Wednesday, August 21, 2013

മദ്യവും,മനുഷ്യനും!

          മദ്യവും,മനുഷ്യനും!
മദ്യം മനുഷ്യന്റെ മനമുദ്ധരിക്കുന്നു?
മദ്ധ്യേ;മനമതുമില്ലാതെയാകുന്നു!
ഓർക്കുന്നതെല്ലാം നടപ്പാകുമെന്നോരോ-
ഓർമ്മകൾ മിന്നിത്തെളിയുന്നു മുന്നിലായ്!
  എന്തും തകർക്കുവാൻ മോഹമതുള്ളിലായ്-
  എന്തിനും വയ്യാത്ത ദേഹവും ഭാരമായ്!
  മനസ്സിലെ ഓർമ്മകൾ തല്ലിക്കെടുത്തുന്നു!
  മസ്തിഷ്ക്കമത്രമേൽ നിശ്ചലമാകുന്നു!
പണമാണ് മദ്യപ നാധാരമെന്നാകിൽ 
പണമല്ല മദ്യപ നാവശ്യം ലഹരിപോൽ !
മണ മൊരു പ്രശ്നമല്ലവർക്കെന്നിതാകിലും 
മണംകൊണ്ടടുക്കുവാനാകില്ലിതാർക്കുമേ!
  പട്ടിണിയാണ് തൻ വീട്ടിലെന്നാകിലും 
  ഒട്ടുമതോർക്കുവാനാകില്ലിവർക്കാർക്കും!
  ഒട്ടിയ വയറുമായ് പൈതങ്ങളണയുമ്പോൾ
  മുട്ടിയാൽ തെന്നുന്ന 'സ്പ്രിങ്ങ് 'പോലാണിവർ !
വ്യക്തമല്ലാതുള്ള വാക്കിലും,നോക്കിലും-
വ്യക്തിത്വമില്ലായ്മ ഊറ്റമായ് നില്ക്കുന്നു!
ചുറ്റും നടക്കുന്നതെന്തു തന്നാകിലും-
മറ്റുള്ളവർ തന്നെ,എന്തിന്നെതിർക്കണം?
  മോഹങ്ങളേറെയാണുള്ളിലെന്നാകിലും 
  മോഹഭംഗങ്ങളാൽ വെറിയാർന്ന മാനസ്സം!
  എല്ലാം മടുക്കുന്ന ജീവിതയാത്രയിൽ 
  എല്ലാമൊരൊറ്റനാൾ തീർക്കുവാൻ വെമ്പലായ് !
മദ്യത്തിൽ തീവ്രത ഇല്ലാതെയാകുകിൽ 
മദ്യത്തനപ്പുറമെന്തെന്ന ചിന്തയായ്‌ !
ഒന്നും മനസ്സിൽ ത്രസ്സിക്കാതെയാകയാൽ 
ഒന്നിനും താല്പ്പര്യ മില്ലായ്മ തീവ്രമായ് !
  പിന്നെയങ്ങോട്ടങ്ങു മൂകനായ്‌,ഏകനായ് !
  പിന്നീടൊരിക്കലും,ജീവിതം വേണ്ടെന്നമട്ടിലും!
  പിന്തിരിഞ്ഞങ്ങോട്ട്‌ ചിന്തയില്ലോട്ടുമേ!
  പിന്നെ മാലോകർക്ക് ഭാരമായ്,വിണ്ണിലായ്!!!
________________________രഘുകല്ലറയ്ക്കൽ
ആര്യപ്രഭ

Sunday, August 18, 2013

ഓണം മലയാളിയുടെ തനിമ!!

      ഓണം! മലയാളിയുടെ തനിമ!! 
മലയാളിയുടെ മഹത്തായ പാരമ്പര്യത്തിന്റെ തിളക്കമാർന്ന,
പൊലിമയാർന്ന ഉത്സവമാണ് തിരുവോണം!. മലയാള ജനതയുടെ അഭിമാനമാണ്ഓണം! 
മലയാള തനിമ കത്ത് സൂക്ഷിക്കുകയും, ആ ആഹ്ളാദ തിമിര്‍പ്പില്‍ ആറാടി സമര്‍ദ്ധിയുടെയും,സാഹോദര്യത്തിന്റയും
പഴയകാല ഓര്‍മകളെ അയവിറക്കുകയും ചെയ്യാന്‍ ഓണം എന്ന,മഹത്തായ ഉത്സവം മലയാളിക്കല്ലാതെ മറ്റാര്‍ക്കുണ്ട്?.
പ്രജാ തല്പരനും വിശാല മനസ്കനും, നിഷ്കളങ്കനും,

സത്യസന്തനുമായ അസുരചക്രവര്‍ത്തി മനുഷ്യ പ്രജകളെ ഒരുമയോടെ ഭരിക്കുന്ന കാലം.
മഹാവിഷ്ണുവിൻറെ പരമ ഭക്തനായ പ്രഹ്ലാദന്റെ പേരക്കുട്ടിയും കൂടിയായ മഹാബലി.അസുര രാജവെങ്കിലും വിഷ്ണു പ്രിയ്യനായ മഹാബലിയുടെ മഹത്വത്തില്‍ അസുയതോന്നിയ ദേവന്മാരുടെ ചതി തന്നെയായിരുന്നു,വിഷ്ണു വിന്റെ വാമന പ്രവേശം.
അസുര രാജാവ് ദേവന്മാരെ വെല്ലുന്ന മഹത്വത്തോടെ വാണാല്‍ !
ദേവന്മാര്‍ക്ക് സഹിക്കുമോ?ഇന്ദ്രൻറെ സ്ഥാനം നഷ്ടമായാലോ എന്ന പരിഭ്രാന്തി.
ദാനശീലനായ മഹാബലി പാമരനേയും,

പണ്ഡിതനേയും സമമായി കാണ്ടിരുന്ന വിശാലത മുതലെടുത്ത്‌ മഹാവിഷ്ണു വേഷം മാറി വാമനനായി വന്ന് മൂന്നടി മണ്ണ് ദാനം ചോദിച്ചു.
മൂന്നടിയിൽ താഴെ ഉയരമുള്ള വാമനന് അളന്നെടുക്കാൻ അനുവാദം കൊടുത്ത്.
രണ്ടടി കൊണ്ട് ലോകം മുഴുവന്‍ അളന്നു,
തികയാതെ വന്ന ഒരടി മണ്ണിനു കാത്തു നിന്നു.
തന്റെ സത്യസന്തതയില്‍ നിഷ്കര്‍ഷയുള്ള മഹാബലി,തന്റെ  മുന്നില്‍ ദാനത്തിനായി നില്‍ക്കുന്നതു വിഷ്ണു ആണെന്ന്  തിരിച്ചറിഞ്ഞു.തന്നെ പരീക്ഷിക്കാന്‍ തൻറെ പ്രിയ്യനായ വിഷ്ണു ഭഗവാൻ നേരിൽ വന്നതിൽ അകമഴിഞ്ഞു സന്തോഷിച്ചു!ഭഗവാനെ നേരില്‍ കണ്ടതിൽ അതീവ സന്തുഷ്ടനായി.
എന്നാലും വാമന വേഷം പൂണ്ടു വന്ന ഭഗവാനു താൻ  കൊടുത്ത വാക്കുപാലിക്കാന്‍ 
കഴിയാതെ സർവ്വവും നഷ്ടപെട്ട നിസ്സഹായാവസ്ഥയില്‍,വാമനനു മുന്നിൽ 
 മഹാബലി തലതാഴ്ത്തി,വാമനന്റെ പാദം തലയില്‍ അമരുമ്പോള്‍,വാനോളം ഉയർന്ന ഭഗവാന്റെ പാദസ്പർശത്താൽ കിട്ടിയ അനുഭൂതിയിലും, സ്നേഹ സ്പർശത്തിലും,വിഷ്ണുവിൻറെ മുന്നിൽ നിസ്സരനുമായ ചക്രവര്‍ത്തിക്ക് ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
താൻ ജീവനെ ക്കാളേറെ പരിപാലിക്കുന്ന,
സ്നേഹ തല്‍പ്പരരായ തന്റെ പ്രിയ പ്രജകളെ ആണ്ടിലൊരിക്കല്‍ വന്നുകാണാന്‍ ഒരവസരം? .
ദേവന്മാരുടെ ആജ്ഞാനു വര്‍ത്തിയായ വിഷ്ണു ഭഗവാന്‍  അനുമതി കൊടുക്കുകയും ചെയ്തു.
വാമനന്റെ പാദസ്പർശത്താൽ ഭൂമിയിൽ നിന്ന് നിഷ്കാസനായി.
ഭഗവാൻറെ അനുഗ്രഹത്തിൽ തൃപ്തനായ അസുര രാജാവ് മഹാബലി ചിങ്ങപ്പുലരിയിൽ,
ലോക ജനതയിൽ സ്നേഹത്താല്‍ ശ്രേഷ്ഠരായ മലയാളികളെ എല്ലാ വർഷവും സന്തോഷ പൂർവ്വം  ദർശിക്കാനെത്തുന്ന മഹത് ദിനമാണ്തിരുവോണം.
ഐതിഹ്യം ഉറങ്ങുന്ന മണ്ണ് നമുക്ക് തൊട്ടുകിടക്കുന്ന തൃക്കാക്കര തന്നെയാണ്.തിരുവോണം വിരിയുന്നതും ഇവിടെ തന്നെ!!!!
തിരുവോണം!ലാളിത്യത്തിൻറെയും,ഒരുമയുടെയും, സഹനത്തിന്റെയും കൂട്ടായ്മയായ ഐശ്വര്യത്തിന്റെ ദിനമായി മലയാളികള്‍ കൊണ്ടാടുന്നു.. 
ആദരപൂര്‍വ്വം മലയാളികള്‍ മഹാബലിയെ ആര്‍ഭാടപൂര്‍വം വരവേല്‍ക്കുന്ന മഹത്തായ സുദിനം ഓണമാണ്!!.
പകയും,വിദ്യോഷവും വെടിഞ്ഞു,

സാഹോദര്യത്തിന്റെ കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍,മലയാളിക്ക് മാതൃക മഹാബലിയാണ്.
അഹന്ത വെടിഞ്ഞു സ്നേഹം പകരാന്‍ മലയാളിയെ ഓര്‍മ്മ പ്പെടുത്തുന്ന ഓണം നമുക്കും വഴികാട്ടിയാണ്.!!!തൻറെ സർവ്വനാശവും കണ്ടറിഞ്ഞും,മനസ്സറിഞ്ഞു പൂജിക്കുന്ന വിഷ്ണു ആവശ്യപ്പെട്ടത്,തന്നെ ചതിക്കാനാണെന്നു ചിന്തിക്കാതെ,അതിൽ ദുഃഖം തോന്നാതെ സന്തോഷത്തോടെ വാക്കുപാലിക്കുകയാണ് സ്നേഹനിധിയായ ആ ഭക്തൻ ചെയ്തത്.
ഓരോ മലയാളിക്കും മനസ്സിലേറ്റാൻ ഇതിൽ കൂടിയ മാതൃക എന്താണ്? മാവേലിയുടെ ഭരണമെന്ന  നല്ലകാലത്തെയും,സത്യസന്ധതയേയും സ്മരിച്ച് അദ്ദേഹത്തിനുമുന്നില്‍ നമുക്കും ശിരസു നമിക്കാം .
എല്ലാവര്‍ക്കും ഈ മഹത്തായ സുദിനത്തില്‍ ആര്യപ്രഭയുടെഒരായിരം തിരുവോണ  ആശംസകള്‍ നേരുന്നു.!!!!

                                                              രഘു കല്ലറയ്ക്കല്‍ 
%%%%%%%%%%%%%%%%%%%%%%%%%
ആര്യപ്രഭ

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
NB നിഷ്കളങ്കനായ മഹാബലി അന്നത്തെ മലയാളിയെ സ്നേഹിക്കാൻ കാരണം - കള്ളവും, ചതിയും അറിയാത്ത നിഷ്കളങ്കരായിരുന്നു പ്രജകളും.
ഇന്നത്തെ മലയാളിയെ അടുത്തറിയുന്ന അനുഭവം ഉണ്ടായാൽ,മഹാബലി പാതാളത്തിൽ നിന്നും ഒളിച്ചു പോകും.സ്നേഹിക്കാൻ മാത്രമറിയാവുന്ന പ്രജകളെ കാണാനാണ് മഹാബലി വരുന്നത്.
കേരളത്തിൽ ഉണ്ടാകുമോ? 
--

Tuesday, August 13, 2013

ദക്ഷിണാമൂർത്തി!!!

 ദക്ഷിണാമൂർത്തി!!!
മലയാളത്തിൻറെ മറക്കാനാവാത്ത മൃതുല ഗാനങ്ങളുടെ കുലപതി നമ്മെ വിട്ടുപിരിഞ്ഞു.
മലയാളിയുടെ മനസ്സിൽ നിറവാർന്ന ഈണങ്ങൾ കോർത്തിടാൻ സ്വാമിക്ക് വൈക്കത്തപ്പൻ നല്കിയ വരാമായിരുന്നു സിനിമാഗാനങ്ങൾ !!.
നാലുതലമുറയെ കൈപിടിച്ചു മുന്നേറിയ സംഗീതജ്ഞൻ, ദക്ഷിണാമൂർത്തി അല്ലാതെ മറ്റാരുമില്ല.
മനുഷ്യമനസ്സിനെ വശീകരിക്കുന്ന ഈണങ്ങൾ ,സംഗീതത്തിൽ അലിഞ്ഞ ലഹരി, പതഞ്ഞു പൊങ്ങുന്ന ഗാനങ്ങൾ!കേട്ടാലും കേട്ടാലും മതിവരാത്ത സംഗീതം!അദ്ദേഹത്തിൻറെ വരദാനമായിരുന്നു.
ആലപ്പുഴ മുല്ലക്കൽ തെക്കേമഠത്തിൽ വെങ്കിടേശ്വര അയ്യരുടെയും,പാർവതി അമ്മാളിന്റെയും മകനായി 1919-ഡിസംബറിൽ ജനിച്ചു.
1948-ലെ നല്ലതങ്കയ്ക്ക് സംഗീതം പകർന്നു തുടങ്ങിയ മധുര മനോഹര താളക്രമം മരണം വരെ അഭങ്കുരം തളിരിട്ടു നിന്നു .
2013-ആഗസ്റ്റു 2-നു രാത്രിയിൽ ഉറക്കത്തിൽ അന്ത്യ വിശ്രമം!
സുകൃതംചെയ്തമനസ്സാണ് അദ്ദേഹത്തിന്റേത്.
മനുഷ്യമനസ്സുകളെ പാടിയുറക്കിയ അദ്ദേഹവും ഉറക്കത്തിൽ പാടിമറഞ്ഞു.കുളിരാർന്ന ഗീതങ്ങളുടെ കുലഗുരു വിസ്മൃതിയിൽ ഓർമ്മകളെ അവശേഷിച്ചു മടങ്ങി.
മലയാളിക്ക് തീരാനഷ്ടമായ മഹാസംഗീതജ്ഞന്റെ വേർപാടിൽ വിങ്ങുന്ന മനമോടെ ആര്യപ്രഭയും ആദരാജ്ഞലികൾ അർപ്പിക്കുന്നു.
__________________________________________________
ആര്യപ്രഭ

Thursday, August 8, 2013

ജനസംഖ്യ

        ജനസംഖ്യ
ഇന്ത്യയിൽ 10-വർഷം കൂടുമ്പോൾ സെൻസസ് സമ്പ്രദായം നിലനില്ക്കുന്നു.ഇതു ഒരു ജനസംഖ്യാ കണക്കെടുപ്പായിമാത്രം കാണേണ്ട ഒന്നല്ല.രാജ്യത്തിന്റെ ആസൂത്രണത്തിന്റെ അടിത്തറയായാണ്‌ സെൻസസ് റിപ്പോർട്ടിനെ രാജ്യം ഉറ്റുനോക്കുന്നതും.
2011-ലാണ് അവസാനമായി സെൻസസ് നടന്നത്.2010-ലെ കണക്കെടുപ്പ് പ്രാഥമിക റിപ്പോർട്ടുകൾ പുറത്തുവന്നത് 2011-മാർച്ചിലാണ്.എന്നാൽ പുതിയ റിപ്പോർട്ട് 2013-ഏപ്രിൽ കുറേക്കൂടി വ്യക്തമായി പുറത്തു വന്നിരിക്കുന്നു.
2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 1,21,05,69,573-പേര് വസിക്കുന്നു.
2001-ൽ ജനസംഖ്യാ 102.87-കോടിയായിരുന്നു.17.64-ശതമാനം 2001-2011-ലെ വളർച്ചാനിരക്ക്.
2001-ൽ 21.54-ശതമാനമായിരുന്നു.2001-2011-കാലത്ത് ഏറ്റവും കുറഞ്ഞ ജനസംഖ്യാ നിരക്ക് നാഗാലാഡിലാണ് (-0.47ശതമാനം)
ഇന്ത്യയിലെ നൂറ്റിയിരുപത്തിഒന്ന്കോടി അഞ്ചുലക്ഷത്തി അറുപത്തി ഒൻപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിമൂന്നു പേരിൽ 
 അറുപത്തിരണ്ടുകോടി മുപ്പത്തിഒന്നുലക്ഷത്തി
ഇരുപത്തിഒന്നായിരത്തിഎണ്ണൂറ്റിനാല്പ്പത്തിമൂന്നു പേര് പുരുഷന്മാരും,
അമ്പത്തിയെട്ടുകോടി എഴുപത്തിനാലു ലക്ഷത്തി നാല്പ്പത്തിഏഴായിരത്തി എഴുനൂറ്റിമുപ്പതു പേര് സ്ത്രീകൾ.
പഴയകണക്കനുസരിച്ചു സ്ത്രീകളുടെ എണ്ണം കൂടി.
ഇതിൽ ഗ്രാമവാസികൾ എണ്‍പത്തിമൂന്നുകോടി മുപ്പത്തിനാലുലക്ഷത്തി അറുപത്തിമുവ്വായിരത്തി നാനൂറ്റിനാൽപ്പത്തെട്ടും,
നഗരപ്രദേശങ്ങളിൽ മുപ്പത്തേഴുകോടി എഴുപത്തൊന്നു ലക്ഷത്തി ആറായിരത്തിഒരുനൂറ്റിഇരുപത്തഞ്ച് പേര് വസിക്കുന്നു. .
68.8%ഗ്രാമങ്ങളിൽ വസിക്കുമ്പോൾ നഗരങ്ങളിൽ 31.2 ശതമാനം വസിക്കുന്നു.ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ഉത്തർപ്രദേശ്‌ ആണ്.
ആകെജനസഖ്യയുടെ 16.5ശതമാനം.
 19.98 കോടി ജനങ്ങൾ വസിക്കുന്നു ഉത്തർപ്രദേശിൽ .
കേരളത്തിൽ ആകെജനസംഖ്യ മൂന്നുകോടി മുപ്പത്തിനാല് ലക്ഷത്തിആറായിരത്തി അറുപത്തിഒന്ന്. ഗ്രാമവാസികള്‍ ഒരുകോടി എഴുപത്തിനാലുലക്ഷത്തി എഴുപത്തിഒരായിരത്തി ഒരുനൂറ്റിമുപ്പത്തിഅഞ്ചു പേര്‍.നഗരത്തില്‍ ഒരുകോടി അന്പത്തിയൊന്‍പതു ലക്ഷത്തി മുപ്പത്തിനാലായിരത്തി തൊള്ളായിരത്തി ഇരുപത്തിയാറു പേര്‍. 
______________________________________
ആര്യപ്രഭ

Wednesday, August 7, 2013

തപാൽ

                 'തപാൽ' 


"തപിക്കുന്ന മനസ്സുകളെ ചാരത്തണയ്ക്കുന്ന 
                                                  ആശ്വാസമാണ്‌ തപാൽ !"
ഈ പറയുന്നതില്‍ യാതൊരു അതിശയോക്തിയും പഴയകാലങ്ങളില്‍ ഉണ്ടായിരുന്നില്ല.
കണ്ണില്‍ എണ്ണയൊഴിച്ച്  കത്തുകളുടെ വരവുംകാത്തു ആകാംഷയോടെ കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
ഇന്ന് കഴിഞ്ഞുപോയ കാലത്തെ ഓർക്കുന്ന പഴയ തലമുറ!!.
പുതു തലമുറ കത്തെഴുത്ത് 'പൌരാണികതയിലേക്ക്' മാറ്റിനിര്‍ത്തുന്നു. 
കത്തും,പോസ്റ്റ്‌മാനും മറക്കാൻ വൈയ്യാത്ത വൈകാരികതയായിരുന്നു പഴയ തലമുറയ്ക്ക്!!..
പണ്ട് കിട്ടിയ കത്തുകള്‍ നിധിപോലെ കാത്തു് എത്രപേര്‍ പഴമയുടെ തനിമായാർന്ന സൗന്ദര്യത്തില്‍ ഇന്നും ആഹ്ളാദിക്കുന്നു.
നമുക്കും പഴമയിലേക്ക് ഒന്ന് എത്തി നോക്കാം?
തപാല്‍ സംവിധാനത്തെ കുറിക്കുന്ന പുരാതന രേഖ ബി സി 322-ൽ ചന്ദ്രഗുപ്തമൗര്യന്റെ കാലത്താണെന്ന് പുരാതന രേഖകൾ വെളിപ്പെടുത്തുന്നു.
പ്രസിദ്ധനായ ഭാരതസഞ്ചാരി ഇബനുബത്തുത്ത 1310-ല്‍ എഴുതിയിട്ടുള്ളത് മുഹമ്മദു ബിന്‍ തുക്ളക്കിന്റെ കാലത്ത് മികച്ച വാര്‍ത്താവിനിമയ ശൃംഖല ഭാരതത്തിൽ പ്രവര്‍ത്തിച്ചിരുന്നു എന്നാണു പറയുന്നത്.
1541,1554-ഭരണ പരിഷ്കാരങ്ങളിൽ പേരുകേട്ട 'ഷേർഷാ സൂരി' കുതിരകളെ ഉപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറിയിരുന്നു.
1556-1605-കാലഘട്ടത്തില്‍ ഭരിച്ച 'അക്‌ബര്‍ 'ചക്രവര്‍ത്തി ഒട്ടകങ്ങളെയാണ് സന്ദേശം കൈമാറാന്‍ ഉപയോഗിച്ചത്.
ഭാരതം പിടിച്ചടക്കിയ ബ്രിട്ടിഷുകാര്‍ ഭരണവും പശ്ചാത്യവല്‍ക്കരിച്ചു.
തപാല്‍ മേഖലയും പാടെ മാറി.
ജനറല്‍ വാറന്‍ ഹെസ്ടിങ്ങ്സ് എന്ന ബംഗാള്‍ ഗവര്‍ണര്‍ 1774-ല്‍ തപാല്‍ മേഖല പൊതുജനങ്ങള്‍ക്കു തുറന്നു കൊടുത്തു.
വിപ്ളവകരമായ ആ ചുവടുവൈപ്പില്‍ ആരംഭിച്ച പോസ്റ്റ്‌ മാസ്റര്‍ ജനറല്‍ എന്ന തസ്തിക ഇന്നും തുടരുന്നു.
1837-ല്‍ ഇന്ത്യന്‍ പോസ്റ്റോഫീസ് ആക്ട് നിലവില്‍വന്നു.
ഇന്ത്യയില്‍ ഔദ്യോഗികമായി തപാല്‍ സര്‍വീസ് നിലവില്‍ വന്നത് 1854-ഒക്ടോബര്‍ ഒന്നിനാണ് .
അതിനു കീഴില്‍ 1951-ലാണ് കമ്പി -തപാല്‍ വകുപ്പ് (പോസ്റ്റ്‌ ആന്‍റ് ടെലഗ്രാഫ് )തുടക്കമായത്.
കൊച്ചി-തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളില്‍ നിലനിന്നിരുന്ന ആഭ്യന്തര തപാല്‍ സംവിധാനമാണ് അഞ്ചൽ !!!.
പോസ്റ്റുമാനെ അന്ന് അഞ്ചലോട്ടക്കാരന്‍എന്നാണു വിളിച്ചിരുന്നത്,അഞ്ചലാപ്പീസ്- പോസ്റ്റ്‌ ഒഫീസും.
ധര്‍മ്മ രാജയുടെ 1758-1798-കാലഘട്ടങ്ങളില്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജാദ്രവ്യങ്ങള്‍ എത്തിക്കാന്‍ അഞ്ചല് ഉപയോഗിച്ചിരുന്നു.
വെള്ളത്തുണി തലപ്പാവും,ഒരുകയ്യില്‍ വടിയും മറുകയ്യിലെ മണിയും കിലുക്കിയാണ് അഞ്ചലോട്ടക്കാരന്‍ രണ്ടു മൈല്‍ ദൈര്‍ഘ്യമുള്ള അഞ്ചല്‍ ആഫിസുകളില്‍ എത്തുക.
അവിടെ അടുത്ത ഓട്ടക്കാരന്‍ കാത്തു നില്‍ക്കുന്നുണ്ടാകും.
തപാല്‍ സഞ്ചി വാങ്ങി അയാള്‍ അടുത്ത സ്ഥാനത്തേക്ക് മണികിലുക്കി ഓട്ടംതുടരും.
തിരുവിതാംകൂറിലെ അഞ്ചല്‍ പെട്ടി ശംഖും ആനയും മുദ്രയുള്ള പിച്ചിളയില്‍ തീര്‍ത്ത പച്ച നിറമാര്‍ന്നവ കാണാനും ഇമ്പമായിരുന്നു.
പ്രൌഢമായ തലയെടുപ്പായിരുന്നു.
തിരുവിതാം കൂറിന്റെ മുഖമുദ്രയായ ശംഖാണത്രേ കേരളത്തിലെ ആദ്യ സ്റ്റാമ്പിലെ ചിത്രം.
1889-ല്‍ പുറത്തിറങ്ങിയ ആ സ്റ്റാമ്പിനു രണ്ടു ചക്രമായിരുന്നു വില.
1844-ല്‍ ആലപ്പുഴയില്‍ തുറന്ന അഞ്ചലാപ്പീസാണ് കേരളത്തില്‍ ആദ്യത്തേത്. 
പിന്നീട് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റു P&T(പോസ്റ്റ് ആന്‍ഡ്‌ ടെലഗ്രാഫ്)എന്നറിയപ്പെട്ടു.
1844-മേയ് 26-നു സാമുവല്‍ മോഴ്സ് വാഷിംഗ് ടണില്‍ നിന്ന് ബാള്‍ട്ടിമോറിലേക്കയച്ചതാണ് ആദ്യ കമ്പിയില്ലാക്കമ്പി അഥവാ ടെലഗ്രാം .
ഇന്ത്യയിലെ ആദ്യ ടെലഗ്രാം കല്‍ക്കത്തയില്‍ നിന്ന് ഡയമണ്ട് ഹാര്‍ബറിലേക്ക് 1850-ല്‍ .
ഒന്നര നൂറ്റാണ്ടോളം പ്രതാപിയായ ടെലഗ്രാം2013ജൂലൈ 15-നു നമ്മെ വിട്ടു പിരിഞ്ഞു.(കമ്പിയില്ലാ കമ്പിയുടെ ചരമദിനം)അനേകായിരം കോടിരൂപയുടെ നഷ്ടം ടെലിഗ്രാമിന്റെ പരിഷ്കാരങ്ങള്‍ക്ക് ചിലവഴിച്ചു.
അത് ഫലപ്രദമാക്കാന്‍ കഴിയും മുമ്പേ 'കമ്പി 'പിന്‍വലിച്ചു.
ലക്ഷ്യബോധമില്ലാതെ ഭരണതലത്തില്‍ വരുത്തിയ നഷ്ടങ്ങളുടെ അവകാശവും,
 'കമ്പി'എന്ന സാധാരണക്കാരന്റെ കഴിഞ്ഞ കാലങ്ങളുടെ അത്യാവശ്യ വാര്‍ത്താവിനിമയ സൃഖലക്ക് ചാര്‍ത്തിക്കൊടുത്തു.
_______________________രഘു കല്ലറയ്ക്കൽ     
ആര്യപ്രഭ

Monday, August 5, 2013

അറിയാം!നമുക്കും ചില നല്ല കാര്യങ്ങൾ !!!

അറിയാം!നമുക്കും ചില നല്ല കാര്യങ്ങൾ !!!
1) ദ്വാപരയുഗത്തിൽ അർജ്ജുനൻ
     പൂജ നടത്തിയതായി 
                                ഐതിഹ്യമുള്ള ശിവലിംഗം 
                -എറണാകുളത്തപ്പൻ ക്ഷേത്രത്തിലാണ്.
2) കഥകളി വഴിപാട്‌ സമർപ്പിക്കുന്ന ക്ഷേത്രം
                                                          തിരുവല്ലം ക്ഷേത്രം.
3) പാതാളാജ്ഞന ശിലയിൽ തീർത്ത ബാലഭാവമുള്ള
                                  ഗുരുവായൂർ ശ്രീകൃഷ്ണവിഗ്രഹം-
                                                       ഉണ്ണിക്കണ്ണന്റേതാണ്.
4) ഹരിവരാസനം കൃതിയുടെ കർത്താവ്‌ -
                                            കമ്പക്കൊടികുളത്തൂർ അയ്യര്.
5) വെടിവഴിപാട്-ശബ്ദപ്രപഞ്ചത്തിന്റെ
                                 ആദിസ്പോടനത്തിന്റെ പ്രതീകം!
6) ആകാശം,വായു,അഗ്നി,ജലം,ഭൂമി-
                                                      ഇവ പഞ്ചഭൂതങ്ങൾ.
7) പഞ്ചഗവ്യം-പാൽ ,നെയ്യ്,ദധി(തൈര് ),ഗോമൂത്രം,
                           ചാണകം- ഇവ പഞ്ചഭൂതാന്മാകമാണ്.
              പാൽ- ആകാശത്തെയും,
              നെയ്യ്-വായുവിനെയും,
              ദധി-അഗ്നിയേയും,
             ഗോമൂത്രം-ജലത്തെയും,
             ചാണകം-ഭൂമിയേയും പ്രതിനിദാനം ചെയ്യുന്നു.
8) വാഗ് ഭടനാണു അഷ്ടാംഗഹൃദയം രചിച്ചത്.
9) ആയുർവേദ ഉപജ്ഞാതാവ് -ആത്രേയമാഹർഷി.
10) ഭാരത പാരമ്പര്യ ചികിത്സ -ആയുർവേദം !
11) ശ്രീബുദ്ധന്റെ ജന്മസ്ഥലം-ലുംബിനി .
12) ശസ്ത്രക്രിയ വിവരിക്കുന്ന ഭാരതീയ 
        പൗരാണിക ഗ്രന്ഥം -സുശ്രുത സംഹിത.
13) ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ
        വിഗ്രഹാഭിഷേകം നടത്താറില്ല-
                കാരണം പ്രതിഷ്ഠകടുംശർക്കര 
                            യോഗത്തിൽ ഉള്ളതിനാൽ .
14) കലിംഗം-ഒറിസയുടെ പുരാണ നാമം!
15) ശ്രാവണ പൌർണമിയിൽ മഞ്ഞുരുകി
    ശിവലിംഗംപ്രത്യക്ഷ പ്പെടുന്നത്-അമർനാഥിലാണ്.
16) ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം സ്ഥിതി 
        ചെയ്യുന്നത്-(അഗോർ വാൾട്ട് )കമ്പോഡിയയിൽ.
17) ത്രിമൂർത്തികൾ ഉള്ള ക്ഷേത്രം-തിരുനാവായ.
18) സംഗീത പ്രാധാന്യമുള്ള വേദം-സാമവേദം!.
19) അശോകചക്രം കണ്ടെത്തിയത്-അമർനാഥിൽ .
20) ഗണിതസംഹിതത്തിന്റെ രചയിതാവ്-
                                             ആത്രേയമഹർഷി! 
ഹരിവരാസനം !
ശബരിമലക്ഷേത്രത്തിൽ ആദ്യകാലങ്ങളിൽ നടതുറക്കുമ്പോഴുംഅടയ്ക്കുമ്പോഴും ഈ കീർത്തനം ആലപിച്ചിരുന്നു.ഇപ്പോൾ അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുന്നതിന് മുമ്പായി ആലപിക്കുന്ന ദിവ്യ കീർത്തനം കേട്ട് ഭഗവാൻ സുഖസുഷുപ്തിയിൽ പള്ളിയുറങ്ങും  എന്ന് വിശ്വസിക്കുന്നു.ആ കീർത്താനാലാപനം അവിടെ തമ്പടിച്ചിട്ടുള്ള ഭക്തരും ഏചൊല്ലണം.കമ്പക്കുടി കുളത്തുർ അയ്യരുടെ അസാമാന്യ വൈഭവ സൃഷ്ടി തന്നെ,ഹരിവരാസനം!!


                           ............................ഇനിയും പലതും നമുക്കറിയാം കാത്തിരിക്കുക!തുടരും ......
നന്മയെകരുതി!അഭിപ്രായങ്ങൾ എഴുതുക!!
_________________________________
ആര്യപ്രഭ