Saturday, March 2, 2013

മലയാള ഭാഷ ശ്രേഷ്ഠ ഭാഷാ നിലവാരത്തിലേക്ക് !!

മലയാള ഭാഷ ശ്രേഷ്ഠ ഭാഷാ നിലവാരത്തിലേക്ക് !!

കേരള സർക്കാർ ,
ഭരണഭാഷ മലയാളം ആക്കുകയും,മലയാള സർവ്വകലാശാല  ആരംഭിക്കാൻ തയ്യാറാകുകയുമാണ്‌. മലയാളം വളരണമെന്ന മലയാളിയുടെ കാഴ്ചപ്പാട് വൈകിയാണെങ്കിലും പ്രകടമായതിൽ സന്തോഷിക്കാം!!
 വളരെക്കാലത്തെ മുറവിളിക്കൊടുവില്‍ , മലയാള ഭാഷ ശ്രേഷ്ഠ ഭാഷാ നിലവാരത്തിലേക്ക് അംഗീകരിക്കാന്‍ പോകുന്നു!. 
കുളിര്‍മ്മ നിറഞ്ഞ വാര്‍ത്ത!
പ്രപഞ്ചത്തില്‍ ഏതുകോണില്‍ വസിക്കുന്ന മലയാളിക്കും അഭിമാനത്തിന്‍റെ ആവേശത്തള്ളല്‍ സിരകളില്‍ നിറയ്ക്കുന്ന വാര്‍ത്ത!!
മലയാളികള്‍ ഒന്നടങ്കം ആഘോഷിക്കേണ്ട ബ്രഹത് സംഭവം !!!
തമിഴിന്റെ സന്തതിയാണ് മലയാളം എന്ന തര്‍ക്കവവും,രണ്ടായിരത്തിഅഞ്ഞൂറിലേറെ പഴക്കമില്ലന്ന വാദവും തള്ളിപ്പോയി. 
അതിലേറെ പഴക്കമുള്ള ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ ഉണ്ടെന്നു തെളിയിക്കപെട്ടു!.
അതിനായി അക്ഷീണം പ്രയക്തിച്ച സാഹിത്യ പ്രതിഭകളെ ആദരിക്കുന്നു!
മലയാളികളോടൊപ്പം ഇതിനായി പരിശ്രമിച്ച അന്ന്യദേശ സാഹിത്യകരും അനുസ്മരിക്കുന്നു!. 
 കേരളത്തിന്റെ പ്രാചീനകലകളെ അടുത്തറിയാവുന്ന ഇതര ഭാഷാസ്നേഹികള്‍ പോലും മലയാളഭാഷയെ താഴ്ത്തി കാണില്ല.ലോകോത്തര സംസ്കാരത്തിന്റെ മാതൃക മലയാളനാടിനുണ്ട് ,പ്രത്യേകിച്ച് ഭാഷക്കുണ്ട്.
സംസ്കാരം ഉയര്‍ത്തിപിടിക്കാന്‍ ഏതു രാജ്യവും മാതൃഭാഷയെ താലോലിക്കാതെ തരമില്ല. 
മലയാളിയും തന്റെ ഭാഷയെ ജീവനെക്കാളേറെ സ്നേഹിക്കുകയും,ആദരിക്കുകയും വേണം!
ഭാരത മണ്ണില്‍ സംസ്കാര ഭൂയിഷ്ടമായ കൊച്ചു നാടാണ് കേരളം!.  
ഒട്ടും താമസിയാതെ മലയാളം ലോക ഭാഷാ സ്ഥാനം അലങ്കരിക്കും!!
നമ്മുടെ ഭാഷയും അംഗീകരിക്ക പെടുമ്പോള്‍ നാം..................! 'അഭിമാന പൂരിതമാകുമന്തരംഗം'.... !!!
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&ketyaar...
ആര്യപ്രഭ