Friday, November 14, 2014

യേശ്ശു!!!

             യേശ്ശു!!!
കർത്താവിൻ കാരുണ്യമത്രക്കും മേലല്ലോ!
കാണാമവൻ തൻറെ,ജീവൻറെ ദുഃഖമല്ലോ!
കരുണാമയനായ ഈശോയെ!ഞങ്ങളീ-
കദനക്കടലതിൻ നടുവിലല്ലോ?
അല്ലലാൽ നോവുകൾ അവിടന്നറിഞ്ഞപ്പോൾ ,
ആവലായ് നോവുകൾ ഉള്ളിലേറ്റി.
കുരിശതുപേറിയ മിശ്ശിഹാതൻ സഹനത്തെ,
കരുത്തർക്ക്പോലും മനമിളക്കി.
കുരിശ്ശിൽ നീ പിടയുമ്പോൾ ചുഴലിയിൽമുങ്ങി-
കരയാകെ കറുത്തങ്ങു പൊടി നിറച്ചു.
വാനവും, ഭൂമിയും ഇരുൾമൂടിക്കെട്ടി,
വൻ ഗാഗുൽത്താ മലയുമങ്ങിളകിയാടി.
പൊട്ടിപ്പിളർന്നു വൻ ശബ്ദത്തിൽ ഭൂമിയും,
എട്ടു ദിക്കെങ്ങുമുറഞ്ഞു നാശം.
സത്യം മനസ്സിലായ്‌ സൂക്ഷിച്ചു നീചർക്കായ്,
സത്യത്തെ ബോദ്ധ്യപ്പെടുത്തി ഈശ്ശോ!
നിത്യമായ് ജീവിതയാത്രയിൽ വേണ്ടത്ര-
മർത്യന്നു ബോധനം നൽകി ഈശ്ശോ!
പുത്രന് മാത്രം കഴിഞ്ഞുള്ള കാര്യങ്ങൾ തൻ-
പിതാവിൻറെതെന്നു പറഞ്ഞതീശ്ശോ!
ചുറ്റും നടക്കുന്നതെന്തും ജനങ്ങൾക്ക്,
കുറ്റം വരാതെ തടഞ്ഞതീശ്ശോ!
അന്ധവിശ്വാസ്സങ്ങളെ തട്ടിയകറ്റുവാൻ,
അല്പ്പരായോരെ അടുത്തുചേർത്തു.
വിഗ്രഹാരാധന വാണിടും നാട്ടിലെ,
വിഗ്രഹമെല്ലാമുടച്ചെറിഞ്ഞതീശ്ശോ!.
അല്ലലാൽ വലയുന്ന സാധു ജനങ്ങളെ,
ആദരപൂർവ്വം തുണച്ചത് ഈശ്ശോ!
കള്ളത്തരങ്ങൾക്ക്‌ കൂട്ടുനിൽക്കുന്നോർക്ക്,
കല്പ്പനകാക്കാതെ ശിക്ഷനല്കി!
എന്തിനും കൂസാത്ത ശിഷ്യർതൻ കൂട്ടത്തിൽ,
എന്തിനും പോന്നതൻ ശിഷ്യനല്ലോ.-
അന്തികഴിഞ്ഞന്നു അത്താഴ നേരത്ത്,
അന്ധതയോടെ തൻ മുന്നിലായ് ഒറ്റു നിന്നു.
നീതിമാനാകിയ സത്യമാം പുത്രനെ,
നീചനാം ശിഷ്യനകപ്പെടുത്തി.
കഠിനമാം ചതിയോടെ തടവിലാക്കി,
കരുണയില്ലാത്തവർ കരുത്തരായി.
സൗമ്യമായിതെല്ലാം സഹിക്കുന്ന കർത്താവ്‌,
സത്യം മറയ്ക്കാതെയുച്ഛരിച്ചു
"അവർ ചെയ്യുന്നതെന്തെന്ന് അവർ
അറിയുന്നില്ല,അവരോട് പൊറുക്കേണമേ!!"
സത്യത്തിൽ മാനവൻ ചിന്തിക്കവേണ്ടുമീ-
സുന്ദര വാക്യം,എത്ര ശ്രേഷ്ഠമത്രെ!!!!.
സത്യം മറയ്ക്കുവാൻ ലോകത്തിന്നാകുമോ?
കൃത്യമായ് മൂന്നുനാൾ!,ഈശ്ശോ ഉണർത്തെണീറ്റു!!!   
                                                       രഘു കല്ലറയ്ക്കൽ 
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
ആര്യപ്രഭ 

Tuesday, November 4, 2014

ഇന്ത്യൻ ഭരണഘടനയിൽ!പൌരാവകാശം

ഇന്ത്യൻ ഭരണഘടനയിൽ!
പൌരാവകാശം!!
പൗരത്വം:-
1950-ജനുവരി26-നു ഇന്ത്യൻ പൌരന്മാർ ആരെല്ലാം എന്ന് വിശദീകരിക്കുന്നു.ഭരണഘടനയുടെ രണ്ടാം ഭാഗതത്അഞ്ചു  മുതൽ പതിനൊന്നു വരെ വകുപ്പുകൾ പൗരത്വത്തെ അനുശാസിക്കുന്നു.
തുടർന്നുള്ളവ പാർലമെന്റിന്റെ അവകാശമായി പരിഗണിക്കുന്നു.
1955-ലെ പൗരത്വ നിയമപ്രകാരം  ഇന്ത്യൻ പൗരന്മാർ ആരെല്ലാം,വിദേശികൾക്ക് എങ്ങിനെ പൌരത്വം നേടാമെന്നും വിശദമാക്കുന്നു.
ഇന്ത്യയിൽ ജനിക്കുന്നവർ,പൌരത്വമുള്ള പുരുഷന്മാർക്ക് വിദേശത്തു ജനിക്കുന്ന മക്കൾ,ഇന്ത്യൻ പൌരത്വമുള്ള പുരുഷനെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്കും പൗരത്ത്വം പരിഗണിക്കും,.വിദേശികൾക്ക് കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഉപാധികളോടെ പൌരത്വം നേടാനാകും.
ഇന്ത്യൻ പൌരത്വം മൂന്നു വിധത്തിൽ നഷ്ടമാകാം.
സ്വയം വേണ്ടെന്നു വയ്ക്കുക,വേറൊരു രാജ്യത്തെ പൌരത്വം സ്വീകരിക്കുക,മാതൃ രാജ്യത്തോട് കൂറുപുലർത്തതായി ബോധ്യമാകുകയോ ചെയ്‌താൽ പൌരത്വം റദ്ധാക്കും.
മൗലിക അവകാശങ്ങൾ:-
ഭരണഘടനയുടെ മൂന്നാം ഭാഗത്ത് പന്ത്രണ്ടു മുതൽ മുപ്പത്തിയഞ്ചു വരെയുള്ള വകുപ്പുകൾ മൗലിക അവകാശങ്ങളെ പ്രതിപാദിക്കുന്നു.തുടക്കത്തിൽ ഏഴവകാശങ്ങൾ ഉണ്ടായിരുന്നു.
അതിൽ സ്വത്തവകാശം 1978-ലെ 44-o ഭരണഘടനാഭേദഗതിയിലൂടെ  
നിയമാവകാശമായി മാറി.
മൗലികാവകാശങ്ങൽ താഴെ വിവരിക്കുന്നു:-
*സമത്വത്തിനുള്ള അവകാശം.:പതിന്നാലുമുതൽ പതിനെട്ടു വരെ വകുപ്പുകൾ പ്രകാരം.
*സ്വാതന്ത്ര്യത്തിനുള്ള അവകാശം:പത്തൊൻപതു മുതൽ ഇരുപത്തിരണ്ടുവരെ.
*ചൂഷണത്തിനെതിരായുള്ള അവകാശം:ഇരുപത്തിമൂന്ന് ഇരുപത്തിനാല് വകുപ്പ്.
*മതസ്വാതന്ത്ര്യത്തിനുള്ള അവകാശം:ഇരുപത്തിയഞ്ച് മുതൽ ഇരുപത്തിയെട്ടു വരെ വകുപ്പുകൾ.
*സാംസ്കാരികവും,വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ:ഇരുപത്തിയോൻപതു,മുപ്പതു വകുപ്പുകൾ.
*ഭരണഘടനാപരമായ പരിഹാര മാർഗങ്ങൾക്കുള്ള അവകാശങ്ങൾ:വകുപ്പ് മുപ്പത്തിരണ്ടിൽ.
റിട്ടുകൾ:-
ഭരണഘടന ഉറപ്പു നല്കിയിട്ടുള്ള സംരക്ഷിക്കാനുള്ള വഴികളാണ് റിട്ടുകൾ.
ഭരണഘടനയുടെ മുപ്പത്തിരണ്ടും,ഇരുനൂറ്റി എരുപത്തിയാറും വകുപ്പുകളിൽ ഇവയുടെ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു.
ഹേബിയസ് കോർപ്പസ്,
മൻഡാമസ്,പ്രൊഹിബിഷൻ,
സെർഷിയോററി,ക്വോ വാറന്റോ-എന്നീ അഞ്ചു റിട്ടുകൾ.
മുപ്പത്തിരണ്ടാം  വകുപ്പ് പ്രകാരം സുപ്രിം കോടതിക്കും,226-വകുപ്പ് പ്രകാരം ഹൈക്കോടതിക്കും ഇത്തരം റിട്ടുകൾ പുറപ്പെടുവിക്കാൻ അധികാരമുണ്ട്‌.
ഹൈക്കോടതിക്ക് സുപ്രിം കോടതിയെക്കാൾ അധികാരം വിപുലമാണ്.
ഹേബിയസ് കോർപ്പസ്:-(Habeas Corpus)
 നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം(To have the body) എന്നാണു ഇതിന്റെ വാക്ച്യാർത്ഥം.നിയമ വിരുദ്ധമായി ഒരുവക്തിയെ തടവിൽ വയ്ക്കുന്നത് തടയുകയെന്നതാണ് ഈ റിട്ടിന്റെ ഉദ്ദേശം.സ്വകാര്യ വക്തിയോ,ഭരണകൂടമോ തടവിൽ പാർപ്പിച്ചവരെ കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെടാനും,അങ്ങിനെയുള്ള തടവുകൾ  നിയമവിധേനയാണോ എന്ന് പരിശോധിക്കാനും ഇതിനു അധികാരമുണ്ട്‌.
മൻഡാമസ്:-(Mandamus)
'ആജ്ഞ'എന്നാണു ഈ വാക്കിനർത്ഥം.നിയമാനുസരണം തങ്ങളിൽ നിക്ഷിപ്തമായുള്ള കർത്തവ്വ്യം നിറവേറ്റാൻ വിസമ്മതിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരോടും,കീഴ്കോടതികളോടും അത് നിർവ്വഹിക്കണമെന്നുആവശ്യപ്പെടാനുള്ള അധികാരമാണ് മൻഡാമസ് ഉന്നത നീതി പീഠങ്ങൾക്ക്നൽകുന്നത്.ഇതു സ്വകാര്യ വക്തികൾ,പ്രസിഡന്റു,ഗവർണർ മുതലായവർക്കെതിരെ പ്രയോഗിക്കാനകില്ല. 
പ്രൊഹിബിഷൻ:- (Prohibition)
കീഴ്കോടതികൾ അവരുടെ അതിരുകൾക്കപ്പുറത്തുള്ള കാര്യങ്ങൾ ചെയ്യാൻ ഉദ്യമിക്കുമ്പോൾ തടയാൻ മേല്ക്കോടതിക്ക് അധികാരം നല്കുന്ന റിട്ടാണ് പ്രൊഹിബിഷൻ.
മൻഡാമസ് കടമകൾ നിറവേറ്റാൻ ആവശ്യപ്പെടുമ്പോൾ, പ്രൊഹിബിഷൻചില കാര്യങ്ങൾ ചെയ്യരുതെന്ന് ഉത്ബോധിപ്പിക്കുന്നു.പ്രൊഹിബിഷൻ ജഡീഷ്വൽ/ അർദ്ധജഡീഷ്വൽ സ്ഥാപനങ്ങൾക്ക് മാത്രമേ ബാധകമാകുന്നുള്ളൂ.
സെർഷിഓററി;(Certiorari)
കീഴ്കോടതികൾ അവരുടെ അതിരുകൾക്കപ്പുറത്തുള്ള കാര്യങ്ങളിൽ എടുത്ത തീരുമാനങ്ങൽ അസാധുവാക്കാനുള്ള മേല്ക്കൊടതികളുടെ(സുപ്രിം കോടതി,ഹൈക്കോടതി)അധികാരം.അധികാരപരിധി ലംഘിച്ചു തീരുമാനം എടുക്കുന്നത് തടയാൻ പ്രൊഹിബിഷൻറെ ലക്ഷ്യമെങ്കിൽ,ഈ ലംഘനങ്ങളുടെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനങ്ങളെ അസാധുവാക്കാനുള്ളതാണ് സെർഷിഓററി യുടെ ഉദ്ദേശം.
ക്വോവാറന്റോ:(Quowarranto)
നിയമവിരുദ്ധമായി അധികാരം കൈയ്യാളുന്നത് തടയുകയാണ് ഇതിന്റെ ലക്‌ഷ്യം.പൊതുപദവികൾ(സർക്കാർ / അർദ്ധ സർക്കാർ)വഹിക്കുന്ന വക്തിയുടെ അവകാശവാദങ്ങളുടെ നിയമ സാധുത പരിശോധിച്ച്,നിയമ വിരുദ്ധമെങ്കിൽ അയാളെ പ്രസ്തുത പദവിയിൽനിന്നു ഒഴിവാക്കാനുള്ള ഹൈക്കോടതി/ സുപ്രിംകോടതികളുടെ അധികാരത്തെയാണ് ക്വോവാറന്റോ.
സൂചിപ്പിക്കുന്നത്.
നിർദ്ദേശക തത്വങ്ങൾ:-
ക്ഷേമരാഷ്ട്ര തത്വങ്ങളെയാണ് ഏറ്റവും അധികം സ്വാംശീകരിക്കുന്നത്.മുപ്പത്തിയെട്ടും,
മുപ്പത്തിയൊൻപതും വകുപ്പുകൾ മൂലശിലകളാണ്.ജനക്ഷേമത്തിനു ഉപകരിക്കുന്ന സാമൂഹ്യക്രമം ചിട്ടപ്പെടുത്തണമെന്നു
 38-)o വകുപ്പ് ഉത്ബോധിപ്പിക്കുന്നു. 39-)൦ വകുപ്പ് അതിന്റെ വിശദാംശങ്ങളിലേക്ക് കടന്നു-പൗരന്മാർക്കു മതിയായ ജീവനോപാധികൾ ഉറപ്പാക്കുക,ഉത്പാദനോപാധികളുടെ കേന്ദ്രീകരണം തടഞ്ഞു വിഭവങ്ങളുടെ ഉടമസ്ഥത പൊതുനന്മക്കു ഉതകും വിധം ചിട്ടപ്പെടുത്തുക.ലിംഗപരിഗണന കൂടാതെ തുല്യജൊലിക്കു തുല്യവേതനം നല്കുക,തൊഴിലാളികളുടെയും,കുട്ടികളുടെയും ചൂഷണം തടയുക എന്നിങ്ങനെ.
ഇതിനു പുറമെ,തൊഴിലിനും,വിദ്യാഭ്യാസത്തിനും അവകാശം(41).പ്രസവാവകാശാനുകൂല്യം ഉൾപ്പെടെ നീതിയുക്തവും,മനുഷ്യത്വപരമായ തൊഴിൽസാഹചര്യങ്ങൾ(42).തൊഴിലാളികൾക്ക് ജീവിക്കാനാവശ്യമായ വേതനം(43).സാർവത്രിക വിദ്യാഭ്യാസം(45).
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സാമ്പത്തികപരവും,വിദ്യാഭ്യാസപരവുമായ അഭിവൃദ്ധി(46).
ജനങ്ങളുടെ ജീവിതനിലവാരം ഉയര്ത്തുകയും,
ആരോഗ്യനില മെച്ചപ്പെടുത്തുകയും ചെയ്യുക(47).
തുടങ്ങിയ കാര്യങ്ങളാണ് ഈ വിഭാഗത്തിൽ പെടുന്ന മറ്റു നിർദ്ദേശ തത്വങ്ങൾ വിളംബരം ചെയ്യുന്നത്.
ഗാന്ധിയൻ ആശയങ്ങളുടെ ഒരു ചെറുധാരയും നിർദ്ദേശക തത്ത്വങ്ങളിൽ കാണാം.
ഗ്രാമപ്പഞ്ചായത്തിന്റെ സ്ഥാപനത്തെക്കുറിച്ച് പറയുന്ന(40)വകുപ്പും കുടിൽവ്യവസായം പ്രോത്സാഹിപ്പിക്കുന്ന(43)വകുപ്പും ലഹരിപാനിയങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെടുന്ന(47)വകുപ്പിൻറെ അന്ത്യഭാഗവും,കൃഷിയും,മൃഗസംരക്ഷണവും സംഘടിപ്പിക്കുന്ന 48-൦ വകുപ്പും ഇതിന്റെ ദ്രിഷ്ടാന്തങ്ങളായി നിലനില്ക്കുന്നു.അന്താരാഷ്‌ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പിക്കാൻ യത്നിക്കണമെന്നും നിർദേശ തത്വങ്ങൾ(51)വകുപ്പും,ഏകീകൃത സിവിൽനിയമം കൊണ്ടുവരിക(44),ജുഡീഷറിയെ എക്സിക്യുട്ടീവിൽ നിന്ന് വേർതിരിക്കുക(50)തുടങ്ങിയവയാണ് മറ്റു ചില തത്വങ്ങൾ.
മൗലിക കർത്തവ്യങ്ങൾ:-
ഭരണഘടനയിലെ51(A)വകുപ്പിലാണ് മൗലിക കർത്തവ്യങ്ങളെ പരാമർശിക്കുന്നത്.
1976-ലെ 42-൦ ഭരണഘടനാ ഭേദഗതിവഴിയാണ് പ്രസ്തുത വകുപ്പ് ഭരണഘടനയിൽ എഴുതിചേർക്കപ്പെട്ടത്‌.മൗലിക കർത്തവ്യങ്ങളുടെ ലംഘനത്തെക്കുറിച്ചും,അതിനുള്ള പരിഹാരത്തെ കുറിച്ചും,ഭരണഘടന മൗനം ദീക്ഷിക്കുന്നു.തുടക്കത്തിൽ 10-എണ്ണം ഉണ്ടായിരുന്നത് ഇപ്പോൾ 11-എണ്ണമാണ്.
മൗലിക കർത്തവ്യങ്ങൾ:-
a)ഭരണഘടന അനുസരിക്കുകയും,അതിലെ  ആദർശങ്ങളെയും,സ്ഥാപനങ്ങളെയും,
ദേശിയ പതാകയേയും,ദേശിയഗാനത്തെയും ആദരിക്കുകയും ചെയ്യുക.
b)ദേശിയ പ്രസ്ഥാനത്തിന് പ്രചോദനമേകിയ മഹനീയ ആദർശങ്ങളെ പരിപോഷിപ്പിക്കുകയും,
പിന്തുടരുകയും ചെയ്യുക.
c)രാജ്യത്തിന്റെ പരമാധികാരവും,ഐക്ക്യവും,
അഖണ്ഡതയും കാത്തു സൂക്ഷിക്കുക.
d)രാജ്യത്തെ കാത്തുരക്ഷിക്കുകയും,ദേശിയ 
സേവനം അനുഷ്ടിക്കാൻ ആവശ്യപ്പെടുമ്പോൾ അനുഷ്ടിക്കുകയും ചെയ്യുക.
e)ജാതി,മതം,ഭാഷ,പ്രാദേശികത,വിഭാഗീയത എന്നിവയിൽ അധിഷ്ടിതമായ വൈവിധ്യങ്ങൾക്ക് അതീതമായി,ജനങ്ങളിൽ സൗഹാർദ്ധവും,
സാഹോദര്യവും ഊട്ടി ഉറപ്പിക്കുക;സ്ത്രീകളുടെ 
അന്തസ്സിനെ ബാധിക്കുന്ന ആചാരങ്ങൾ പരിത്യജിക്കുക.
f)നമ്മുടെ സമ്മിശ്ര സംസ്കാരത്തിൻറെ 
സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും,
നിലനിർത്തുകയും ചെയ്യുക.
g)പരിസ്ഥിതി സംരക്ഷിക്കുകയും,ജീവികളോട് കാരുണ്യം കാണിക്കുകയും ചെയ്യുക.
h)ശാസ്ത്രീയ കാഴ്ചപ്പാടും,മാനവികതയും,
അന്യോഷനത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവം വളർത്തുക.
i)പൊതുസ്വത്ത് സംരക്ഷിക്കുകയും,അക്രമം ഉപേക്ഷിക്കുകയും ചെയ്യുക.

j)രാഷ്ട്ര പുരോഗതിക്ക് ഉതകുംവിധം വ്യക്തിപരവും കൂട്ടായതുമായ പ്രവർത്തനത്തിന്റെ ഉത്കൃഷ്ടതക്ക് വേണ്ടി യത്നിക്കുക.
k)ആറു വയസ്സിനും,പതിന്നാലു വയസ്സിനും മദ്ധ്യേയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം മാതാപിതാക്കൾ ലഭ്യമാക്കണം.
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
ആര്യപ്രഭ