Monday, June 29, 2015

സുകുമാരൻ മാഷിന് ആദരാഞ്ജലികൾ!!!!

ബാല സാഹിത്യ ശ്രേഷ്ടൻ!
കാഞ്ഞിരമറ്റം സുകുമാരൻ മാഷിന് 
             ആദരാഞ്ജലികൾ!!!!
കേരള പത്മശാലിയ സംഘം അംഗവും,കാഞ്ഞിരമറ്റം ശാഖാ അംഗവുമായ നങ്ങേത്ത് സുകുമാരൻ മാഷുടെ ആകസ്മിക നിര്യാണത്തിൽ നമ്മുടെ സമുദായ അംഗങ്ങൾ ഒന്നടങ്കം ദുഃഖം രേഖപ്പെടുത്തുന്നു.
മലയാളത്തെ ഏറെ സ്നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ 'മാഷും കുട്ട്യോളും'എന്ന സർഗ്ഗ സംവാദം ആയിരത്തി അഞ്ഞൂറ്റ്ട്ട് വേദികൾ പങ്കിട്ടു കഴിഞ്ഞിരുന്നു..
ശുദ്ധമായ മലയാളം കുട്ടികളിലേക്ക് പകർന്നു കൊടുക്കുക അദ്ദേഹത്തിന്റെ നിഷ്ഠയായിരുന്നു.
അതിനായി കുട്ടികൾക്കുള്ള രചനകളും,ഭാഷാ പഠനത്തിനു ഉതകുന്ന കളികളും,പഠന ഉപാധികളും പ്രസിദ്ധീകരിച്ചിരുന്നു.
പതിനഞ്ചോളം ബാല സാഹിത്യ കൃതികൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചു കഴിഞ്ഞു.സർഗ്ഗ രചനയിൽ വ്യാപൃതനായിരക്കെ ആണ് അദ്ദേഹത്തിനു അസ്വാസ്ഥ്യം ഉണ്ടാകുന്നതും,തുടർന്നുള്ള അദ്ദേഹത്തിന്റെ ആകസ്മിക വേർപാട് നമ്മെ വല്ലാതെ ദുഃഖത്തിലാഴ്ത്തി.
അനേകം സാംസ്കാരിക കേന്ദ്രങ്ങളിലും,
വിദ്ധ്യാലയങ്ങളിലും 
മഹത്തായ സർഗ്ഗ വേദികളിൽ അദ്ദേഹം നിറഞ്ഞു നിന്നിരുന്നു.
നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു.
ഗുരു ശ്രേഷ്ഠ,ബാലസാഹിത്യ ശ്രേഷ്ഠ,ഭാഷാ ശ്രേഷ്ഠ,കുഞ്ഞുണ്ണി പുരസ്കാരം,ശ്രേഷ്ഠ ഭാഷാ കുട്ടിക്കഥ പുരസ്കാരം,
അധ്യാപക പ്രതിഭാ അവാർഡുകളും കരസ്തമാകിയിരുന്നു.
തിളങ്ങി നിന്ന സർഗ്ഗ പ്രതിഭയ്ക്ക് മുന്നിൽ ഒരായിരം ആദരാഞ്ജലികൾ അർപ്പിക്കുകയാണ്!!!!!!!!!!!!!
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ

Wednesday, June 17, 2015

സുദൃഢമാനസ്സം!


        സുദൃമാനസ്സം! 
പിറന്ന മണ്ണിൻ മഹത്വമാ-
                 ണെന്നറിഞ്ഞു മുന്നേറാം!
മറന്നു പോകാതറപ്പു തീർത്ത-
                  ങ്ങടുത്തു നില്ക്കേണം!!
തളർന്നു വീഴാതിരിക്കു-
              വാനായ് ജനിച്ച കുലമുണ്ട്!
വളർന്നു മുന്നേറ്റത്തിന്നായ്-
                             തൻ മദിച്ച ചങ്കൂറ്റം!!
മടിച്ചിടാതെ കർത്തവ്വ്യത്തിൽ-
                           ഉറച്ചു നില്ക്കേണം,
അടിച്ചു മാറ്റാൻ മനസ്സിലൊന്നും-
                           അടക്കിവയ്ക്കാതെ,
പിടിച്ചു വാങ്ങാം ആർക്കുമേറെ-
                              മനസ്സു നോവാതെ!
അടക്കി വാഴാതടുത്തയാൾക്കും-
                          ഇടം കൊടുക്കേണം!
പിറന്ന മണ്ണിൻ മണം നുകർന്ന-
                         ങ്ങറിഞ്ഞു മുന്നേറാം!
തറഞ്ഞു തന്നെ മനസ്സിലെന്നും-
                          ദൃത തോന്നേണം!!!!
നമുക്കു മുന്നേ സമർത്ഥരായ,
                         -അവർക്കു പിന്നാലെ,
അമർത്തി വയ്ക്കാ-തുണർന്നു-
                    തന്നെ നമുക്ക് മുന്നേറാം!!!!
മറന്നു പോകാതറപ്പു തീർത്ത-
                          ങ്ങടുത്തു നില്ക്കേണം!!
പിറന്ന മണ്ണിൻ മഹത്വമാ-
                ണെന്നറിഞ്ഞു മുന്നേറാം!!!!!!!!.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!രഘുകല്ലറയ്ക്കൽ!!!!!!!!!!!!!!!!!
ആര്യപ്രഭ

Wednesday, June 10, 2015

താരാട്ട്

                    താരാട്ട്!!!


ആരിരം  രാരിരം രാരിരാരോ
      ആരിരം രാരിരം രാരിരാരോ!
അമ്മ താൻ വന്നങ്ങോരുമ്മ നല്കാം,
അമ്മിഞ്ഞ പാലിൻ മധുരമേകാം!!
ആടിത്തിമിർത്തങ്ങോടുല്ലസിക്കാൻ,
ആരോമലേ നിന്നെ മാറിലേറ്റാം!.....(2)

അമ്മയ്ക്കും ഓമന പൈതലല്ലോ,
അമ്മ തൻ സങ്കല്പ്പമാണു നീയും!
ആരെതിർത്തീടിലും എന്റെ ഓമൽ,
ആശയും മോക്ഷവും നിന്നിലല്ലോ!.(2)

ആകാശത്തമ്പിളി പൂത്തുനില്ക്കും,
ആകെ തുടുത്ത പൊൻ പൂന്നിലാവിൽ,
ആവേശ മേറെ തെളിഞ്ഞു നില്ക്കും, 
ആകാശ മാണെൻ മനമിതെന്നും!...(2)

ആലോല മാടി കളിച്ചുറങ്ങാൻ,
ആമോദ മോടമ്മ തൊട്ടിലാട്ടാം!!!
ആരിരം പാടിയെൻ കുഞ്ഞുറങ്ങൂ,
ആരിരം രാരിരം-രാരിരാരോ! 
      ആരിരം രാരിരം-രാരിരാരോ!!..(2)
      $$$$$$$രഘു കല്ലറയ്ക്കൽ $$$$$$$
ആാര്യപ്രഭ  

Tuesday, June 2, 2015

പ്രാചീന കവിത്രയം(ഒന്ന്)

പ്രാചീന കവിത്രയം(ഒന്ന്)

ചെറുശ്ശേരി നമ്പൂതിരി 
പതിനാഞ്ചാം നൂറ്റാണ്ടിൽ  ജീവിച്ചിരുന്നതായാണ് അനുമാനം.
കോലത്തുനാട് ഭരിച്ചിരൂന്ന ഉദയവർമ്മ മഹാരാജാവിന്റെ പണ്ഡിത സദസ്സ് അലങ്കരിച്ച കവിയായിരുന്നു ചെറുശ്ശേരി നമ്പൂതിരി.
അക്കാലത്തെ കൃതികളിൽ കടന്നു കൂടിയിരുന്ന സംസ്കൃതത്തിന്റെ അതിപ്രസരവും,തമിഴ് ചുവയുമില്ലാത്ത ശുദ്ധ മലയാള കാവ്യങ്ങൾ ചെറുശ്ശേരി നമ്പൂതിരിയുടേത് മാത്രമായിരുന്നു.
ആയതിനാൽ ഭാഷാകവി എന്നു അദ്ദേഹം അറിയപ്പെട്ടു.
ഭക്തിയും,സൃoഗാരവും,ഫലിതവും അദ്ദേഹത്തിന്റെ കാവ്യങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.
അദ്ദേഹത്തിന്റെ പ്രധാന കൃതി കൃഷ്ണഗാഥ തന്നെയാണ്.
ശുദ്ധമായ മലയാളം അതിൽ ദർശിക്കാനാകും.
മലയാള കാവ്യ ചരിത്രത്തിൽ കൃഷ്ണഗാഥ സുപ്രധാനം തന്നെ.
സാമൂതിരി മാനവിക്രമൻ രാജാവിൻറെ പണ്ഡിത സദസ്സിലെ പൂനം നമ്പൂതിരി ചെറുശ്ശേരി നമ്പൂതിരി തന്നെ ആണെന്ന് ചരിത്രകാരന്മാർക്ക്  അഭിപ്രായവുമുണ്ട്.
₹₹₹₹₹₹₹₹₹₹₹₹₹₹₹KTR₹₹₹₹₹₹₹₹ 
ആര്യപ്രഭ