Thursday, July 25, 2013

'അവൾ'

                                   'അവൾ'
ആശിച്ചു പോയാനവളത് തുടിക്കും-
ആകാരമത്രക്കുയർന്നുള്ള മാറും!
ആക്ഷേപമോടാ കടക്കണ്ണിലേറും-
ആവേശമേറ്റം നിതംബങ്ങൾ രണ്ടും!
 കടഞ്ഞുള്ള വടിവും നിറഞ്ഞുള്ള-
                                                     ചിരിയും-
 കണ്ടിരുന്നാലിവൾ ഉള്ളിൽ
                                                 കുളിർക്കും!
 തൊണ്ടിപ്പഴത്തിന്നഴകാർന്ന ചുണ്ടും-
 വണ്ടുകൾക്കേറ്റ മിഴിയിഴ രണ്ടും!
നൃത്തം തുടിക്കുന്ന പാദങ്ങൾ രണ്ടും-
നാട്യത്തിനൊത്താനഴകാർന്ന പോക്കും!
മൃദുവായ്‌ പതിഞ്ഞുള്ള
                                   ഭാഷണങ്ങൾക്കൊത്ത-
മധുരമാം മൊഴിയും മയങ്ങുമാ-
                                                     മിഴികളും!! 
ആലസ്യമേറു മലസമായ് ചേലയും,
ആലസ്യമോടങ്ങവളിലായ്മാനസം,
ആകെത്തടുക്കുവാനാകില്ല തന്നെ. 
ആരും ത്രസിക്കുന്നോരാകാര രൂപം!!!
________________________ രഘുകല്ലറയ്ക്കൽ
ആര്യപ്രഭ

Wednesday, July 17, 2013

മരംഭൂമിക്ക് നന്മ

മരം!ഭൂമിക്ക് നന്മ!!
__________________________
മഴയൊന്നു പെയ്തെങ്കിലെന്നുനാമാശിച്ചു-
മാനത്തെ തീ തുപ്പും വെയിൽ,നോക്കി നിൽക്കേ-
മണ്ണങ്ങ് ചുടുതീയിൽ വറപൂണ്ടങ്ങടിയിലായ്-
മനസ്സും,മനുഷ്യന്റെ ക്ഷമയതു കെട്ടുപോയ്‌ !!!

  കാടില്ല,കരയിലായ് തണലില്ല,മരമില്ല
  കാട്ടാറുകൾ കണികാണാനോരിടമില്ല,
                                                             മരംചേർന്നു-
  കരയുന്ന കാടിൻറെ തനതായ കാഴ്ചകൾ-
  കണ്ടു രസിക്കാനായതുമില്ല,മലയുണ്ട് 
                                                                        മരമില്ല.
പറവകൾ കാടിൻറെ ഓമാന പൈതങ്ങൾ
പാടി രസിച്ചങ്ങുല്ലസിച്ചാർക്കുവാൻ,മരമില്ല-
പറന്നങ്ങു പൊങ്ങിയാ കൂട്ടിലങ്ങണയുവാൻ,
                                                            ചെറു കൂടുമില്ല.,
പലവഴി ചിതറിയ പറവകൾവെയിലേൽക്കെ,
                                                 തണലിനായ്മരമില്ല!.
 മഴയൊന്നു പെയ്യുമെന്നാശിച്ചു,
                                            നിർത്താതെ വേഴാമ്പൽ
 മാനത്തു കേണുകേണാർത്തങ്ങലച്ചു കാലം!
 മറയില്ല മലയിലായ് തണലില്ല തളിരിടാൻ-
 മലയിലെ മണ്ണിലോരല്പമായീർപ്പമില്ല!
മഴവന്നു കുളിരോടെ പെയ്യുന്ന കാലത്ത്-
മലയിലെ മണ്ണങ്ങൊലിക്കാതെ കാക്കുവാൻ-
മരമതിൻ കീഴിലായ് വേരുമില്ല-
മണൽകാത്തു നിർത്തുവാനാവതില്ല!!  
 കാലക്രമത്തിന്റെ പോക്കിലായ് മലമേലെ-
 കാണില്ല മരമൊട്ടും കാത്തിടാതെ,മനുഷ്യന്റെ-
 കൊതിമൂത്ത,കാടത്തമാലാകെ തെറ്റുമാ ഭൂമിതൻ-
 കാലചക്രത്തിന്റെ ക്രമമായതാളക്കെടുതിയാലെ!!
_________________ രഘു കല്ലറയ്ക്കൽ 
ആര്യപ്രഭ 
 

    
      
       

Wednesday, July 10, 2013

പൈതൃകം

                           'പൈതൃകം'
പണ്ടുകാലം മുതൽക്കു നാം നാടിന്റെ-
പൈതൃകം കാത്തു രക്ഷിച്ചു പോന്നവർ!
പണ്ടു നമ്മുടെ പ്രായത്തിനൊത്തപോൽ-
പ്രായമായോരെ! മാനിച്ചിരുന്നവർ !!
   ഇന്നിതെല്ലാം മറന്നതോ?...മാറിപോൽ-
   ഇല്ലിതാർക്കും മഹത്വമതേകുവോർ!
   ഇല്ലമതിങ്കൽ നിറഞ്ഞങ്ങു നില്ക്കുന്ന-
   വല്ലഭനാകിയ 'താതനെ'പോലുമേ!!
വിട്ടുവീഴ്ചക്കിതാർക്കും തരമില്ല
വീട്ടിലാർക്കുമതിനില്ല നേരവും..
വീടു വിട്ടു പുറത്തായി പോകുകിൽ-
വെട്ടു പോത്തിന്,സമമതു നിർഭയം!
  കിട്ടിടാതുള്ള സ്നേഹമതൊന്നിനെ-
  കട്ടെടുക്കുവാനാകില്ലൊരിക്കലും!.
  കിട്ടിടേണമതുള്ളാലെ സർവ്വഥാ-
  കെട്ടുവീണു കിടക്കണം ബന്ധങ്ങൾ!!
മാനിക്കുവാനായതു തോന്നണം-
മാന്യമായുള്ള ജീവിത ശൈലിയിൽ!
മാന്യത നമ്മൾ ആർക്കു കൊടുക്കിലും-
മാനമായതു നമ്മളിൽ  വർഷിക്കും!!!
______________________ രഘു കല്ലറയ്ക്കൽ 
ആര്യപ്രഭ
  
  
  

അഴിമതി

                               അഴിമതി
നാട്ടിലിതെന്നും കേട്ടുമടുത്തൊരു -
നാറ്റമിയന്നാനഴിമതി മാത്രം!
നല്ലവരായി,ചമഞ്ഞൊരുപറ്റം-
നാട്ടിൽ പലരെ പറ്റിച്ചങ്ങനെ !!
  കേട്ടുമടുത്ത പഴങ്കഥ പോലെ-
  കേൾക്കാമിനിയും പുതിയൊരു കഥയായ് !
  കിട്ടിയതൊന്നും തികയാതിനിയും-
  കിട്ടാനായത് ശ്രമമത് തുടരെ!!
പലതും പലതും പലവിധമങ്ങിനെ-
പലനാൾ കേട്ടാൻ നാട്ടിലെ ജനതതി;
പാഠം കൊണ്ട് പഠിക്കുകയില്ല!
പാടേ വീണ്ടും അവതാളത്തിൽ!!
  രാജ്യമതെല്ലാം ശുദ്ധിവരുത്താൻ,
  രാജാക്കന്മാർ നാട്ടിലിറങ്ങി. 
  കലങ്ങിമറിഞ്ഞു കുഴഞ്ഞൊരു ഭരണം,
  കാണാനിവിടെ ജനങ്ങളുമില്ല.
കട്ടുമുടിച്ചു കൊഴുത്തു തടിച്ചു,
പട്ടിണി മാറ്റാൻ ഭരണവുമില്ലാ!
പലപല നാടുകൾ പലപേരുകളിൽ,
പണമത് മുഴുവൻ ഒതുക്കി മിടുക്കർ!!
  പണമുണ്ടാക്കാൻ പലവഴി നാട്ടിൽ-
  പകൽ പോൽ കാത്തങ്ങിരിപ്പതു;ഭരണം!
  കൊടിയുടെ നിറവും ആദർശങ്ങളും,
  ഇതിനൊരു കോട്ടം വരുവതുമില്ല.
പദ്ധതിപലതും നീട്ടിയുരുട്ടി പണമതു,
പലവഴി കയ്യിലൊതുക്കാം.
പാവപ്പെട്ടവർ കഥയറിയാതെ,
പാടിയൊരുങ്ങി കൂടെ നടക്കും.
  ഭരണമിതൊന്നു;മറിഞ്ഞത് വീണാൽ,
  പകരമെടുക്കാൻ കാത്തൊരുകൂട്ടർ.
  പറ്റുമിവർക്കത് കഴിവതുകെട്ടാൽ-
  പാട് പെടാതവർ നേടിയെടുക്കും !!!
_____________________ രഘു കല്ലറയ്ക്കൽ
ആര്യപ്രഭ

Monday, July 8, 2013

സാമാജികർ

പാവപ്പെട്ട ജനതയുടെ അത്താണിയാകേണ്ടവരാണ്  സാമാജികർ !പക്ഷെ!നമ്മുടെ രാജ്യത്തെ ഇന്നത്തെ അവസ്ഥ വളരെ ശോച്യമാണ്!പാവപ്പെട്ടവന്റെ നികുതി പണം കൊണ്ട് ശമ്പളം പറ്റുന്ന ഇവര്‍ ജനങ്ങളെ ഓര്‍ക്കാറുണ്ടോ? ഭരണത്തിൽ  ഉണ്ടാകണമെന്നില്ല ശമ്പളവും,പെന്ഷ്യനും,മറ്റാനുകൂല്യങ്ങളും കൃത്യമായി വീട്ടിലെത്തും.തെരഞ്ഞെടുത്തു വിടുന്നത് നാടിനു നന്മചെയ്യാനാണെങ്കിലും.നിയമസഭയില്‍ തെറിവിളിക്കാനും തമ്മിതല്ലാനും അവര്‍ക്ക് സമയം മതിയാകുന്നില്ല. ബാക്കിസമയങ്ങള്‍ മന്ത്രിക്കസേരക്കുപിടിവലിയും.പിന്നെ നാടുനന്നാക്കാന്‍ സമയമെവിടെ?MLAപെന്‍ഷ്യന്‍ വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായ അവസരത്തില്‍ ഭരണപ്രതിഭക്ഷം അലങ്കോലങ്ങളില്ലാതെ സൗമ്യമായി കാര്യങ്ങൾ  നടപ്പാക്കി.നാട്ടില്‍ അരക്ഷിതാവസ്ഥ തുടരുമ്പോഴും എല്ലാം മറന്നു സുഖലോലുപതയില്‍ നാട്ടാരെ മറക്കുന്നവര്‍ !ജനങ്ങളുടെ ദൈനം ദിന സൗകര്യങ്ങളിൽ അല്പമെങ്കിലും ശ്രദ്ധ ചെലുത്താത്തവർ. ഇതെല്ലാം അധികനാള്‍ നിലനില്‍ക്കില്ല, ജനം പ്രതികരിക്കുന്ന കാലം അകലെയല്ല!!!.
ചിലർസാമാജികർ
ഷ്ടം !കണക്കില്ല നാട്ടിലെ വാര്‍ത്തകള്‍ !
കണ്ടതും കാണാത്ത സാമാജികരിവർ !!
കള്ളത്തരങ്ങൾക്ക്‌ കൂട്ടിനു നാട്ടിലെ -
കാര്യപ്രശസ്ഥിയിൽ ഉന്നതന്മാരിവർ!!.
  ഭാരം ചുമക്കുന്ന നാട്ടുകാർ തന്നുടെ-
  ഭാരമാം നികുതി പണമാണ് ശമ്പളം!
  ഭാരമൊട്ടില്ലിവർക്കാർക്കുമെന്നോർക്കുക-
  ഭരണമുണ്ടെങ്കിലും ഇല്ലെങ്കിലും തഥാ!!
മന്ത്രിക്കസേരക്ക് തല്ലിട്ടു നാളുകൾ-
മന്ത്രിയാകീടിലും അല്ലെങ്കിലും സുഖം !!
മറ്റവർ താഴേക്കു വീഴണമതുമാത്രം -
മറ്റൊന്നുമില്ലവർ ജനഹിതമിത്രമേൽ!!.
   ജനഹിതമില്ലിവർ മനസ്സിലോരിറ്റുമേ-
   ജനങ്ങളെ സേവിച്ചു സേവിച്ചു നാളുകൾ!
   നിയമങ്ങളരു ചേർക്കും സഭയിലാണാകിലും-
   നയമില്ല,അവരുടെ കോലാഹലം സദാ !!!!
_________________രഘുകല്ലറയ്ക്കൽ 
ആര്യപ്രഭ 

Wednesday, July 3, 2013

മോഹഭംഗം

                    മോഹഭംഗം
അന്നും ഇടവഴിയിലൂടെ അയാൾ എതിരെ വന്നു!
അടുപ്പമുള്ളപോലെ ചിരിച്ചു.
അവൾ മഖം കുനിച്ചു നടന്നു..........
മനസ്സിൽ വെറുപ്പുതോന്നി.
രാവിലെ താൻ പോകുന്ന നേരം നോക്കിയുള്ള വരവ്.
ദേഷ്യത്തോടെ മുഖം കനപ്പിച്ചു.
ഒരു പരിചയവും ഇല്ലാഞ്ഞിട്ടും ഇളിച്ച ചിരി,തിരിച്ചു കിട്ടിയില്ലെങ്കിലും അയാൾ പലനാൾ ആവർത്തിച്ചു.
പ്രതികരിക്കാൻ കഴിയാതുള്ള അസ്വസ്ഥത മനസ്സിനെ വല്ലാതെ അലട്ടി.
പ്രയാസം ഉള്ളിലൊതുക്കി നാളുകൾ നീക്കി.
ആരോടാണ് ഇതേപ്പറ്റി പറയുക?പറഞ്ഞാൽ പിന്നെ എന്തായിരിക്കും പുകിൽ!പറയുകയേ വേണ്ടു ..........!
വീട്ടിൽ സ്വര്യമുണ്ടാവില്ല.തിരിച്ചിങ്ങോട്ടായിരിക്കും കുറ്റങ്ങൾ.എന്തെല്ലാം പറയും.''അങ്ങോട്ട്‌ കാട്ടാതെ ഇങ്ങോട്ട് ഇണ്ടാവില്ല,പെണ്‍കുട്ട്യോളായാൽ അടങ്ങിയൊതുങ്ങി വേണം നടക്കാൻ ''
ചിന്തകൾ വിരാമമില്ലാതെ പാഞ്ഞു. 
അക്ഷമയോടെ അവൾ നടന്നു.
എന്തിന്?..തന്റേതല്ലാത്തകാര്യത്തിന് എന്തിനു വേവലാതി,അത് മറക്കാം.
നടക്കാനുള്ള ദൂരമേയുള്ളൂ ഓഫീസിലേക്ക്.
ബാങ്കിൽ അടക്കാനുള്ള പണവും മൂന്നു നാല് ചെക്കുമായി ഓഫീസ് ബോയ്‌ അരുണ്‍ .മാനേജർ എത്തിയിട്ടില്ല.നാരായണിചേച്ചി ഓഫീസ് വൃത്തിയാക്കുന്ന തിരക്കിലാണ്.സ്മിത ജോലി തുടങ്ങിക്കഴിഞ്ഞു.
ഓഫീസിൽ എത്തിയതും, ഉത്തരവാദിത്വം മനസ്സിനെ ഭരിച്ചുതുടങ്ങി.മറ്റു ചിന്തകൾ വഴിപിരിഞ്ഞു.
പുറം ലോകം അന്ന്യമായി.ജോലിയിൽ ലയിച്ചു.
വൈകിട്ട് വീട്ടിലേക്കുള്ള വഴിയിൽ വായനശാലയിൽ അയാൾ.!
ജനലിനുള്ളിലൂടെ കണ്ടു.കണ്ട ഭാവമില്ലാതുള്ള നിൽപ്പ്.......ശ്രദ്ധിക്കാതെ നടന്നു.
രാത്രിയിൽ വീട്ടിലെ ഫ്ളൂറസന്റ് ലാമ്പിന്റെ പ്രകാശത്തിൽ വീക്കിലികൾ അലക്ഷ്യമായി നോക്കി......ശ്രദ്ധവന്നില്ല.
തന്നെ ചുറ്റിയുള്ള അയാളുടെ നടത്തം അത്ര ശുദ്ധമല്ല.
ഭയം വ്ലാതെ അലട്ടി.ഒന്നും പറഞ്ഞില്ല എങ്കിലും,നോട്ടവും,ചിരിയും എത്രനാളായി ആവർത്തിക്കുന്നു?മുളയിലെ നുള്ളികളഞ്ഞില്ലങ്കിൽ,തന്റെ സൽപേരിനു മോശമാണ്.ആരെങ്കിലും കണ്ടാൽ?
ഏതായാലും നാളെയും കാണാതിരിക്കില്ല,രണ്ടു പറയുകതന്നെ.!മേലിൽ തിരിഞ്ഞു നോക്കാത്ത വിധം ,പറയാനുള്ളതെല്ലാം മനസ്സിൽ പഠിച്ചിവച്ചു.
പ്രഭാത ചര്യയിൽ,പൊൻകിരണങ്ങളുതിർത്തു ശോഭിച്ചു നില്ക്കുന്ന സൂര്യദേവനെയും  പ്രണമിച്ചു.
അയാളെയും പ്രതീക്ഷിച്ചായിരുന്നു ഒഫീസിലേക്കുള്ള നടത്തം.
പിരിമുറുക്കം മനസ്സിനെ പ്രകമ്പനം കൊള്ളിച്ചു.പറയേണ്ട വാക്കുകൾ മനസ്സിൽ ആവർത്തിച്ചു.
കാണാറുള്ള സ്ഥലം അടുക്കുകയാണ്.മനസ്സ് വല്ലാതെ മിടിച്ചു,മെല്ലെ പരിസരം വീക്ഷിച്ചു.
ആരും ഉണ്ടായിരുന്നില്ല,അയാളും!!.
ഭയമാർന്ന മനസ്സോടെ  അയാളെ അവിടമാകെ പരതി. അയാൾ ഇല്ല.ഒരുപക്ഷെ!താൻ നേരത്തെ വന്നതാകുമോ?വാച്ചു നോക്കി. കൃത്യസമയമാണ്.
നോക്കി നിന്ന് സമയം വളരെ വൈകി.
നെഞ്ചിടുപ്പ് കുറഞ്ഞെങ്കിലും തന്റെ ദൗത്യം നിറവേറാത്തത്തിൽ മനസ്താപമുണ്ടായി.
ഇനി പ്രതീക്ഷകൈവെടിഞ്ഞു ഒഫീസിലേക്ക് നടന്നു.
ജോലിയ്ക്കിടയിലും മനസ്സിൽ  കാർമേഘക്കീറുകൾ അടിഞ്ഞുകൂടി.
 അയാളോടു വല്ലാത്ത പക തോന്നി.തന്നെ അപമാനിക്കാൻ കച്ചകെട്ടി ഇറങ്ങിയ അയാളെ പാഠം പഠിപ്പിക്കണം.
വീട്ടിൽ ആണ്‍തരി ഇല്ലാതെ പോയതിലെ വേദന അവൾ അറിഞ്ഞു.
വൈകിട്ട് വീട്ടിലേക്കു മടങ്ങുമ്പോൾ മനസ്സുനിറയെ വിദ്വേഷത്തിന്റെ നാമ്പുകളായിരുന്നു.
അയാളെ കണ്ടാൽ പറയേണ്ടത് മനസ്സിൽ  ഉരുവിട്ട് നടന്നു.
വായനശാലയ്ക്കരികിൽ അവൾ എത്തി.നടത്തത്തിന്റെ വേഗതകുറച്ചു.അവിടമാകെ നോക്കി.
അയാളെമാത്രം കണ്ടില്ല.
അമർഷം മനസ്സിനെ മദിച്ചു.നാളെ പറയാമെന്ന ആശ്വാസത്തിൽ വീട്ടിലെക്കുമടങ്ങി.
ദിവസങ്ങൾ പലത് ആവർത്തിച്ചു,പക്ഷെ!അയാളെമാത്രം കാണാൻ കഴിഞ്ഞില്ല.
ബെഡ് റൂമിൽ ലൈറ്റണച്ചു കണ്ണടച്ച് മലർന്നു കിടന്നു.
മനസ്സിന്റെ വിശാലമായ സ്ക്രീനിൽ അയാൾ നിന്ന് പരിഹസിച്ചു ചിരിക്കുന്നു.തന്നെ പറ്റിച്ച നോട്ടം.
മനസ്സുനിറഞ്ഞ മോഹം പോലെ അയാൾ പലകുറി ആവർത്തിക്കുന്നു.
രാവിലെ വൈകിയാണ് ഉണർന്നതു.
സൂര്യകിരണങ്ങൾക്ക് തീഷ്ണതയേറുന്നു.
ഒഫീസ്സിലേക്കുള്ള യാത്ര മാത്രമായിരുന്നു ലക്‌ഷ്യം.
 കൃത്യ സമയത്ത് പുറപ്പെട്ടു.
പോകുന്നപോക്കിൽ അയാളെ ഓർത്തു.
ഇന്നു കാണാതിരിക്കില്ല മനസ്സുമന്ത്രിച്ചു.
എന്നും കാണാറുള്ള സ്ഥലം കഴിഞ്ഞു.സമയത്തിനും മാറ്റമില്ല,അയാളെക്കണ്ടില്ല.
അനേകനാളുകൾ അയാൾക്കായി അവൾ കാത്തു.
കാണാൻ കഴിഞ്ഞില്ല.
അവളുടെ മനസ്സിൽ അറിയാതെ ഒരു ചെറു വിങ്ങൽ അനുഭവപ്പെട്ടു.
എന്തു സംഭവിചിരിക്കും?.....ഇനി ഒരിക്കലും കാണാൻ കഴിയില്ലേ?............അറിയാനുള്ള തിടുക്കം.!
ഓ..!.തനിക്കെന്തുകാര്യം....!അയാളെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നല്ലോ?ഒഴിവായല്ലോ സന്തോഷിക്കാം!
എന്നാലും.....അയാൾ....മറഞ്ഞിരിക്കുകയാണോ? തന്നെ പറ്റിക്കാൻ?....തിടുക്കത്തിൽ വല്ലതും പ്ളാൻ ചെയ്തു മാറി യതായിരിക്കുമോ?തന്നെ കുടുക്കാൻ!!അവ്യക്തമായ  ചിന്തകൾ അവളിൽ പതഞ്ഞു പൊങ്ങി.
ഓ.....!അയാളുമായി തനിക്കെന്തുബന്ധം?...
അറിയുകപോലുമില്ലാത്ത അയാളെ താനെന്തിനു തിരക്കണം?അയാൾ പോയി പണിനോക്കട്ടെ!അവൾ മനസിൽനിന്ന് തൂത്തെറിയാൻ ശ്രമിക്കുകയായിരുന്നു.
എത്രമറക്കാൻ ശ്രമിക്കുന്നുവോ അത്രമേൽ ആഴത്തിൽ അയാൾ അവളുടെ മനസ്സിൽ ആഴ്ന്നുവന്നു.
അയാളെ ഒന്നുകാണാൻ അവളുടെ മനം തുടിച്ചു.
അയാൾ ആരെന്നോ ,എവിടത്തുകാരനെന്നോ അറിയില്ലെങ്കിലും അവളിൽ അയാൾ വളരുകയായിരുന്നു.
മുഖം മിനുക്കി പ്രകൃതിയൊരുക്കിയ മനസ്സുമായി, ആ സുമുഖനായ ചെറുപ്പക്കാരനെ ഓർക്കാൻ അവൾ ഏറെ ഇഷ്ടപ്പെട്ടു.............അതിലേറെ കാണാൻ കൊതിച്ചു.
അടങ്ങാത്ത മനസ്സിന്റെ ചേഷ്ടകൾ പക്വത നശിപ്പിച്ചു,കൃത്യതക്കു മങ്ങലേറ്റു.
ഒന്നും ചെയ്യാൻ മനസ്സ് തയ്യാറായില്ല.
വൈകിട്ടും അവൾ അയാളെ പ്രതീക്ഷിച്ചു,കണ്ടില്ല.
വിരസത....നേർത്ത.......വേദന അവളറിയാതെ മനസ്സിൽ നിറഞ്ഞു.-അയാളെക്കാണാൻ മനസ്സ് വെമ്പി.
രാത്രിയുടെ വേദന അവൾ അറിഞ്ഞു.പ്രഭാതത്തിനായി കാത്തു.
പ്രതീക്ഷയോടെ അവൾ അയളെ കാണാൻ പുറപ്പെട്ടു.കണ്ടുകിട്ടിയില്ല .
നിരാശയുടെ നീർചുഴിയിൽ അവൾ തളർന്നു.
ഇനി ഒരിക്കലും കാണാൻ കഴിയില്ലന്നു അവൾ അറിഞ്ഞു.
ദുഖം തളം കെട്ടിയ മനസ്സ് -എങ്ങിനെ അയാളെ കാണാൻ കഴിയുക?....അവൾ ആശിക്കുകയായിരുന്നു.തന്റെ പ്രഥമ കാര്യം അയാളാണെന്ന് തിരിച്ചറിഞ്ഞു.
 നാളെയെങ്കിലും കാണാൻ കഴിയുമെന്ന ആശ!
ഒന്നിനോടും ശ്രദ്ധയില്ലാത്ത ദിനരാത്രങ്ങൾ.
ആഴ്ചകളുടെ ദൈർഘ്യം അവളുടെ മനസ്സിൽ തേങ്ങലുകൾ തീർത്തു.
ഒരിക്കലുംഅയാളെ കാണാൻ കഴിയാതെ വരുമോ?മോഹങ്ങളിൽ ആശങ്ക വളർന്നു.
കാണണമെന്ന മോഹം!.സ്നേഹത്തിനു വഴിമാറിയ മനസ്സുമായി!
അകലെനിന്നായാൽ പോലും കണ്ടാൽ മതി.
അയാൾക്ക്‌ ഒന്നും സംഭവിച്ചിട്ടില്ല എന്ന് അറിഞ്ഞാലും മതി.
മാസങ്ങൾ കഴിഞ്ഞും അയാളെ കണ്ടില്ല.
അന്ന് തിങ്കളാഴ്ചയായിരുന്നു.ചെറിയചാറ്റൽ മഴ.ഒഫീസിലേക്ക് നടക്കുമ്പോൾ അങ്ങകലെ കഷ്ട പെട്ട് ഏന്തിവലിച്ചു നടന്നടുക്കുന്ന മനുഷ്യനെ കണ്ട് സഹതാപം തോന്നി.
വടിയുടെ സഹായത്താൽ പ്ളാസ്റ്റർ ഇട്ട കാൽ വലിച്ചു,കഷ്ടപ്പെട്ട് നടന്നടുക്കുന്നു. ആളെ തിരിച്ചറിഞ്ഞില്ല.കഷ്ടം തോന്നി നോക്കിനിന്നുപോയ്.
അടുത്തുവന്നും തിരിച്ചറിഞ്ഞില്ല.
അയാളെ തിരിച്ചറിയാൻ ഏറെ നേരം വേണ്ടിവന്നു.
താൻ അന്യേഷിക്കുന്ന ക്രൂനെന്നു ധരിച്ച അയാൾ!!വിശ്വസിക്കാൻ കഴിഞ്ഞില്ല.
ക്ഷീണിച്ചു അവശനായ ഒരു കോലം!പാറിപ്പറന്ന മുടിയും,കുഴിയിലാണ്ട കണ്ണുകളും,തൂണു കണക്കെ ഇടുപ്പോളം പ്ളാസ്റ്റർ ഇട്ട തടിച്ച വലതുകാൽ.
ഊന്നു വടിയുടെ സഹായത്താൽ നില്ക്കാൻ ശ്രമിക്കുകയാണയാൾ .
ചുറുചുറുക്കുള്ള ചെറുപ്പക്കാരന്റെ പ്രസരിപ്പ് നഷ്ട പെട്ട കാഴ്ച. അവളുടെ കണ്ണുകൾ നിറച്ചു.അവളെനോക്കി വൃഥാ! ചിരിക്കാൻ ശ്രമിച്ചു,അയാൾ പരാജയപെട്ടു.
ഒരു നോക്കുമാത്രം!അവൾ വേഗത്തിൽ നടന്നു.വിതുമ്പിയ കണ്ണ് നീർ കൈലേസ്സിൽതുടച്ചു.
അയാളുടെ കാര്യങ്ങൾ അറിയാൻതിടുക്കമായിരുന്നു.പക്ഷെ!ഒന്നിനും കഴിയില്ല.
തന്നെ കാണാനായിരിക്കാം കഷ്ട പെട്ട് വന്നത്.എന്തായിരിക്കും സംഭവിച്ചത്?
മൂകതയുടെ നിഴൽവിരിച്ച ദിവസങ്ങൾ .
കാണാൻ കാത്തു, കണ്ടതോ?ഹാ!കഷ്ടം! കാണേണ്ടായിരുന്നു!
അയാളുടെ മന്ദസ്മിതം അവളുടെ ഓർമ്മകളുടെ മണിചെപ്പിൽ ചെന്താമാരയുടെ കുളിർമ്മയോടെ വിരിയുക പതിവായി.താൻ വെറുത്തിരുന്ന പഴയതു പ്രിയപ്പെട്ടതായി.
സുന്ദരനായ അയാളോട് എന്തെന്നില്ലാത്ത അടുപ്പം അവളിൽ വിരിയുകയായിരുന്നു.
അവശനായിട്ടും തന്നെക്കാണാൻ സഹിച്ച ത്യാഗം!അയാളെ കാണാൻ തിടുക്കമായി.
ആഴ്ചകൾ ഇഴഞ്ഞു നീങ്ങി.
പ്രതീക്ഷയുടെ തളിരിളം കാറ്റേറ്റ്,മോഹപ്പൂക്കൾ വിരിഞ്ഞു.
അപ്രതീക്ഷമായി അന്നയാൾ ഇടവഴിയിലൂടെ എതിരെ വന്നു.
 ചുണ്ടിൽ വിരിഞ്ഞ മന്ദസ്മിതത്തിന്റെ മധുരം അവൾ അറിഞ്ഞു.പരിസരം മറന്നു അവളും ചിരിച്ചു.
എന്തോ പറയാൻ വെമ്പുന്ന അയാൾ,പക്ഷെ !മിണ്ടാതെ നടന്നു.
അവൾ നോക്കിനിന്നു.പഴയതിലും മിടുക്കനായിരിക്കുന്നു.പ്ളാസ്റ്റർ മാറ്റി ആരോഗ്യം വീണ്ടെടുത്ത ചുറുചുറുക്കും,പ്രസരിപ്പും.സന്തോഷം അവളിൽ അലതല്ലി.
കുറച്ചു ചെന്ന് അയാൾ കൈ ഉയർത്തി വീശി.അവൾ സ്തമ്പിച്ചു നിന്നു.
വളരെ വേഗത്തിൽ ഒഫീസ് കഴിഞ്ഞിറങ്ങി കാണാമെന്ന മോഹത്തോടെ............പക്ഷെ!,കണ്ടില്ല.
പതിവുപോലെ രാവിലെ അയാളെ കണ്ടു.
ആകാംക്ഷയോടെ അവൾ തിരക്കി "ഇത്രയും നാൾ ആശുപത്രിയിലായിരുന്നോ?എന്താണ് സംഭവിച്ചത്?"
അയാൾ തലകുലുക്കി സമ്മതിച്ചു."മരത്തിൽ നിന്ന് വീണു, തൊഴിലിന്റെ ഭാഗം"അയാള് നടന്നുകൊണ്ട് പറഞ്ഞു.
തിരിഞ്ഞുനോക്കാതെയുള്ള നടത്തം.വായ്നോക്കിയല്ലെന്നു മനസ്സുമന്ത്രിച്ചു.
അടുത്തനാൾ കണ്ടതും,അവളുടെ മനസ്സിന്റെ കെട്ടഴിഞ്ഞു."തന്നെ എനിക്കിഷ്ട്ടാണ്"
 അയാൾ അത്ഭുതപ്പെട്ടുമിഴിച്ചു നിന്നു..ഒരു പെണ്ണ് ധൈര്യത്തോടെ പറഞ്ഞ വാക്കുകൾ അയാളുടെ പ്രതീക്ഷക്കും അപ്പുറമായിരുന്നു.
അയാൾവാക്കുകൾക്കുപരതുകയായിരുന്നു."എനിക്കും"ഇളിഭ്യത മറച്ചു അയാൾ  പറഞ്ഞു."പക്ഷെ!എനിക്ക് വിധിയില്ല.താൻ എന്നെ അറിഞ്ഞാൽ, ഇഷ്ടപ്പെടില്ല.പേരുകേട്ട തറവാട്ടിലെ പെണ്ണായ തന്നെ നോക്കാനുള്ള യോഗ്യത എനിക്കില്ല.പുറമ്പോക്കിൽ റൌഡി കേശുവിന്റെ മകനാണ് ഞാൻ."അയാള് തലകുനിച്ചു നടന്നു.
വിസ്മൃതിയിലാണ്ട അവൾ തരിച്ചു നിന്നു.ഇടിത്തി വീണ അനുഭവം.-ഇന്നു വരെ മോഹങ്ങൾ വീർപ്പിച്ചു,മനസ്സിളകിയ സുഖം-ഇത്രവേഗം തകർന്നുവല്ലോ?.....വല്ലാതെ സ്നേഹിച്ചു-അവൾ തകരുകയായിരുന്നു.
മോഹക്കൊടുംങ്കാറ്റിൽ മുങ്ങിത്താണ സ്നേഹക്കൂടാരം!!!
ശരീരവും മനസും നിർജ്ജീവം.മേശമേൽ തലകുനിച്ചു കിടന്നു.
അയാളെ വെറുക്കാൻ അവൾക്കായില്ല.
 കാര്യങ്ങളറിഞ്ഞു കാലം കടന്നുപോയി.അവളും അയാളും കാണുകയും വാക്കുകൾ കൈമാറുകയും പതിവായിരുന്നു.മുറുകിയ പ്രേമത്തിന്റെ നേരിപ്പോടിനിരുവശവും കുളിരാർന്ന മനസ്സുമായി ആ യുവമിഥുനങ്ങൾ അവസരങ്ങൾക്കായി കാത്തു.വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് 
അന്ന് അവർ ഒരേ തീരുമാനത്തിൽ പിരിഞ്ഞു.ആ രാത്രിനാടുവിടുകതന്നെ.
അയാളുടെ സുഹൃത്തിന്റെ അകലെയുള്ള വീട്ടിൽ അഭയം തേടി.സ്നേഹ തീവൃതയിൽ കൊരുത്ത പൂമാല പോലെ അവർ ഒന്നായി.സുഹൃതിന്റെയും അയാളുടെ സുഹൃത്തുക്കളുടെയും അശ്രാന്തപരിശ്രമം വിജയിച്ചു.
വളരെ പണിപ്പെട്ടാണ് വീടുവിട്ടത്.നാടിൻ പുറത്തെ അമ്പലത്തിൽ വിവാഹവും നടത്തി.ഒരു കൊച്ചു വീട് താമസിക്കാനും കിട്ടി.കയ്യിലെ പണം തീർന്നു, വരുമാനമില്ലാതെ മുന്നോട്ടുള്ള പോക്ക് ബുദ്ധിമുട്ടായി.ജോലിക്കുവേണ്ടി അയാള് ഒരുപാടലഞ്ഞു.
ഒന്നും തരപ്പെട്ടില്ല.വറുതിയുടെ താണ്ഡവം ജീവിത താളക്രമത്തെ ബാധിച്ചു.സാമ്പത്തികം മാനസികമില്ലായ്മ പിരിമുറുക്കംവർദ്ധിപ്പിച്ചു.ആദർശത്തെ മുറുകെ പിടിച്ചു സ്വന്തം ആഭരണങ്ങൾ പോലും എടുക്കാതെ വെറും കയ്യോടെ വീടു വിട്ടിറങ്ങി .സുഹൃത്തുക്കളുടെ സഹായം  കൊണ്ട് ഈത്രനാൾ കഴിഞ്ഞു. 
സുഹൃത്തുക്കൾ ക്രമേണ ഇല്ലാതായി.
അലച്ചിലിൽ അയാള് തനിച്ചായി. പണത്തിന്റെ ആവശ്യം അവൾ തിരിച്ചറിഞ്ഞത് ആദ്യമായിരുന്നു.
അയാളുടെ കഷ്ടപ്പാടിൽ മനം നൊന്ത് അവളും ജോലിക്കായി ശ്രമിച്ചു.അയാൾ എതിര്ത്തു.അയാളുടെ എതിർപ്പിനിടയിലും ജോലി വാഗ്ദാനം ഉണ്ടായി.അയാളുടെ എതിർപ്പിന് ശക്തിയേറി.അതിന്റെ പേരിൽ കലഹം വഴിതുറന്നു.
അപഹർഷത ബോധം അയാളിൽ വളർന്നു.അയാളുടെ മനസ്സുതളർന്നുവഴക്കായി.
നിരാശയുടെ പടുകുഴിയിൽ അവൾ നീറി ഉരുകി.
പട്ടിണിയുടെ നീർചുഴിയിൽ തളരുന്ന മനസുമായി ഇരുവരും മൂകരായി.
തൊഴിൽ  തേടി രാവിലെ വീട് വിട്ടാൽ-നടന്നു തളർന്ന് അവശനായി വൈകിട്ട് പട്ടിണിക്ക് കയറിവരുന്ന അയാളോട് അവൾക്ക് സഹതാപം തോന്നി.
അവൾ അയാളോട് ചേർന്നിരുന്നു കണ്ണീർ വാർത്തു.
ദൈന്ന്യതയോടെ അവളെ ചേർത്ത് നിർത്തി അയാൾ സമാധാനിപ്പിക്കും.
പട്ടിണിയുടെ സഹിക്കവയ്യാത്ത വേദന പിടിച്ചുനില്ക്കാനുള്ള മനസും നഷ്ടമായി.
ആദ്യമായി അവൾ അയാളെ ധിക്കരിച്ചുവോ?.......................?
അവൾക്ക് അടുത്തുതന്നെയുള്ള ലിമിറ്റഡു കമ്പിനിയിൽ ജോലിതരായി.ഉയർന്ന  ശമ്പളമുള്ള നല്ല ജോലി.തന്റെ ഭർത്താവിന്റെ എതിർപ്പ് അവഗണിച്ചു അവൾ പോകാൻ തീരുമാനിച്ചു.
ശക്തമായ വഴക്ക് തുടർന്നു.പിണങ്ങി മൌനം ശീലാമാക്കിയ അയാളെ ,സ്വാന്ത്വനത്തിൽ അനുനയിപ്പിക്കാൻ ശ്രമിച്ചു.താണുകേണു പറഞ്ഞു ,വിലപ്പോയില്ല.
സങ്കുചിത മനോഭാവം അയാളിൽ നിറഞ്ഞു.
അവളിലെ നന്മ അയാൾ അറിഞ്ഞില്ല.തന്നെ ധിക്കരിച്ച അവളോടുള്ള പക അയാളിൽ രൂഷമായി .അയാളിൽ ദുഷിപ്പിന്റെ ദുർമേദസ്സ് പടർന്നു പന്തലിച്ചു.
അവളോടുള്ള പക ഉമിത്തി പോലെ അയാളിൽ ജ്വലിക്കുന്നത് അവളറിഞ്ഞില്ല.
മൗനിയായ ഭർത്താവിനെ സന്തോഷിപ്പിക്കാൻ വൃഥാ! ശ്രമിച്ചു.രാവിലെ ഭക്ഷണം തയ്യാറാക്കികൊടുത്ത്  ജോലിക്ക് പോകുക പതിവാക്കി.നിസംഗതയിൽ മുങ്ങി മൂകതയുടെ മൂർദ്ധാവിൽ മയങ്ങുന്ന അയാളെ ഉണർത്താൻ അവൾക്ക് കഴിയുമായിരുന്നില്ല.
സ്നേഹത്തിന്റെ ആഴം ക്ഷണികമായിമറഞ്ഞു. 
വക്രമനസ്സിനു ഉടമയായ അയാൾ അവളിലെ സ്വാർത്ഥത മാത്രമേ കണ്ടുള്ളൂ.അതൃപ്തി പൂണ്ടു ജീവച്ഛവം പോലെ മരവിപ്പിൽ കഴിഞ്ഞു. പ്രസരിപ്പ് നഷ്ടപെട്ട് കട്ടിലിൽ പ്രാപിച്ചു.ആഹാരം വാരിക്കൊടുത്ത് ,ഉച്ചഭക്ഷണം വിളമ്പി വച്ച് യാത്രപറഞ്ഞിറങ്ങും.
അയാൾ കട്ടിലിൽ ചടഞ്ഞു കിടക്കും.ഉച്ചഭക്ഷണം കഴിഞ്ഞു വീണ്ടും ഉറക്കം.വൈകിട്ട് അവൾ വരുമ്പോൾ ഉണ്ർന്നാലും കിടപ്പുതന്നെ.സംസാരം തീരെ നിന്നു.
അവൾക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല.
വീർപ്പ് മുട്ടുന്ന അന്തരീക്ഷത്തിലും സ്നേഹത്തോടെ ശാസിക്കാൻ തീരുമാനിച്ചു.ഭർത്താവിനെ  കൊച്ചുകുട്ടിയെപോലെ ഓമനിച്ചു ഭക്ഷണം വാരിക്കൊടുത്തു  ശാസിക്കുമ്പോൾ കൂടുതൽ അടുപ്പം അവൾക്ക് അനുഭവപ്പെട്ടു.നിശ്ചലത്വംഅയാളിൽ ആഴ്ന്നിറങ്ങി. എവിടെ കിടക്കുന്നുവോ അവിടെ എന്നമനോഭാവം.
മനസ്സിൽ വളരുന്ന വികലത അയാളെ കൂടുതൽ മൗനിയാക്കി.കണക്കുകൂട്ടിയ തീരുമാനങ്ങൾ നടപ്പാക്കാനുള്ള കാത്തിരിപ്പായിരുന്നുവോ?.
അവളത് അറിഞ്ഞില്ല,ആദ്യ ശമ്പളം സന്തോഷത്തോടെ ഭാർത്താവിനെ ഏല്പിക്കുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞു.തളർച്ച മാറാത്ത ഭർത്താവിന്റെ ചടച്ച ശരീരം അവളിൽ ആശങ്കയുടെ നിഴൽ പരത്തി.
സ്നേഹത്തിന്റെ ഊഷ്മളത പങ്കുവയ്ക്കാൻ അവൾ അയാളെ തലോടി ചെർന്നിരുന്നു.
വിരസത വിട്ടുമാറാത്ത മുരടിച്ച മനസ്സിൽ ആ സുഖം തൊട്ടറിയാൻ അയാൾക്ക്‌ കഴിഞ്ഞില്ല.അയാൾ അവളെ തള്ളിമാറ്റി!!സ്നേഹത്തിന്റെ തരിമ്പുപോലും അവശേഷിപ്പിക്കാതെ അയാൾ തെന്നിമാറി.
അവളിലെ തേങ്ങലുകൾ അയാൾ അറിഞ്ഞുപോലുമില്ല.പരുഷമായ നോട്ടം തീ പാറുന്നതായിരുന്നു.
അവളും അയാളും ഒരുകൂരയിലെ അന്ന്യരെ പോലായിരുന്നു.
താളത്മാഗത തളിരിടാത്ത തളംകെട്ടിയ വിങ്ങലുകളുടെയും,പകയുടെയും ലക്‌ഷ്യം കാണാനുള്ള വെഗ്രത!.
പണം അവ്ളുടെതെങ്കിലും അയാൾ ഉപയോഗം തുടങ്ങി.സുഹൃത്തുക്കൾ വന്നു തുടങ്ങി.മോശമായ കൂട്ടുകെട്ടായിരുന്നു.കുപ്പിയും,കഞ്ചാവും കാണാൻ തുടങ്ങി.അവളറിയാത്ത പലതും അരങ്ങേറി.
ഉരിയാടാത്ത അയാൾ അവളെത്തും മുമ്പ് എല്ലാം അവസാനിപ്പിക്കും.
അയാൾ എത്രയോ മാറിയിരിക്കുന്നു!.രൗദ്ര ഭാവം പേടിപ്പെടുത്തുന്ന നോട്ടം.അവൾക്കു ഭയമായിരുന്നു.
തന്റെ മുറിയിൽ ഒറ്റക്കിരുന്നു തേങ്ങി.അയാളിലെ മാറ്റാം,വീട്ടുകാരെ വേദനിപ്പിച്ചതിൽ തനിക്കു കിട്ടിയ ശിക്ഷയായി കരുതി.
അന്നും ശമ്പളം അയാളെ ഏൽപ്പിച്ചു.
പണം കൈയ്യിൽ വന്നതും അയാള് യാത്രയായി .
മിഴിനീരുമായി അവൾ അയാളെ പിന്തുടർന്നു.തിരിഞ്ഞു നോക്കാതെ അയാൾ നടന്നകന്നു.
ദിവസങ്ങൾ പലതുകഴിഞ്ഞും അയാൾ വന്നില്ല,അന്യോഷിക്കാൻ ഒരു സുഹൃത്തിനെയും കണ്ടില്ല.
തന്റെ ദുർവിധിയിൽ അവൾ വിലപിച്ചു.
തനിച്ചായത്തിന്റെ വേദന ഉള്ളിലൊതുക്കി.തിരിച്ചു പോകാൻ ഇടമില്ല.
സ്നേഹിച്ചവൻ എത്തുമെന്ന മോഹം ഉള്ളിലൊതുക്കി കാത്തിരുന്നു.
അടുത്ത ശമ്പള ദിവസം. രാത്രിയിൽ ഏറെ നേരം വാതിലിൽ മുട്ടുകേട്ടു.
ഇരുട്ടിന്റെ മറപറ്റി അയാൾ.........അടക്കാനാവാത്ത സന്തോഷത്തോടെ അവൾ എതിരേറ്റു.വാരിപ്പുണരാനുള്ള മോഹം അവളിൽ ത്രസിച്ചു!.
എല്ലാം കെട്ടടങ്ങുന്ന നിർവ്വികാരതയായിരുന്നു അയാളിൽ.
ആ രാത്രിയിലും ശമ്പളം അയാളെ ഏല്പ്പിച്ചു.സന്തോഷിപ്പിക്കാൻ ശ്രമിച്ചു.നിർവികാരത അവളെ തളർത്തി.
മരവിപ്പിന്റെ മാറാപ്പും മനസ്സിൽ പേറി അയാള് എന്തോ പരതുകയായിരുന്നു.
അവൾ തന്റെ മുറിയിലിരുന്നു മോഹങ്ങളേപഴിച്ചു.പട്ടിണിക്കുമുന്നിൽ പിടിച്ചു നില്ക്കാൻ താൻ ജോലിക്ക് പോയത് വലിയ കുറ്റമാണോ?അല്ലാതെ താനൊരു കുറ്റവും ചെയ്തിട്ടില്ല.
അവളുടെ തേങ്ങലുകൾ വലുതാവുകയായിരുന്നു.വിങ്ങിയ ഹൃദയവുമായി,വേദന കടിച്ചിറക്കുന്ന അവളറിയാതെ. ആ വീട്ടിൽ എന്തെല്ലാമോ നടക്കുന്നുണ്ടായിരുന്നു.
തേങ്ങലോടെ അവൾ ശിരസ്സുയർത്തിയതും പേടിച്ചു  ഞെട്ടി!.മുന്നിൽ കരിമ്പടം പുതച്ച മനുഷ്യരൂപം!
ഭയന്ന് വിറച്ചു ഉറക്കെകരഞ്ഞു.ഭർത്താവിനെ വിളിച്ചു.ആര് കേൾക്കാൻ?മറുപടി വല്ലാത്ത പൊട്ടിച്ചിരിയായിരുന്നു.
കൂടുതൽ ആളുകൾ അവിടെ ഉണ്ടെന്നു മനസ്സിലായി.ദുരൂഹത മണത്തറിഞ്ഞു.
ഭർത്താവ് ഇതിനു പിന്നിൽ ഉണ്ടെന്ന തോന്നൽ അവളെ തളർത്തി.
ധൈര്യം വീണ്ടെടുക്കാൻ അവൾക്കായില്ല,തന്നെ സഹായിക്കാൻ ആരുമില്ലെന്ന വേദന,പുകയുന്ന അഗ്നിപർവ്വതത്തിന്നു മുകളിലാണെന്ന നൊമ്പരം!
ഇറങ്ങി ഓടാൻ മനസ്സുമന്ത്രിച്ചു,ശ്രമിച്ചു,പക്ഷെ!ശരീരം ചലനം നശിച്ചിരുന്നു.
അടുത്ത മുറിയിൽ അടക്കിയ സംസാരം!ഗ്ളാസ്സുകൾ കൂടിയുരുമ്മുന്ന ശബ്ദം!
കരിമ്പട രൂപം വേച്ചു വേച്ചു തന്റെ നേർക്ക്‌ വരുന്നു.കട്ടിലിൽ തന്നോടുചെർന്നിരുന്നു.
മദ്യത്തിന്റെ രൂഷഗന്ധം വമിക്കുന്ന വൃകൃതരൂപം തന്നെ ശരീരതോട് ചേർത്തണച്ചു.
ആ രൂപത്തിന്റെ കൈക്കുള്ളിൽ അവൾ കുതറിപ്പിടഞ്ഞു.
മൽപ്പിടുത്തത്തിൽ അയാൾ അവളോടൊപ്പം താഴെ വീണു.
കള്ളിന്റെയും,കഞ്ചാവിന്റെയും ലഹരിയുടെ മൂർദ്ധന്ന്യത്തിൽ തളർന്ന അയാൾ എഴുനേക്കാൻ കഴിയും മുമ്പ് നിസ്സഹായാവസ്ഥയിൽ സ്വയം ധൈര്യം സംഭരിച്ച്, അയാളിൽ നിന്നും ഓടി മാറി.
ഭയന്ന് വിറച്ചു മറ്റാരുമറിയാതെ മുറിവിട്ടിറങ്ങി,മുറ്റത്തെ കൂരിരുട്ടിൽ തേങ്ങലുകൾ അടക്കി അവൾ ഓടി.
വേഗത്തിൽ,ലക്ഷ്യമില്ലാതെ ...........പിന്തിരിഞ്ഞു നോക്കാതെ .........ഓട്ടത്തിന്റെ വേഗതമാത്രമായിരുന്നു ലക്‌ഷ്യം.
തളർന്ന് അവശയായ അവൾക്ക്,ആരും പിന്തുടരുന്നില്ലെന്ന ബോധം ആശ്വാസമായി.ഓട്ടത്തിന്റെ വേഗത കുറഞ്ഞു.
അൾത്താരയ്ക്ക് മുന്നിലെ അവശേഷിക്കുന്ന തിരിനാളങ്ങൾ അവളെ തലയാട്ടി വിളിച്ചു.
തേങ്ങലോടെ അവൾ അൾത്താരയിൽ തളർന്നു വീണു!!.
ആ ദേവാലയം അവൾക്ക് അഭയമാവട്ടെ!!!!!!!
___________________________________ketiyaar
________________________ ________________________
ആര്യപ്രഭ