Thursday, June 27, 2013

മഴയായി

                                              മഴയായി
മഴയില്ലാതായുള്ള കാലങ്ങളത്രയും.
മഴയ്ക്കായി കാത്തങ്ങിരിപ്പായി നാളുകൾ.
മലർവാടിയായുള്ള മാമാലനാടിനെ-
മരുഭൂമിയാക്കുവാനാകുമീ വേനലും!.
 കുടിനീരുവറ്റിയങ്ങളമുട്ടി നാട്ടിലെ 
 കുടിലിലും തീഷ്ണമാം വറുതി-
                                                  യിലാണ്ടുപോയ്.
 കാത്തങ്ങിരിപ്പായി മഴയ്ക്കായിതെന്നുമേ 
 കാർമേഘമല്ലാതെ മഴയില്ലൊരിയ്ക്കലും.
കാലത്തെയാകെ തളച്ചെന്ന മട്ടിലായ്‌ 
കാലവർഷത്തിന്നിരമ്പലാൽ ഭൂമിയും.
കാണാൻ മറഞ്ഞങ്ങ് മേഘങ്ങൾ മൂടിയും
കാറ്റും മഴയും തിമിർത്തങ്ങു കൂടിയും 
 നാളെത്ര നീണ്ടുപോയ്‌ മഴയത്ര മോശമോ?
 നാട്ടിൽ പ്രളയക്കെടുതികൾ നീണ്ടനാൾ 
 നല്ലപോലുയരത്തിലുയരത്തിൽ മഴനീരായ് 
 നാലുദിക്കെങ്ങുമായ് നാശങ്ങളേറെയായ് !!!!  
                              ___________________രഘുകല്ലറയ്ക്കൽ  
ആര്യപ്രഭ

Wednesday, June 12, 2013

പ്രാർത്ഥന-2

 പ്രാർത്ഥന-2
സർവ്വം സമസ്തം ഭുവനം പ്രശോഭം!
സാക്ഷാൽ പ്രശംസം സർവത്ര ക്ഷേമമം!
സത്യം മഹത്വം വിശ്വൈശ്യ മോക്ഷം!
സർവ്വേശ്വരാനന്ദം നിറഞ്ഞങ്ങ് നിത്യം!! 
ലക്‌ഷ്യം പ്രധാനം ലയിക്കുമാ മാനസ്സം-
ലോകർക്ക്തൃപ്തിവരുത്തുവാൻ-
                                                          നിത്യവും,
സത്യംതെളിഞ്ഞുള്ള വ്യാപ്തിയാ-
                                                           ലുള്ളത്തെ,
സുദൃഢമാക്കുവാൻ-
                                      പ്രാപ്തി നല്കീടുക, 
വിശ്വത്തെയെന്നും ഉണർത്തുന്ന-
                                                          ദേവന്റെ,
വിശ്വാംബരത്തിലുയർന്നുള്ള-
                                                       ശോഭയാൽ
വിശ്വാസമോടെ തൻ കീഴിലായ്-
                                                           ഭൂമിയിൽ!
വക്രമൊട്ടില്ലായ്കിൽ സൽഫലം-
                                                        നിശ്ചയം!!!
ഉള്ളംതെളിയാത്ത മാനവന്മാർക്കെല്ലാം,
ഉള്ളമതുള്ളിൽ തെളിക്ക നീ-
                                                 മേൽക്കുമേൽ!
ഉള്ളാലഹം കൊണ്ട്,-
                                     അന്ധനാകാതെ യെ-
ന്നുള്ളാലറിവ് പകർന്നു തന്നീടുക!
                                                        ദൈവമേ !!!  
_______രഘുകല്ലറയ്ക്കൽ 
ആര്യപ്രഭ