Monday, October 31, 2011

അന്‍പത്താറാമത് കേരള പിറവി

കേരള പിറവിയുടെ അന്‍പത്താറാമത്  (01-11-2011) വാര്‍ഷികാഘോഷവേളയില്‍; കേരള ത്തനിമയുടെ ആവേശം ഉള്‍ക്കൊണ്ട്‌ കൊണ്ട്; ആര്യപ്രഭയുടെ ഒരായിരം ആശംസകള്‍ നേരുന്നു.
ഇന്ന് മലയാളഭാഷ സംസാരിക്കുന്നത് കുറച്ചിലായിക്കാണുന്ന;
അറിവുനേടിയവര്‍ എന്ന്സ്വയം അഭിമാനിക്കുന്ന മലയാളികളില്‍ ചിലര്‍; മലയാളത്തെ അപമാനിക്കുകയാണ്.
വേണ്ടതിനും,വേണ്ടാത്തതിനും മ:നപ്പുര്‍വം ഇംഗ്ളിഷ് കലര്‍ത്തി,മലയാളമെന്ന  മനോഹരഭാഷയെ വികലമാക്കുന്ന പലസന്ദര്‍ഭങ്ങളും കേട്ട്  മനസ്സുവിഷമിച്ച്;
വേദനിക്കാത്തവര്‍  കുറവായിരിക്കും.
മലയാളം; മലയാളമായി തന്നെ സംസാരിക്കുകയും,
ആ ഭാഷയെ അഭിമാനത്തോടെ കാണുകയും ചെയ്യുക!!.
മലയാളഭാഷയില്‍ അമിതമായി ഇംഗ്ളിഷ് കുത്തിച്ചിലത്തി സംസാരിക്കുന്നതില്‍,അല്പത്വം മുഴച്ചു നില്‍ക്കുന്നു!!!.
കഴിവതും നമ്മുടെ ഭാഷയ്ക്ക്‌ അഭിമാനമായ കാഴ്ചപ്പാട് നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്.
മലയാളഭാഷയില്‍ കാലങ്ങളായും,ഇടക്കാലത്തും കടന്നുകൂടിയിട്ടുള്ള മറ്റുഭാഷകളുടെ,പ്രയോഗം ആരോചകമല്ലാതെ തുടരുമ്പോഴും,
പുതുതലമുറയുടെ ഇംഗളിഷ് കലര്‍ത്തിയുള്ള ഭാഷാപ്രയോഗം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
കേരള പൈതൃകത്തിന്റെ നാന്ദിയായി ഭാഷയെ പരിഭോഷിപ്പിക്കാന്‍ എല്ലാവരും തയ്യാറാകണം.
എല്ലാ കാര്യത്തിനും മറുരാജ്യങ്ങളെ ആശ്രയിക്കുന്ന
മലയാളികള്‍ ഭാഷയുടെ കാര്യത്തിലും, 
അതെ നിലപാട് തുടരുകയാണോ?
വളരെ ഖേദകാരമാണ് ..................................!!!
മലയാളം മാതൃഭാഷതന്നെ ........! അഭിമാനത്തോടെ എവിടെയും പ്രയോഗിക്കാന്‍,മലയാളികള്‍ മടിക്കേണ്ടതില്ല.
പഴയ തലമുറ സാഹിത്യകാരന്മാര്‍ ശക്തമായമാതൃകയാണ്. 
അവരെ ആദരിക്കുക ;അതിലൂടെ നമ്മുടെ ഭാഷയെയും !!!!!!!!
ആര്യപ്രഭ                                  രഘു കല്ലറയ്ക്കൽ

Friday, October 28, 2011

ശാലിയ പൊറാട്ട്

ശാലിയ പൊറാട്ട്

കാസര്‍ഗോഡിന്റെ സാംസ്കാരിക പെരുമയിലെ മറ്റൊരു പ്രധാന കലാരൂപമാണ് ശാലിയപൊറാട്ട്. 
പൂരോത്സവക്കാലത്താണ് ഇത് അരങ്ങേറാറുള്ളത്.ശാലിയ സമുദായക്കരാണ് ഈ കലാരൂപം അവതരിപ്പിക്കാറ്. 
പീലിക്കൊട് രായമംഗലം ദേവിക്ഷേത്രം,നീലേശ്വരം അഞ്ഞൂറ്റമ്പലം ,വീരര്‍കാവ് എന്നീ അമ്പലങ്ങളിലാണ് ഇതു അരങ്ങേറാറുള്ളത്.
പുരാണ കഥകളുമായി ബന്ധപ്പെട്ട ഈ കലാരൂപം പുതിയ കാലഘട്ടത്തില്‍ ആവശ്യമായ ഭേദഗതികളോടെയാണു ഇപ്പോള്‍ അവതരിപ്പിക്കുന്നത്.സാമൂഹിക പ്രശ്നങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് ആക്ഷേപ ഹാസ്യരൂപത്തിലാണ് അവതരിപ്പിക്കുന്നത്.പൊറാട്ട് വേഷങ്ങള്‍ അവരുടെ വായ്ത്താരി കൊണ്ടു കാലികപ്രശ്നങ്ങളെ കുറിക്കു കൊള്ളുന്ന വിധം ആവിഷ്കരിക്കുന്നു.
ക്ഷേത്രസമീപത്തെ   ആല്‍തറയാണ് ഇതിന്റെ രംഗവേദി.വ്യത്യസ്ത വേഷഭൂഷാദികള്‍ അണിഞ്ഞാണ് കഥാപാത്രങ്ങള്‍ അഭിനയത്തിലൂടെ പൊറാട്ട് അവതരിപ്പിക്കുന്നത്.പുരുഷന്മാര്‍ തന്നെയാണ് സ്ത്രീകളുടെ വേഷങള്‍ അണിയുന്നത്.തെരുവിലൂടെ നടന്നുനീങ്ങി  ആദ്യം ജനങ്ങളുമായി ആശയസംവേദനം നടത്തിയതിനു ശേഷമാണ് കലാകാരന്മാര്‍ വേദിയിലേക്കു എത്തുന്നത്.
നാടന്‍ ഭാഷയിലൂടെ സാധാരണക്കരുമായി എളുപ്പം സംവദിക്കുന്ന ഈ കലാരൂപം ഇന്ന് അവസാന തലമുറയിലൂടെയാണിന്നു കടന്നുപോവുന്നത്. 

നാശോന്മുഖമാകുന്ന സാംസ്കാരിക കല .സാംസ്കാരിക നായകന്മാര്‍ കണ്ണ് തുറക്കട്ടെ !

ശാലിയ പൊറാട്ടില്‍ 'മാതൃഭൂമി' പെണ്‍പത്രികയും വിഷയമായി



നീലേശ്വരം: ആനുകാലിക സംഭവ വികാസങ്ങള്‍ ആക്ഷേപഹാസ്യത്തിന്റെ പിന്‍ബലത്തില്‍ ദൃശ്യവത്കരിച്ച ശാലിയ പൊറാട്ട് വൈവിധ്യങ്ങളാല്‍ ശ്രദ്ധേയമായി. സ്ത്രീകളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് 'മാതൃഭൂമി' സംഘടിപ്പിച്ച 'പെണ്‍പത്രിക 2011'ഉം മത്സരത്തില്‍ വിജയിച്ച ബീന, ദീപ, ഹസീന എന്നീ മൂന്ന് സ്ത്രീകള്‍ക്കുള്ള അനുമോദന സമ്മേളനവും പൊറാട്ടില്‍ വിഷയമായി. കടിഞ്ഞിമൂല വീവേഴ്‌സ് കോളനിയിലെ ഡി.രാജനും സംഘവും അവതരിപ്പിച്ച പെണ്‍പത്രിക അവതരണ മികവിലും വേഷത്തിലും മികച്ച നിലവാരം പുലര്‍ത്തി. നീലേശ്വരം തെരുവിലുള്ള അഞ്ഞൂറ്റമ്പലം വീരര്‍കാവിലാണ് പൂരോല്‍സവത്തിന്റെ ഭാഗമായി ശാലിയ പൊറാട്ട് അരങ്ങേറിയത്.

വീരര്‍കാവില്‍ നിന്നും ഒരുങ്ങിയ വേഷങ്ങള്‍ അഞ്ഞൂറ്റമ്പലത്തിലും തളിയില്‍ ശിവക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമായിരുന്നു അഞ്ഞൂറ്റമ്പല പരിസരത്തെ അരയാല്‍ത്തറയില്‍ തങ്ങളുടെ കലാവൈഭവത്തിന്റെ ചെപ്പുകള്‍ തുറന്നത്. മത്സരാടിസ്ഥാനത്തില്‍ നടന്ന പൊറാട്ടില്‍ മുപ്പതോളം വേഷങ്ങള്‍ ഉണ്ടായിരുന്നു. ഗ്രൂപ്പ് വിഭാഗത്തില്‍ എന്‍.രാജേഷും സംഘവും അവതരിപ്പിച്ച പൊങ്കാല ഇടല്‍ ഒന്നാം സ്ഥാനവും ഡി.രാജനും സംഘവും അവതരിപ്പിച്ച പെണ്‍പത്രിക- 2011 രണ്ടാം സ്ഥാനവും നേടി. സീനിയര്‍, സിങ്കിള്‍ വിഭാഗത്തില്‍ മിസ്റ്റര്‍ പിക്കപ്പ്, മരിയാ ഫര്‍ണാണ്ടസ് എന്നീ വേഷങ്ങള്‍ും ജൂനിയര്‍ സിങ്കിളില്‍ നാരദന്‍, തൂപ്പുകാരന്‍ എന്നീ വേഷങ്ങള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് ക്ഷേത്രം സ്ഥാനീകന്‍ കെ.കൃഷ്ണന്‍ ചെട്ട്യാര്‍ സമ്മാനം നല്‍കി. കെ.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. എ.വി.ഗിരീശന്‍ സ്വാഗതവും കെ.വിനോദ് നന്ദിയും പറഞ്ഞു.


ഐതിഹ്യപ്പെരുമയില്‍ ആക്ഷേപഹാസ്യവുമായി ശാലിയ പൊറാട്ട്



നീലേശ്വരം: ഐതിഹ്യപ്പെരുമയില്‍ ആക്ഷേപഹാസ്യവും നര്‍മവും വിതറി നടത്തിയ ആചാര-അനുഷ്ഠാന കലയായ ശാലിയപ്പൊറാട്ട് അരങ്ങ് തകര്‍ത്തു. പൂരോത്സവത്തിന്റെ ഭാഗമായി നീലേശ്വരം തെരുവിലുള്ള അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ ശനിയാഴ്ച സായാഹ്നത്തിലാണ് ശാലിയപ്പൊറാട്ട് അരങ്ങേറിയത്. ആനുകാലിക സംഭവങ്ങളായ വനിതാസംവരണം, സ്ത്രീകളുടെ പ്രതിഷേധമാര്‍ച്ച്, തൂപ്പുകാരികള്‍ , ത്രാസ് സീല്‍ വെക്കുന്നവര്‍ , പുതിയ ഉത്പന്നങ്ങളുടെ വില്പനക്കാര്‍ , ഉഴിച്ചിലുകാര്‍ , കൈനോട്ടക്കാര്‍ , സോപ്പ് വില്പനക്കാര്‍ തുടങ്ങിയ വേഷങ്ങള്‍ മികവുറ്റതായിരുന്നു. വിവിധ വിഭാഗങ്ങളിലായി നാല്പതോളം വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. ആചാരവേഷങ്ങളായ അഷ്ടകൂടംഭഗവതി, നരി, ആലാമി, പാങ്ങോന്മാര്‍ , ചേകോന്മാര്‍ , വാഴപ്പോതി, വിവിധ സാമുദായിക വേഷങ്ങളായ കൊങ്ങിണി, ഈഴവന്‍, മണിയാണി തുടങ്ങിയ വൈവിധ്യമാര്‍ന്ന വേഷങ്ങളും ശാലിയപ്പൊറാട്ടിനെ അവിസ്മരണീയമാക്കി. സീനിയര്‍ ഗ്രൂപ്പ് വിഭാഗത്തില്‍ ഡി.രാജനും സംഘവും അവതരിപ്പിച്ച വനിതാസംവരണം പ്രതിഷേധമാര്‍ച്ച് ഒന്നാംസമ്മാനവും കെ.രാജീവനും സംഘവും അവതരിപ്പിച്ച സ്ത്രീസംവരണം 50 ശതമാനം രണ്ടാംസ്ഥാനവും പി.കെ.കരുണാകരനും സംഘവും അവതരിപ്പിച്ച സ്വീപ്പേഴ്‌സ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ ഗ്രൂപ്പില്‍ കൈനോട്ടക്കാരി, കാവടി, ആലാമികളും, സീനിയര്‍ സിംഗിളില്‍ കെ.ജയന്‍, കെ.പുരുഷു, പി.കണ്ണന്‍ എന്നിവരും ജൂനിയര്‍ സിംഗിളില്‍ വാമനന്‍,  ക്ളിനിങ്‌ലേഡി, മൊബൈല്‍ സംസ്‌കാരത്തിന്റെ വഴിയില്‍ എന്നീവേഷങ്ങള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മത്സരവിജയികള്‍ക്ക് ക്ഷേത്ര സ്ഥാനികന്മാരായ കെ.കൃഷ്ണന്‍ ചെട്ട്യാര്‍, പി.കുഞ്ഞിരാമന്‍ നമ്പൂതിരി ചെട്ട്യാര്‍ എന്നിവര്‍ കാഷ് അവാര്‍ഡുകള്‍ വിതരണംചെയ്തു. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ടി.ടി.വി. ഭാസ്‌കരന്‍ അധ്യക്ഷതവഹിച്ചു. ആഘോഷ ക്കമ്മിറ്റി സെക്രട്ടറി കെ.ബാലചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും അഡ്വ. കെ.വി.രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

28th March 2010 01:03:02 AM

കാസര്‍കോഡ് വാര്‍ത്തയില്‍ നിന്നും.....

Monday, October 24, 2011

വിവരണങ്ങള്‍

                             "വിവരണങ്ങള്‍ " 
കേരളത്തിലെ പ്രാചീനവും ,നാശോന്മുഖവുമായ കലകളും,
ആചാരങ്ങളും കഴിവതും, വിവരിക്കുവാനുള്ള ശ്രമത്തോടെ ആരംഭിക്കുകയാണ് .................................
              "വിവരണങ്ങള്‍ "എന്നപേരില്‍ .
ആര്യപ്രഭയുടെ സമഗ്ര മുന്നേറ്റത്തിനു എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണം പ്രതീക്ഷിക്കുകയാണ് .

ചാക്യാര്‍കൂത്ത് :ചാക്യാന്മാര്‍ ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന ഒരു ദൃശ്യകലയാണ്‌ ചാക്യാര്‍കൂത്ത് . 
അതിനായി  ക്ഷേത്രങ്ങളില്‍ പ്രത്യേകം കൂത്തബലങ്ങള്‍ ഉണ്ടായിരുന്നു .
പുരാണകഥകള്‍ ഭക്ത്യാദരപൂര്‍വം ,ജനങ്ങളെ ബോധിപ്പിക്കുന്ന ഈ കലയ്ക്കു മൂന്നു വിഭാഗങ്ങളുണ്ട് .
പ്രബന്ധം കൂത്ത് ,നമ്പ്യാര്‍ കൂത്ത് ,കൂടിയാട്ടം എന്നിവയാണ് .
പ്രബന്ധം കൂത്ത് ആഖ്യാനപരമാണ് .
നമ്പ്യാര്‍ കൂത്ത് അഭിനയത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ കൂടിയാട്ടം രംഗ പ്രയോഗമാണ് .
പ്രബന്ധം കൂത്തിലും ,കൂടിയാട്ടത്തിലും ചാക്യാരും ,നമ്പ്യാരും രംഗത്തുവരും .
എന്നാല്‍ നമ്പ്യാര്‍ കൂത്തിന്, ചാക്യാര്‍ രംഗത്ത് വരുന്നതേയില്ല.





കൂത്ത് :ക്ഷേത്രകലയാണ് കൂത്ത് .അമ്പലങ്ങളില്‍ ഉത്സവ കാലങ്ങളില്‍ ചാക്യാര്‍മാര്‍ നടത്തിവന്നിരുന്ന കലാരൂപമാണ്‌ കൂത്ത്.
വാചിക പ്രാദാന്യമുള്ള ഈ കലയ്ക്കു ആംഗിക ,സ്വാതികാ അഭിനയം പ്രധാനമാണ് .
ചംബുപ്രബന്ധങ്ങളെ അവലംഭമാക്കി നിലവിളക്കിനു പിന്നില്‍ നിന്ന് അരങ്ങോരുക്കുന്നു.
ചാക്യാര്‍ പ്രധാനകഥാപാത്രമായി ,
സമൂഹത്തില്‍ നടക്കുന്ന ദുരാചാരങ്ങളേയും ,  അനാശാസ്യ പ്രവര്‍ത്തനങ്ങളേയും നഖ ശിഖാന്തം കളിയാക്കി,ഹാസ്യരൂപേണ എതിര്‍ത്തുള്ള,
ചാക്യാരുടെ പരിഹാസസംഭാഷണം അതീവ ഹൃദ്യമാണ് .
ലളിതമായ ഭാഷാശൈലി ,കുറിക്കുകൊള്ളുന്ന പരിഹാസ ശരങ്ങള്‍ ,ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ,
ചാക്യാര്‍ കൂത്തിന്റെ പ്രത്യേകതകളാണ് .



കൂടിയാട്ടം : പ്രാചീന ദൃശ്യകലയാണ്‌ കൂടിയാട്ടം.
വിരളമായി മാത്രം ഇന്നു കാണാന്‍ കഴിയുന്ന ക്ഷേത്ര കലയാണ്‌ കൂടിയാട്ടം.
കേരളത്തിന്റെ തനിമയാര്‍ന്ന കല .
പാരമ്പര്യമായി ചാക്യാന്മ്മാര്‍ നടത്തിവന്നിരുന്ന ഇന്നു നാശോന്മുഖവുമായ കല.
മിഴാവ് ,കുഴിതാളം ,ഇടയ്ക്ക ,കുഴല്‍ ,ശംഖു എന്നീ വാദ്യോപകരണങ്ങള്‍ കൂടിയാട്ടത്തിന് ഉപയോഗിക്കുന്നു.
രംഗമണ്ഡപം ,വാചികം ,ആംഗികം ,സാത്വികം ,ആഹാര്യം തുടങ്ങിയവയുടെ കൂട്ടമാണ്‌ കൂടിയാട്ടം .



നങ്ങ്യാര്‍ കൂത്ത് :ക്ഷേത്ര കലകളില്‍ നമ്പ്യാര്‍ സമുദായത്തിലെ സ്ത്രീകള്‍ അവതരിപ്പിക്കുന്ന കലയാണ്‌ നങ്ങ്യാര്‍ കൂത്ത്.
കൂടിയാട്ടത്തില്‍ നിന്ന് രൂപം കൊണ്ട കലയാണ്‌ നങ്ങ്യാര്‍കൂത്ത്.




നിഴല്‍ക്കൂത്ത് :ചില ദേവിക്ഷേത്രങ്ങളില്‍ നടത്തി വന്നിരുന്ന അടിസ്ഥാനകലയാണ് നിഴല്‍ക്കൂത്ത് .
ആപത്തില്‍നിന്നും ,കഷ്ടതകളില്‍നിന്നും ,രോഗങ്ങളില്‍നിന്നും രക്ഷ നിഴല്‍കൂത്ത് നടത്തുകമൂലം ലഭിക്കുമെന്ന് വിശ്വസിച്ചു പോന്നു .
പാവക്കൂത്ത്‌,ഓലപ്പാവക്കൂത്ത്,തോല്‍പ്പാവക്കൂത്ത്  എന്നീ പ്പേരുകളില്‍ പാവക്കൂത്ത്‌ അറിയപ്പെടുന്നു .
പാവകളുടെ ചലിക്കുന്ന നിഴല്‍ വലിച്ചുകെട്ടിയ വെളുത്ത തുണിയില്‍ പ്രതിഫലിപ്പിക്കുന്നു .
രാത്രികാലങ്ങളില്‍ നിഴല്‍ക്കൂത്തിനായി ക്ഷേത്രങ്ങളില്‍ പ്രത്യേകം കൂത്തുമാടങ്ങള്‍ തന്നെ നിര്‍മ്മിച്ചിരുന്നു .

കടവല്ലൂര്‍ അന്യോന്യം :-

 തൃശ്ശൂര്‍ തിരുനാവായക്കാരായ ബ്രാപ്മണയോഗക്കാര്‍
കടവല്ലൂര്‍ ശ്രീ രാമക്ഷേത്രത്തില്‍ വര്‍ഷംതോറും
നടന്നു വരുന്ന വേദപാഠ മത്സരം 
തന്നെയാണ്  കടവല്ലൂര്‍ അന്യോന്യം .
ജൈന ,ബുദ്ധ മതത്തിന്റെ അതിപ്രസരം മൂലം ,ഹൈന്ദ വമതത്തിന്റെ ശക്തി ക്ഷയിക്കാതെ സംരക്ഷിക്കാന്‍ പണ്ഡിതന്മാര്‍ നടത്തിവന്ന മത്സരമായിരുന്നു .
ജൈന ,ബുദ്ധ മത പണ്ഡിതന്മാരെ പലപ്പോഴായി വാദ പ്രതിവാദത്തിലൂടെ 
തോല്‍പിച്ചു തുന്നം പാടിച്ചിട്ടുണ്ട്‌ .
ഭാട്ട മത പ്രചാരകനായ പ്രഭാകരന്‍ സ്ഥാപിച്ച മഠത്തിലാണ് വേദ പഠനം 
നടക്കുന്നത് ."ഗുരു മഠം '"എന്നറിയപ്പെടുന്നു .


പഞ്ചതന്ത്രം കഥകള്‍ :
ലോകസാഹിത്യത്തിനു ഭാരതം നല്കിയ അമൂല്യ കൃതിയാണ് പഞ്ചതന്ത്രം!
ക്രുസ്തുവിനു മുമ്പ് 2200-റോടുകൂടി പണ്ഡിത ശ്രേഷ്ടനായ വിഷ്ണുശര്‍മ്മ എന്ന ബ്രാമ്ഹണന്‍ ,
സംസ്കൃതത്തില്‍ രചിച്ചതെന്നു വിശ്വസിക്കുന്ന കൃതിയാണ് പഞ്ചതന്ത്രം .ലോകത്തിൽ പലഭാഷകളിലും പഞ്ചതന്ത്രം നിലവിലുണ്ട്.
സാരോപദേശം നിറഞ്ഞ മഹത്തായ കൃതി കുട്ടികള്‍ക്ക് പ്രിയങ്കരമാണ് .
മഹിളാരോപ്യ രാജ്യത്തെ അമരശക്ത്തി രാജാവിന്റെ 
ബുദ്ധി മാന്ദ്യമുള്ള പുത്രന്മാരായ,ബഹുശക്തി,ഉഗ്രശക്തി,
അനന്തശക്തി  എന്നിവരെ വിജ്ജാനികളാക്കി മാറ്റാന്‍ രചിച്ചതാണ് രാജനീതി ഗ്രന്ഥമായ പഞ്ചതന്ത്രം .
അദ്ദേഹത്തിന്‍റെ ഉദ്ദ്യമം വിജയിക്കതന്നെചെയ്തു.ആറുമാസങ്ങൾ കൊണ്ട് രാജകുമാരന്മാരെ സർവ്വശാസ്ത്രസാരജ്ഞാന്മാരും,രാജനീതിജ്ഞാന്മാരും
ആക്കി തീർത്തു.സന്തോഷാധിക്യത്താൽ വിഷ്ണു ശർമ്മയെ ആദരിച്ചു,യഥോചിതം പാരിതോഷങ്ങൾ നല്കി സന്തോഷിപ്പിച്ചു.
പലഭാഷകളില്‍ വിവര്‍ത്തനം ചെയ്തിട്ടുള്ള ഈ കൃതിയില്‍ മിത്രഭേതം,മിത്രലാഭം,
കാകോലുകീയം(സന്ധിവിഗ്രഹം),
ലബ്ധപ്രണാംശം,അപരീക്ഷിതകാരകം
എന്നീ അഞ്ചു തന്ത്രങ്ങളാക്കി തിരിച്ചിരിക്കുന്നു.അഞ്ചു തന്ത്രങ്ങൾ സരസവും,സാരാംശഗർഭിതങ്ങളുമായ കഥ കളിലൂടെ അവതരിപ്പിക്കുകയുമാണ്.
മിത്രഭേതം.
ശത്രുക്കളെ ഭിന്നിപ്പിച്ചു ദുർബ്ബലരാക്കുക എന്ന തത്വം ഉൾക്കൊള്ളുന്നു.
വളരെ സ്നേഹത്തിൽ കഴിഞ്ഞിരുന്ന സിംഹത്തെയും,കാളയെയും എഷണികളിലൂടെ ഭിന്നിപ്പിക്കുക,അതിലൂടെ കരടകൻ,ദമനകൻ എന്ന കുറുക്കന്മാർ കൌശല പൂർവ്വം നേടുന്ന കാര്യസാധ്യങ്ങൾ!!
മിത്രലാഭം
അന്യരെ മിത്രങ്ങൾ ആക്കുംമുപു അവരെ ശരിക്കും മനസ്സിലാക്കി മാത്രമേ സഹകരിക്കാവൂ!എന്ന തത്വം,ആമ,കാക്ക,മാൻ,എലി എന്നീ കഥാപാത്രങ്ങളിലൂടെ, ഏതാപത്ഘട്ടത്തെയും മിത്രഭാവേന ചിന്തിക്കുന്ന സുഹൃത്തുള്ളവന് നിഷ്പ്രയാസം തരണം ചെയ്യാനാകും എന്ന് വക്തമാക്കുന്നു.
 കാകോകിലൂയം(സന്ധി വിഗ്രഹം)
ശത്രു-മിത്ര ഉദാസീനാന്മാരോട് എപ്രകാരം ഏതുസമയങ്ങളിൽ സന്ധി,വിഗ്രഹം ആകാം എന്ന് പ്രതിപാദിക്കുന്നു.മൂങ്ങകളും,കാക്കകളും തമ്മിലുള്ള ശത്രുതയാണ് വിഷയമായി കഥയിൽ വരുന്നത്.
ലബ്ധപ്രണാംശം 
മുതലയുടെയും,കുരങ്ങന്റെയും കഥയിലൂടെ കയ്യിലിരിക്കുന്ന വസ്തു എങ്ങിനെ നഷ്ടമാകുന്നു എന്ന് വിശദീകരിക്കുന്നു.
ഒന്നും ആലോചിക്കാതെ എടുത്തുചാടി വിപത്തുണ്ടാക്കുന്നവർക്ക് വന്നുചേരുന്ന നാശം വിശദമാക്കുന്നു.  
ബുദ്ധിമാന്ദ്യമുള്ള രാജകുമാരന്മാരെ വിജ്ജാനികളാക്കാന്‍ ഈ മഹത്ഗ്രന്ഥത്തിന് കഴിഞ്ഞു-..............!
 എല്ലാവരും വായിച്ചിരിക്കേണ്ട മഹത് ഗ്രന്ഥമാണ് . 




കിളിപ്പാട്ട് :

 കിളിപ്പാട്ടിന്റെ ഉപജ്ഞാതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനാണ് .
മലയാളകവിതയില്‍ പ്രചാരമേറിയ രചനാരീതി ഉപയോഗത്തില്‍ വരുത്തുകയും .
ഇമ്പമാര്‍ന്ന രീതിയില്‍ കിളിയോട് കഥ പറയാന്‍ ആവശ്യപ്പെടുകയും,
കിളിപറയുന്നതായി,പാടുകയും ചെയ്യുന്നതാണ് കിളിപ്പാട്ടുകള്‍ .
തുഞ്ചത്തെഴുത്തച്ഛന്‍റെ കൃതികളില്‍ മഹാഭാരതം കിളിപ്പാട്ട് പ്രഥമഗണനീയമാണ് :
വേദവ്യാസമഹര്‍ഷി; സംസ്കൃതത്തില്‍ 13 പര്‍വ്വങ്ങളില്‍ എഴുതിയ മഹാഭാരതത്തിന്റെ പരിഭാഷയാണ് ഭാരതം കിളിപ്പാട്ട് .

പതിനെട്ടു ദിവസത്തെ നീണ്ട മഹായുദ്ധത്തോടുകൂടി 
കൌരവപക്ഷത്തുള്ള സേനയും സേനാനായകന്മാരും 
ഗുരുജനങ്ങളുമെല്ലാം ,സ്ത്രീകളൊഴികെ വീരസ്വര്‍ഗ്ഗം 
പ്രാപിച്ചു .ദുര്യോധനന്റെ അന്ത്യം സ്നേഹാര്‍ദ്ദനനായ 
പിതാവിനെ വല്ലാതെ പീഡിപ്പിച്ചു.
അന്ധനായ ധൃതരാഷ്ട്രരുടെ മനസ്സും നിശ്ചലമായി.
മാനസ്സിക വിഷമം തീര്‍ക്കാന്‍ ശ്രമിച്ച വിദുരര്‍ വളരെ 
പണിപ്പെട്ടു .ഭാരതകര്‍ത്താവായ വേദവ്യാസനും
സന്നിഹിതനായിരുന്നു.
ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരം പാണ്ഡവരെല്ലാം 
ചേര്‍ന്ന് ശോകാകുലനായ ധൃതരാഷ്ട്രരെ സന്ദര്‍ശിക്കുവാന്‍
പോയി .   വസ്തുതകളും ,ഭാവിഷ്യത്തുകളും ഉള്‍കണ്ണില്‍ ഗ്രഹിക്കുന്ന ശ്രീകൃഷ്ണന്‍ ,  ഉരുക്കില്‍ തീര്‍ത്തഭീമന്‍റെ
പ്രതിമ കൂടെ കൊണ്ട് പോകണമെന്ന്
  നിര്‍ദ്ദേശിച്ചിരുന്നു .
മൂത്തവര്‍ ക്രമത്തില്‍ പാണ്ഡവര്‍ ധൃതരാഷ്ട്രരുടെ 
പാദങ്ങളില്‍ നമസ്കരിച്ചു . പാണ്ഡവര്‍ വന്നതറിഞ്ഞ്
അദ്ദേഹം ആഹളാദിച്ചു ,ധര്‍മപുത്രരേ അനുഗ്രഹിച്ചു ,
ആശിര്‍വദിച്ചു  ഭീമന്‍റെ ഊഴമായപ്പോള്‍ 
ശ്രീകൃഷന്‍ ഭീമനുപകരം ആ പ്രതിമയാണ് 
ദൃതരാഷ്ട്രരുടെ മുന്നിലേക്ക്‌നീക്കിയത്.
" ഉണ്ണീ;മകനെ !വരിക വൃകോദരാ കണ്ണ് കാണാത്തത് നീ അറിഞ്ഞീലയോ ?"എന്നു പറഞ്ഞു 
ആ അന്ധ നരപതി ഭീമസേനനെന്നുകരുതി
ഗാഡാശ്ലേഷം ചെയ്തു .വിസ്മയമെന്നു പറയട്ടെ ആ 
ആയാസപ്രതിമ തവിടുപോടിയായിപ്പോയി.
ഭീമന്‍ മരിച്ചെന്നു വിശ്വസിച്ച ആ നരപതി
വാവിട്ടുകരഞ്ഞത് അവിടെ കൂടിനിന്നവരെ 
വല്ലാതെ അമ്പരപ്പിച്ചു .
ആ സന്ദര്‍ഭത്തില്‍ ശ്രീകൃഷ്ണന്‍ അന്ധ നരപതിക്ക് പറ്റിയ 
അമളി വെളിപ്പെടുത്തി ,ശകാരിച്ചു.
ഇനിയെങ്കിലുംപാണ്ഡവവൈര്യം കളഞ്ഞു മക്കളായി
സ്വീകരിക്കാന്‍അപേക്ഷിക്കുകയും ചെയ്തു .
'ദൃതരാഷ്ട്രാലിംഗനം'ക്രൂരതയുള്ളിലോളിപ്പിച്ചു സ്നേഹം
നടിക്കുന്നു ,  നാം വളരെ ഗൌരവമായി ഉപയോഗിക്കുന്ന 'മുതലക്കണ്ണീര്‍ 'എല്ലാം ഈ 
കഥാ സന്ദര്‍ഭവുമായി ബന്ധപ്പെട്ടതാണ് .


തുഞ്ചത്തെഴുത്തച്ഛന്‍ :- 

മലയാള ഭാഷാ കവികളുടെ മദ്ധ്യത്തില്‍ പ്രശോഭിക്കുന്ന പ്രഥമഗണനീയനായ പ്രതിഭാശാലിയാണ് തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ പതിനാറാം നൂറ്റാണ്ടിലാണ് ആദ്ധ്യാത്മ രാമായണം കിളിപ്പാട്ട് പരിഭാഷാ  സൃഷ്ടി.വാത്മീകി രാമായണം ഭക്തി നിർഭരമായി അവതരിപ്പിച്ചതും, മലയാളം സ്വീകരിച്ചതു അദ്ദേഹത്തിൻറെആദ്ധ്യാത്മ രാമായണം തന്നെയാണ്.
മലയാളത്തിലെ പ്രഥമ കാവ്യം കൃഷ്ണഗാഥയായാലും ;
പ്രഥമ കവി എഴുത്തച്ഛന്‍ തന്നെ എന്ന് മഹാകവി ഉള്ളൂര്‍ ഉപദേശിച്ചിട്ടുള്ളത്.
മനുഷ്യ ഹൃദയത്തെ ഭക്തി മാര്‍ഗേണ സംസ്കരിക്കാനുള്ള മഹത്തായ യത്നമാണ്‌ ഈദ്ദേഹം കാവ്യരചനയില്‍ നടത്തിയിട്ടുള്ളത് .
മനുഷ്യമനസ്സിനെ ആദ്ധ്യാന്മിക ചിന്തയുടെ ഉന്നതിയിലേക്ക് ഉയര്‍ത്തികൊണ്ടുവന്നു ,സംശുദ്ധമാക്കുക എന്നതായിരുന്നു എഴുത്തച്ഛന്‍റെ പരമോദ്ധേശം .മഹാഭാരതവും,രാമായണവും മലയാളത്തിൻറെ ഭക്തി പാരവശ്യത്തിൽ നിറഞ്ഞു നില്ക്കുന്ന ഗ്രന്ഥങ്ങളാണ്.
കേരളത്തിന്റെ സംസ്കാരത്തെ സംബന്ധിച്ചിടത്തോളം ഒരവതാരപുരുഷന്റെ ധര്‍മാമാണ് എഴുത്തച്ഛന്‍ നിര്‍വഹിച്ചിട്ടുള്ളത് .
മണിപ്രവാളം ,നാടന്‍പാട്ടുകള്‍ ,ചമ്പുക്കള്‍ ,സന്ദേശകാവ്യങ്ങള്‍ തുടങ്ങിയവയായിരുന്ന; രണ്ടു സരണികളെയും മനോഹരമായി സമോന്യയിപ്പിച്ച്  നൂതനമായ ഭാഷാരീതിയും ,കാവ്യരചനയും എഴുത്തച്ഛന്‍ തുടങ്ങിവച്ചു .
സാമാന്യ ജനങ്ങള്‍ക്ക്‌ മനസ്സിലാകുന്ന ഭാഷാശൈലി ,
സാഹിത്ത്യത്തില്‍ ഉടനീളം ഉണ്ടായത് ആചാര്യനിലൂടെയാണ്.
മലയാളകവിതയുടെ പിതാവെന്നു എക്കാലവും തുഞ്ചത്തെഴുത്തച്ഛനെ ആധരിക്കപ്പെടുന്നതില്‍ ഒട്ടും അതിശയോക്തിയില്ല .
കിളിപ്പാട്ടിലെ 14 -മത്തെതാണ് സ്ത്രീ പര്‍വ്വം.





കുമ്മാട്ടിക്കളി :ഭദ്രകാളി പ്രീണനാര്‍ത്ഥം നടത്തുന്ന അനുഷ്ടാനകലയാണ് കുമ്മാട്ടിക്കളി .
ശ്രീകൃഷ്ണന്‍ ,പരമശിവന്‍ ,കിരാതന്‍ ,ദാരികന്‍ ,നാരദന്‍ ,
ഗണപതി തുടങ്ങിയ വേഷങ്ങളാണ് പ്രധാനം .
പാട്ട് പാടുന്നത് പ്രത്യേകം ആളുകളാണ് .






 കൊല്ലവര്‍ഷം :   ഇന്നത്തെ തലമുറയ്ക്ക് അന്യമായ ഒന്നാണ് കൊല്ലവര്‍ഷം .
അത് എങ്ങിനെ ഉണ്ടായി..?
എവിടുന്ന് ഉത്ഭവിച്ചു എന്നത് അറിയാന്‍ ആഗ്രഹാമുണ്ടാകുമല്ലോ ?
കലിവര്‍ഷം 3927(AD825)-ല്‍
ഉദയമാര്‍ത്താണ്‍ഡവര്‍മ്മ രാജാവ് ,ജ്യോത്സ്യന്‍മാരെയും,
പണ്ഡിതന്മാരെയും കൊല്ലത്ത് വിളിച്ചുവരുത്തി .
ഒരു പുതുകാലത്തിനു തുടക്കം കുറിച്ചു .
AD825-ആഗാസ്റ്റു 15-നു കൊല്ലവര്‍ഷം ആരംഭം കുറിച്ചു .
ഇതു പിന്നീടു മറ്റു നാടുകളിലും പ്രചാരത്തിലായി .




കൊട്ടിപ്പാടിസേവ :ക്ഷേത്രങ്ങളില്‍ നിലനില്കുന്ന ഭജനപാടല്‍ ചടങ്ങാണ്  കൊട്ടിപ്പാടിസേവ 
പാട്ടും ,വാദ്യവും ഇടകലര്‍ന്ന ആരാധന 
ഇടയ്ക്ക കൊട്ടി കീര്‍ത്തനങ്ങള്‍ പാടുന്നു .
ആദ്യം ഗണപതിസ്തുതി ,പിന്നെ സരസ്വതി സ്തുതി ,
അതിനുശേഷം ക്ഷേത്രത്തിലെ ആരാധനാ മുര്‍ത്തിയെ 
സ്തുതിച്ചു പാടും .
ഇടയ്ക്ക കൊട്ടുന്നതും പാടുന്നതും ഒരാള്‍ തന്നെയാണെന്നത് പ്രത്യേകതയാണ് .
കുറച്ചു പാടിയശേഷം ഇടയ്ക്ക കൊട്ടും ,പാട്ടുനിര്‍ത്തി 
വീണ്ടും ഇടയ്ക്ക കൊട്ടും .
ഇതാണ് രീതി .ഇന്നു വിരളമായി കാണുന്ന ക്ഷേത്രകലകളില്‍ ഒതുങ്ങുന്നു .






ദീപാവലി :

 തമിഴ് നാട്ടിലും ,കേരളത്തിലും ,ഭാരതത്തില്‍ പലസംസ്ഥാനങ്ങളിലും വിപുലമായി ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി .
ധനു മാസത്തിലെ ശുക്ളപക്ഷ ത്തുടക്കമാണ് ദീപാവളിആഘോഷം .
ശരീരം മുഴുവന്‍ എണ്ണതേച്ചു കുളി ,മധുര പലഹാരം വിതരണം ,കോടിയുടുക്കുക ,പടക്കം പൊട്ടിച്ചു ആഘോഷിക്കുക പ്രധാനമാണ് .
 ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച സന്തോഷം ആഘോഷിക്കുന്ന ചടങ്ങായാണ് ഐതിഹ്യം.
ദീപങ്ങളുടെ കൂടം എന്ന അര്‍ത്ഥമാണ് 'ദീപാവലി '
ഭാരതമാകെ വിവിധ രീതിയില്‍ ഇതു ആഘോഷിക്കുന്നു .
ലക്ഷ്മി പൂജക്കും ഈ ദിനം ഉത്തമമാണ് .






 നവരാത്രി :നവരാത്രി ദിവസങ്ങളില്‍ ദുര്‍ഗ്ഗയെപൂജിക്കുന്നു
ദേവന്മാരുടെ മുന്നില്‍ ആദിപരാശക്തി ദുര്‍ഗ്ഗയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത് അഷ്ടമി ദിനത്തിലാണ് .
ദുര്ഗ്ഗന്‍ എന്ന അസുരനെ വധിച്ചത് ദശമിദിനത്തിലും,അസുരനെ ജയിച്ച ദിനം വിജയദശമി .
ദുര്‍ഗ്ഗ പ്രത്യക്ഷപ്പെട്ട ദിനം ദുര്‍ഗ്ഗാഷ്ടമി .
നവരാത്രി പൂജ മൂന്നു ദിനമാണ് .
ദുര്‍ഗ്ഗാപൂജ അശ്വതി മാസത്തിലെ പ്രതിപദം മുതല്‍ നവമി വരെ നവരാത്രി ആഘോഷം .
അടുത്തദിവസം വിജയദശമി .
നവരാത്രി പൂജ ഒന്‍പതു ദിവസങ്ങളാണ് ,ആദ്യ മൂന്നു ദിനങ്ങള്‍ ഭദ്രകാളി പ്രാധാന്യവും ,രണ്ടാമത്തെ മൂന്നുനാള്‍ മഹാലക്ഷ്മി പ്രാധാന്യവും ,മൂന്നാമത്തെ മൂന്നു ദിനങ്ങള്‍ സരസ്വതി പ്രാധാന്യവും കല്‍പ്പിക്കുന്നു .
മൂന്നാമത്തെ മൂന്നു ദിനങ്ങള്‍  ദുര്‍ഗ്ഗാഷ്ടമി,മഹാനവമി ,വിജയദശമി എന്നീ പൂജകള്‍ നടത്തുന്നു .
ദുര്‍ഗ്ഗാഷ്ടമി ദിനംവിദ്യാരംഭമായി ആഘോഷിയ്ക്കന്നു .
ഗ്രന്ഥങ്ങളും,ആയുധങ്ങളും പൂജയ്ക്ക് വയ്ക്കുന്നു 'പൂജവൈപ്പ്'എന്നറിയപ്പെടുന്നു .
മഹാനവമി ദിനത്തില്‍ എഴുത്തോ ,വായനയോ പാടില്ല .
വിജയദശമി ദിനത്തില്‍ പൂജയ്ക്ക് വച്ച ഗ്രന്ഥങ്ങളും,ആയുധങ്ങളും തിരിച്ചെടുക്കുന്നു .ഈ  ദിനത്തിന് 'പൂജയെടുപ്പ് 'എന്നപേരില്‍ അറിയപ്പെടുന്നു . ഭാരത ജനത അത്യാഘോഷത്തോടെ ശിരസ്സിലേറ്റുന്ന മഹത്തായ ഉത്സവമാണ് നവരാത്രി മഹോത്സവം ..
*******************
ആര്യപ്രഭ  












k

Friday, October 21, 2011

"സ്നേഹം "

                                                         "സ്നേഹം "
ര്‍ത്ഥ വത്തായ,.................................
വിവരിക്കാനാകാത്ത അനുഭൂതിയാണ്‌ 'സ്നേഹം'.
സ്നേഹം എന്നവാക്കില്‍ തന്നെ സ്നേഹം സ്ഫുരിക്കുന്നു!!
മാതാവിന് കുഞ്ഞിനോടുള്ള സ്നേഹം!
അതിന്റെ അനിവാര്യത!!...............നിഷ്ക്കളങ്കതയുടെ ആവാഹനാലയം സ്നേഹത്തിലുണരുന്നു.
പ്രപഞ്ചത്തെ കുളിരണിയിക്കുന്ന മൃതുലത!!
പരിപാവനമായ സ്നേഹത്തിന്റെ തുടിപ്പ്!!
മാതാവില്‍ നിന്നാണ് നാം സ്നേഹം ആദ്ധ്യം  അനുഭവിച്ചറിയുന്നത് .
മാതാവില്‍ സ്നേഹം പൂരിതമാണ് !!!.
അനിര്‍വചനീയമായി;കുഞ്ഞിനു മാതാവില്‍ നിന്ന് കിട്ടുന്ന അനുഭൂതിയാണ് സ്നേഹം!!ആ അനുഭൂതി മറക്കാത്തവർ സമൂഹത്തിനും അത് നല്കും.
വളര്‍ന്നുവരുമ്പോള്‍ പ്രകൃതിയും സമ്മാനിക്കുന്നു സ്നേഹം!!
നാംകണ്ടുമുട്ടുന്ന പലതിലും കാണാം സ്നേഹം!!
കുഞ്ഞു നാളുകളില്‍ കിളികളിലും,
മഴത്തുള്ളികളിലും,മഞ്ഞുകണങ്ങളിലും,
നീര്‍ച്ചാലുകളിലും,കുളങ്ങളിലും,
തീജ്ജ്വാലകളിലും,വയലേലകളിലും,വന്മരങ്ങളിലും,
ക്ഷുദ്രജീവികളിലും നാം സ്നേഹം കാണുന്നു.
കളങ്കരഹിതമായ മനസ്സാണ് സ്നേഹത്തെ
രൂപപ്പെടുത്തുന്ന പ്രധാനഘടകം !!!!.
 കൌമാരത്തിലേക്കു ബാല്യം വഴിമാറുമ്പോള്‍ ,
സ്നേഹത്തിന്റെ മേഖലകള്‍ വ്യത്യസ്തമാകുന്നു !!
ആഗ്രഹങ്ങളും,ആശകളും,കൌതുകങ്ങളും മനസ്സിനെ അലട്ടുന്ന സുഖമുള്ള വേദനകളാകുന്നു. യൗവ്വനത്തിലേത് വിവേകത്തിന്റെ മേഘലയിൽ കെട്ടിപ്പടുക്കുന്ന വ്യക്തിത്വത്തിന്റെ മണിമാളികയിൽ പ്രതിഷ്ടിക്കുന്നു.തന്മൂലം 
സീമാതീതമായ സ്നേഹത്തെ സമുഹത്തിലെ പല ഇടപെടലുകളും, കടിഞ്ഞാണില്‍ മുറുക്കുന്നു .
പരുഷമായ ചിന്താശകലങ്ങള്‍ പലരിലും സ്നേഹത്തെ വെട്ടിമുറിച്ചു കൊച്ചു കൊച്ചു കഷ്ണങ്ങളാക്കുന്നു!!
സ്നേഹം വിഭജിക്കപ്പെടുന്നു! 
സ്നേഹം വേണ്ടവിധം വിനയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ അസ്വസ്ഥത ഉരുത്തിരിയുന്നു!!.
അതിലൂടെ കലഹവും,വിദ്ധ്യേഷവും ഉടലെടുക്കുന്നു!
സ്നേഹത്തിനു പകരം മോഹങ്ങളും,ആലസ്യവും,
തുടര്‍ന്ന് ക്രുരതയുംമനസ്സില്‍ നിറയുന്നു!!.
ഫലമോ?.......മോഹഭംഗം!!!!!!!!!!!!!!

മോഹഭം അക്രമവാസനയ്ക്ക് വഴിതുറക്കുന്നു!.   
സകലതും നഷ്ടപ്പെട്ട ഒരുവനില്‍ !!.........
സ്നേഹം എന്നെന്നേക്കുമായി  മരിക്കുന്നു!!!
ദുരാഗ്രഹവും സ്നേഹത്തെ കൊന്നൊടുക്കുന്നു !!
വളരാത്ത മനസ്സും സ്നേഹത്തെ നശിപ്പിക്കുന്നു!!
ശാശ്വതമായ പ്രപഞ്ച സത്യമാണ് സ്നേഹം!!!
സ്നേഹമില്ലെങ്കില്‍ ഭൂമിതന്നെ ഇല്ലാതാകും!!! 
പിടിച്ചു വാങ്ങാന്‍ കഴിയാത്ത,വിലകൊടുത്ത് വാങ്ങാന്‍ കഴിയാത്തഒന്നാണ് സ്നേഹം!
കൊടുക്കുംതോറും രുചിക്കുന്ന,ഭൂമിയില്‍ നിത്യമായി അവശേഷിക്കുന്ന,മരിച്ചാലും നഷ്ടപ്പെടാത്ത മനുഷ്യന്റെ വിലപ്പെട്ട സമ്പത്താണ്‌ സ്നേഹം!!!!പാവനമായ പ്രപഞ്ച സമ്പത്താണ് സ്നേഹം!!!
                                                രഘുകല്ലറക്കല്‍ 
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$ 
ആര്യപ്രഭ  
                                                                     
                                                                 

"മോക്ഷം "

                                                                   "മോക്ഷം "

മനുഷ്യന്‍ !.......
ഭൂമുഖത്ത് അത്ഭുത പ്രതിഭാസം 'മനുഷ്യന്‍'തന്നെയാണ്.
സര്‍വ്വ  ചരാചരങ്ങളെയും എടുത്തു നോക്കുമ്പോള്‍ ഭൂമിയില്‍ എന്തിനും പോന്ന ജീവിയും മനുഷ്യന്‍ തന്നെ! 
ഒരുപക്ഷേ!..............പ്രപഞ്ചത്തിലെ തന്നെ,
എന്ന് പറയുന്നതിലും തെറ്റില്ല.
കോടാനുകോടി സൌരയൂഥങ്ങളിൽ ഭൂമിയോളം മനോഹരിയായി വേറൊരു ഗോളവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ആ ഭൂമിയിലെ അത്ഭുത ജീവിയും മനുഷ്യൻ തന്നെ!!
ഭൂമിയിലെ ചരാചരങ്ങളില്‍ ചിരിക്കാനും,
ചിന്തിക്കുവാനും,ഭാവഭേദങ്ങള്‍ സൃഷ്ടിക്കാനും കഴിയുന്നതും മനുഷ്യന് മാത്രമാണ് !!!! വൈകാരികത സൃഷിടിക്കുവാനും മനുഷ്യനല്ലാതെ മറ്റാർക്കാകും?.
അത്രമേല്‍ ശ്രേഷ്ടനായ  മനുഷ്യൻ ,ജീവിത യാനത്തിൽ ആകുലതയില്‍ നീറി വലയുന്ന 
കാഴ്ച്ച കാണുമ്പോൾ ഒരുപക്ഷെ .......................!!..
മറ്റു ജീവികള്‍ക്ക് അത്ഭുത മായേക്കാം!!!!!.
സകലതും നേടാന്‍ കരുത്തുണ്ടെന്ന് വിശ്വസിക്കുന്ന അവനിലെ, ചെറിയ മനോനൊമ്പരം പ്രപഞ്ചത്തെ നടുക്കുവാൻ പോന്നതാണ്!!!!
നിസ്സാര കാര്യം പോലും തരണം ചെയ്യാൻ വയ്യാതെ 
ആത്മവിശ്വാസം നഷ്ടപ്പെട്ട,ധീരനായ മനുഷ്യന്‍ തന്റെ കഴിവുകളിൽ വിശ്വാസമില്ലാതെ  
അന്ധവിശ്വാസങ്ങളിലും,അനാചാരങ്ങളിലും ആശ്വാസം തേടി,നിർജ്ജീവ അവസ്ഥയിൽ തളരുന്ന മനസ്സുമായ് വലയുന്ന കാഴ്ച..............!!അതീവ ശോചനീയം തന്നെ!!! 
മനുഷ്യനെക്കാൾ മുമ്പേ ഭൂമിയുടെ ആവാസവ്യവസ്ഥ നിലനിർത്തി സ്വസ്ഥതയോടെ കഴിയുന്ന മറ്റുജീവികള്‍ക്കു ഈ കാഴ്ചകൾ
മനസ്സിലാക്കാൻ കഴിയുമായിരുന്നെങ്കില്‍ ! തമാശയായേക്കാം!!!!!
കഴിവുകെട്ട മനുഷ്യന്റെ  അഹങ്കാരമോര്‍ത്ത്,
ലജ്ജിച്ചു തലതാഴ്ത്തുമായിരുന്നു.തങ്ങൽക്കും സ്വന്തമായ ഭൂമിയുടെ 
ആവാസ വ്യവസ്ഥതയെ തുരങ്കം വൈക്കുന്ന മനുഷ്യനെ ഭൂമുഖത്തുനിന്നു തന്നെ ആട്ടിപ്പായിക്കുമായിരുന്നു.
എല്ലാം തികഞ്ഞെന്നു അഹങ്കരിക്കുന്ന മനുഷ്യന്‍ ,
എന്തെല്ലാം 'പേ' കൂത്തുകളാണ്,സര്‍വ്വ ചരാചരങ്ങള്‍ക്കും അവകാശപ്പെട്ട ഭുമുഖത്തു കാട്ടിക്കുട്ടുന്നത്.
ഇതര ജീവികള്‍ സ്വഛമായി ഭൂമുഖത്ത് കഴിയുമ്പോള്‍,
മനുഷ്യനെ കുറിച്ചോര്‍ത്താല്‍ ......................,അവറ്റകള്‍ സംസാരിക്കുമായിരുന്നെങ്കില്‍.......................,
മനുഷ്യന് ചുറ്റും നടന്നു കളിയാക്കുമായിരുന്നു.!!
വ്യവസ്ഥിതിയെ തകിടം മറിക്കുന്നു മനുഷ്യൻ.
മനുഷ്യ ജന്മം ശ്രേഷ്ടമായതാണ് !!!!
മനുഷ്യന് ഈ 'ജന്മം' തന്നെ മോക്ഷമാണ്...!!!
അതിലുപരി, വര്‍ത്തമാനകാലത്തില്‍ സ്വബോധത്തോടെ സ്നേഹിക്കാന്‍ കഴിഞ്ഞാല്‍ അതും മോക്ഷ പ്രാപ്ത്തിയാണ്!
ആഗ്രഹങ്ങള്‍ മനുഷ്യന്റെ ആയുസും,ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു.
കഴിവത് മാത്രം ആഗ്രഹിക്കുക.അർഹിക്കുന്നത്!
ആ ആഗ്രഹം അമൃത പ്രാപ്തിയോടെ സാധൂകരിച്ചാല്‍ അതും മോക്ഷമാണ്!.
അകലാത്ത,മനസ്സുകള്‍ ഒന്നിച്ചു സൃഷ്ടിക്കുന്ന,
അധികായ മാനസ്സം മോക്ഷമാണ്!.
മനസ്സിനെ ഊളിയിട്ടു ചെന്നാല്‍,അതിൽ 
നന്മകള്‍ തന്നെ നിറഞ്ഞു നിന്നാല്‍, 
അതും മോക്ഷമാണ്!
മരിച്ചുചെന്നാലെ ആത്മാവിനു മോക്ഷം കിട്ടൂ?,..!
എന്ന,മിഥ്യാ ധാരണ മാറ്റേണ്ടിയിരിക്കുന്നു!!
നാം ജീവിച്ചിരിക്കെത്തന്നെ എത്രയോ പ്രാവശ്യം മോക്ഷ പ്രാപ്ത്തരായിട്ടുണ്ട് ......!!!!.
സ്നേഹമയമായ മനസ്സ് പങ്കിടുന്ന നിമിഷങ്ങൾ മോക്ഷ പ്രാപ്തമാണ്!
സ്വന്തം, ഇണയെ തൃപ്തി  പ്പെടുത്തുന്നതിലും പരമമായ മോക്ഷം വേറെന്തുണ്ട്‌.?
ഇണയുടെ മനസ്സറിയുന്ന വീരനും മോക്ഷവാനാണ്!!
മരണം മനുഷ്യന്റെ(മറ്റു ജീവജാലങ്ങളുടെയും) ശൂന്യതയിലേക്കുള്ള പ്രയാണവും,ഭൂമിയുടെ ആവാസ വ്യവസ്ഥയുമാണ്.
ഭൂമിയിലെ ജീവജാലങ്ങൾ മരിക്കാതിരിക്കുകയാണെങ്കിൽ!ഓർത്തു നോക്കുക ഭൂമിയുടെ ആവാസ വ്യവസ്ഥതന്നെ മാറിയേനെ!!മരണം അനിവാര്യമായ വ്യവസ്ഥയാണ്‌. 
മനുഷ്യരിൽ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നവർ മരണ ശേഷവും പല മനസുകളിലും ഓർമ്മയായി നിലനിൽക്കും.,അത് പരമമായ മോക്ഷമാണ്.
മൃഗങ്ങളിലോ,മറ്റു ജീവജാലങ്ങളിലോ കാണാത്ത മഹത്വമായ വിശുദ്ധി..മനുഷ്യന് മാത്രമായത്!!
ശ്രേഷ്ടനായ മനുഷ്യനു സ്വായത്തമായ ശക്തി!
ശ്രേഷ്ടനായ മനുഷ്യന്‍ ഭൂമിയിലെ  ആധിപത്യം അവസാനിപ്പിക്കുന്ന,മഹത്തായ'നിമിഷം'അതും മോക്ഷം തന്നെയാണ്!
മരിച്ചാല്‍ പിന്നീടുള്ള ഒന്നും നാം അറിയുന്നില്ല.
മരിച്ചയാള്‍ തന്റെ അനുഭവം വിവരിച്ച ചരിത്രവുമില്ല.
ചേതനയറ്റാല്‍ ,മനുഷ്യനല്ലാതാകുന്നു (മനസ്സ് നഷ്ടപ്പെട്ടവന്‍ മനുഷ്യനാകില്ല) മനനം ചെയ്യുന്നവനാണ് മനുഷ്യൻ.മനനം ചെയ്യാൻ മനസ്സുവേണം.
മരിച്ചയാള്‍ ...........വെറും ജഡംമാത്രം!.....ചിന്ത  ഇല്ല,
വേദനയില്ല ...ആവേശമില്ല.......ആകുലതയില്ല ..
ഒന്നിനോടും പ്രതികരണവുമില്ല ............അനക്കമറ്റു വിറങ്ങലിച്ച ശരീരം!
ഈ അവസ്ഥയില്‍ നാം മരണശേഷം
മോക്ഷംഎങ്ങിനെ  അറിയും.???????
നാം അനുഭവിക്കാത്തത് നമുക്ക് കിട്ടുമെന്ന വിശ്വാസം കളഞ്ഞ്,
ജീവിച്ചിരിക്കെ  ആര്‍ജ്ജിക്കുകയും,
അനുഭവിക്കുകയും ചെയ്യുന്ന അനുഭൂതിയാണ് -മോക്ഷം .....!!!
ജീവാത്മവും പരമാത്മാവുംഒന്നേയുള്ളൂ.
രാമായണത്തിൽ ശ്രീരാമൻ ലക്ഷ്മണനോട് ഉപദേശിക്കുന്നതും ശ്രദ്ധിക്കുക!!
 ''ജീവാത്മ സ്വരൂപത്തെയറിഞ്ഞുകൊൾവാനുള്ള 
സാധനങ്ങളെകേട്ടുകൊള്ളുക സൗമിത്രേ!നീ.
ജീവാത്മാവെന്നും പരമാത്മാവെന്നതു-
                                                                  മോർക്കുകിൽ 
കേവലം പര്യായ ശബ്ദങ്ങളെന്നറിഞ്ഞാലും.
ഭേദമുണ്ടെന്നു പറയുന്നതജ്ഞ്ന്മാരല്ലോ.''...
ജീവൻ തന്നെയാണ് ആത്മാവും.
ആത്മാവ് പ്രപഞ്ചത്തില്‍ ഒഴുകിനടക്കാറില്ല.
മരിച്ച ആത്മാക്കൾ പ്രപഞ്ചത്തിൽ നിലനിൽക്കുന്നു എങ്കിൽ ജീവിച്ചിരിക്കുന്നവരെക്കാൾ കൂടുതൽ പരേതാത്മാക്കൾ ഉണ്ടാകുമായിരുന്നു.
പ്രകൃതിയിൽ ആത്മാക്കളെ മുട്ടാതെ നടക്കാൻ കഴിയുമായിരുന്നില്ല. ഭൂമിയിൽ നിലനില്ക്കുന്ന  
എല്ലാ ചരാചരങ്ങൾക്കും,
ജീവനായി, പ്രകൃതി അളവറ്റു കൊടുക്കുന്ന ശക്തി ഉൾക്കൊള്ളുന്ന മൂല ഘടകങ്ങൾ മനുഷ്യനിലും നിലനില്ക്കുന്നു,
"പഞ്ചഭൂതങ്ങൾ"!!!
പഞ്ചഭൂതങ്ങൾ ഒന്നുചേർന്നു ബലവത്തായ (ആത്മാവ്=ആകാശം,വായു,ജലം,അഗ്നി,ഭൂമി) ശരീരത്തില്‍ മാത്രമേ ജീവനു നിലനില്‍ക്കാന്‍ 
കഴിയൂ .....!!!!!!!!
മരണം! ഇതില്‍ നിന്നെല്ലാമുള്ള വിടുതലാണ്.
പഞ്ചഭൂതങ്ങള്‍ ശരീരം വിട്ടു പോകുമ്പോള്‍ ജീവൻ(ആത്മാവ്) നഷ്ടമാകും,അപ്പോൾ മാത്രമാണ് മരണം സംഭവിക്കുന്നത്‌ ........................!!!!!!!!!!!!!
ഒന്നിച്ചു ഒരു ശരീരത്തിൽ നില്ക്കുന്ന പഞ്ചഭൂതങ്ങൾ മരണത്തോടെ പലവഴിക്ക് പിരിയുകയാണ്,അവ പിന്നീടൊരിക്കലും ഒന്നിക്കുന്നില്ല.തന്മൂലം മരണം യാഥാർത്ഥ്യമാകുന്നു.
മരണം ബ്രഹത്തായ അനുഭൂതിയാണ്.
നിർമ്മല സത്യമാണ്!!!.അന്തരീക്ഷ ഘടനയെ ഉൾക്കൊള്ളാൻ കഴിവുള്ള ശരീരത്തെ നിലനിർത്തുന്ന ജീവവായു, എന്ന ഇന്ധനം മാത്രമാണ് അവസാനത്തെ ഇന്ദ്രിയം!നമുക്കു മനസ്സിലാകുന്ന ശ്വാസപ്രക്രിയ,നിമിഷങ്ങളുടെ സ്പന്ദനത്തില്‍,
ഭൂമിയിലേക്കു തന്നെ ലയിച്ചു മായയാകുന്ന പ്രകടമായ സത്യമാണ് മരണം!!! 
പ്രകടനങ്ങളുടെ അവസാനത്തിനു മുമ്പേ,
കഴിയുമെങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ 
സഹജീവികള്‍ക്കു ചെയ്യാവുന്ന എല്ലാ നല്ലകാര്യങ്ങളും മോക്ഷപ്രാപ്തമാണ്.!
അതിലൂടെ തൃപ്ത്തി നേടി മരിക്കാന്‍ കഴിഞ്ഞാല്‍ അതും മോക്ഷമാണ്.!
ജീവനുള്ള ശരീരത്തിൽ,അന്തസ്സുറ്റ മനസ്സുണ്ടെങ്കിൽ ആ വ്യക്തിക്ക് മോക്ഷവും പ്രാപ്തമാണ്!
മരണ ശേഷം മോക്ഷം കിട്ടി ഊർജ്ജ്വസ്വലതയോടെ തിരിച്ചു വന്നവർ ആരുമില്ല, ജീവന്‍ ഉപേക്ഷിച്ച എല്ലാ ശരീരത്തെയും നാം ആദരിക്കുന്നു!!
അതു വരെ ഭൂമിയുടെ ശക്തിക്ക് സ്വന്തമായിരുന്നു ആ ശരീരം,മരണശേഷം ഭൂമിയും ഉപേക്ഷിച്ചു,
അതിനാൽ സഹജീവികൾ കരുത്തോടെ കാക്കണം!!
അല്പം അശ്രദ്ധ വന്നാൽ,രണ്ടുദിവസം പഴകിയാൽ അടുത്തു നില്ക്കാൻ കഴിയാത്ത അസഹ്യത നമുക്കുണ്ടാകും,എത്ര മിടുക്കനായിരുന്നാലും.
അതിലൂടെ തന്നെ നമുക്കറിയാം മോക്ഷം ജീവനില്‍ നിറഞ്ഞു പ്രസരിക്കേണ്ടതുതന്നെ!!  
മോക്ഷം ജീവിച്ചിരിക്കുമ്പോള്‍ ആര്‍ജ്ജിക്കേണ്ട മഹത്തായ മൂല്യമാണ്!!
ജീവിതവും മോക്ഷവും ഒന്നുതന്നെയാണ്..........!!!!!!!!! നാം കാണാത്തതും,അനുഭവിക്കാത്തതും മരണശേഷം കിട്ടുമെന്ന ധാരണ ബുദ്ധിമാനായ മനുഷ്യാ!ഉപേക്ഷിക്കൂ !!മൂഡ സ്വർഗ്ഗത്തില്‍ നിന്നുണരുക!!ആരോഗ്യപരമായി ചിന്തിക്കൂ!പരസഹായവും,സ്നേഹവും പരിപൂർണ്ണമായി മനസ്സിൽ നിറക്കൂ!
മോക്ഷം നിന്നെ തേടിവരും!!!
നിനക്ക് മനസ്സറിഞ്ഞു അനുഭവിച്ചു ഇഹലോകം പൂകാം!!!
സ്നേഹ സമ്പന്നനാകാൻ കഴിയുമെങ്കിൽ മോക്ഷം നിന്നോടൊപ്പം ഉണ്ട്! 
മരണം വരെ ദുഷ്ടത ചെയ്തു മരണശേഷം മോക്ഷം കിട്ടുമെന്ന് മോഹിച്ചാൽ കിട്ടുമോ?
ജീവിച്ചിരിക്കെ ശ്രമിച്ചാൽ നമുക്കും മോക്ഷ പ്രാപ്തിയില്‍ അഭയം തേടാം!!!!!!
സൽഗുണങ്ങളുടെ പ്രശോഭിത ബിംബമാണ് മോക്ഷം!!!
ഈ പ്രപഞ്ചത്തിലാകെ നിറഞ്ഞു നില്ക്കുന്ന അദൃശ്യ ശക്തി!!
നമ്മളെ മുട്ടി തഴുകി ഒഴുകുന്ന ഉന്മേഷവത്തായ അനുഭൂതി,നാം കണ്ടെത്തേണ്ടതായ സിദ്ധി  വൈഭവം!!!!മോക്ഷം!!!!
മോക്ഷം നമ്മളിൽ നിറഞ്ഞു നിൽക്കുമ്പോൾ ജീവിതത്തിനു ഉഷ്മളതയുടെ കുളിർമ്മയുണ്ടാകും.
സഹ ജീവികളോടുള്ള മൃദു സമീപനം മനസുഖത്തിനു കാരണമാകുമ്പോൾ ലഭിക്കുന്ന ശാന്തത,ആ നൈർമ്മല്യം മോക്ഷം തന്നെയല്ലേ?
മോക്ഷപ്രാപ്തി നാം ഉരുത്തിരിക്കേണ്ടതാണ്,
തീർച്ചയായും നമുക്കുമാത്രം സൃഷ്ടിക്കാൻ  കഴിയുന്ന ഒന്നാണ്"മോക്ഷം"!!!!!!!!!!. 
                                                           രഘു കല്ലറയ്ക്കല്‍
___________________________________________ പാടിവട്ടം     ആര്യപ്രഭ                                  
                                                                      
         


Thursday, October 20, 2011

"ദേവി സ്തുതി"

                                              "ദേവി സ്തുതി" 
പാരിതിന്‍ പരിലാളനം മമ ,
പാദമലരിത  വന്ദനം!
പത്മ ഭൂഷിത ശോഭിതം 
പരദേവി നിന്നനുവാദനം!
       വിദ്യ തന്നുല്‍പ്പത്തിയായ്  നീ ,
       വിണ്ണിനെ പുളകിച്ചിടും ..!
       വിദ്യയോടധി  മോഹമായിട്ടി -
       വിടെയനവധി സജ്ജനം ....!!
അജ്ജനത്തിന്‍ മാനസത്തെ 
തൊട്ടുണര്‍ത്തുക  ദേവി നീ ..,
അജ്ഞതയകറ്റി എന്നില്‍ ...,
ആത്മ ചിന്തനമേകണം.......!!!
      അല്പനല്ലാതാകുവാനറി-
      വായിത്തെന്നില്‍ വിളങ്ങണം..!
      അത്രമേലറിവേകുവാനെ-
      ന്നാഗ്രഹം പരദേവതേ..........!!!!! 
                                 രഘു കല്ലറയ്ക്കല്‍
                                      പാടിവട്ടം 
###################################################
ആര്യപ്രഭ 

         


"പിഞ്ചുമനസ്സില്‍ഒരമ്മയായി"

"പിഞ്ചു മനസ്സില്‍ ഒരമ്മ യായി "

 
 ഒരുകൊച്ചു പ്രായത്തിലവളറിയാതെ-                         
യവളുടെ;............ഓമനത്തങ്ങളെ തട്ടി മാറ്റി.                      
വീട്ടുകാരറിയെ......തൻ ചിന്തകൾ;                                      
വിടരാത്ത ;കൗമാരകാലം കഴിഞ്ഞതില്ല.                           
മനമോട്ടും വളരാത്തവൾക്കായി വീട്ടുകാർ                    
മെനക്കെട്ടങ്ങൊരുത്തനെ കണ്ടുമുട്ടി................!                  
   ഏതോ സുന്ദര;കോമളകേസരി......!!!!
    അന്നയാള്‍ ;തന്നെയും സ്വന്തമാക്കി.....!!!
    പിന്നങ്ങോട്ടൊരുനാളും നിഷ്കളങ്കങ്ങളെ,
    തന്നില്ലയാളെന്നും ക്രോധമോടെ!
    അറിയാത്തതെന്തോ;നടക്കുന്നതല്ലാതെ,
    അറിവില്ലവള്‍ക്കൊരു !രൂപ മില്ല.......!
    അറിയില്ലിതോന്നുമേ?അറിയാത്തതെല്ലാം,,,
    അറിഞ്ഞിട്ടുവേണമെന്‍ കൂടെയെന്നാൻ ...!! 
എന്തിനോ വേണ്ടി തന്‍;കാലംകഴിച്ചവൾ,
എന്നുമീ വേദന ഉള്ളിലേന്തി..;സ്വന്തമായ് ..
കുട്ടികള്‍ രണ്ടുണ്ട്....!!കൂട്ടിനായ്....മാത്രം...!! 
കുട്ടികള്‍ക്കായ്.....;കളിക്കൂട്ടുകാരി......!!
പ്രായംതികഞ്ഞിട്ടുമില്ലായിരിക്കാം ..!!
പക്ഷെ!ദാമ്പത്യം.;ഇത്രമേല്‍ ശോചനമോ?.
വീട്ടുകാര്‍ക്കറിയില്ല;നാട്ടുകാര്‍ക്കറിയില്ല!! 
വിടരുന്ന മനസ്സിന്‍റെ...!നൊമ്പരത്ത .
വിടരാത്ത മോഹന.!സ്വപ്‌നങ്ങള്‍ കണ്ടിട്ടും,
"വിധവ"പോല്‍കേഴുന്നു!കൊച്ചു പൈതല്‍ !!!
                                       രഘു കല്ലറയ്ക്കൽ 
@@@@@@@@@@@@ 
 ആര്യപ്രഭ 


                                                                                 

    Wednesday, October 19, 2011

    കണ്ണന്റെ രാധ

    Kannan




    കണ്ണന്റെ രാധ
    സ്വന്തമല്ല എന്നറിഞ്ഞിട്ടും, സ്വന്തമാവില്ല എന്നറിഞ്ഞിട്ടും കണ്ണനെ സ്നേഹിച്ചവര്‍ ആണ് യശോദയും രാധയും
    ..... എന്നാലും അവര്‍ എന്നും കണ്ണന്‍റെ സ്വന്തമല്ലേ?
    ഒരിക്കലും ദേവകിക്കും രുക്മിണിക്കും തുല്യരാവില്ല യശോദയും രാധയും
    ..... എന്നാലും യശോദയേയും രാധയേയും പോലെ ഭാഗ്യം ചെയ്തവര്‍ ആരുണ്ട്‌?
    ................................................................................................................
    അരികില്‍ ഇല്ലെങ്കിലും കണ്ണനെ അറിയുന്ന രാധയായി അറിയുവാനാണു മോഹം....
    പെറ്റമ്മ അല്ലെങ്കിലും കണ്ണനെ താരാട്ടിയ പോറ്റമ്മ ആകുവാനാണ് മോഹം............

     ****************മായആലപ്പുഴ*********                                                          
    ആര്യപ്രഭ 

    Saturday, October 15, 2011

    "ഗണപതി സ്തുതി '"


                       "ഗണപതി സ്തുതി '"                                                  ഗണനായകനേ..!ശരണാ...ധരനേ.....!!
    മനസാ....ലുടനെ , ക്ഷമയാക്കണമേ.....!!
    മറനീക്കിയിളം...മനസ്സില്‍ നിറയും....,
    മധു രാഗ സുധ...!നിറയേണമിതാ...!
    അഖിലേശ്വരനെ.!.......അവിടന്ന-
    റിവിന്‍ കൃപയാകണമേ.!ഗജനായകനെ.!!!(2)
            അറിയാതെ ,എന്നില്‍ നിറയുന്നഹന്ത.!!
            അലിയാനനുഗ്രഹം ,ചൊരിയേണമെന്നും.!
            അറിവായിതെന്നും.,നിറയേണമെന്നില്‍ ..!!
            അതിനായ് ,അനുഗ്രഹിച്ചരുളേണമെന്നെ.!!!(2)
    അറിവായോരാമഹല്‍ , തിരുമുന്നിലണയുമ്പോ -
    -ളറിയാതെ ഞാനെന്നെ,ത്തന്നെ,മറന്നുപോം.!!
    ആമോദ മോടെന്‍റെ മാനസ്സ സഞ്ചയം ......,
    ആമോദകം,പോലെയാകേണമെന്നുമേ...!!!!!(2)


                                  രഘു കല്ലറയ്ക്കല്‍
    $$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$ 
    ആര്യപ്രഭ  







                                                                                                                                                                                                                                                                                                                                                                                                                                                             
                                                                                                                                           


                                                                                                                                                                                                                                             

    Thursday, October 13, 2011

    "മദ്യപാനം സമൂഹത്തിനു മഹാവിപത്താണ്"

          "മദ്യപാനം സമൂഹത്തിനു മഹാ വിപത്താണ്"  
                                                                                                                                മദ്യലഹരി മനസ്സിനെ ത്രസ്സിപ്പിക്കുമോ ............?.
    അതെ .!... എങ്കില്‍ , 
    ശരിരം വിചാരിച്ചിടത്തു നില്‍ക്കുമോ..................?
    മദ്യപന്‍ ,തൊട്ടാല്‍ ചാടുന്ന സ്പ്രിങ്ങ് പോലാകുന്നതെന്തേ ?         മനസിനെ ത്രസിപ്പിക്കുന്ന മദ്യം ..!പക്ഷെ ..!
    ശരീരത്തിന്‍റെ കാര്യത്തില്‍ ......!
    ..'മലര്‍ പൊടിക്കാരന്‍റെ സ്വപ്നം പോലെ 'യാണ് .........................
    മോഹഭംഗത്തിനു വഴി തെളിക്കും .
    അതുകൊണ്ട് മന്സ്സിടിഞ്ഞു വീണ്ടും കുടിക്കും.
    മദ്യ പാനിക്ക് ആഗ്രഹിക്കും വിധം ഒരിക്കലും ശരീരം വഴങ്ങുകയില്ല .
    അവന്റെ ആവേശം കാറ്റുപോയ ബലൂണ്‍ കണക്കെ 
    തളര്‍ന്നു വീഴും......................................!ത്രസ്സിച്ച മനസ്സിന് വല്ലാത്തോരടിയാകും ..! .
    ഇതെല്ലാം സമുഹത്തോട് അവനു വിദ്യോഷത്തിനു
    വഴി വയ്ക്കും  ......................!അമിത മദ്യപാനികള്‍ ,
    ഈ ലോകത്തെ തന്നെ വെറുക്കും ....അവസാനം ,
    തന്നെ ത്തന്നെയും വെറുക്കും ........സമുഹത്തില്‍ 
    ശ്വാസംമുട്ട് അനുഭവിക്കുന്ന.... അവര്‍ .....
    സമുഹത്തില്‍ നിന്ന് ഒളിച്ചു ഓടാന്‍ വഴി തിരയുകയാവും .,....
    നിവര്‍ത്തിയില്ലാതെ ,........ഉദ്ദ്യേഗത്തിന്റെ
    തീഷ്ണതയില്‍ ,,...മോക്ഷത്തിന്റെ
    പാതയായ് കാണുന്നത് ആത്മഹത്യ തന്നെ .....!                                                                                      മദ്യപന്മാരുടെ കൂട്ടുകെട്ട് ആയുസ്സില്ലാത്തതാണ് ..........!
    ഫലത്തെക്കാള്‍ ദോഷം ചെയ്യുന്ന സഹവാസം ..
    അനാരോഗ്യം...കുടിയന്മാരുടെ പ്രധാന വിഷയമാണ് ........
    ആരോഗ്യം നശ്ശിച്ചാല്‍ ആരും തുണയ്ക്കുണ്ടാകുകില്ലാ...
    പണമില്ലാത്ത കുടിയന്റെ കൂട്ട് കൂടാന്‍
    ഒരു കുടിയനും തയ്യാറല്ല ..ഒരു മദ്യപന്‍ കൂടെയുള്ളവനെ സ്നേഹത്തോടെ കുടിയന്‍ എന്നുവിളിക്കും ....!
    പക്ഷെ .....!..സമുഹത്തില്‍ അവന്‍  കൂട്ടുകുടിയനെ
    തള്ളിപ്പറയും .........................!!!!
    മദ്യപാനം സമൂഹത്തെ  കാര്‍ന്നുതിന്നുന്ന 
    വിപത്താണ് ....!ബോധവല്കരണ ത്തിലൂടെ ,,
    മാറ്റാന്‍ കഴിഞ്ഞില്ലങ്കില്‍ ,
    വരും തലമുറ എങ്ങിനെ ????
    ???നമുക്ക് ഊഹിക്കാവുന്നതെയുള്ളൂ !!.......................
       കെ റ്റി ആര്‍ പാടിവട്ടം