Friday, January 11, 2013

സ്വാമി വിവേകാനന്ദന്‍ !!!യുവതേജസ്സില്‍ നിറഞ്ഞുശോഭിച്ച ആത്മദീപം!

സ്വാമി വിവേകാനന്ദന്‍ !!!
യുവതേജസ്സില്‍ നിറഞ്ഞു ശോഭിച്ച ആത്മദീപം!!!


സ്വാമി വിവേകാനന്ദന്റെ 150-മത് ജന്മദിനം കൊണ്ടാടുകയാണ്.
മനുഷ്യ സംസ്കാരത്തിന് മാതൃക നല്‍കിയ ആത്മീയ തേജസ്സായിരുന്നു അദ്ദേഹം!
മതങ്ങള്‍ വളര്‍ത്തുന്നതിലല്ല , അതിലുപരി ദാരിദ്ര്യം തന്നെയാണ് മനുഷ്യന്റെ മാറാത്ത ശാപം!!
അത് മാറ്റുന്നതിലൂടെമാത്രമേ ആത്മീയത കൈവരിക്കാനാകു!!
രാഷ്ട്ര പുരോഗതി കൈവരിക്കാനാകു!!
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും നമ്മോടൊപ്പം സ്മൃതിപഥത്തില്‍ മയങ്ങുന്നു.
ഭാരതത്തെ അടുത്തറിയാന്‍ അദ്ദേഹം ഹിമാലയത്തില്‍ നിന്ന് കന്യാകുമാരിവരെ നടത്തിയ യാത്രയില്‍ രാജ്യത്തിന്റെ ദുഖാവസ്ഥ അടുത്തറിഞ്ഞു.
ഭാരതത്തിലെ ജനങ്ങളുടെ പട്ടിണി!അതിലേറെ അനാചാരങ്ങളുടെ കൂത്തരങ്ങും അദ്ദേഹത്തെ വേദനിപ്പിച്ചു.
കേരളത്തിലെ ദുരാചാരങ്ങള്‍ കണ്ട  അദ്ദേഹം ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചതും,ദുഖിതനായ അദ്ദേഹം കന്യാകുമാരിയിലെ മുനമ്പില്‍ കടല്‍ നീന്തിക്കടന്നു  വേറിട്ടുനില്‍ക്കുന്ന വലിയ പാറപ്പുറത്ത് മൂന്നു ദിവസം ധ്യാന നിരതനായതും,മഹത് പാദസ്പര്‍ശമേറ്റ പാറ ലോക പ്രശസ്ത മായതും നമുക്കറിയാം!!!
പ്രശസ്തമായ വിവേകാനന്ദ പാറ മലയാളിക്ക് മറക്കാനാവുമൊ?!!!
യുവത്വത്തിന്റെ പ്രസരിപ്പുള്ള,ആത്മ വീര്യം തുടിക്കുന്ന  മുഖമായിരുന്നു സ്വാമി വിവേകാനന്ദന്‍ !!
അത്വജ്ജല, ആത്മവീര്യം നമ്മെ വിട്ടുപിരിയുമ്പോള്‍ പ്രായം 40-വയസ്സില്‍ താഴെ മാത്രം!
(39-വയസും 5-മാസവും24-ദിവസവും)1902-ജൂലൈ നാലിന് രാത്രി -7-മണിക്ക് മുറിയിൽ ധ്വാനത്തിലിരുന്നു.ജനാലകൾ തുറന്നിടാൻ ശിഷ്യനോട് പറഞ്ഞു.തൻറെ ശയ്യയിൽ കിടന്നു, ആ ഉറക്കത്തിൽ നിന്ന് അദ്ദേഹം ഉണർന്നില്ല.
ഈ ചെറു പ്രായത്തില്‍ ലോകജനതയെ ഒന്നടങ്കം സ്തബ്ധരാക്കാന്‍ അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ക്ക് കഴിഞ്ഞു.
ആത്മധൈര്യം ചോരാത്ത ആത്മീയ ആചാര്യന്‍ !!!!
1893-സെപ്റ്റംബർ 11-നു ചിക്കാഗോയിലെ ലോക മഹാ മതസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്റെ കന്നി പ്രസംഗം ലോക ജനതയുടെ ആദരവ് പിടിച്ചുപറ്റി.തുടക്കം'അമേരിക്കയിലെ സഹോദരന്മാരെ,സഹോദരിമാരെ! ലോകത്തെ ഏറ്റവും പൌരാണികമായ ഋഷിപരബരയുടെ പേരിലും,എല്ലാ മതങ്ങളുടേയും മാതാവിൻറെ പേരിലും,വിവിധ വർഗ്ഗങ്ങളിലുള്ള ലക്ഷോപലക്ഷം ഹിന്ദുക്കളുടെ പേരിലും ഞാൻ നന്ദി പറയട്ടെ!!' വിദേശിയരെ അമ്പരപ്പിക്കുന്നതായിരുന്നു.'എല്ലാ മതത്തെയും അംഗീകരിക്കാൻ ഉപദേശിക്കുന്ന ഒരു മതത്തിന്റെ അനുയായി എന്നുള്ളതിൽ ഞാൻ അഭിമാനിക്കുന്നു.സഹിഷ്ണതയിൽ വിശ്വസിക്കുക മാത്രമല്ല.സർവ്വ ധർമ്മങ്ങളും സത്യമായി സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലെ മർദിതർക്കും,അശരണർക്കും അഭയം നൽകിയ ജനതയാണ് എന്റേത് എന്നതിൽ ഞാൻ അഭിമാനിതനാണ്'.വെള്ളക്കാരനെ പിടിച്ചിരുത്തിയ,എഴുതി വായിക്കാതെയുള്ള പ്രസംഗം ഭാരതത്തെ കുറിച്ചുണ്ടായിരുന്ന വിദേശിയരുടെ ധാരണ മാറ്റാനും,മാനവികതയാണ് എല്ലാ മതങ്ങള്‍ക്കും ആധാരമെന്ന് ഊട്ടി ഉറപ്പിക്കാനും അദ്ദേഹം തയ്യാറായി.
അവനവന്റെ കരുത്ത് അവനവന്‍ തിരിച്ചറിയണമെന്നു ലോകജനതയെ അറിയിച്ചു.
ഭാരതം നമുക്കു സ്വാമി വിവേകാനന്ദനേയും(1863-ജനുവരി 12-നു),മഹാത്മജിയെ(1869ഒക്ടോബർ 2-നു)യും  തന്നു,ഭാരതാംബയുടെ മഹത്വമുണര്‍ത്തി മറഞ്ഞ സത്യാന്മാക്കൾ.. 
മഹാത്മാക്കളെ നമുക്കായി വളര്‍ത്തിയ ഭാരതാംബ 
എത്ര ശ്രേഷ്ട്ടയാണ്!!!!
"ഉത്തിഷ്ടത!ജാഗ്രത!പ്രാപ്യവരാന്നിബോധിത!"!!!!
"ഉണരുക!
എഴുനേൽക്കുക!
ലക്ഷ്യപ്രാപ്തിവരെ വിശ്രമിക്കാതിരിക്കുക!.........."
നിറഞ്ഞ മനസ്സിന്റെ നിലയ്ക്കാത്ത ഉദ്ധരണി!.
യുവത്വത്തിന്റെ ഉന്നമനത്തിന് ഇതില്പരം എന്ത് സന്ദേശമാണ് വേണ്ടത്???
അദ്ദേഹം ജീവൻ പോകുന്നതുവരെ അനുവർത്തിച്ചതും അങ്ങനെ തന്നെയായിരുന്നു.
ആ മഹത്വത്തെ നമുക്കും ആദരിക്കാം!
ദേശീയ യുവ ദിനമായി അദ്ദേഹത്തിന്റെ 150-മത് ജന്മദിനം ആത്മവിശ്വാസം കൈവിടാതെ നമുക്കും ആചരിക്കാം!!!!!!!
ആര്യപ്രഭ                                                        രഘു കല്ലറയ്ക്കല്‍ 

Thursday, January 3, 2013

ഭൂമിയുടെ അധിപതി മനുഷ്യനാണോ?

ഭൂമിയുടെ അധിപതി മനുഷ്യനാണോ?
ഒരിക്കലും അല്ല!!...പ്രാകൃത മനുഷ്യന്‍ ,സംസ്കാരം ഉടലെടുത്ത്  മനുഷ്യരൂപിയായത്‌ ഏകദേശം ഒരു ലക്ഷം വര്‍ഷത്തോളം ആയിട്ടുണ്ടാവാം.ഭൂമിയുടെ ആവാസ അവസ്ഥയെപ്പറ്റി പറയുന്നത് ഏകദേശം രണ്ടരലക്ഷംവര്‍ഷം എന്നാണെങ്കില്‍ ,അതിനും എത്രയോ കോടാനു കോടി വര്‍ഷങ്ങള്‍ക്കുമുമ്പേ ഭൂമിയുടെ ഉല്‍പ്പത്തി സംഭവിച്ചിരിക്കുന്നു.
എത്രയോ കാലങ്ങള്‍ക്ക് ശേഷമാണ് മനുഷ്യന്‍ ഇന്നത്തേതിനു സമാനമായ രൂപം പ്രാപിച്ചിട്ട്.?
മനുഷ്യന്റെ ഉല്‌പ്പത്തിക്കും  വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ
ഭൂമി നിറയെ കടലും,പുഴകളും,സസ്യലതാദികളും,മൃഗങ്ങളും,കിളികളും,കൃമികളും,കീടങ്ങളും നിറഞ്ഞു സമൃദ്ധമായിരുന്നു. അടിക്കടി ഉണ്ടായപ്രകൃതിക്ഷോഭംഭൂമിയിലെ വന്‍കരയെ  പലതായി വേര്‍തിരിക്കാന്‍ കാരണമായി.തന്മൂലം മൃഗങ്ങളില്‍ പരിണാമംവരുകയും അവയില്‍ പലതും വംശനാശം സംഭവിക്കുകയും ചെയ്തു. 
ഭൂമിയിലെ ആ കാലഘട്ടത്തിലെ പ്രമുഖ ജീവജാലങ്ങള്‍ നാശോന്മുഖമായിത്തീര്‍ന്നു.
ഒന്നായികിടന്ന കരഭാഗം പലതായി വിഭജിക്കപ്പെട്ടതിനാല്‍ കാലാവസ്ഥയിലും മാറ്റങ്ങള്‍ വന്നു. 
അതോടെ കാലാവസ്ഥയെ അതിജീവിക്കുവാന്‍ പറ്റാതെ പല ജീവജാലങ്ങളുടെയും നിലനില്‍പ്പ്‌ ഇല്ലാതായി.
മനുഷ്യ ജനുസ്സിലെ ആദ്യമൃഗങ്ങളിലും പരിണാമത്തിന്റെ വിത്തുകള്‍ മുളപൊട്ടി.
ഒന്നായ കരയുടെ വിഭജനം പലദിശകളിലേക്കും മാറിയതോടെ,അലഞ്ഞു തിരിഞ്ഞു നടന്ന മൃഗങ്ങള്‍ കരയുടെ വേര്‍തിരിവോടെ അവിടങ്ങളിലെ കാലാവസ്ഥയില്‍ ഇഴുകി ചേര്‍ന്ന് കഴിഞ്ഞു പോന്നു.
പക്ഷെ!!ഏതുകാലാവസ്ഥയെയും അതിജീവിക്കാന്‍ കഴിവുള്ള ജീവികള്‍ ഉല്‍പ്പത്തികാലം മുതല്‍  ഭൂമുഖത്ത് രൂപമാറ്റമില്ലാതെ ഇന്നും നിലനില്‍ക്കുന്നു.പാറ്റ മുതലായ കീടങ്ങള്‍ !!
ജീവജാലങ്ങളില്‍ തൊണ്ണൂറു ശതമാനത്തിനു മേല്‍ മനുഷ്യനെക്കാള്‍ എത്രയോ മുമ്പ്,
ഒരുപക്ഷെ!ജീവന്റെ തുടിപ്പുമുതല്‍ ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചവരാണ്.
ഭൂമിയുടെ അവകാശികള്‍ അവരുതന്നെയാണ് !!.അല്ലങ്കില്‍ അവരെപ്പോലുള്ള അവകാശം മാത്രമേ മനുഷ്യനും ഉള്ളൂ.
പരിണാമത്തിലൂടെ വന്ന മനുഷ്യന്‍ മറ്റുജീവികളുടെ മുന്നില്‍ പുതിയ കുടിയേറ്റക്കാരെ പോലാണ്.
തിരിച്ചറിവ് ഉണ്ടായത് മനുഷ്യനായതിനാല്‍ അവകാശികളെ തള്ളിക്കളഞ്ഞു സ്വന്തം ആധിപത്യം ഭൂമിയില്‍ മനുഷ്യന്‍ സ്ഥാപിച്ചു.
മറിച്ചു അവറ്റകള്‍ക്കായിരുന്നു വിവേകം എങ്കില്‍ മനുഷ്യവംശം തന്നെ ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല.
ആദിമ കാലത്തില്‍ മനുഷ്യനും മറ്റു ജീവജാലങ്ങളെ പ്പോലെ അലഞ്ഞു നടക്കുന്ന മൃഗതുല്യരായിരുന്നു.
കായ്കനികളും, മൃഗങ്ങളേയും,പക്ഷികളേയും കൊന്നുതിന്നുംകഴിഞ്ഞു.
കൂട്ടമായി സഞ്ചരിക്കുന്ന മനുഷ്യര്‍ക്ക്‌ ഭക്ഷണ നേടാനുള്ള ആയുധമായിരുന്നു പ്രധാനപ്രശ്നം.
ആദ്യ കാലങ്ങളില്‍ പല്ലും, നഖവുമായിരുന്ന് പ്രധാന ആയുധം.
മണ്ണില്‍നിന്നുകിഴങ്ങുകള്‍പറിക്കാനും,മൃഗങ്ങളെയും,
പക്ഷികളേയും വേട്ടയാടാനും ആയുധത്തിനായി അവന്റെ ശ്രമം.
കല്ലുകളും മരക്കമ്പ്കളുംആയുധങ്ങളായി അവന്‍ കണ്ടെത്തി.
കൂട്ടമായുള്ള നടപ്പില്‍ കിട്ടുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് വേണ്ടിയുള്ള വഴക്ക് സര്‍വ്വ സാധാരണമായതോടെ ചെറിയകൂട്ടങ്ങളായി പലവഴിതിരിഞ്ഞു.
വിവേകിയായ മനുഷ്യന്‍ വൈകാരികത മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നു. 
വേട്ടയാടിഎന്നും ഇര കിട്ടിയെന്നു വരാറില്ല, വേട്ടയാടല്‍ മാത്രമായിരുന്നു പുരുഷന്മാരുടെ ജോലി,ബാക്കി മുഴുവന്‍ ജോലികളും സ്ത്രീകളുടെതായിരുന്നു.ഗര്‍ഭിണികളായ സ്ത്രീകളെയും,കുട്ടികളെയും കൂട്ടിയുള്ള അലച്ചില്‍ അവനെ വല്ലാതെ അലട്ടി.
തളര്‍ന്നു അവശരായ അവരെ മരത്തണലിലാക്കി വേട്ടയാടാന്‍ പോകുകയായി,നിരാശയോടെ വരുന്ന അവരെ കാത്തിരിക്കുന്ന ആ സമയം ചുറ്റുമുള്ള കായ് കനികള്‍ സ്ത്രീകള്‍ ശേഖരിക്കും. 
വേട്ടയാടിവരുന്ന അവന് ,ആശ്വാസത്തോടൊപ്പം കൂട്ടി വയ്ക്കാനുള്ള ബുദ്ധിയും തെളിഞ്ഞു.
ശേഖരിച്ച വസ്തുക്കളുമായുള്ള നീണ്ട യാത്ര ക്ളേശകരമായിരുന്നു.
അവന്‍ വന്മരച്ചുവടുകള്‍ താവളമാക്കി.ശേഖരത്തിന്റെ ചുമതല സ്ത്രീകളില്‍ നിക്ഷപ്തമായി.പുരുഷന്മാരേക്കാള്‍ വിവേകികളായിരുന്നു സ്ത്രീകള്‍ .
താവളം ബലപ്പെടുത്തി കരുതല്‍ മുതല്‍ (ഭക്ഷണസാധനങ്ങൾ)സൂക്ഷിക്കുവാനുള്ള ഉപാധികള്‍ അവരില്‍ തെളിഞ്ഞു.
ഭക്ഷണ ശേഖരണത്തോടെ മൃഗങ്ങളില്‍ നിന്നും,മനുഷ്യരില്‍നിന്നും ആക്രമണം വര്‍ദ്ധിച്ചു.
സംരക്ഷണത്തിനായി അവര്‍ ഇലകളും കമ്പുകളും മറയാക്കി.
കാണുന്നവ പറിച്ചു തിന്നുകയല്ലാതെ മറ്റൊന്നും അറിയാത്ത അവര്‍ ഉപയോഗിച്ചു വലിച്ചെറിഞ്ഞ വിത്തുമണികള്‍ മുളക്കുന്നത്‌ സ്ത്രീകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
മുളച്ചുപൊങ്ങിയ ചെടികളില്‍ കായ്കള്‍ ഉണ്ടായതോടെ സ്ത്രീകളില്‍ കൃഷിയുടെ ആശയവും മുളപൊട്ടി.കൃഷിയാണ് മനുഷ്യനെ കൂടുതല്‍ ചിന്തിക്കാന്‍ പ്രേരകമാക്കിയ ഘടകം,വേട്ടയാടി ഇരയെ കിട്ടാതെ നിരാശരായ പുരുഷന്മാരും, സ്ത്രീകള്‍ തുടങ്ങിവച്ച കൃഷിയില്‍  ആകൃഷ്ടരായി.
അതോടെ മൃഗീയതയില്‍ നിന്നും മനുഷ്യന്‍ മെല്ലെ മോചിതനായി.
മനുഷ്യസംസ്കാരത്തിന്റെ ആദ്യപടി കൃഷി തന്നെയാണ്.
കൃഷി അവന്റെ വാസസ്ഥലത്തെ ഉറപ്പിക്കാന്‍ കാരണമായി.ഇലകളും,മരത്തോലും നാണം മറക്കാനുള്ള ഉപാധികളാക്കി. സാമുഹ്യ വ്യവസ്ഥിതിയിലേക്ക് അവന്‍ വളരുകയായിരുന്നു. 
കൃഷിയും,വാസസ്ഥലവും സംരക്ഷിക്കാന്‍ അധികം സ്ത്രീകളെ സമ്പാദിക്കാന്‍ അവന്‍ തയ്യാറായി തന്മൂലം കലഹം പതിവായി.കായബലം കുറഞ്ഞവര്‍ എല്ലാം ഉപേക്ഷിച്ച് അകലങ്ങളിലേക്ക് മാറിക്കൊണ്ടിരുന്നു.
സ്വന്തം എന്ന ചിന്ത അവനില്‍ വളര്‍ന്നു.എല്ലാം അവന്റേതു മാത്രമാണെന്ന ധാഷ്ട്ര്യം ആഴത്തില്‍ വേരൂന്നി.സ്ത്രീകളോട് അടങ്ങാത്ത ആവേശം അവനില്‍ നിറഞ്ഞു, സ്ത്രീകള്‍ക്ക് വേണ്ടി വഴക്കുകള്‍ പതിവായി,ആരോഗ്യ ദൃഡഗാത്രര്‍ പരസ്പരം പോരടിച്ചു സ്ത്രീകളെ സ്വന്തമാക്കി.
കൃഷിക്ക് സഹായികളായ സ്ത്രീകള്‍ അവന്റെ ഭാര്യമാരായി.
അവന്റെ സംരക്ഷണംസ്ത്രീകളിലായതോടെ  അലസതക്ക്‌ ആക്കമേറി. വേട്ടയിലും,ചുറ്റി അലയുന്ന രീതിയിലും മാറ്റങ്ങള്‍ വന്നു  .
സുഖലോലുപത അവന്റെ ജീവിതചര്യയെത്തന്നെ മാറ്റിമറിച്ചു.
ക്രമേണ ഒരുസ്ഥലത്തുതന്നെ തംബടിക്കുന്ന സ്വഭാവ സവിശേഷതയില്‍ എത്തി ചേര്‍ന്നു.മനുഷ്യ സംസ്കാരത്തിന്റെ തുടിപ്പുകള്‍ അവന്റെ ചിന്താമണ്ഡലങ്ങളെ ഇളക്കിമറിച്ചു.
നാണം അവന്റെ സംസ്കാരത്തിന്റെ തുടക്കമായിരുന്നു.
ഇലകളും മരത്തോലുകളും നാണം മറയ്ക്കാനുള്ള ഉപാധിയായി മനുഷ്യന്‍ കണ്ടെത്തി.
അവനില്‍ സംസ്കാരം വേരോട്ടം നടന്നതോടെആയുധങ്ങള്‍ക്ക് വേണ്ടി ലോഹങ്ങളും മറ്റും കണ്ടെത്തി.മൃഗങ്ങളെ ഇണക്കിവളര്‍ത്താനും അവന്‍ പഠിച്ചു. അതിലൂടെ മൃഗങ്ങളെ കൃഷികളിലും ഉപയോഗിക്കാമെന്ന് അവനറിഞ്ഞു.വാസസ്തലങ്ങള്‍ക്ക് ചുറ്റും കൃഷിയിടങ്ങള്‍ വന്നു.കൂട്ടായ ജീവിതക്രമം പരസ്പര സഹായങ്ങള്‍ക്ക് വഴിവച്ചു.കച്ചവട രീതി ഇല്ലാതിരുന്ന അന്നും ഒന്നിന് പകരം മറ്റൊന്ന് വാങ്ങുന്ന പ്രവണതനിലനിന്നു. കാലക്രമേണ അത് മാറ്റ കച്ചവടമായി തുടര്‍ന്നു.പണത്തിനുപകരം സാധനങ്ങള്‍ കൈമാറുന്ന രീതി നിലനിന്നു.പണം ഉടലെടുക്കുന്നതിനും എത്രയോമുമ്പുതന്നെ മാറ്റ കച്ചവടം നടന്നിരുന്നു.
അതിനൊക്കെ മുമ്പേ മനുഷ്യന്‍ കൃഷിയിലൂടെ നേട്ടങ്ങള്‍ കൂട്ടിയിരുന്നു.പരുത്തി കണ്ടുപിടിക്കുംമുമ്പേ താമരതണ്ടിൽ നിന്നും നൂൽ കൊണ്ട് വസ്ത്രം ഉണ്ടാക്കി.പരുത്തി കൃഷിചെയ്യാന്‍ പഠിച്ചു. അതില്‍നിന്നും നൂല്‍ ഉല്പാദിപ്പിക്കുവാനും അതുപയോഗിച്ചു വസ്ത്രങ്ങള്‍ ഉണ്ടാക്കാനും, സംസ്കാരം ഉണര്‍ന്ന മനുഷ്യന്‍ പഠിച്ചു.കൂട്ടായ ജീവിതം പുരോഗതിക്കുമേല്‍ പുരോഗതി സമ്മാനിച്ചു.നടവഴികള്‍ക്ക് ഇരുവശവുമായി വീടുകള്‍ നിരയായി  ഗോത്രങ്ങള്‍ രൂപ പ്പെട്ടു.ഭൂമിയിൽ ആധിപത്യ മുറപ്പിച്ച മനുഷ്യൻ കാലങ്ങളുടെ കുത്തൊഴുക്കിൽ,ആധുനികതയുടെപടവുകൾ താണ്ടി മുന്നേറുകയാണ് !ഭൂമിയിലെ മറ്റുജീവികൾ നിഷ്പ്രഭമാണ് വന്റെ മുന്നിൽ !!
പക്ഷേ!ആദിമ കാലങ്ങളിൽ ഭൂമിയെ അടക്കിവാണ പർവ്വതാകാരമായ ജീവികളെല്ലാം പരിണാമത്തിനു വേണ്ടി മണ്മറഞ്ഞെങ്കിൽ !     ഒരു പരിണാമം ഇനിയുണ്ടായാൽ ?അത് ഭൂമിയിലെ ആധിപത്യം കൈയ്യടക്കിയ മനുഷ്യനായിക്കൂടെന്നില്ല. 
ഒരുപക്ഷെ !മറ്റു ജീവികൾ പരിണാമത്തിലൂടെ മനുഷ്യരെക്കാൾ ശ്രേഷ്ടരായാൽ ?മനുഷ്യനെപ്പോലെ വളർന്നു വലുതായി , മനുഷ്യൻ തുടച്ചുനീക്കപ്പെടാതെ അവശേഷിച്ചാൽ ,കഴിവുകൾ നഷ്ടപ്പെട്ടു വലിപ്പംകൊണ്ടു മനുഷ്യൻ ചെറുതായാൽ ? ആലോചിക്കാൻ വയ്യാത്ത ഒരുകാലകഘട്ടം പിറക്കപ്പെടും!
..................................................................രഘു കല്ലറയ്ക്കൽ ..................................................
ആര്യപ്രഭ 
പക്ഷെ!മനുഷ്യന്‍ സ്ഥലങ്ങള്‍ വളച്ചുകെട്ടി അവന്റെതെന്നു അവകാശപ്പെടുന്നു?മറ്റുജീവികള്‍ സമ്മതിച്ചില്ലെങ്കില്‍ ????......   
തുടരും  

ശാസ്ത്രവും, സാഹിത്യവുംകെട്ടിപ്പുണരാത്ത സാഹസ്സികം!!

മത നിരപേക്ഷ!!!
കാതലായ ആശയം!പക്ഷേ!...ജനാതിപത്യത്തിൽ തടയിടാതിരിക്കുക!!!
ഭാരതം മതേതര ജനാതിപത്യ രാഷ്ട്രമാണ്.
മത സംഘടനകള്‍ ധാരാളമുള്ള,അവയുടെ അനേകശതം ജാതിസഘടനകളും ഭാരതം നിറഞ്ഞു നില്‍ക്കുന്നു,സഹോദര മനസോടെ !!
ഭാരതത്തിന്റെ പലദേശങ്ങളിലും,മത -ജാതി സംഘട്ടനങ്ങളും ഒരുപക്ഷെ!ഉണ്ടാകുന്നുണ്ട്.
അതിന്റെ പിന്നില്‍ തല്‍പ്പര  ചിന്തകള്‍ നിറഞ്ഞു നില്‍ക്കുന്നതായിക്കാണാം!മുതലെടുപ്പാണ് പ്രധാനം!
കേരളം താരതമ്യേന മത നിരപേക്ഷ കാത്തു സൂക്ഷിക്കുന്നു.
സ്വന്തം അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. എന്റെ LP സ്കൂള്‍ മുതല്‍ തുടങ്ങാം.
നമ്മുടെ നാട്ടിലെ മൂന്നു മതവിഭാഗങ്ങളിലെ (ഹിന്ദു,മുസ്ലിം,ക്രിസ്ത്യന്‍ )എല്ലാരും എൻറെ ചെങ്ങാതിമാരായിരുന്നു.അതുപോലെ ഹിന്ദുക്കളിലെ പറയർ,ഉള്ളാടൻ,പുലയർ,
ഈഴവർ,വിളക്കിത്തല നായന്മാർ,ശൂദ്രർ മുതലായവർ സുഹൃത്തുക്കള്‍ ആയിരുന്നു.
ഇവരുമായി വെറും സൌഹൃതം മാത്രമായിരുന്നില്ല ഭക്ഷണംപോലും കൈമാറിയിരുന്നു.
അവരുടെ വീടുകളില്‍ പോയി ആഹാരം കഴിച്ച രുചിയും മറന്നിട്ടില്ല.
അതിനര്‍ത്ഥം അവരുടെ മതമോ,ജാതിയോ സ്വീകരിച്ചു,എന്നല്ല.
എനിക്കറിയാവുന്ന പലരുടെയും അനുഭവം ഇതുതന്നെയാണ്.
വളര്‍ന്നുവന്നപ്പോള്‍ അതിലേറെ മതസ്ഥരും മറ്റും സഹവര്‍തികളായി,അവരാരും എന്റെ മതത്തിലോ,ജാതിയിലോ ചേരണമെന്നൊ,വിശ്വാസം ഉപേക്ഷിക്കണമെന്നോ എനിക്കുതോന്നിയിട്ടില്ല!!
അതില്ലാത്തതിനാൽ അവരുമായുള്ള ചങ്ങാത്തം കളയാനും തയ്യാറായിരുന്നില്ല.
വിശാലമായ മതനിരപേക്ഷ ഇന്നും 
നമ്മുടെ കൊച്ചു കേരളത്തില്‍ നിലനില്‍ക്കുന്നു.
അതതു മത വിശ്വാസികള്‍ അവരുടെവിശ്വാസങ്ങളിലും,ആചാരങ്ങളിലും,
അനുഷ്ടാനങ്ങളിലും വര്‍ത്തിച്ചുകൊള്ളട്ടെ.
അവരുടെ മനം മാറ്റാന്‍ ശ്രമിക്കുന്ന സംഘടനകളേയാണ് തടയിടേണ്ടത് !!
ഈ ജനാതിപത്യ രാഷ്ട്രത്തില്‍ സ്വതന്ത്രമായി ചിന്തിക്കുവാനും,പ്രവര്‍ത്തിക്കുവാനും അവകാശമുള്ളത് പോലെ വിശ്വാസം 
മുറുകെ പിടിക്കാനും പൌരന് അവകാശമുണ്ട്‌.
മതപരിവര്‍ത്തനത്തിന് തുനിയുന്നതിനു തുല്യമാണ്, മതാചാരങ്ങളെ അടച്ചാക്ഷേപിച്ചു പിന്തിരിക്കാന്‍ ശ്രമിക്കുന്നതും.
കാലങ്ങളുടെ പഴക്കമുള്ള ആചാര അനുഷ്ടാനങ്ങളെ 1962-ല്‍ രൂപംകൊണ്ട സംഘടന അധിക്ഷേപിക്കുന്നത് അതിലേറെ ദുഖകരമാണ്.
മതപരിവര്‍ത്തനത്തിനു ശ്രമിക്കുന്നത് കുറ്റകരമെങ്കില്‍,മതനിഷേധത്തിനു പ്രേരിപ്പിക്കുന്നതും,തുനിയുന്നതും കുറ്റകരമാണ്.   
കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്തു നിലവാരമുള്ള സംഘടനയാണെന്ന് ധരിച്ച 
എനിക്കു പറ്റിയ  തെറ്റ് -ഏറ്റുപറയുകയാണ്!!!!
2013-ജനുവരി 03-നു വൈകിട്ട് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ കേരള ശാസ്ത്രസാഹിത്യപരിക്ഷിത്തിന്റെ  
ചടങ്ങിലെ പ്രമുഖരുടെ പ്രസംഗങ്ങള്‍ കേട്ട;എനിക്ക് മനോവിഷമം തോന്നി. 
ശാസ്ത്രവും, സാഹിത്യവും കെട്ടിപ്പുണരുന്ന സംഘടന,മൈക്ക് വച്ച് പ്രചാരണം നടത്തുന്നത് ഇതിനെല്ലാം വിരുദ്ധമായതും,ലജ്ജാവഹമായതും.
അവര്‍ പറയുന്നത് സമൂഹത്തോടാണ്!!
പ്രാര്‍ഥനയും,അനുഷ്ടാനങ്ങളും പാടെ ഉപേക്ഷിക്കണം.ജനായത്ത രാഷ്ട്രമാണ് ഭാരതം മറന്നുകാണുമോ?
ജാതിയും മതവും മനുഷ്യന് ശാപമാണെന്നും.
വിവാഹിതര്‍ സീമന്ത രേഖയില്‍ സിന്തൂരം വാരിയിടുന്നത് ശരിയല്ല.
അത് നിര്‍ത്തലാക്കണം.നെറ്റിയില്‍ പൊട്ടുകുത്തുന്നത് തെറ്റാണ്.
താലി ധരിക്കുന്നത് സ്ത്രീകളെ അപമാനിക്കലാണ്,താലി ഉപേക്ഷിക്കണം. 
താലി സ്ത്രീയുടെ ജനനേന്ത്രീയത്തിന്റെ അടയാളമാണ്,മ്ലേശ്ചമാണ്,അത് കഴുത്തില്‍ കെട്ടിത്തൂക്കി പ്രദര്‍ശിപ്പിക്കുന്നത്,സ്ത്രീകള്‍ക്ക് അപമാനമാണെന്നാണ് അവരുടെ പക്ഷം!!.
ഇവരെ പ്രസവിച്ച അമ്മമാര്‍?.....ഇതു കേള്‍ക്കുമോ?.....പ്രസവിച്ച അമ്മ ചെയ്തത് അപമാനമാകുമോ?
അഞ്ചുനേരം നിസ്കരിക്കാന്‍ പോകുന്നവന് പണിയെടുക്കാന്‍ നേരമെവിടെ?അവർ ചോദിക്കുകയാണ്!ശരീരത്തില്‍ ചരടുകള്‍ കെട്ടാന്‍ അനുവദിക്കരുത്.
 മതപരമായ ചടങ്ങുകള്‍ ഉപേക്ഷിച്ചു അണി ചേരാനാണ് ആഹ്വാനം.
എല്ലാ മതങ്ങളും സ്ത്രീകളെ അപമാനിക്കുകയാണ്.
ദൈവങ്ങളില്‍ പോലും പുരുഷനാണ് ആധിപത്യം.
മതങ്ങള്‍ സ്ത്രീകളെ പുരുഷന്മാരുടെ ഇഷ്ട്ടത്തിനു വഴങ്ങാന്‍ പ്രേരിപ്പിക്കുന്നു.
മത ആചാരങ്ങള്‍ക്ക് വീടുകളില്‍ കൊടി കുത്താന്‍ അനുവധിക്കരുത്.  
മിശ്ര വിവാഹിതര്‍ മതത്തെയും,ജാതിയും ഉപേക്ഷിക്കണം,മേല്പറഞ്ഞതെല്ലാം അനുവര്‍ത്തിക്കുകയും വേണം. മത നിഷിദ്ധരായിരിക്കണം.
അങ്ങിനെ അനേകം കാര്യങ്ങള്‍ കേള്‍ക്കാനിടയായി.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,????????
വിവാഹം രണ്ടു മനസ്സുകളെ കൂട്ടിയിണക്കുന്ന മഹത്തായ ദൗത്യമാണ്.പലരും ഇഷ്ടമുള്ളവരെ കണ്ടെത്തുന്നു.മറ്റുള്ളവര്‍ അന്യേഷിച്ചു കണ്ടെത്തുന്നു.രണ്ടായാലും അവര്‍ തമ്മിലുള്ള പൊരുത്തം തന്നെയാണ് പ്രധാനം.
അന്ന്യമതസ്തര്‍ തമ്മില്‍ വിവാഹിതരായാല്‍,അത്രയും കാലം വളര്‍ന്ന വീടിനെയോ,വളര്‍ത്തിയ സമുഹത്തെയോ,മാതാപിതാക്കളെ തന്നെയോ ഉപേക്ഷിക്കുവാന്‍ കഴിയുമോ?വീടുകളില്‍, 
താല്‍ക്കാലിക പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പോലും ക്രമേണ ലയിച്ചു ഒന്നായ അനുഭവങ്ങള്‍ ധാരാളം.അവരെ വഴി തെറ്റിക്കാതിരുന്നാല്‍ മാത്രംമതി!!!
മിശ്രവിവാഹിതര്‍ എല്ലാവരും മതനിഷിദ്ധരല്ല.ഭാര്യയുടെയോ,ഭര്‍ത്താവിന്റെയോ മതാചാരങ്ങളുമായി സഹകരിക്കുന്ന അനേകരെ എനിക്കറിയാം,തനതായ ആചാരങ്ങള്‍ വച്ച് പുലര്‍ത്ത്ന്നവരും കുറവല്ല.
മിശ്ര വിവാഹിതര്‍ പാടെ മതവിരുദ്ധര്‍എന്ന് കണ്ണടച്ച് പറയരുത്. 
നല്ലതിനായാല്‍ സംഘടന നിലനില്‍ക്കും.
ബുദ്ധി മറ്റുള്ളവരിലും ഉണ്ടായിരിക്കാം എന്ന് വകയിരുത്തുക!!!ആശയങ്ങൾ അടിച്ചേല്പ്പിക്കാനുള്ള കല്പ്പന ആക്കരുത്.
ആക്രോശിച്ചു കീഴ്പ്പെടുത്തലുമാകരുത്.
സ്വാതന്ത്ര്യം വാക്കിലും പാലിക്കണം!!!!
ആണിന്റെ ശാരീരിക ആകൃതി പെണ്ണിനോ,
പെണ്ണിന്‍റെതു ആണിനോ ആയാല്‍ നമ്മുടെ ആവാസ വ്യവസ്ഥിതി തന്നെ മാറിമറിയും.
എല്ലാത്തിനേയും തനതായി കണ്ടു ശാസ്ത്ര വഴിയിലൂടെ നമുക്ക് പോകാം.
അനാചാരങ്ങളെ മനസ്സിലാക്കി കൊടുക്കാം,കാലോചിതമായി പല അനാചാരങ്ങളും സ്വയം ഇല്ലായ്മയിലമര്‍ന്നു കഴിഞ്ഞു. 
അറിവിന്‌ ഉതകുന്നത് അടിസ്ഥാനമാക്കി പ്രചരിപ്പിക്കുക!!!!  
നമ്മുടെ ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും വളര്‍ച്ച, മത-ജാതി ചിന്തകളെ കവച്ചു വൈക്കുന്ന  വെറിപിടിച്ച ജല്പ്പനങ്ങളായതില്‍ ഖേദിക്കുന്നു.
അപമാനം!!!!!!!!!!! ശാസ്ത്രത്തിനും,സാഹിത്യത്തിനും,അതിനെ ആശ്ളേഷിക്കുന്നവനും!!!!.  
എന്തിനു വേണ്ടി അവര്‍ വായലയ്ക്കുന്നു? 
പ്രസംഗത്തില്‍ 'മതനിരപേക്ഷ!!' എന്ന് നാഴികക്ക് നാല്‍പ്പതുവട്ടം പറയുന്നുമുണ്ട്.
എന്താണ് മതനിരപേക്ഷ?
മതസ്വാതന്ത്ര്യം!! ഭാരതത്തിലെ ഏതൊരു പൗരനും ചിന്തിക്കാനും,പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യം ഉള്ളപോലെ, അവന്റെ മതവിശ്വാസത്തിലും ആര്‍ക്കും കൈകടത്താന്‍ അവകാശമില്ല.
മതത്തെ വിശ്വസിക്കാത്തവന്‍ അവന്റെ ഇഷ്ട്ടത്തിനു നടന്നോട്ടെ!അഞ്ചു നേരം നിസ്കരിക്കുന്നവന് പണിയെടുക്കാൻ സമയം അവൻ ഉണ്ടാക്കികൊള്ളും,നിങ്ങൾ വേവലാധി പെടേണ്ട കാര്യമില്ല.
സംഘടന വളർത്താൻ ഈ വഴി നന്നല്ല.
മതപ്രചാരണത്തിന്, ആകര്‍ഷിക്കാന്‍ ചില പൊടിക്കൈ ചേർത്ത ലഘുലേഖകള്‍ വിതരണം ചെയ്യുന്ന സംഘടനകളെക്കാള്‍ മോശം!
പരസ്യമായി മതവിശ്വാസത്തെ അധിക്ഷേപിക്കുന്നതും ജനാധിപത്യവിരുദ്ധമാണ്!!!.  
ശാസ്ത്ര സാഹിത്യ പരിക്ഷിത്ത് അതിന്റെ ആന്തരിക അര്‍ത്ഥം ഉള്‍കൊള്ളുന്നത് നന്നായിരിക്കും!!!
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ആര്യപ്രഭ                                                                       രഘു കല്ലറയ്ക്കല്‍ 
   

Tuesday, January 1, 2013

പുതുവത്സരാശംസകള്‍ !!!

പുതുവത്സരാശംസകള്‍ !!!
2012-അസ്തമിച്ചു 2013-ഉദയം കൊണ്ടതിന്റെ ആഹ്ളാദതിമിര്‍പ്പില്‍ നാടും,നഗരങ്ങളും അരങ്ങോരുങ്ങിയുണര്‍ന്നു കഴിഞ്ഞു. 
നല്ല അനുഭവങ്ങളെ വാരിപ്പുണരാന്‍ ,തിക്താനുഭാവങ്ങള്‍ക്ക് സ്ഥാനമുണ്ടാകാതെ നല്ലവഴികള്‍ തെരഞ്ഞെടുക്കാന്‍ .കൂട്ടുകെട്ടിലുണ്ടായ പാളിച്ചകള്‍ മനസ്സിലാക്കി  പ്രതിജ്ഞാ ബദ്ധമായി മുന്നേറാന്‍ ഈ പുതുവര്‍ഷം നമ്മളെ നയിക്കും എന്ന് നമുക്ക് ആശിക്കാം !!!
മായന്‍ കലണ്ടറിനെ വാരിപ്പുണര്‍ന്ന ഒരു ലോകാവസാനം കഴിഞ്ഞ്  ഉണര്‍ന്ന 2013-പുതുവത്സരം നന്മകളാല്‍ സമൃദ്ധമാകും എന്ന പ്രത്യാശയോടെ നമ്മളില്‍ പുതുനാമ്പുകള്‍ വിരിയട്ടേ!!!
മയക്കുമരുന്നുകളുടെയും,മദ്യത്തിന്റെയും പിടിയില്‍ നിന്നും നാം മോചിതരാകും!പ്രതീക്ഷിക്കാം!!!!
മദ്യലഹരിയില്‍ മുങ്ങിക്കുളിക്കുന്ന കേരളം ഈ വര്‍ഷമെങ്കിലും മോചിതമാകുമെന്നു ആശിക്കാം!!!  
ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങള്‍ക്കും നല്ലതുവരണമെന്ന പ്രാര്‍ത്ഥനയോടെ !!!
2013-എന്ന മനോഹര വര്‍ഷത്തിന് എല്ലാവരുടെയും ആര്യപ്രഭയുടെയും മംഗളങ്ങള്‍ നേരുന്നു !!!! 
2013-ന്റെ ആശംസകള്‍ !!!
ആര്യപ്രഭ