ഓണം മലയാളികളുടെ മനസ്സിൽ എന്നും സന്തോഷത്തിന്റെ നിറവാണ്.
മലയാളികളുടെ മനസ്സിൽ എന്നും സമത്വത്തിന്റെ ദിനങ്ങളാണ് ഓണം തരുന്നത്.
ആധുനിക കാല ഓണം ഒരു കാട്ടിക്കൂട്ടലാണ്.
ഇന്ന് ഓണം ബിസിനസ് മാത്രമാണ്.
ഓണത്തെ പറ്റി ഐതിഹ്യങ്ങൾ ധാരാളമുണ്ട്.
"പണ്ട് മഹാബലി വാണിരുന്ന കാലം.
കള്ളവുമില്ല,ചതിയുമില്ലാത്ത എല്ലാവരും സമത്വത്തോടെ വാണിരുന്ന കാലം.
അങ്ങിനെ സന്തോഷപൂർണ്ണമായിരുന്ന കാലത്ത് മഹാബലിക്ക് മനസ്സിൽ ചെറിയൊരു അഹന്ത ഉണ്ടായി'ഞാൻ'എന്ന ഭാവം.
വിഷ്ണുഭഗവാനു,തൻറെ ഭക്തൻറെ മനസ്സിലെ അഹങ്കാരം സഹിച്ചില്ല.
ഈശ്വരൻ ഭക്തനെ നേർവഴിക്ക് നടത്താൻ ഉദ്ദേശിക്കുന്നു.ബലിയുടെ അഹങ്കാരം കുറയ്ക്കുന്നതിനായി വാമന വേഷം സ്വീകരിച്ചു മഹാബലിയെ സമീപിച്ചു മൂന്നടി മണ്ണ് ആവശ്യപ്പെട്ടു.
മഹാബലിക്ക് അത്ഭുതമായി ഈ കുട്ടി മൂന്നടി മണ്ണോ ആവശ്യപ്പെടുന്നത്?നിസ്സാര കാര്യമെന്ന് കണക്കാക്കി.
എന്തായാലും അളന്നെടുക്കാൻ ആജ്ഞാപിച്ചു.
വാമനൻ ഭീമാകാരനായി,രണ്ടടി അളന്നതോടെ അവശേഷിക്കുന്നത് മഹാബലി മാത്രമായി.
തലകുനിച്ച മഹാബലിയുടെ തലയിൽ വാമനൻ മൂന്നാമത്അടിവച്ചു ചവുട്ടി പാതാളത്തിലേക്ക് താഴ്ത്തി. ആണ്ടിലൊരിക്കൽ തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാൻ ആഗ്രഹിച്ച ബാലിക്ക് വിഷ്ണു അനുവാദവും കൊടുത്തു.തിരുവോണ നാളിൽ തൻറെ പ്രിയപ്പെട്ട പ്രജകളെ കാണാൻ മഹാബലി വരുന്നു,ഇതാണ് ഓണത്തിൻറെ ഐതിഹ്യം".
അമ്മുമ്മയുടെ കഥ കേട്ട അമ്മുവിന് നിഷ്കളങ്കനായ,സത്യസന്തനായ മഹാബലിയോടു സഹതാപം തോന്നി.
മഹാബലിയുടെ ആ നല്ല കാലത്തെ അവൾ ഓർത്തു.
അപ്പുപ്പനും,അമ്മുമ്മയും,സഹോദരനും,സഹോദരിയും കൂടിയ കുടുംബത്തിൽ ഇളയവളായ അമ്മുവിന് ഓണമായാൽ വലിയ സന്തോഷമാണ്.
10-ദിവസം കിട്ടുന്ന അവധി തന്നെ,പാറി നടന്നു പൂക്കൾ പറിക്കുന്ന സുഖം,ഓണപ്പൂക്കൾ
ഇടുന്ന ത്രിൽ,ഓണക്കോടി,ഓണം അടിച്ചു
പൊളിക്കുക തന്നെ.
അത്തം മുതൽ അമ്മു രാവിലെ ഉണരും.പൂവിടാൻ ചാണകം മെഴുകി അമ്മുമ്മ ഒരുക്കിയിട്ടുണ്ടാകും.
അത്തം നാളിൽ അവൾ തുമ്പക്കുടം മാത്രമേ ഇടുകയുള്ളൂ.അമ്മുമ്മയുടെ നിർദ്ദേശമാണ്.മൂലം നാളിൽ മൂലതിരിച്ചും പൂവിടണം.
തിരുവോണനാളിൽ രാവിലെ ഓണത്തപ്പനെ ആർപ്പോ വിളിച്ച് എതിരേൽക്കുന്നു.
സുഖ സുഷുപ്തമായ,സുന്ദരമായ ഓണം എല്ലാരും ചേർന്ന് ആഘോഷിക്കുമ്പോൾ ഉണ്ടായിരുന്ന സന്തോഷത്തിന്റെ നൈർമ്മല്യം ചോർന്ന് ഇന്ന് ഇല്ലാതായിരിക്കുന്നു.
ഇന്ന്,വരണ്ട മനസ്സിന്റെ,കോണ്‍ക്രീക്റ്റ് വനത്തിലെ അവസാനത്തെ നീർത്തുള്ളി പോലെ,നിമിഷ നേരത്തെ വൈകാരികതയിൽ ഒതുങ്ങുന്ന ഓണം!!!!!
............................................അമ്മു ഇപ്പോൾ യുവതിയാണ്,
മാത്രമല്ല വിവാഹിതയുമാണ്.
താമസം നഗരത്തിലെ തിരക്കൊഴിയാത്ത പ്രധാന റോഡരികിലെ വലിയ ഫ്ലാറ്റിൽ.
വീർപ്പു മുട്ടുന്ന ജീവിതവേഗതയിൽ ഓണം മറവിയുടെ മാറാലകൾക്കും അപ്പുറം,ഒരു നേർത്ത ബിന്ദു പോലെ വന്നണയുന്നു,നിമിഷങ്ങളുടെ വേഗത്തിൽ പോലിഞ്ഞില്ലാതെയാകുന്നു.അവൾക്ക്ഇപ്പോൾ
നഷ്ട ബോധത്തിന്റെ വല്ലായ്മയാണ് ഓണം.
അമ്മു തൻറെ പഴയകാല ഓണസ്മൃതികളിൽ മനം നട്ട് കഴിയാറുണ്ട്.സുഖമുള്ള ചിന്തകളെ തഴുകി,തലോടി.
ഇന്ന് ഓണത്തിന് പൂവ് വിലകൊടുത്ത് വാങ്ങണം തൊടികൾ കാണാൻ ഇല്ല.എല്ലാടവും കോണ്‍ക്രീറ്റ് കാടുകളാണ്.കഥ പറയാൻ മുത്തശ്ശിമാരില്ല.ഉണ്ടങ്കിൽ തന്നെ അത് കേൾക്കാൻ കുഞ്ഞു മക്കൾ തയ്യാറല്ല,അവർക്ക് മുത്തശ്ശിയെ പഠിപ്പിക്കാനുള്ള അറിവുള്ള ഭാവവും,തിരക്കുമാണ്.
ആധുനീകതയിൽ മാവേലിക്ക് എന്ത് സ്ഥാനം......?
ഇന്നത്തെ തലമുറയ്ക്ക് മാവേലി ഒരു ഹാസ്യ കഥാപാത്രം മാത്രമാണ്.പൂക്കളം റെഡിമേഡായി കിട്ടുന്നു,ഓണ സദ്യയും,എത്രതരം പായസ്സവും ഫോണ്‍ ചെയ്‌താൽ വീട്ടിൽ എത്തിക്കഴിയും.
ഇൻസ്റ്റന്റു ഓണത്തെ വെറുത്ത്,പഴയകാല മലയാളത്തനിമയിൽ മനം കുളിർക്കെ മുഴുകിയിരിക്കുകയാണ് അമ്മു...............!!!!!!!!!
അമ്മുവിൻറെ നിറവാർന്ന തിരുവോണം.............!ഇനിയും ഉണ്ടാകുമോ......?
$$$$ $$$$$$ $$$$ $$$$$ $$$$$ $$$$$$ $$$$$$ കലാ സത്യരാജ് $$$$ $$$$$
__________________________________________________
# പാടിവട്ടം ശാഖാ ആഗസ്റ്റു 15-നു സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു,കുടുംബ സംഗമത്തിന്റെ ഭാഗമായി നടത്തിയ കഥ മത്സരത്തിൽ രണ്ടാം സമ്മാനം കരസ്ഥമാക്കി.
---------------------------------------------------------------------------------------------------------------------
ആര്യപ്രഭ
No comments:
Post a Comment