Monday, October 13, 2014

മലയാള ഭാഷാപിതാവ്(പ്രാചീന കവിത്രയം(1,2)

 
  മലയാള ഭാഷാപിതാവ് 
കേരള സംസ്ഥാനം ഉടലെടുക്കുന്നതിനും നൂറ്റാണ്ടുകൾക്കു   മുമ്പേ മലയാള ഭാഷയ്ക്ക്  പ്രശസ്തരായ ഗ്രന്ഥകർത്താക്കളും,  വിശ്വവിഖ്യാതമായ കൃതികളും ഉണ്ടായിരുന്നു.  
തുഞ്ചത്തെഴുത്തച്ഛന്റെ കാവ്യങ്ങൾക്കു മുൻപേ,
മലയാള ഭാഷയിൽ ചെറുശ്ശേരി നമ്പൂതിരിയെ പോലുള്ള പ്രബലരുടെ പ്രശസ്തമായ കാവ്യങ്ങളും ഉണ്ടായിരുന്നു.
അക്കാലങ്ങളിൽ തമിഴിന്റെ അംശം മിക്ക   ഗ്രന്ഥങ്ങളിലും കലർന്നിരുന്നു. 
തമിഴ് ചുവയില്ലാത്ത, സംസ്കൃതത്തിന്റെ അംശം പോലുമേല്ക്കാത്ത തനി മലയാള കാവ്യമായിരുന്നു ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ'പോലുള്ള കൃതികൾ.
എന്നിരുന്നാലും  തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ മലയാളഭാഷയുടെ പിതാവും,മലയാളത്തിൻറെ സാംസ്കാരിക നായകനുമായി!.
അക്കാലങ്ങളിൽ പ്രചാരത്തിലുള്ളതു മുപ്പതു 
അക്ഷരങ്ങൾ മാത്രമുള്ള വട്ടെഴുത്ത്
സമ്പ്രദായമായിരുന്നു. 
അൻപത്തിയൊന്നു അക്ഷരങ്ങളുള്ള മലയാള ലിപി സമ്പ്രദായം എഴുത്തച്ഛൻ നടപ്പിലാക്കിയതാണ്.
മലയാള ലിപി യുടെ ശ്രാഷ്ടാവും  രാമാനുജൻ എഴുത്തച്ഛൻ തന്നെ ആണ്.
മാത്രമല്ല മലയാളിയുടെ വളരെ പ്രാധാന്യമുള്ള വിദ്യാരംഭം!! 'മണലിൽ എഴുത്ത്', 
'ഹരി ശ്രീ ഗണ പത യേ നമ:'എന്ന കുട്ടികളെ നിലത്തെഴുത്ത് പരിശീലന സമ്പ്രദായം തുടങ്ങിയതും എഴുത്തച്ഛൻ തന്നെയാണ്.
ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ചെറുശ്ശേരി, 
തുഞ്ചത്തെഴുത്തച്ഛൻ,കുഞ്ചൻ നമ്പ്യാർ മുതലായ 
മൂവ്വരേയും പ്രാചീന കവിത്രയം എന്ന് അറിയപ്പെടുന്നു.
(കുഞ്ചൻ നമ്പ്യാർ:-പാലക്കാട് ലക്കിടി എന്ന സ്ഥലത്ത് കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിൽ ജനനം. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ മലയാള ഭാഷാ കവിയായിരുന്നു കുഞ്ചൻ നമ്പ്യാർ.
അദ്ദേഹം കവി മാത്രമായിരുന്നില്ല തുള്ളൽ കലാരൂപത്തിന്റെ ഉപജ്ഞാതാവ്,
നർമ്മത്തിൽ മുക്കിയ സാമൂഹികവിമർശകൻ,
ഹാസ്യ കവികളിൽ ശ്രേഷ്ടൻ!!!അസാമാന്യമായ ഭാഷാ നൈപുണ്ണ്യം കൊണ്ട് അനുഗ്രഹീതാനായിരുന്നു നമ്പ്യാർ.
അദ്ദേഹത്തിൻറെ തുള്ളൽ കവിതകളിൽ സംസാരഭാഷയോടു വളരെ അടുത്തു നില്ക്കുന്ന സാധാരണക്കാരൻറെ ഭാഷയായിരുന്നു.
തന്റെ കവിതകളിൽ സാധാരണക്കാരന്റെ ഭാഷ തന്നെ ആയിരിക്കണമെന്ന് നമ്പ്യാർക്ക് നിർബ്ബന്ധമുണ്ടായിരുന്നു.
ഉദാഹരണം ശ്രദ്ധിക്കുക:-
"ഭട ജനങ്ങടെ നാടുവിലുള്ളൊരു 
                                      പടയണിക്കിഹ ചേരുവാൻ,
വടിവിയന്നൊരു ചാരുകേരള 
                                                ഭാഷതന്നെ ചിതംവരൂ.
ഭാഷയേറിവരുന്ന നല്ല മണിപ്രവാളമതെങ്കിലോ,
ഭൂഷണം വരുവാനുമില്ല വിശേഷ
                                                         ഭൂഷണമായ് വരും"
    മണിപ്രവാളത്തിന്റെ കാലഘട്ടത്തിൽ പോലും   കുഞ്ചൻ നമ്പ്യാർ വ്യക്തമാക്കി, മലയാളത്തിൽ സാധാരണക്കാരന്റെ ഭാഷയാണ്‌ ഉചിതമെന്ന്.)
തുഞ്ചത്തെഴുത്തച്ഛൻറെ കൃതികൾ ശുദ്ധമായ മലയാളത്തിൽ ആയിരുന്നില്ല ,സംസ്കൃതം യഥേഷ്ടം ഉപയോഗിച്ചിരുന്നു.
നാടോടി ഈണങ്ങൾ,അദ്ദേഹത്തിന്റെ കവിതകളെ ജനകീയമാക്കി.
കിളിപ്പാട്ട് എന്ന കാവ്യ രചനാ രീതിയാണ് അദ്ദേഹം ആവിഷ്കരിച്ചത്.
കിളികളെ കൊണ്ട് കഥാകഥനം നടത്തുന്നരീതി ആയതിനാൽ ഭാരതത്തിന്റെ ഇതിഹാസങ്ങൾ സ്വതവേ ജനങ്ങൾക്ക്‌ സ്വീകാര്യമായി.
മലയാള ഭാഷയ്ക്ക്‌ അക്ഷരമാല ഉപയോഗിച്ചതിലും,സാമാന്യജനത്തിനു സ്വീകാര്യമാകുംവിധം ഇതിഹാസങ്ങൾക്ക് സാരാംശം വർണ്ണിച്ച് ജനഹൃദയങ്ങളിൽ ഇടം നേടാൻ കഴിഞ്ഞതിലൂടെയും,ഭാഷയുമായുള്ള  ഗാബന്ധമാണ്എഴുത്തച്ഛനു നേടാൻ കഴിഞ്ഞത്.
ഇന്നും നാം അദ്ദേഹത്തെ ആദരിച്ചു പോരുന്നു.
സ്തുത്യർഹമായ ഈ സേവനം മറ്റാരേക്കാളും മുമ്പേ എഴുത്തച്ഛനു സാധ്യമായതിനാൽ ഭാഷാശാസ്ത്രജ്ഞരും,ചരിത്രകാരന്മാരും ഏകസ്വരത്തിൽ തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ മലയാള ഭാഷയുടെ പിതാവെന്നു ഉത്ഘോഷിച്ചു.
മലബാറിന്റെ ഭാഗമായ മലപ്പുറത്ത് തൃക്കണ്ടിയൂരിൽ ആയിരുന്നു 
അദ്ദേഹത്തിന്റെ ജനനം.(ഇന്ന്തുഞ്ചൻ പറമ്പ് എന്ന് അറിയപ്പെടുന്നു)പതിനഞ്ചാം നൂറ്റാണ്ടിനും,പതിനാറാം നൂറ്റാണ്ടിനും മദ്ധ്യേ ജീവിച്ചിരുന്നതായാണ് അനുമാനം.
അബ്രാഹ്മണനായിരുന്നിട്ടും വേദങ്ങളും,
സംസ്കൃതവും സ്വായത്തമായിരുന്നു.
നാനാ ദേശസഞ്ചാരാവും കഴിഞ്ഞ് തൃക്കണ്ടിയൂരിൽ സ്ഥിരതാമസമാക്കിയതായി അനുമാനിക്കുന്നു.
കാവ്യരചനകൾ അവിടെ വച്ചായിരുന്നതായി കരുതിപ്പോരുന്നു. സംസ്കൃതപാണ്ഡിത്വത്തോടൊപ്പം ജ്യോതിഷ പണ്ഡിതശ്രേഷ്ടനുമായിരുന്നു അദ്ദേഹം..
അക്കാലത്തു അബ്രാഹ്മണർക്ക് വിദ്യാഭ്യാസം നല്കി വന്നിരുന്ന കണിയാൻ സമുദായത്തിലെ എഴുത്താശാൻ എന്നതും വിശ്വാസത്തിലുണ്ട്.
പനയോല മഞ്ഞളിൽ പുഴുങ്ങി,അത് കൃത്യമായി നീളത്തിൽ വെട്ടി,തുഞ്ചു മടക്കി കെട്ടി,അതിൽ നാരായം എന്ന എഴുത്താണി കൊണ്ട്
എഴുതിയാണ് ആശാന്മാർ കുട്ടികളെ പഠിപ്പിച്ചിരുന്നത്.
കൃത്യനിഷ്ടയും,അച്ചടക്കവും,
ഗുരുശ്രേഷ്ട ഭക്തി ബഹുമാനവും വേണ്ടുവോളം നിലനിർത്തി വിദ്യാഭ്യാസം മഹത്വവൽക്കരിച്ച മഹാത്മാവാണ് എഴുത്തച്ഛൻ!
അബ്രാഹ്മണരായ സാധാരണക്കാരെ നിലത്തെഴുത്ത് പഠിപ്പിക്കുന്ന ഗുരുക്കന്മാരെ അക്കാലത്ത് ആശാൻ എന്നാണ്‌ വിളിച്ചിരുന്നത്‌.
ചിലസ്ഥലങ്ങളിൽ എഴുത്താശാൻഎന്നും വിളിച്ചിരുന്നു. 
എഴുത്താശാൻ എന്നത് കാലക്രമേണ എഴുത്തച്ഛൻഎന്നായി ഭവിച്ചതും ആകാം.
അതുമല്ലെങ്കിൽ മലയാളത്തിനു തനതായ ലിപിയും,എഴുതാൻ എളുപ്പമായ അക്ഷരമാല ക്രമങ്ങളും ചിട്ടപ്പെടുത്തിയ ഭാഷാശ്രേഷ്ടൻ എന്ന നിലയിൽ,എഴുത്തിന്റെ അച്ഛൻ എന്ന സ്ഥാനപ്പേരായിരിക്കാം'എഴുത്തച്ഛൻ'!.
എഴുത്തച്ഛൻ എന്നത് ജാതിപ്പേരായിരുന്നില്ല!
സ്ഥാനപ്പേരാണെന്നു പറയപ്പെടുന്നു,പക്ഷേ!
അദ്ദേഹത്തിന്റെ പിന്തലമുറക്കാർ ഇന്ന്  ജാതിപ്പേരായി ഉപയോഗിച്ചുപോരുന്നു.
അദ്ദേഹത്തിന്റെ പിൻഗാമികൾ പെരിങ്ങോടിനടുത്തു ആമക്കാവ് ക്ഷേത്ര പരിസരത്തു വസിക്കുന്നതായി വിശ്വസിക്കുന്നു.
അദ്ദേഹത്തിന്റെ രാമായണവും,മഹാഭാരതവും മലയാളികളുടെ പൂജാമുറികളിൽ ആദരിക്കപ്പെടുന്നു.
മലയാള ഭാഷയ്ക്ക് അഭിമാനിക്കാൻ പ്രശസ്തർ ധാരാളമുണ്ട്.
വിശ്വ വിഖ്യാത കൃതികളും, മലയാളത്തിനു അഭിമാനിക്കാൻ ശ്രേഷ്ഠ ഗ്രന്ഥങ്ങൾ ധാരാളം!
ഇന്ന് ഭാഷാസ്നേഹം നമ്മിലാർക്കുമില്ല എന്നതു വേദനിക്കാൻ ഒരു വഴിയാണ്.
തമിഴ് മക്കൾ അവരുടെ ഭാഷയെ ദൈവ തുല്ല്യം സ്നേഹിക്കുകയും,ആദരിക്കുകയും ചെയ്യുന്നു.അവരുടെ ഭാഷയ്ക്കെതിരെ ഒരു വാക്കുശ്ചരിക്കാൻ അവർ സമ്മതിക്കില്ല.
ഇന്നത്തെ മലയാളിക്ക് തന്റെ ഭാഷയെ പുശ്ചമാണ്.അനുകരണങ്ങളിൽ മയങ്ങി പൊങ്ങച്ചം കാണിക്കുന്ന കുമിളകളാണ് മലയാളികൾ.
അൽപത്തത്തിന്റെ ആകെ ത്തുകയാണ് മലയാളി.
'മഹത്വം മറക്കുന്നവൻ മലയാളി'എന്ന് പറയുന്നതിൽ തെറ്റില്ല!!!!!!!!!. 
പല ഭാഷകളും വശമുണ്ടായിട്ടും മലയാള ഭാഷയ്ക്ക് പ്രാധാന്യം കൊടുത്ത,പ്രാഗൽപ്പ്യം കൊണ്ട മഹാന്മാർ നമുക്കുണ്ടായിരുന്നു.
മലയാള ഭാഷയുടെ മാനംകാത്ത പ്രഗൽഭരായ അനേക ആചാര്യന്മാർ! ഉയരങ്ങളിൽ വിരാജിച്ചു.
കേരള മണ്ണിന് മഹത്ത്വം ഒരുക്കിയ  അനേക മഹത്പണ്ഡിതന്മാർ മനസ്സിൽ മിന്നിത്തിളങ്ങുന്നു.
മാതൃ ഭാഷയെ അമ്മയെപ്പോലെ കാത്തു രക്ഷിച്ച പ്രതിഭകളുടെ ഭാഷാ മഹത്വം പറയാവതല്ല.!!!!
ഈ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു മണ്മറഞ്ഞിട്ടും,എശ്ശസ് തിളങ്ങുന്ന മലയാള പണ്ഡിത കേസരികളെ നമുക്കും ആദരിക്കാം!!!!!!!ആ കാല്പ്പാടുകളെ നമസ്കരിക്കാം!!!ആ........അമൃതം മനസ്സിൽ പകരാൻ നമുക്കും പ്രാർത്ഥിക്കാം!!!!
################################ രഘു കല്ലറയ്ക്കൽ###### 
ആര്യപ്രഭ