസ്സിൽ പഠിച്ചിവച്ചു.
പ്രഭാത ചര്യയിൽ,പൊൻകിരണങ്ങളുതിർത്തു ശോഭിച്ചു നില്ക്കുന്ന സൂര്യദേവനെയും  പ്രണമിച്ചു.
അയാളെയും പ്രതീക്ഷിച്ചായിരുന്നു ഒഫീസിലേക്കുള്ള നടത്തം.
പിരിമുറുക്കം മനസ്സിനെ പ്രകമ്പനം കൊള്ളിച്ചു.പറയേണ്ട വാക്കുകൾ മനസ്സിൽ ആവർത്തിച്ചു.
കാണാറുള്ള സ്ഥലം അടുക്കുകയാണ്.മനസ്സ് വല്ലാതെ മിടിച്ചു,മെല്ലെ പരിസരം വീക്ഷിച്ചു.
ആരും ഉണ്ടായിരുന്നില്ല,അയാളും!!.
ഭയമാർന്ന മനസ്സോടെ  അയാളെ അവിടമാകെ പരതി. അയാൾ ഇല്ല.ഒരുപക്ഷെ!താൻ നേരത്തെ വന്നതാകുമോ?വാച്ചു നോക്കി. കൃത്യസമയമാണ്.
നോക്കി നിന്ന് സമയം വളരെ വൈകി.
നെഞ്ചിടുപ്പ് കുറഞ്ഞെങ്കിലും തന്റെ ദൗത്യം നിറവേറാത്തത്തിൽ മനസ്താപമുണ്ടായി.
ഇനി പ്രതീക്ഷകൈവെടിഞ്ഞു ഒഫീസിലേക്ക് നടന്നു.
ജോലിയ്ക്കിടയിലും മനസ്സിൽ  കാർമേഘക്കീറുകൾ അടിഞ്ഞുകൂടി.
 അയാളോടു വല്ലാത്ത പക തോന്നി.തന്നെ അപമാനിക്കാൻ കച്ചകെട്ടി ഇറങ്ങിയ അയാളെ പാഠം പഠിപ്പിക്കണം.
വീട്ടിൽ ആണ്‍തരി ഇല്ലാതെ പോയതിലെ വേദന അവൾ അറിഞ്ഞു.
വൈകിട്ട് വീട്ടിലേക്കു മടങ്ങുമ്പോൾ മനസ്സുനിറയെ വിദ്വേഷത്തിന്റെ നാമ്പുകളായിരുന്നു.
അയാളെ കണ്ടാൽ പറയേണ്ടത് മനസ്സിൽ  ഉരുവിട്ട് നടന്നു.
വായനശാലയ്ക്കരികിൽ അവൾ എത്തി.നടത്തത്തിന്റെ വേഗതകുറച്ചു.അവിടമാകെ നോക്കി.
അയാളെമാത്രം കണ്ടില്ല.
അമർഷം മനസ്സിനെ മദിച്ചു.നാളെ പറയാമെന്ന ആശ്വാസത്തിൽ വീട്ടിലെക്കുമടങ്ങി.
ദിവസങ്ങൾ പലത് ആവർത്തിച്ചു,പക്ഷെ!അയാളെമാത്രം കാണാൻ കഴിഞ്ഞില്ല.
ബെഡ് റൂമിൽ ലൈറ്റണച്ചു കണ്ണടച്ച് മലർന്നു കിടന്നു.
മനസ്സിന്റെ വിശാലമായ സ്ക്രീനിൽ അയാൾ നിന്ന് പരിഹസിച്ചു ചിരിക്കുന്നു.തന്നെ പറ്റിച്ച നോട്ടം.
മനസ്സുനിറഞ്ഞ മോഹം പോലെ അയാൾ പലകുറി ആവർത്തിക്കുന്നു.
രാവിലെ വൈകിയാണ് ഉണർന്നതു.
സൂര്യകിരണങ്ങൾക്ക് തീഷ്ണതയേറുന്നു.
ഒഫീസ്സിലേക്കുള്ള യാത്ര മാത്രമായിരുന്നു ലക്‌ഷ്യം.
 കൃത്യ സമയത്ത് പുറപ്പെട്ടു.
പോകുന്നപോക്കിൽ അയാളെ ഓർത്തു.
ഇന്നു കാണാതിരിക്കില്ല മനസ്സുമന്ത്രിച്ചു.
എന്നും കാണാറുള്ള സ്ഥലം കഴിഞ്ഞു.സമയത്തിനും മാറ്റമില്ല,അയാളെക്കണ്ടില്ല.
അനേകനാളുകൾ അയാൾക്കായി അവൾ കാത്തു.
കാണാൻ കഴിഞ്ഞില്ല.
അവളുടെ മനസ്സിൽ അറിയാതെ ഒരു ചെറു വിങ്ങൽ അനുഭവപ്പെട്ടു.
എന്തു സംഭവിചിരിക്കും?.....ഇനി ഒരിക്കലും കാണാൻ കഴിയില്ലേ?............അറിയാനുള്ള തിടുക്കം.!
ഓ..!.തനിക്കെന്തുകാര്യം....!അയാളെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നല്ലോ?ഒഴിവായല്ലോ സന്തോഷിക്കാം!
എന്നാലും.....അയാൾ....മറഞ്ഞിരിക്കുകയാണോ? തന്നെ പറ്റിക്കാൻ?....തിടുക്കത്തിൽ വല്ലതും പ്ളാൻ ചെയ്തു മാറി യതായിരിക്കുമോ?തന്നെ കുടുക്കാൻ!!അവ്യക്തമായ  ചിന്തകൾ അവളിൽ പതഞ്ഞു പൊങ്ങി.
ഓ.....!അയാളുമായി തനിക്കെന്തുബന്ധം?...
അറിയുകപോലുമില്ലാത്ത അയാളെ താനെന്തിനു തിരക്കണം?അയാൾ പോയി പണിനോക്കട്ടെ!അവൾ മനസിൽനിന്ന് തൂത്തെറിയാൻ ശ്രമിക്കുകയായിരുന്നു.
എത്രമറക്കാൻ ശ്രമിക്കുന്നുവോ അത്രമേൽ ആഴത്തിൽ അയാൾ അവളുടെ മനസ്സിൽ ആഴ്ന്നുവന്നു.
അയാളെ ഒന്നുകാണാൻ അവളുടെ മനം തുടിച്ചു.
അയാൾ ആരെന്നോ ,എവിടത്തുകാരനെന്നോ അറിയില്ലെങ്കിലും അവളിൽ അയാൾ വളരുകയായിരുന്നു.
മുഖം മിനുക്കി പ്രകൃതിയൊരുക്കിയ മനസ്സുമായി, ആ സുമുഖനായ ചെറുപ്പക്കാരനെ ഓർക്കാൻ അവൾ ഏറെ ഇഷ്ടപ്പെട്ടു.............അതിലേറെ കാണാൻ കൊതിച്ചു.
അടങ്ങാത്ത മനസ്സിന്റെ ചേഷ്ടകൾ പക്വത നശിപ്പിച്ചു,കൃത്യതക്കു മങ്ങലേറ്റു.
ഒന്നും ചെയ്യാൻ മനസ്സ് തയ്യാറായില്ല.
വൈകിട്ടും അവൾ അയാളെ പ്രതീക്ഷിച്ചു,കണ്ടില്ല.
വിരസത....നേർത്ത.......വേദന അവളറിയാതെ മനസ്സിൽ നിറഞ്ഞു.-അയാളെക്കാണാൻ മനസ്സ് വെമ്പി.
രാത്രിയുടെ വേദന അവൾ അറിഞ്ഞു.പ്രഭാതത്തിനായി കാത്തു.
പ്രതീക്ഷയോടെ അവൾ അയളെ കാണാൻ പുറപ്പെട്ടു.കണ്ടുകിട്ടിയില്ല .
നിരാശയുടെ നീർചുഴിയിൽ അവൾ തളർന്നു.
ഇനി ഒരിക്കലും കാണാൻ കഴിയില്ലന്നു അവൾ അറിഞ്ഞു.
ദുഖം തളം കെട്ടിയ മനസ്സ് -എങ്ങിനെ അയാളെ കാണാൻ കഴിയുക?....അവൾ ആശിക്കുകയായിരുന്നു.തന്റെ പ്രഥമ കാര്യം അയാളാണെന്ന് തിരിച്ചറിഞ്ഞു.
 നാളെയെങ്കിലും കാണാൻ കഴിയുമെന്ന ആശ!
ഒന്നിനോടും ശ്രദ്ധയില്ലാത്ത ദിനരാത്രങ്ങൾ.
ആഴ്ചകളുടെ ദൈർഘ്യം അവളുടെ മനസ്സിൽ തേങ്ങലുകൾ തീർത്തു.
ഒരിക്കലുംഅയാളെ കാണാൻ കഴിയാതെ വരുമോ?മോഹങ്ങളിൽ ആശങ്ക വളർന്നു.
കാണണമെന്ന മോഹം!.സ്നേഹത്തിനു വഴിമാറിയ മനസ്സുമായി!
അകലെനിന്നായാൽ പോലും കണ്ടാൽ മതി.
അയാൾക്ക്‌ ഒന്നും സംഭവിച്ചിട്ടില്ല എന്ന് അറിഞ്ഞാലും മതി.
മാസങ്ങൾ കഴിഞ്ഞും അയാളെ കണ്ടില്ല.
അന്ന് തിങ്കളാഴ്ചയായിരുന്നു.ചെറിയചാറ്റൽ മഴ.ഒഫീസിലേക്ക് നടക്കുമ്പോൾ അങ്ങകലെ കഷ്ട പെട്ട് ഏന്തിവലിച്ചു നടന്നടുക്കുന്ന മനുഷ്യനെ കണ്ട് സഹതാപം തോന്നി.
വടിയുടെ സഹായത്താൽ പ്ളാസ്റ്റർ ഇട്ട കാൽ വലിച്ചു,കഷ്ടപ്പെട്ട് നടന്നടുക്കുന്നു. ആളെ തിരിച്ചറിഞ്ഞില്ല.കഷ്ടം തോന്നി നോക്കിനിന്നുപോയ്.
അടുത്തുവന്നും തിരിച്ചറിഞ്ഞില്ല.
അയാളെ തിരിച്ചറിയാൻ ഏറെ നേരം വേണ്ടിവന്നു.
താൻ അന്യേഷിക്കുന്ന ക്രൂനെന്നു ധരിച്ച അയാൾ!!വിശ്വസിക്കാൻ കഴിഞ്ഞില്ല.
ക്ഷീണിച്ചു അവശനായ ഒരു കോലം!പാറിപ്പറന്ന മുടിയും,കുഴിയിലാണ്ട കണ്ണുകളും,തൂണു കണക്കെ ഇടുപ്പോളം പ്ളാസ്റ്റർ ഇട്ട തടിച്ച വലതുകാൽ.
ഊന്നു വടിയുടെ സഹായത്താൽ നില്ക്കാൻ ശ്രമിക്കുകയാണയാൾ .
ചുറുചുറുക്കുള്ള ചെറുപ്പക്കാരന്റെ പ്രസരിപ്പ് നഷ്ട പെട്ട കാഴ്ച. അവളുടെ കണ്ണുകൾ നിറച്ചു.അവളെനോക്കി വൃഥാ! ചിരിക്കാൻ ശ്രമിച്ചു,അയാൾ പരാജയപെട്ടു.
ഒരു നോക്കുമാത്രം!അവൾ വേഗത്തിൽ നടന്നു.വിതുമ്പിയ കണ്ണ് നീർ കൈലേസ്സിൽതുടച്ചു.
അയാളുടെ കാര്യങ്ങൾ അറിയാൻതിടുക്കമായിരുന്നു.പക്ഷെ!ഒന്നിനും കഴിയില്ല.
തന്നെ കാണാനായിരിക്കാം കഷ്ട പെട്ട് വന്നത്.എന്തായിരിക്കും സംഭവിച്ചത്?
മൂകതയുടെ നിഴൽവിരിച്ച ദിവസങ്ങൾ .
കാണാൻ കാത്തു, കണ്ടതോ?ഹാ!കഷ്ടം! കാണേണ്ടായിരുന്നു!
അയാളുടെ മന്ദസ്മിതം അവളുടെ ഓർമ്മകളുടെ മണിചെപ്പിൽ ചെന്താമാരയുടെ കുളിർമ്മയോടെ വിരിയുക പതിവായി.താൻ വെറുത്തിരുന്ന പഴയതു പ്രിയപ്പെട്ടതായി.
സുന്ദരനായ അയാളോട് എന്തെന്നില്ലാത്ത അടുപ്പം അവളിൽ വിരിയുകയായിരുന്നു.
അവശനായിട്ടും തന്നെക്കാണാൻ സഹിച്ച ത്യാഗം!അയാളെ കാണാൻ തിടുക്കമായി.
ആഴ്ചകൾ ഇഴഞ്ഞു നീങ്ങി.
പ്രതീക്ഷയുടെ തളിരിളം കാറ്റേറ്റ്,മോഹപ്പൂക്കൾ വിരിഞ്ഞു.
അപ്രതീക്ഷമായി അന്നയാൾ ഇടവഴിയിലൂടെ എതിരെ വന്നു.
 ചുണ്ടിൽ വിരിഞ്ഞ മന്ദസ്മിതത്തിന്റെ മധുരം അവൾ അറിഞ്ഞു.പരിസരം മറന്നു അവളും ചിരിച്ചു.
എന്തോ പറയാൻ വെമ്പുന്ന അയാൾ,പക്ഷെ !മിണ്ടാതെ നടന്നു.
അവൾ നോക്കിനിന്നു.പഴയതിലും മിടുക്കനായിരിക്കുന്നു.പ്ളാസ്റ്റർ മാറ്റി ആരോഗ്യം വീണ്ടെടുത്ത ചുറുചുറുക്കും,പ്രസരിപ്പും.സന്തോഷം അവളിൽ അലതല്ലി.
കുറച്ചു ചെന്ന് അയാൾ കൈ ഉയർത്തി വീശി.അവൾ സ്തമ്പിച്ചു നിന്നു.
വളരെ വേഗത്തിൽ ഒഫീസ് കഴിഞ്ഞിറങ്ങി കാണാമെന്ന മോഹത്തോടെ............പക്ഷെ!,കണ്ടില്ല.
പതിവുപോലെ രാവിലെ അയാളെ കണ്ടു.
ആകാംക്ഷയോടെ അവൾ തിരക്കി "ഇത്രയും നാൾ ആശുപത്രിയിലായിരുന്നോ?എന്താണ് സംഭവിച്ചത്?"
അയാൾ തലകുലുക്കി സമ്മതിച്ചു."മരത്തിൽ നിന്ന് വീണു, തൊഴിലിന്റെ ഭാഗം"അയാള് നടന്നുകൊണ്ട് പറഞ്ഞു.
തിരിഞ്ഞുനോക്കാതെയുള്ള നടത്തം.വായ്നോക്കിയല്ലെന്നു മനസ്സുമന്ത്രിച്ചു.
അടുത്തനാൾ കണ്ടതും,അവളുടെ മനസ്സിന്റെ കെട്ടഴിഞ്ഞു."തന്നെ എനിക്കിഷ്ട്ടാണ്"
 അയാൾ അത്ഭുതപ്പെട്ടുമിഴിച്ചു നിന്നു..ഒരു പെണ്ണ് ധൈര്യത്തോടെ പറഞ്ഞ വാക്കുകൾ അയാളുടെ പ്രതീക്ഷക്കും അപ്പുറമായിരുന്നു.
അയാൾവാക്കുകൾക്കുപരതുകയായിരുന്നു."എനിക്കും"ഇളിഭ്യത മറച്ചു അയാൾ  പറഞ്ഞു."പക്ഷെ!എനിക്ക് വിധിയില്ല.താൻ എന്നെ അറിഞ്ഞാൽ, ഇഷ്ടപ്പെടില്ല.പേരുകേട്ട തറവാട്ടിലെ പെണ്ണായ തന്നെ നോക്കാനുള്ള യോഗ്യത എനിക്കില്ല.പുറമ്പോക്കിൽ റൌഡി കേശുവിന്റെ മകനാണ് ഞാൻ."അയാള് തലകുനിച്ചു നടന്നു.
വിസ്മൃതിയിലാണ്ട അവൾ തരിച്ചു നിന്നു.ഇടിത്തി വീണ അനുഭവം.-ഇന്നു വരെ മോഹങ്ങൾ വീർപ്പിച്ചു,മനസ്സിളകിയ സുഖം-ഇത്രവേഗം തകർന്നുവല്ലോ?.....വല്ലാതെ സ്നേഹിച്ചു-അവൾ തകരുകയായിരുന്നു.
മോഹക്കൊടുംങ്കാറ്റിൽ മുങ്ങിത്താണ സ്നേഹക്കൂടാരം!!!
ശരീരവും മനസും നിർജ്ജീവം.മേശമേൽ തലകുനിച്ചു കിടന്നു.
അയാളെ വെറുക്കാൻ അവൾക്കായില്ല.
 കാര്യങ്ങളറിഞ്ഞു കാലം കടന്നുപോയി.അവളും അയാളും കാണുകയും വാക്കുകൾ കൈമാറുകയും പതിവായിരുന്നു.മുറുകിയ പ്രേമത്തിന്റെ നേരിപ്പോടിനിരുവശവും കുളിരാർന്ന മനസ്സുമായി ആ യുവമിഥുനങ്ങൾ അവസരങ്ങൾക്കായി കാത്തു.വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് 
അന്ന് അവർ ഒരേ തീരുമാനത്തിൽ പിരിഞ്ഞു.ആ രാത്രിനാടുവിടുകതന്നെ.
അയാളുടെ സുഹൃത്തിന്റെ അകലെയുള്ള വീട്ടിൽ അഭയം തേടി.സ്നേഹ തീവൃതയിൽ കൊരുത്ത പൂമാല പോലെ അവർ ഒന്നായി.സുഹൃതിന്റെയും അയാളുടെ സുഹൃത്തുക്കളുടെയും അശ്രാന്തപരിശ്രമം വിജയിച്ചു.
വളരെ പണിപ്പെട്ടാണ് വീടുവിട്ടത്.നാടിൻ പുറത്തെ അമ്പലത്തിൽ വിവാഹവും നടത്തി.ഒരു കൊച്ചു വീട് താമസിക്കാനും കിട്ടി.കയ്യിലെ പണം തീർന്നു, വരുമാനമില്ലാതെ മുന്നോട്ടുള്ള പോക്ക് ബുദ്ധിമുട്ടായി.ജോലിക്കുവേണ്ടി അയാള് ഒരുപാടലഞ്ഞു.
ഒന്നും തരപ്പെട്ടില്ല.വറുതിയുടെ താണ്ഡവം ജീവിത താളക്രമത്തെ ബാധിച്ചു.സാമ്പത്തികം മാനസികമില്ലായ്മ പിരിമുറുക്കംവർദ്ധിപ്പിച്ചു.ആദർശത്തെ മുറുകെ പിടിച്ചു സ്വന്തം ആഭരണങ്ങൾ പോലും എടുക്കാതെ വെറും കയ്യോടെ വീടു വിട്ടിറങ്ങി .സുഹൃത്തുക്കളുടെ സഹായം  കൊണ്ട് ഈത്രനാൾ കഴിഞ്ഞു. 
സുഹൃത്തുക്കൾ ക്രമേണ ഇല്ലാതായി.
അലച്ചിലിൽ അയാള് തനിച്ചായി. പണത്തിന്റെ ആവശ്യം അവൾ തിരിച്ചറിഞ്ഞത് ആദ്യമായിരുന്നു.
അയാളുടെ കഷ്ടപ്പാടിൽ മനം നൊന്ത് അവളും ജോലിക്കായി ശ്രമിച്ചു.അയാൾ എതിര്ത്തു.അയാളുടെ എതിർപ്പിനിടയിലും ജോലി വാഗ്ദാനം ഉണ്ടായി.അയാളുടെ എതിർപ്പിന് ശക്തിയേറി.അതിന്റെ പേരിൽ കലഹം വഴിതുറന്നു.
അപഹർഷത ബോധം അയാളിൽ വളർന്നു.അയാളുടെ മനസ്സുതളർന്നുവഴക്കായി.
നിരാശയുടെ പടുകുഴിയിൽ അവൾ നീറി ഉരുകി.
പട്ടിണിയുടെ നീർചുഴിയിൽ തളരുന്ന മനസുമായി ഇരുവരും മൂകരായി.
തൊഴിൽ  തേടി രാവിലെ വീട് വിട്ടാൽ-നടന്നു തളർന്ന് അവശനായി വൈകിട്ട് പട്ടിണിക്ക് കയറിവരുന്ന അയാളോട് അവൾക്ക് സഹതാപം തോന്നി.
അവൾ അയാളോട് ചേർന്നിരുന്നു കണ്ണീർ വാർത്തു.
ദൈന്ന്യതയോടെ അവളെ ചേർത്ത് നിർത്തി അയാൾ സമാധാനിപ്പിക്കും.
പട്ടിണിയുടെ സഹിക്കവയ്യാത്ത വേദന പിടിച്ചുനില്ക്കാനുള്ള മനസും നഷ്ടമായി.
ആദ്യമായി അവൾ അയാളെ ധിക്കരിച്ചുവോ?.......................?
അവൾക്ക് അടുത്തുതന്നെയുള്ള ലിമിറ്റഡു കമ്പിനിയിൽ ജോലിതരായി.ഉയർന്ന  ശമ്പളമുള്ള നല്ല ജോലി.തന്റെ ഭർത്താവിന്റെ എതിർപ്പ് അവഗണിച്ചു അവൾ പോകാൻ തീരുമാനിച്ചു.
ശക്തമായ വഴക്ക് തുടർന്നു.പിണങ്ങി മൌനം ശീലാമാക്കിയ അയാളെ ,സ്വാന്ത്വനത്തിൽ അനുനയിപ്പിക്കാൻ ശ്രമിച്ചു.താണുകേണു പറഞ്ഞു ,വിലപ്പോയില്ല.
സങ്കുചിത മനോഭാവം അയാളിൽ നിറഞ്ഞു.
അവളിലെ നന്മ അയാൾ അറിഞ്ഞില്ല.തന്നെ ധിക്കരിച്ച അവളോടുള്ള പക അയാളിൽ രൂഷമായി .അയാളിൽ ദുഷിപ്പിന്റെ ദുർമേദസ്സ് പടർന്നു പന്തലിച്ചു.
അവളോടുള്ള പക ഉമിത്തി പോലെ അയാളിൽ ജ്വലിക്കുന്നത് അവളറിഞ്ഞില്ല.
മൗനിയായ ഭർത്താവിനെ സന്തോഷിപ്പിക്കാൻ വൃഥാ! ശ്രമിച്ചു.രാവിലെ ഭക്ഷണം തയ്യാറാക്കികൊടുത്ത്  ജോലിക്ക് പോകുക പതിവാക്കി.നിസംഗതയിൽ മുങ്ങി മൂകതയുടെ മൂർദ്ധാവിൽ മയങ്ങുന്ന അയാളെ ഉണർത്താൻ അവൾക്ക് കഴിയുമായിരുന്നില്ല.
സ്നേഹത്തിന്റെ ആഴം ക്ഷണികമായിമറഞ്ഞു. 
വക്രമനസ്സിനു ഉടമയായ അയാൾ അവളിലെ സ്വാർത്ഥത മാത്രമേ കണ്ടുള്ളൂ.അതൃപ്തി പൂണ്ടു ജീവച്ഛവം പോലെ മരവിപ്പിൽ കഴിഞ്ഞു. പ്രസരിപ്പ് നഷ്ടപെട്ട് കട്ടിലിൽ പ്രാപിച്ചു.ആഹാരം വാരിക്കൊടുത്ത് ,ഉച്ചഭക്ഷണം വിളമ്പി വച്ച് യാത്രപറഞ്ഞിറങ്ങും.
അയാൾ കട്ടിലിൽ ചടഞ്ഞു കിടക്കും.ഉച്ചഭക്ഷണം കഴിഞ്ഞു വീണ്ടും ഉറക്കം.വൈകിട്ട് അവൾ വരുമ്പോൾ ഉണ്ർന്നാലും കിടപ്പുതന്നെ.സംസാരം തീരെ നിന്നു.
അവൾക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല.
വീർപ്പ് മുട്ടുന്ന അന്തരീക്ഷത്തിലും സ്നേഹത്തോടെ ശാസിക്കാൻ തീരുമാനിച്ചു.ഭർത്താവിനെ  കൊച്ചുകുട്ടിയെപോലെ ഓമനിച്ചു ഭക്ഷണം വാരിക്കൊടുത്തു  ശാസിക്കുമ്പോൾ കൂടുതൽ അടുപ്പം അവൾക്ക് അനുഭവപ്പെട്ടു.നിശ്ചലത്വംഅയാളിൽ ആഴ്ന്നിറങ്ങി. എവിടെ കിടക്കുന്നുവോ അവിടെ എന്നമനോഭാവം.
മനസ്സിൽ വളരുന്ന വികലത അയാളെ കൂടുതൽ മൗനിയാക്കി.കണക്കുകൂട്ടിയ തീരുമാനങ്ങൾ നടപ്പാക്കാനുള്ള കാത്തിരിപ്പായിരുന്നുവോ?.
അവളത് അറിഞ്ഞില്ല,ആദ്യ ശമ്പളം സന്തോഷത്തോടെ ഭാർത്താവിനെ ഏല്പിക്കുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞു.തളർച്ച മാറാത്ത ഭർത്താവിന്റെ ചടച്ച ശരീരം അവളിൽ ആശങ്കയുടെ നിഴൽ പരത്തി.
സ്നേഹത്തിന്റെ ഊഷ്മളത പങ്കുവയ്ക്കാൻ അവൾ അയാളെ തലോടി ചെർന്നിരുന്നു.
വിരസത വിട്ടുമാറാത്ത മുരടിച്ച മനസ്സിൽ ആ സുഖം തൊട്ടറിയാൻ അയാൾക്ക്‌ കഴിഞ്ഞില്ല.അയാൾ അവളെ തള്ളിമാറ്റി!!സ്നേഹത്തിന്റെ തരിമ്പുപോലും അവശേഷിപ്പിക്കാതെ അയാൾ തെന്നിമാറി.
അവളിലെ തേങ്ങലുകൾ അയാൾ അറിഞ്ഞുപോലുമില്ല.പരുഷമായ നോട്ടം തീ പാറുന്നതായിരുന്നു.
അവളും അയാളും ഒരുകൂരയിലെ അന്ന്യരെ പോലായിരുന്നു.
താളത്മാഗത തളിരിടാത്ത തളംകെട്ടിയ വിങ്ങലുകളുടെയും,പകയുടെയും ലക്‌ഷ്യം കാണാനുള്ള വെഗ്രത!.
പണം അവ്ളുടെതെങ്കിലും അയാൾ ഉപയോഗം തുടങ്ങി.സുഹൃത്തുക്കൾ വന്നു തുടങ്ങി.മോശമായ കൂട്ടുകെട്ടായിരുന്നു.കുപ്പിയും,കഞ്ചാവും കാണാൻ തുടങ്ങി.അവളറിയാത്ത പലതും അരങ്ങേറി.
ഉരിയാടാത്ത അയാൾ അവളെത്തും മുമ്പ് എല്ലാം അവസാനിപ്പിക്കും.
അയാൾ എത്രയോ മാറിയിരിക്കുന്നു!.രൗദ്ര ഭാവം പേടിപ്പെടുത്തുന്ന നോട്ടം.അവൾക്കു ഭയമായിരുന്നു.
തന്റെ മുറിയിൽ ഒറ്റക്കിരുന്നു തേങ്ങി.അയാളിലെ മാറ്റാം,വീട്ടുകാരെ വേദനിപ്പിച്ചതിൽ തനിക്കു കിട്ടിയ ശിക്ഷയായി കരുതി.
അന്നും ശമ്പളം അയാളെ ഏൽപ്പിച്ചു.
പണം കൈയ്യിൽ വന്നതും അയാള് യാത്രയായി .
മിഴിനീരുമായി അവൾ അയാളെ പിന്തുടർന്നു.തിരിഞ്ഞു നോക്കാതെ അയാൾ നടന്നകന്നു.
ദിവസങ്ങൾ പലതുകഴിഞ്ഞും അയാൾ വന്നില്ല,അന്യോഷിക്കാൻ ഒരു സുഹൃത്തിനെയും കണ്ടില്ല.
തന്റെ ദുർവിധിയിൽ അവൾ വിലപിച്ചു.
തനിച്ചായത്തിന്റെ വേദന ഉള്ളിലൊതുക്കി.തിരിച്ചു പോകാൻ ഇടമില്ല.
സ്നേഹിച്ചവൻ എത്തുമെന്ന മോഹം ഉള്ളിലൊതുക്കി കാത്തിരുന്നു.
അടുത്ത ശമ്പള ദിവസം. രാത്രിയിൽ ഏറെ നേരം വാതിലിൽ മുട്ടുകേട്ടു.
ഇരുട്ടിന്റെ മറപറ്റി അയാൾ.........അടക്കാനാവാത്ത സന്തോഷത്തോടെ അവൾ എതിരേറ്റു.വാരിപ്പുണരാനുള്ള മോഹം അവളിൽ ത്രസിച്ചു!.
എല്ലാം കെട്ടടങ്ങുന്ന നിർവ്വികാരതയായിരുന്നു അയാളിൽ.
ആ രാത്രിയിലും ശമ്പളം അയാളെ ഏല്പ്പിച്ചു.സന്തോഷിപ്പിക്കാൻ ശ്രമിച്ചു.നിർവികാരത അവളെ തളർത്തി.
മരവിപ്പിന്റെ മാറാപ്പും മനസ്സിൽ പേറി അയാള് എന്തോ പരതുകയായിരുന്നു.
അവൾ തന്റെ മുറിയിലിരുന്നു മോഹങ്ങളേപഴിച്ചു.പട്ടിണിക്കുമുന്നിൽ പിടിച്ചു നില്ക്കാൻ താൻ ജോലിക്ക് പോയത് വലിയ കുറ്റമാണോ?അല്ലാതെ താനൊരു കുറ്റവും ചെയ്തിട്ടില്ല.
അവളുടെ തേങ്ങലുകൾ വലുതാവുകയായിരുന്നു.വിങ്ങിയ ഹൃദയവുമായി,വേദന കടിച്ചിറക്കുന്ന അവളറിയാതെ. ആ വീട്ടിൽ എന്തെല്ലാമോ നടക്കുന്നുണ്ടായിരുന്നു.
തേങ്ങലോടെ അവൾ ശിരസ്സുയർത്തിയതും പേടിച്ചു  ഞെട്ടി!.മുന്നിൽ കരിമ്പടം പുതച്ച മനുഷ്യരൂപം!
ഭയന്ന് വിറച്ചു ഉറക്കെകരഞ്ഞു.ഭർത്താവിനെ വിളിച്ചു.ആര് കേൾക്കാൻ?മറുപടി വല്ലാത്ത പൊട്ടിച്ചിരിയായിരുന്നു.
കൂടുതൽ ആളുകൾ അവിടെ ഉണ്ടെന്നു മനസ്സിലായി.ദുരൂഹത മണത്തറിഞ്ഞു.
ഭർത്താവ് ഇതിനു പിന്നിൽ ഉണ്ടെന്ന തോന്നൽ അവളെ തളർത്തി.
ധൈര്യം വീണ്ടെടുക്കാൻ അവൾക്കായില്ല,തന്നെ സഹായിക്കാൻ ആരുമില്ലെന്ന വേദന,പുകയുന്ന അഗ്നിപർവ്വതത്തിന്നു മുകളിലാണെന്ന നൊമ്പരം!
ഇറങ്ങി ഓടാൻ മനസ്സുമന്ത്രിച്ചു,ശ്രമിച്ചു,പക്ഷെ!ശരീരം ചലനം നശിച്ചിരുന്നു.
അടുത്ത മുറിയിൽ അടക്കിയ സംസാരം!ഗ്ളാസ്സുകൾ കൂടിയുരുമ്മുന്ന ശബ്ദം!
കരിമ്പട രൂപം വേച്ചു വേച്ചു തന്റെ നേർക്ക്‌ വരുന്നു.കട്ടിലിൽ തന്നോടുചെർന്നിരുന്നു.
മദ്യത്തിന്റെ രൂഷഗന്ധം വമിക്കുന്ന വൃകൃതരൂപം തന്നെ ശരീരതോട് ചേർത്തണച്ചു.
ആ രൂപത്തിന്റെ കൈക്കുള്ളിൽ അവൾ കുതറിപ്പിടഞ്ഞു.
മൽപ്പിടുത്തത്തിൽ അയാൾ അവളോടൊപ്പം താഴെ വീണു.
കള്ളിന്റെയും,കഞ്ചാവിന്റെയും ലഹരിയുടെ മൂർദ്ധന്ന്യത്തിൽ തളർന്ന അയാൾ എഴുനേക്കാൻ കഴിയും മുമ്പ് നിസ്സഹായാവസ്ഥയിൽ സ്വയം ധൈര്യം സംഭരിച്ച്, അയാളിൽ നിന്നും ഓടി മാറി.
ഭയന്ന് വിറച്ചു മറ്റാരുമറിയാതെ മുറിവിട്ടിറങ്ങി,മുറ്റത്തെ കൂരിരുട്ടിൽ തേങ്ങലുകൾ അടക്കി അവൾ ഓടി.
വേഗത്തിൽ,ലക്ഷ്യമില്ലാതെ ...........പിന്തിരിഞ്ഞു നോക്കാതെ .........ഓട്ടത്തിന്റെ വേഗതമാത്രമായിരുന്നു ലക്‌ഷ്യം.
തളർന്ന് അവശയായ അവൾക്ക്,ആരും പിന്തുടരുന്നില്ലെന്ന ബോധം ആശ്വാസമായി.ഓട്ടത്തിന്റെ വേഗത കുറഞ്ഞു.
അൾത്താരയ്ക്ക് മുന്നിലെ അവശേഷിക്കുന്ന തിരിനാളങ്ങൾ അവളെ തലയാട്ടി വിളിച്ചു.
തേങ്ങലോടെ അവൾ അൾത്താരയിൽ തളർന്നു വീണു!!.
ആ ദേവാലയം അവൾക്ക് അഭയമാവട്ടെ!!!!!!!
___________________________________ketiyaar
________________________ ________________________
ആര്യപ്രഭ



Wednesday, October 12, 2011

'"ഡിസംബറിന്റെ മോഹം "

'"ഡിസംബറിന്റെ മോഹം "


ഡിസംബറിലെ തിരക്കുള്ള ശനിയാഴ്ച.
ഉച്ചകഴിഞ്ഞ് യാദര്‍ശ്ചികമായ്, 
ഒരു ഫോണ്‍ കോള്‍ .................!
യുവാവായ അയാള്‍ക്ക്‌ പരിചയമില്ലാത്ത 
നമ്പര്‍ ........!
ആളറിയാതെ വിളിക്കുകയായിരുന്നു ........ വേണമെങ്കില്‍ കട്ട് ചെയ്യാമായിരുന്നു ...........
തോന്നിയില്ല .......നല്ല, മനോഹര വചനം .
അറിയാതെ പറ്റിയ അബദ്ധം സമ്മതിച്ചു..............
മണിക്കുര്‍കള്‍ക്ക് ശേഷം ഫോണില്‍ .......വീണ്ടും 
അതെ മണിനാദം ..................!
കേള്‍ക്കാന്‍ ഇമ്പമുണ്ടായിരുന്നു ....
എല്ലാം കേട്ടിരുന്നു .....;
എന്തിനോ...!,............ഒരു രസം തോന്നി!!
മനസ്സില്‍ കുളിര്‍മ തെളിഞ്ഞു .....................
സ്വപ്നങ്ങള്‍ക്ക്ചിറകു മുളക്കുകയായിരുന്നു......................പ്രേമത്തിന്റെ സുഗന്ധം മണക്കുന്നു.....ആദ്യമായി കേൾക്കുന്ന മധുര നാദം!!!തന്നോടു സ്നേഹം തോന്നാൻ ആാരായിരിക്കും?മനസ്സു ചോദിച്ചു....................
''ഇനിയും വിളിക്കുന്നതില്‍ പരിഭവമില്ലല്ലോ?''
അവളുടെ ചോദ്യം;അയാളുടെ ചിന്തകള്‍ക്ക് വേലിയേറ്റമുണ്ടാക്കി.
കേൾക്കാൻ മോഹമുണ്ടായിരുന്നു.
ആ വാക്കുകള്‍,ആ കിളിനാദത്തിന്റെ ഉടമയെ സ്വന്തമാക്കാന്‍ പോന്നതായിരുന്നു.
കൂടുതലൊന്നും പറയാന്‍ അയാള്‍ക്കുണ്ടായിരുന്നില്ല.
എല്ലാം കേട്ടാസ്വതിച്ചു; ...................... 
കേട്ടിരുന്നു രസ്സിച്ചു . 
വിശേഷണങ്ങള്‍ പലതും പറഞ്ഞു;
അയാളുടെ ശബ്ദം ഏറെ ഇഷ്ടമായെന്നറിയിച്ചു.
ഇനിയും തുടരാനുള്ള ആഗ്രഹവും പറഞ്ഞു .! ''ലിമിറ്റഡു് കമ്പിനിയില്‍ ജോലിയായതിനാല്‍ ,
പലരെയും വിളിക്കാറുണ്ട്,അങ്ങിനെ വന്നുപോയതാണ്‌.സംസാരിക്കാൻ ആഗ്രഹമുണ്ട് വിരോദമുണ്ടാകില്ലല്ലോ?''
ഒരിക്കല്‍;തുടക്കത്തില്‍ മാന്യമായ ഭാഷ സംസാരിച്ചു തുടങ്ങിയ മാന്യന്‍;അവസാനം ആശ്ലീലം മാത്രമായി തുടര്‍ന്നു.
പ്രലോഭനങ്ങളിലോടെ വശത്താക്കാന്‍;കഴിയാതെ വന്നപ്പോള്‍;
പടം മടക്കിയ, ലോക'പോക്രി'യുടെ കഥ അവൾ പറഞ്ഞു ചിരിച്ചു.........!. 
എന്തെല്ലാമോ പറയാന്‍ തയ്യാറായ..... തന്റെ നാക്കിനേയും കടിഞ്ഞാണിടാന്‍;അതോടെ അയാളും പ്രേരിതനായി . ... വല്ലാത്ത അടുപ്പം തോന്നിയെങ്കിലും;തുറന്നുപറയാന്‍ ഭയം ............എല്ലാത്തിലുമുപരി പിരിമുറുക്കം സമ്മാനിച്ച സമയമായിരുന്നു.
ആകസ്മികമായ സംഭവം, ഒരിക്കലും നേരില്‍ കാണാത്ത രണ്ടു മനസ്സുകളുടെ സംഗമം ....................!ഫോണിലൂടെ പലപ്പോഴായി ആവർത്തിച്ചു കൊണ്ടിരുന്നു.
അവള്‍ മനസറിഞ്ഞു അടുക്കുന്നതായ് അയാള്‍ക്ക്‌.......... തോന്നി.
മാന്യമായ പെരുമാറ്റം തന്നില്‍ ഉണ്ടെന്നു അവളെ ബോദ്ധ്യ പ്പെടുത്തണം.
അയാള്‍ മനസ്സില്‍ ഉറച്ചു. .............................അടുത്തനാള്‍ ഫോണില്‍ വേറൊരു നമ്പര്‍ തെളിഞ്ഞു .
പ്രതികരിക്കാതെ മിനിട്ടുകള്‍ കടന്നു ..................,ഫോണ്‍ഓഫായി . .................ആളെ മനസ്സിലായി.
പറഞ്ഞപ്പോള്‍ ...........,സമ്മതിച്ചില്ല.
പലചോദ്യങ്ങളും ഫോണില്‍ തെളിഞ്ഞു ............ ...........സമ്മതിച്ചില്ലെങ്കിലും...................... .ഇരുവര്‍ക്കും അറിയാമായിരുന്നു . ........
വെളിപ്പെടുത്താതെയിരിക്കൽ ഒരുസുഖം .........!
മൂകതയുടെ നിമിഷങ്ങള്‍;.........................അയാളില്‍ മോഹങ്ങളുടെ ഓളങ്ങള്‍ സൃഷ്ടിച്ചു.
.......................ഞായറാഴ്ച ഉദ്ധ്യേഗജനകമായിരുന്നു.
വാചകങ്ങളുടെ വേലിയേറ്റം,.................
തുടങ്ങിവക്കേണ്ട താമസം എല്ലാം അവള്‍.................... ഏറ്റെടുത്തുകൊള്ളും.
സന്തോഷംനിറഞ്ഞ മണിക്കൂറുകള്‍;
എല്ലാം ഉറപ്പിച്ച മട്ടും............തോന്നി;സംസാരത്തില്‍.!!
തിങ്കളാഴ്ചയുടെ പ്രഭാതത്തില്‍ സഞ്ചാരമദ്ധ്യേ വന്ന പുതിയ നമ്പരില്‍ തിരിച്ചു വിളിച്ചു.
ആശിച്ച പ്രതികരണം;ആളെ വെളിപ്പെടുത്തി;
സന്തോഷ ത്തിന്റെ... സീമ കടന്ന സംസാരം.
തുടുപ്പിന്റെ നിമിഷങ്ങള്‍,..... മണിക്കൂറുകള്‍ക്ക് വഴിതുറന്നു.
ജലത്തില്‍ പഞ്ചസ്സാര അലിഞ്ഞപോലെ.
മൂന്നു ദിവസത്തെ അടുപ്പം......... മൂന്നു യുഗത്തിന്റെ ബന്ധം.അതിലേറെ കോളുകൾ!!!
സംസാരത്തില്‍,പ്രപഞ്ച കാര്യങ്ങള്‍ സര്‍വതും നിറഞ്ഞുനില്കും
സംസാരത്തിലും പ്രവര്‍ത്തിയിലും തുല്യത.
പ്രായത്തില്‍ തന്നെക്കാള്‍ താഴെയാണെങ്കിലും[ചോദിച്ചിട്ടില്ല ],
പക്വതയില്‍ തുല്യര്‍.
രണ്ടു ദിക്കില്‍ നിന്നുല്‍ഭവിച്ച് ഒന്ന്ചേരുന്ന...... അരുവികള്‍,കളകളം മൃദുവായ് ഇണചേര്‍ന്ന് 
ഒഴുകി തൃപ്ത്തിയോടെ തൃപ്തിയെന്ന സമുദ്രത്തില്‍ അലിയുന്നു........
ആ സംഗമം ഓര്‍മകളില്‍ ഓളങ്ങള്‍ സൃഷ്ട്ടിച്ച് മുന്നേറി.തന്റെ യുവത്വത്തിൽ പ്രേമത്തിൻറെ 
ആദ്യനാമ്പിട്ടവൾ.
മറവി കള്‍ക്ക് മാപ്പുകൊടുത്തു ...................; 
ഇന്നലെകളെ വിട്ടുകളഞ്ഞ് ....... ;ഇന്നിലൂടെ നടക്കാം.
ഇടതൂര്‍ന്ന വനമധ്യേ .....ഒറ്റക്കാവരുത്;
കൂട്ടിനുള്ളയാള്‍ ഭോഷനുമാവരുത്.
ചിന്തകള്‍ തളിരിടുന്ന മനസ്സാണ് പ്രപഞ്ചം ..................!
അതിൽ ഒരുകണിക മാത്രമാണ് നാമെല്ലാം ...............!
ഉണര്‍ന്നിരുന്നു ചിന്തിക്കണം.............. ,കണ്ണുതുറന്നു കാണണം,
കാണുന്നതെല്ലാം മനസ്സിലാക്കണം,.....................
മനസ്സിലാക്കിയത് പ്രാവര്‍ത്തികമാക്കണം!!!
തളരാത്ത മാനസം,വിടരുന്ന പൂ പോലെ സൌരഭ്യ മായിരിക്കും.
അവളുടെ മധുര നാദത്തില്‍ അയാള്‍ അലിഞ്ഞു ചേരുകയായിരുന്നു;മറിച്ചു ഒന്നും അയാള്‍ക്ക്‌ പറയാന്‍ ഉണ്ടായിരുന്നില്ല.അഥവാ പറഞ്ഞാൽ അവൾ ഇഷ്ടപ്പെടാതെ വിട്ടു പോകുമോ?
ഡിസംബറിന്റെ അവസാന നാളില്‍ അയാളെ അവള്‍ വീട്ടിലേക്ക് ക്ഷണിച്ചു.
കാതങ്ങള്‍ക്കു അകലെ .................ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത സ്ഥലം ..!
കണ്ണൂര്‍ എന്ന സ്ഥലത്തെ കുറിച്ചു അവളില്‍ നിന്ന് അയാള്‍ നേരത്തെ അറിഞ്ഞിരുന്നു.
തീവണ്ടി സ്റേറഷണില്‍ നിന്ന് വരേണ്ടുന്ന വഴികള്‍ അവള്‍ പറഞ്ഞു തന്നിരുന്നു.
ടൌണില്‍ നിന്ന് ഓട്ടോയില്‍ യാത്ര.
ചെറുവഴികള്‍ പിന്നിട്ടു;
നാട്ടിന്‍പുറത്തെ പെട്ടിക്കടയില്‍ ചോദിച്ചു;
അധികം അന്യോഷിക്കാതെ വീടു കണ്ടുപിടിച്ചു.
ഇടത്തരം കുടുബം;വിശാലമായ മുറ്റം.
കോളിംഗ് ബെല്ലില്‍ കൈ അമര്‍ന്നു.
പൂമുഖത്തെ വാതില്‍ തുറന്നു,സുസ്മേര വദനയായ ഒരുസ്ത്രീ.
മദ്യവയസ്ക വാതില്‍ തുറന്നു.
"സുമേഷല്ലേ....?...."പ്രതീക്ഷയുടെ ശബ്ദം .........
അമ്മയായിരിക്കും അയാള്‍ കരുതി ...................................
"അതെ '"അയാള്‍ പറഞ്ഞു.
"ഞാന്‍ പ്രതീക്ഷിച്ചിരിക്കയായിരുന്നു "അവര്‍ അകത്തേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു.
അയാള്‍ വികാര തീവ്രതയോടെ ചോദിച്ചു
"സ്മിത....."മുഴുമിപ്പിക്കുന്നതിനു മുമ്പേ "അതെ " അവര്‍പറഞ്ഞു.
സ്മിതയുടെ വീടാണെന്ന് അയാള്‍ക്ക്‌ ഉറപ്പായി .
ഇന്നുവരെ കണ്ടിട്ടില്ലാത്ത അവളെ കാണാന്‍
ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം .!
അയാളുടെ മനസ്സ് തുടിക്കുകയായിരുന്നു .!
ജീവിതത്തില്‍ ആദ്യമായി ഒരു പെണ്ണിന് മുന്നില്‍ ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍; ആലോചിച്ച്പ്പോള്‍ അയാള്‍ക്ക്‌ കൈകാലുകള്‍ കുഴയുന്നുണ്ടായിരുന്നു.
വാതില്‍ തുറന്നത് അമ്മയായിരിക്കും;
സെറ്റിയില്‍ ഇരിക്കുമ്പോള്‍ അയാള്‍ മനസ്സിൽ  ഒരിക്കല്‍ കൂടി ഉറപ്പുവരുത്തി.
അവള്‍ അമ്മയോട് എല്ലാം പറഞ്ഞിരിക്കണം.കണ്ടപ്പോഴേ ആമ്മയ്ക്ക് തന്നെ മനസ്സിലായല്ലോ!!!
അകത്ത് കുട്ടികളുടെ ശബ്ദം......!
അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്നു .
മൂന്നോനാലോ വയസ്സ് തോന്നിക്കുന്ന രണ്ടുകുട്ടികള്‍;
ഓടി ത്തിമിര്‍ക്കുന്നു.
കുട്ടികള്‍ അവരുടെ സാരിയില്‍ കെട്ടിപ്പിടിച്ചു പറ്റിച്ചേര്‍ന്നു.
" മോളുടെ മക്കളാണ് "അവര്‍ പറഞ്ഞു.
ചേച്ചിയുടെ കുട്ടികളായിരിക്കും കുട്ടികളേയും നോക്കി അയാള്‍ സെറ്റിയില്‍ സ്മിതയേയും കാത്തിരുന്നു .
അകത്തു പോയ അവര്‍ ചായയും ഉപ്പേരിയും
ടീ പ്പോയില്‍ വച്ചു എതിര്‍ വശത്തെ സെറ്റിയിലിരുന്നു.
'"ചായകുടിക്ക് "അവര്‍ പറഞ്ഞു.
അയാള്‍ സ്മിതയെ പരതുകയായിരുന്നു.
"യാത്ര സുഖമായിരുന്നോ ?"അവര്‍ തിരക്കി.
"ങാ....."അയാള്‍ അലസ്സമായി പറഞ്ഞു.
"മകള്‍ സ്റേറ്റ്സ്സിലാണ് ;ഇന്നലെ വന്നതെയുള്ളു .........,
ഹസ്ബ്ന്റ വന്നിട്ടില്ല ."അവര്‍ പറഞ്ഞു .
അയാള്‍ക്ക് ക്ഷമ നശിക്കുകയായിരുന്നു ,
അവരുടെ വാക്കുകള്‍ അയാള്‍ക്ക് അന്ന്യമായിരുന്നു.
മുറുകിയ സിരകളുമായി അയാള്‍ കാത്തിരുന്നു.
താന്‍ ആകാംഷയോടെ കാണാന്‍ വന്നിരിക്കുന്നത്;
തന്റെ ജീവിത പങ്കാളിയാക്കാന്‍ മനസ്സില്‍ ഉറപ്പിച്ച പെണ്‍കുട്ടി;
അവൾ താന്‍ വന്നതറിഞ്ഞ് ഓടിവരുമെന്നു കരുതി.
പല വിവാഹ ആലോചനകളും തട്ടിമാറ്റി,ഇവള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.
ഫോണിലൂടെ ഒന്നും സുചിപ്പിക്കാന്‍ കഴിഞ്ഞില്ല.
തന്റെ ആഗ്രഹം; തന്റെ മനസ്സില്‍ സൂക്ഷിച്ച,
മധുര സ്വപ്‌നങ്ങള്‍ ഒന്നും .......................................!

എന്നാല്‍ ലോകത്തിലെ സകലതും സംസാരിച്ചു;
....പക്ഷെ ....ഒന്നുമാത്രം മിണ്ടിയില്ല
..............................................
തന്റെ മനസ്സുതുറക്കാന്‍ മാത്രം കഴിഞ്ഞില്ല.
അറിഞ്ഞിരുന്നെങ്കില്‍;താന്‍ വന്നമാത്രയില്‍
അവള്‍ ഓടിവരുമായിരുന്നു.
നേരില്‍ കാണുമ്പോള്‍ സംസാരിക്കാമെന്ന തന്റെ
ധാരണ തെറ്റായി;
പലപ്പോഴും പറയണമെന്ന് വിചാരിച്ചതാണ്.
വല്ലാത്ത അഭിമാനിയായി നടിച്ചു.
ഒന്നുംപറഞ്ഞില്ല.
അവളെപ്പറ്റി അധികമൊന്നും അറിയുകയുമില്ല.
വീട്ടുകാരുടെ വിവാഹാലോചനകള്‍ പലതും ഈ കാരണത്താല്‍ തട്ടിമാറ്റി.
കൂട്ടുകാരോട് പോലും മറച്ചു വച്ചു.
ഏതായാലും ഇന്ന് എല്ലാത്തിനും വിരാമാമിടുകതന്നെ .
അയാള്‍ നിശ്ചയിച്ചു .
"സ്മിതയെവിടെ "ധൈര്യം സംഭരിച്ചു ;അയാള്‍ തിരക്കി.
"ഇവിടെയുണ്ടല്ലോ "അവര്‍ പറഞ്ഞു
"എന്നിട്ട് ഇതുവരെ വരാത്തതെന്തേ ?"അയാള്‍ അല്പം സങ്കോജത്തോടെ പറഞ്ഞു.
"അതുകൊള്ളാം !ഞാന്‍ എത്രനേരമായി ഇവിടിരിക്കുന്നു
സുമേഷല്ലേ ഒന്നും മിണ്ടാതിരിക്കുന്നത്,സങ്കോചം
മാറട്ടെ എന്നുകരുതി മിണ്ടാതിരിക്കുകയായിരുന്നു"
അവര്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ..........,
ഭൂലോകം കീഴ്മേല്‍ മറിയുന്ന അനുഭവം അയാള്‍ക്കുണ്ടായി.
കണ്ണുകളില്‍ ഇരുട്ടു ബാധിച്ചു ...................
ധമനികളില്‍ രക്തം നിശ്ചലമായി ......
അനങ്ങാന്‍ വയ്യാത്ത അവസ്ഥ ............
കണ്ണുകള്‍ ഇറുക്കിയടച്ചു ..........ഒരുനിമിഷം ........
എല്ലാം അവസാനിക്കുകയായിരുന്നു .......
വിയര്‍ത്തു കുളിച്ചു, അസ്വസ്ഥനായ അയാള്‍ മെല്ലെ കണ്ണുതുറന്നു ........
സ്നേഹ സമ്മിശ്രഭാവത്തില്‍ അവര്‍ അയാളെത്തന്നെ
നോക്കിയിരിക്കുന്നു.
"സുമേഷിനു യാത്രാക്ഷീണം തോന്നുന്നുണ്ടോ ?"ഒരു
ഭാവ ഭേതവുമില്ലാതെ അവര്‍ തിരക്കി.
അയ്യാള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
വാതലിനു മുന്നില്‍ നില്‍ക്കുന്ന മെലിഞ്ഞു സുന്ദരിയായ സ്ത്രീയെ അയാള്‍
അപ്പോഴാണ്‌ കണ്ടത്.
"ഇതെന്റെ മകളാണ് "അവര്‍ പരിചയപ്പെടുത്തി.
"ഹലോ "മകള്‍ അടുത്തുവന്നു
"എനിക്ക് മുമ്പേ അറിയാമായിരുന്നു,വിളിക്കുമ്പോഴെല്ലാം അമ്മപറയുമായിരുന്നു,നാട്ടില്‍ ആരുമില്ലന്ന വിചാരംനിങ്ങള്‍ക്ക് വേണ്ട എന്ന്.
ഏതായാലും കാണാന്‍
കഴിഞ്ഞതില്‍ വളരെ സന്തോഷം ."അവള്‍ പറഞ്ഞു .
"ഇവള്‍ ഏകമകളാണ് ....ഭര്‍ത്താവ്
നഷ്ടപ്പെട്ടു വര്‍ഷങ്ങളായി മോളുമായി കഴിയുകയായിരുന്നു.
അവളുടെ വിവാഹവും,യാത്രയും പെട്ടെന്നായിരുന്നു.
അവളും പോയപ്പോള്‍,ഒറ്റക്കായ
എനിക്ക് സുമേഷിന്റെ ഫോണ്‍ കോള്‍
മാത്രമാണ് ധൈര്യമായത്".
അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു .
"മനസ്സിലെ കാര്യങ്ങള്‍ പങ്കു വക്കാന്‍ ഒരാള്‍ ആവശ്യമാണ്.
സുമേഷിനെ മകള്‍ക്കും കാണാമല്ലോ എന്ന് കണക്കാക്കിയാണ് ഇന്നുവിളിച്ചത്‌."അവര്‍ പറഞ്ഞു.
കാറ്റു പോയബലൂണ്‍ പോലെ .......അയാള്‍ .....
ശൂന്യതയിലേക്ക് നോക്കി ...............
മേഘ പാളികള്‍ക്കുള്ളില്‍ ......
ഒളിക്കാന്‍ ഇടം തേടുകയായിരുന്നു ..................................!!!!
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
                                          രഘു കല്ലറയ്ക്കല്‍
പാടിവട്ടം







Tuesday, October 11, 2011

"വി . ഐ .പി '"

                                               "വി . ഐ .പി '"         

        
        പഠിച്ചു പഠിച്ചു  വലുതാകുമ്പോള്‍ കിച്ചാമണി,നിനക്ക് ആരാകാനാണ് ഇഷ്ട്ടം ?.എനിക്കോ ,എനിക്കൊരു വി ഐ പി ആവണം .വി ഐ പി എന്നാല്‍ പ്രധാനപ്പെട്ട വ്യക്തിയാണെന്ന്  അവന്‍ ആരില്‍ നിന്നോ അറിഞ്ഞിട്ടുണ്ട് .  വി ഐ പി യോ , അതാരാണ് ........! ആശമ്മ വിണ്ടും തിരക്കി .........,ഓ.!ഈ ആശമ്മയുടെ ഒരു കാര്യം  .അറിയില്ലേ ,ആംബുലന്‍സ് ഡ്രൈവര്‍ .ആംബുലന്‍സ് ലൈറ്റ് ചിമ്മിച്ച്     കീ കീ ശബ്ദം കേള്‍പിച്ചു അതിവേഗം ഓടുമ്പോള്‍ മറ്റു വാഹനങ്ങള്‍ പേടിച്ചു വഴിമാറി കൊടുക്കാറില്ലേ? അപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ ഒരു വി ഐ പി അല്ലേ ...!?                                            കുട്ടിക്കാലത്ത് കിച്ചാമണി കൂടെ ,കൂടെ ഈ ആഗ്രഹം പറയാറുണ്ടായിരുന്നു .ഒഴിവു ദിവസങ്ങളില്‍ അവന്‍ ആശ്മ്മയോടും ,വല്ല്യച്ഛനോടും ഒപ്പമാണ് സമയം ചെലവഴിക്കാര് .അവന്റെ കുസൃതിത്തരങ്ങളും, കൊഞ്ചലുകളും ആസ്വതിക്കുന്നതിനായ് അവര്‍ സമയം കണ്ടെത്തിയിരുന്നു .ഒരു വേനലവുധിക്കാലത്ത് കിച്ചാമണി വീണ്ടും അവരോടൊപ്പം ഉണ്ടായിരുന്നു .അടുത്തുള്ള അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക അവരുടെ പതിവായിരുന്നു .മേട മാസത്തിലെ പൌര്‍ണ്ണമി ദിവസം പതിവുപോലെ അവര്‍ ക്ഷേത്ര ദര്‍ശനത്തിനിറങ്ങി .ആക്ടീവയുടെ മുന്നില്‍ നിന്നുകൊണ്ടുള്ള യാത്ര അവനൊരുഹരമായിരുന്നു .ദര്‍ശനം കഴിഞ്ഞു മടങ്ങവേ പെട്ടന്നാണ് അത് സംഭവിച്ചത് .എതിരെ വന്ന ഒരു ബൈക്ക് അവരുടെ സ്ക്കൂട്ടറില്‍ വന്നിടിച്ചു .ഭാഗ്യമെന്നു പറയട്ടെ    കിച്ചാമണിക്കും ,വല്യച്ഛനും കാര്യമായ പരിക്ക് സംഭവിച്ചിട്ടില്ലാ .ആളുകള്‍ ഓടിക്കൂടി റോഡിലാകെ ബഹളം ആശ്മ്മക്ക് ഗുരുതരമായ പരിക്കുണ്ട് .അനങ്ങാന്‍ വയ്യാത്ത അവസ്ഥയാണ് .ഓടിക്കൂടിയവര്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു .കാലിനു ഉടനെ രണ്ടു ഓപ്റേഷന്‍ വേണം ,മറ്റെതെങ്കിലും ആശുപത്രി യില്‍ ഉടനെ എത്തിക്കണം ഡോക്ടറുടെ നിര്‍ദ്ദേശം .പെട്ടന്നുതന്നെ ആംബുലന്‍സ് തയ്യാറായ് .ലൈറ്റ് ചിമ്മിച്ച് കീ കീ ശബ്ദ്ദം കേള്‍പ്പിച്ചു അതിവേഗം പാഞ്ഞു .ആശമ്മ വേദനകൊണ്ട് പുളയുന്ന നേരത്തും അരികിലിരുന്ന കിച്ചാമണിയെ ചേര്‍ത്തുപിടിച്ചു .നാളുകള്‍ കഴിഞ്ഞു .പരിക്കുകളില്‍ നിന്നും മോചിതയായി .അവധി ദിനങ്ങളില്‍ കിച്ചാമണി വിണ്ടും അവരോടൊപ്പം സമയം ചിലവഴിക്കാനെത്തി .U . K .G ക്ളാസിലെ പാട്ടുകള്‍ പാടി കളിക്കുന്ന സമയം ,ആശമ്മ അവനോടു ചോദിച്ചു . പഠിച്ചു പഠിച്ചു നിനക്ക് ആരാകാനാണ് ഇഷ്ട്ടം ?.........അയ്യോ ...!..എനിക്ക് ...വി ഐ പി ..ആവണ്ടാ .....എനിക്ക് പേടിയാണ് .                                    ആശാജി