Sunday, August 31, 2014

ഒറ്റടിക്കുള്ള മദ്യനിരോധനം സമൂഹത്തിനു ഗുണംചെയ്യുമോ?

ഒറ്റടിക്കുള്ള മദ്യനിരോധനം സമൂഹത്തിനു ഗുണംചെയ്യുമോ?
നിയന്ത്രണമില്ലാതെ മദ്യം വിളമ്പിയ സർക്കാർ ഒറ്റയടിക്ക് മദ്യനിരോധനം നടപ്പാക്കുക വഴി സാധാരണ ജനങ്ങളെ പ്രതികൂലമായി വെട്ടിലാക്കുകയാണ്?
ആത്മഹത്യകളും,വികല രോഗങ്ങളും അതുവഴി വർദ്ധിക്കും.
മാനസ്സിക പിരിമുറുക്കങ്ങളും,അരാജകത്വങ്ങളും,
പകയും,വിദ്ധ്വേഷങ്ങളും,കൊലപാതകങ്ങൾ വരെ നിർദ്ധനരിൽ ഉടലെടുക്കാൻ സാദ്ധ്യത കൂടുതലാണ്.
അമിത വിലകൊടുത്തു അന്ന്യനാടുകളിൽ നിന്ന് പോലും മദ്യം വാങ്ങി ഉപയോഗം തുടരും.
വൻമദ്യദുരന്തങ്ങൾക്കു കാരണമായേക്കാം.
പടിപ്പടിയായി നിരോധനം വന്നാൽ ഇതു പ്രാബല്യത്തിൽ എത്തും.
മദ്യവർജ്ജിത മനോഭാവം ജനങ്ങളിൽ ഉണ്ടാക്കി എടുക്കുകയാണ് ആദ്യം വേണ്ടത്.ഒറ്റയടിക്ക് നിർത്തുന്നത്ഈ സംരഭം വിജയിക്കാതിരിക്കാൻ മനപ്പൂർവ്വം ചെയ്യുന്ന വഴിപാടു മാത്രമായേ കാണാൻ കഴിയുകയുള്ളൂ.
സത്യത്തിൽ സർക്കാരിന് മദ്യനിരോധനം താൽപ്പര്യമുള്ള ഒന്നല്ല എന്ന് ഇതു തെളിയിക്കും.ആർക്കോ വേണ്ടി ഓക്കാനിക്കുന്ന നടപടി.
സമൂഹനന്മ കണക്കാക്കി,വസ്തുനിഷ്ടമായി ചെയ്‌താൽ മദ്യനിരോധനം സ്വാഗതാർഹാമാണ്.മദ്യനിരോധനം കേരളത്തിനു അനിവാര്യമായതാണ്.
കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളേയും മാനസ്സിക രോഗികളാക്കിയതിൽ നമ്മുടെ സർക്കാർ തന്നെയാണ് ഉത്തരവാദികൾ.
മാനസ്സികരോഗികളെക്കൊണ്ട് പൊറുതിമുട്ടിയപ്പോൾ,ബ്രേക്കിട്ട പോലെ അത് നിരോധിക്കുന്നതു കൂടുതൽ വഷളാവുകതന്നെചെയ്യും,ഇതറിയാത്തവരല്ല ഭരണ സിരാകേന്ദ്രങ്ങളിൽ വിരാജിക്കുന്നവർ.
കണ്ണടച്ചു ഇരുട്ടാക്കുന്ന മനോഭാവം മാറാത്തതാണ് നമ്മുടെ എല്ലാ പ്ലാനിംഗ് രംഗങ്ങളും താറുമാറാകുന്നതും.
ഉദാഹരണമാണ്നമ്മുടെ റോഡുകൾ.
സമാധാനത്തോടെ യാത്ര ചെയ്യാവുന്ന ഒരു റോഡുപോലും കേരളത്തിലില്ല.സഞ്ചാരക്ലേശം ഒഴിവാക്കാൻ തയ്യാറാക്കിയ ബൈപ്പാസ്സുകൾ,യാത്രാക്ലേശങ്ങളുടെ നരകമായി കഴിഞ്ഞു.റോഡുകൾക്രോസ്സ് ചെയ്തു തന്നെ കടന്നു പോകുന്ന ബൈപ്പാസ്സുകൾ വിഭാവനം ചെയ്തപ്പോൾ ഗതാഗത തടസ്സം ഉണ്ടാക്കുന്നതു പ്ലാനിംഗിൽ മറന്നതാണോ?.വാഹന പെരുപ്പം ഉണ്ടാകുമെന്നതും മറന്നതല്ല,പക്ഷെ!,ഓർക്കാതെ പോയത് എങ്കിൽ ഇന്ന്നിവർത്തിയില്ലാതായി!
ഓവർബ്രിഡു്ജുകൾ !അന്നുതന്നെ ഓവർബ്രിഡു്ജുകൾ നടപ്പിലാക്കിയിരുന്നെങ്കിൽ ജനങ്ങൾ എത്രമേൽ നരകയാതന അനുഭവിക്കുമായിരുന്നില്ല.സമയനഷ്ടം മാത്രമല്ല സാമ്പത്തിക നഷ്ടവും,ഓരോ ജംഷനുകളിലും നിർത്തിയിടുന്ന വാഹനങ്ങളിലെ കത്തിത്തീരുന്ന ഇന്ധന നഷ്ടം.നഗരങ്ങളിൽ ആശുപത്രികളിൽ എത്തിച്ചേരാൻ ആംബുലൻസുകൾ കടന്നുപോകാൻ പോലും കഴിയുന്നില്ല.ജനജീവിതം താറുമാറാക്കുന്ന അനങ്ങാപ്പാറ നയം മാറ്റണം. മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവരെക്കാൾ(വക്ര)ബുദ്ധിയുള്ളവരാണ് നമ്മുടെ ഭാരണാധികാരികൾ എന്നതു തന്നെ!,എന്തുകൊണ്ട് ഈ തുക്ലക്ക് സംസ്കാരം കേരളത്തിൽ എന്നത് പരസ്യമായ ഒരു രഹസ്യമാണ്.വല്ലതും തടയണമെങ്കിൽ ഇങ്ങനെ വേണം. സന്മനസ്സോടെ അധികാരികൾ പൊതുജനങ്ങളെ സേവിക്കുകയാണെങ്കിൽ സാധാരണ പൗരന്മാരുടെ  നിത്യജീവിതം സുഗമമാകും..അവരുടെ നന്മക്കു കൂട്ടുനിൽക്കുക!!!!!!കത്തുന്ന പുരയിലെ കഴുക്കോൽ ഉരാൻ കാണിക്കുന്ന വ്യഗ്രത ഒഴിവാക്കുക!ശ്രമിച്ചാൽ എല്ലാം ഭദ്രമാകും, നാട് നന്നാകുന്നത്അഭിമാനമായിക്കാണുക!!, 
മദ്യവർജ്ജിത നന്മയിലൂടെ, മാവേലി വാണരുളിയ; 
മലയാളത്തനിമ നിറഞ്ഞ മനോഹര  നാടാക്കാം!കേരളമിനിയും .!!!!!!!! 
                                                                                               രഘുകല്ലറയ്ക്കൽ
്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്് 
ആര്യപ്രഭ                                       

Friday, August 29, 2014

തിരുവോണം വരവായി!

    

തിരുവോണം വരവായി! 
തിരുവോണത്തിന്റെ അലയൊലികൾ കേട്ടുതുടങ്ങി!
കേരള ജനസംഖ്യയിൽ ബഹുഭൂരിഭാഗത്തിന്റെയും നിലവിളിയും നാട്ടിൽ അലയടിക്കുന്നു!
നാട്ടിലെ അവശ്യ സാധനങ്ങളുടെ ഇരട്ടിക്കും മേലുള്ള വിലവർദ്ധന!സാധാരണ ജനത്തെ ശ്വാസം മുട്ടിക്കുംവിധം തുടരുന്നു.തിരുവോണം പ്രമാണിച്ചു വിലവർദ്ധന അധികരിക്കുകയാണ്!
ഇത്രക്കും ആരാജകത്ത്വം നിറഞ്ഞ കേരളത്തിൽ മഹാബലി വരുമോ?പ്രജാതൽപ്പരനായ അദ്ദേഹം അവരുടെ ക്ഷേമം അറിഞ്ഞു സന്തോഷിക്കാൻ വരുമ്പോൾ!ഹാ!കഷ്ടം!
സന്തോഷത്തിന്റെയും,സമൃദ്ധിയുടെയും വിളനിലമായിരുന്ന കേരളത്തിൽ സൽഭരണത്തിന്റെ പോരായ്ക കണ്ട്ഭയക്കും! മഹാബലി.
നിത്യോപയോഗ സാധനങ്ങളുടെ പൊള്ളുന്ന വിലയിൽ പുളയുന്ന പ്രജകളെ കണ്ട് വേദനയോടെ തിരികെ പോകേണ്ടിവരുമോ?
മദ്യം നിറുത്താൻ തയ്യാറായ സർക്കാർ ഓണം കഴിഞ്ഞുമതി എന്ന് തീരുമാനിച്ചു.പുകവലി ബോധവൽക്കരണത്തിലൂടെ കുറയ്ക്കാൻ കഴിഞ്ഞ നമുക്ക് മദ്യപാനവും അതിലൂടെ നിർത്തലാക്കുകയാണ് കരണീയം!!
പൊതുസ്ഥലങ്ങളിലും,മറ്റിടങ്ങളിലും
 'പുകവലി പാടില്ല'എന്ന പോലെ മദ്യപാനവും നിർബ്ബന്ധമായും-ബോർഡുകളിലും മറ്റുപരസ്യങ്ങളിലൂടെയും നിരോധിക്കണം.പൊതുസ്ഥലങ്ങളിൽ മദ്യപിച്ചു വരുന്നവരെ ശിക്ഷിക്കാൻ നിയമമം ഉണ്ടാക്കണം.   വിലയെത്ര ഉയർന്നാലും ഓണാഘോഷം മലയാളി കൈവിടില്ല,അതുപോലെ കുടിയന്മാർ മദ്യത്തിന് എത്ര വില വർദ്ധിച്ചാലും കുടികുറയ്ക്കുകയുമില്ല.
ഇപ്രാവശ്യവും മുഴുക്കുടിയന്മാർ തന്നെ മാവേലിയെ എതിരേൽക്കട്ടെ എന്ന നല്ല മനസ്സോടെ!!!!!
കഷ്ടപ്പാടുകൾക്കു നടുവിലാണെങ്കിലും,ചിങ്ങ മാസം കുളിർമ്മയുടെ പുലരി നിറയുന്ന ദിനങ്ങളുടെ  മാസമാണ്!
പുഞ്ചിരിച്ചുണരുന്ന പൊൻവെയിലും,ചിന്നി ചിന്നി പെയ്യുന്ന ചെറുമഴയും,പളുങ്കുമണി പോലെ മഴത്തുള്ളികൾ പേറി നില്ക്കുന്ന പൂങ്കുലകളിൽ തട്ടി വീശുന്ന മന്ദമാരുതനും,മനോഹാരിതയുടെ വർണ്ണങ്ങൾ വിടരുന്ന പ്രകൃതിയും മനസ്സിൽ സുഷുപ്തി നിറയ്ക്കുന്നു.നാട്ടുമ്പുറത്തിൻറെ
നറു നന്മകൾ ഇന്നും മനസ്സിന്നു കുളിരണിയിക്കുന്നു.
മറവികളുടെ മാറാല വീണ ബാല്യകാലങ്ങളിലേക്ക് ഊളിയിടാൻ മനസ്സ് വ്യഗ്രത കാട്ടുന്നു!
കൂട്ടുകാരുമൊത്തുള്ള കുസൃതിക്കൂട്ടങ്ങളുടെ ആ ഓണക്കാലം!
ഓണ അവുധി തിമൃത്തു ഉല്ലസ്സിക്കാൻ കിട്ടുന്ന സമയമാണ്.
ആടിയും,പാടിയും,എന്നും രാവിലെ മുതൽ പറമ്പിലും പാടത്തും പൂക്കൾക്കായ് പാഞ്ഞു നടന്നും,ഓണത്തിന്റെ ആവേശത്തിമിർപ്പിൽ
 മതിമറന്നുല്ലസിക്കുന്ന ആക്കാലം,ഇനി കണികാണാൻ കഴിയുമോ?
ഇന്നത്തെ തലമുറയ്ക്ക് ആ അനുഭവം കിട്ടുമായിരുന്നെങ്കിൽ!,ആ മാനസ്സിക സുഖം അനുഭവിക്കുമായിരുന്നെങ്കിൽ!-മദ്യത്തിനും മയക്കുമരുന്നുകൾക്കും പിറകെ പോകാതെ,വാത്സല്യത്തിന്റെ പൊൻചിറകിൽ പറന്നുയരാൻ പക്വമായ ജീവിത നിലവാരത്തിൽ എത്തുമായിരുന്നു.
ഇന്നത്തെ തലമുറയ്ക്ക് ലാളിത്യത്തിൻറെ കുറവ് വല്ലാതെ അനുഭവപ്പെടുന്നു.
അതിനാലാണ് ബഹുമാനം തിരിച്ചറിയാൻ കഴിയാതെ വരുന്നതും.
അക്രമവാസനകളിലേക്കും,കൊലപാതകങ്ങളിലേക്കും ചെറുപ്പക്കാരെ നയിക്കുന്നതും ലാളിത്യത്തിൻറെ കുറവുതന്നെയാണ്.
ലാളന അനുഭവിച്ചവനു സ്നേഹത്തെ അറിയാൻ കഴിയും,ഭൂമിയിലെ നന്മകളെയും!!!
വ്യക്തികളെ മനസ്സിലാക്കണമെങ്കിൽ വ്യക്തിത്വം ഉള്ളവരായിരിക്കണം.
വ്യക്തിത്വം ബഹുമാനത്തിൽ പൂരിതമായതാണ്!ബഹുമാനിക്കാൻ അറിയാത്തവൻ വ്യക്തിത്വം ഉള്ളവനായിരിക്കുകയുമില്ല.
നാടിനു നല്ലകാലം വരണമെങ്കിൽ വ്യക്തിത്വമുള്ള,എളിമയുള്ള ജനം ആവശ്യമാണ്!
പഴയ തലമുറയിൽ അത്കുറവുണ്ടായിരുന്നില്ല!
അതിൻറെ മഹത്വം അന്ന് ഉണ്ടായിരുന്നു.
ഓണത്തിൻറെ തനിമയും,കുളിർമയും അന്ന് അനുഭവമായിരുന്നു.
ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും  ഇമ്പമുള്ളതായിരുന്നു.
ഇന്ന് നാം കാട്ടിക്കൂട്ടുന്ന ആർഭാടം പ്രഹസനമായി നമ്മിൽ തന്നെ മടിപ്പുളവാക്കുന്നു.
ജാടനിറഞ്ഞ ജീവിത ശൈലിയും,പൊങ്ങച്ചങ്ങളുടെ പേക്കൂത്തുകളും,മോഹങ്ങളിലൂടെ ആർത്തി മൂത്ത പരാക്രമങ്ങളും.
നാണം തിരിച്ചറിയാത്ത മനുഷ്യരൂപങ്ങളും.
വഞ്ചനയുടെയും,കാപട്യത്തിന്റെയും കൂത്തരങ്ങായ സാമൂഹിക ചുറ്റുപാടുകളും. നാട്ടിൻപുറം പോലും സമാധാനം നഷ്ടപ്പെട്ടു ഉഴറുകയാണ്.ഇന്ന് നഗരത്തിന്റെ അനുകരണം മാത്രമാണ് ഗ്രാമങ്ങൾ!!!
ഓണം നമുക്കും സമാധാനത്തോടെ ഒരുനാൾ ആഘോഷിക്കാൻ കഴിയുമാറാകട്ടെ എന്ന് ഓർത്തു, കേരളത്തിൻറെ നന്മക്കുവേണ്ടി കൂട്ടായി പ്രാർത്ഥിക്കാം!!!കരിഞ്ചന്തയുടെയും,
പൂഴ്ത്തിവൈപ്പിന്റെയും കാരണത്താൽ കൊള്ളവില കൊടുത്ത് നിത്യോപയോഗ സാധനങ്ങൾ വാങ്ങേണ്ടിവരുന്നു.
വരുമാനത്തിന് താങ്ങാൻ കഴിയാത്ത നിത്യ ജീവിതത്തിലേക്ക്,ആഹ്ലാദ തിമിർപ്പോടെ ആഘോഷിക്കേണ്ടുന്ന തിരുവോണം പലർക്കും വേദനയുടെ ഉത്സവമാകുന്നു.
സർക്കാർ ഉറക്കം തുടരുകയാണ്.തമിഴ്നാട്ടിൽ നിന്ന് കേരളത്തിൽ എത്തുന്ന പച്ചക്കറികൾക്ക് നാലിരട്ടി വില ഈടാക്കിയിട്ടും,സർക്കാർ കണ്ടമട്ടില്ല.
സർക്കാർ നടത്തുന്ന ഹോർട്ടികോർപ്പും,
സപ്ലിക്കോയും കിട്ടുന്ന അവസരം പൊതുജനത്തെ കൊള്ളയടിക്കാൻ തയ്യാറാകുന്നു.
ആണ്ടിലൊരിക്കൽ സന്തോഷത്തോടെ പ്രജകളെ കാണാൻ വരുന്ന മാവേലിത്തംബുരാൻ,എല്ലാം കണ്ടു നിറകണ്ണോടെ മടങ്ങാൻ ഇടവരരുതേ!നമുക്ക് പ്രാർത്ഥിക്കാം!!!അല്ലാതെ എന്തു ചെയ്യാൻ??????
എല്ലാ സന്മനസ്സുകൾക്കും ഹൃദയം നിറഞ്ഞ പൊന്നോണം ആശംസിക്കുന്നു!!!!!!
##################################################രഘുകല്ലറയ്ക്കൽ 
ആര്യപ്രഭ

Friday, August 15, 2014

അറുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനം

ഭാരതം ഇന്ന് അറുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്!
 ഭാരത മണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി അഹോരാത്രം പാടുപെട്ട,ത്യാഗങ്ങൾ അനുഭവിച്ച മഹാത്മാക്കളെ നാം ഇതോടൊപ്പം ആദരിക്കണം!
അതിനു മുന്നിട്ടിറങ്ങിയ പലരെയും നാം മറന്നുകഴിഞ്ഞു.
വിലപ്പെട്ട നമ്മുടെ മഹാത്മജിയെ പോലും!!!
ലോകം മുഴുവൻ ആദരിക്കുന്ന ആ മഹാത്മാവിനെ എത്ര നിസാരമായി നാം പുശ്ചിക്കുന്നു?
അദ്ദേഹത്തിന്റെ പാത പിന്തുടരുന്ന മറ്റു രാഷ്ട്രങ്ങൾ മൂക്കത്ത് വിരൽ വിക്കും!!
സഹിഷ്ണതയുടെ ആൾരൂപമായിരുന്നു മഹാത്മജി.
മാധ്യമങ്ങളിൽ പേരെടുക്കാൻ മഹാത്മജിയെ തന്നെ തള്ളിപ്പറയണോ?
അഹന്ത! ഉയർച്ചക്ക് ബലമേകുമെന്ന തോന്നൽ ആയേക്കാം!
എല്ലാം തികഞ്ഞു! എന്ന മനോഭാവം ബഹുമാനിക്കണ്ടവരെ തള്ളിപ്പറയാൻ കാരണമായേക്കാം.
ബ്രിട്ടീഷ്കാരുപോലും ബഹുമാനിച്ച അദ്ദേഹത്തെ കേവലം ഒരു നോവലിസ്റ്റു മോശമാക്കിപറഞ്ഞതു ഭാരത ജനതയ്ക്കും,പ്രത്യേകിച്ചു സാഹിത്യമണ്ഡലത്തിൽ വിരാജിക്കുന്നവർക്കും അപമാനമായിപ്പോയി.
സംസ്കാര ശൂന്യത!!!അല്ലാതെന്തു പറയാൻ?
വൈഭവം നടിച്ചു ചിലതു നേടിയെന്ന പാരമ്പര്യം!
അഹംഭാവമായതാകാം!
എവിടെയും കയ്യടി നേടാൻ,ആരെയും പുശ്ചിക്കുന്ന മനോഭാവം!!!ഭൂഷണമല്ല!!
ലോകത്തിൽ യാതൊരു മതങ്ങളുടെയും ചുവടുപിടിക്കാതെ മാനവനന്മയ്ക്കുവേണ്ടി എല്ലാ മതങ്ങളെയും ഒന്നായ്ക്കണ്ട്,സർവ്വ മതങ്ങൾക്കും വേണ്ടി പോരാടി,നിലനിന്ന ഫക്കീർ!!!!!ലോക ജനതയുടെ മഹാത്മാവ്, ജീവിച്ചിരുന്ന ദൈവതുല്യനായ,തൻറെ മഹത്ത്വംപാടിപുക്ഴ്ത്താത്ത മഹാത്മാവ്.
ഏതെങ്കിലും ജാതിയുടെ പരിവേഷം ഉണ്ടായിരുന്നെങ്കിൽ അമ്പലങ്ങളിൽ പ്രതിഷ്ടയായി,പൂജ നടത്തുമായിരുന്നു.!!!!!
ഭാരത ജനതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സമാധാന സമാധാനത്തോടെ പോരാടി വിജയം വരിച്ച, അദ്ദേഹം സ്വന്തം മണ്ണിൽ മനസാക്ഷി അവശേഷിക്കാത്ത കരാളഹസ്തന്റെ തോക്കിനു ഇരയായി രക്ത 
സാക്ഷിത്വം വരിച്ചു. 
ആ മഹാത്മാവിനെ,ബ്രിട്ടീഷ്കാരുപോലും ആദരിച്ചിരുന്നു.എല്ലാ മതസ്തരെയും ഒരുച്ചരടിൽ കോർത്ത മഹാത്മാവ്.മത സ്പ്ർദ്ധയെ ഇല്ലാതാക്കാൻ അഹോരാത്രം യന്ദിച്ച മഹാത്മാവ്.
ഇന്നും ലോകജനത അളവില്ലാതെ ആദരിക്കുന്നു!!!!
തരംതാഴ്ന്ന പ്രസ്താവനകളും, പരിഹാസങ്ങളും ജനങ്ങൾ തിരിച്ചറിയും!!!
വീര പരാക്രമി,സകലതും ജയിച്ചവൾ,എന്നെല്ലാം തോന്നുന്നത് നല്ല സംസ്കാരമല്ല!!വിവരമുള്ളവൾ എന്ന് പറയണമെങ്കിൽ,പ്രവർത്തിയിലും അതു കാണിക്കണം .ഒന്നോ രണ്ടോ നോവലുകൾ പ്രശസ്തിയുടെ പടവുകൾ താണ്ടാൻ കാരണമായത്‌ പരിഹസിക്കാനുള്ള സർട്ടിഫിക്കറ്റ് ആക്കുന്നത് തെറ്റാണ്.
ഗാന്ധിജിയെ പഠിക്കുക,അദ്ദേഹത്തിന്റെ ജീവിതം ലോകജനതക്കുള്ള സന്ദേശമാണ് ..പറയുന്നത് പോലെ ചിന്തിക്കാതെയും,പ്രവർത്തിക്കാതെയും ജീവിക്കുന്ന ആർക്കും അദ്ദേഹത്തെ വിമർശിക്കുവാൻ അവകാശമില്ല.അദ്ദേഹത്തിൻറെ പ്രവർത്തിയും,പ്രസ്താവനയും ഒന്നുതന്നെയായിരുന്നു.
നമുക്കും മാതൃക മഹാത്മജി തന്നെയാണ്.
സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ എല്ലാ മഹാത്മാക്കളുടെയും ഓർമ്മയ്ക്ക്‌ മുന്നിൽ ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
ആര്യപ്രഭ 



Monday, August 4, 2014

അച്ഛൻ !!!!


അച്ഛൻ !!!!_______________________
ച്ഛനാണറിവെനിക്കുയരങ്ങൾ 
                                                താണ്ടുവാൻ ,ആ-
അച്ചാണി കാക്കുമെൻ ജീവിതമിത്രമേല്‍ !!
അരുമയോടെളിമയിൽ 
                                 കൈക്കുള്ളിലാക്കിയെനി-
യ്ക്കറിയാത്തതെല്ലാം പകർന്നങ്ങുതന്നതും!!.
പറയേണ്ടൂ!എന്റച്ഛന്റെ,
                                            ഗീതത്തിന്‍ശകലങ്ങൾ
പലനാളിതിന്നുമെൻ കാതിലായ്,
                                              ഇമ്പത്തിൽ മൂളുന്നു!
പണ്ടെന്നെ സൈക്കിളിൽ 
                                             പലദേശം കാട്ടുവാൻ
പതിവായിതെന്നുമാ യാത്രയും 
                                                          കൊതിയൂറും!!
അറിവാണ് സർവ്വമെന്നറിയാമെന്റച്ഛന്റെ-
അമിതവാത്സല്യത്തിന്നിടമില്ലയെന്നാകിലും!
അടിയേറെ കിട്ടിയിട്ടുണ്ടതുമെന്റെ 
                                                             മനസിന്റെ-
അറിവായടിത്തട്ടിൽ മങ്ങാതെയിന്നുമേ !!
ശാസന അറിയാത്ത ഇന്നുള്ള പൈതങ്ങൾ-
ശരിയേത്?തെറ്റ് ഏതെന്നറിയുന്നില്ലതുകഷ്ടം!
ശിരസ്സിലേയ്ക്കറിവായ് 
                                          പതഞ്ഞങ്ങുണർന്നിടും-
ശ്വാസം പോലാർജ്ജിതബോധന
                                             ചിന്തതാനെന്നെന്നും!!
ഇന്നെന്റെ വാഴ്ക്കയിൽ
                             ശാസനയ്ക്കാളില്ല,അന്നാളിൽ
എന്നിലെ അഹമങ്ങുയരുമ്പോൾ 
                                                         അറിയാതെ ഞാ-
നെന്റെ അച്ഛന്റെപാദങ്ങള്‍ കുമ്പിട്ട്, 
                                                                നിറവോടെ
എന്നെ ഞാനാക്കിയ അച്ഛന്റെ 
                                              മകനാകും നിശ്ചയം!!!
_________________________________________ 
                                                        രഘുകല്ലറയ്ക്കൽ