നിസ്സംഗത്വം..........!(1)
ഭർത്താവിന്റെ പീഡനം സാവിത്രിക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു.
അടികൊണ്ടു തടിച്ചു വീർത്ത മുഖവും കീറിപ്പറിഞ്ഞ വസ്ത്രങ്ങളും,നീറിപ്പുകയുന്ന മനസ്സുമായി അവൾ നിന്നു തേങ്ങുകയാണ്..
നാണക്കേട് ഭയന്ന് കരച്ചിലടക്കി ഭാര്യയെന്ന മഹാപ്രതിഭ!..
അടയ്ക്കപ്പെട്ട വാതിലിനു പുറത്ത് ആകാശത്തിൻ കീഴിൾ ആശ്രയം ഇല്ലാതെ മൗനിയായി വേച്ചു വേച്ചു നടന്നു നീങ്ങി..
ഇരുട്ടിൻറെ നിശബ്ദ്തയിൽ ചീവീടുകളുടെ ആരവം ഭയാനകമായിരുന്നു.
മഹായജ്ഞത്തിലെ ജേതാവിൻറെ സംതൃപ്തിയിൽ ഭർത്താവ് മദ്യലഹരിയുടെ ആലസ്യത്തിൽ,
രാത്രിയുടെ നിശ്ചലതയിൽ തൻറെ വീര,ശൂര പരാക്രമത്തിൽ സത്യാനന്തനു തികഞ്ഞ നിസ്സംഗത!!!!
കഴിഞ്ഞതെല്ലാം അയാൾ മറന്നിരുന്നു!!!!!!!!!
വേച്ചുവേച്ച് പോകുന്നത് എവിടേയ്ക്കെന്നു സാവിത്രി അറിഞ്ഞിരുന്നില്ല.കടൽ തിരയിലെ കരിയില പോലെ, സാഹചര്യങ്ങളെ അറിയാതെയുള്ള ഒഴുക്കായിരുന്നു.എല്ലാവരും കരുതലോടെ കാണുന്ന വീട്ടമ്മയാണ് സാവിത്രി.
ഉറ്റവരും ഉടയവരും ഇല്ലാതല്ല,സമൃദ്ധിയിൽ അവരെ വേണ്ടുവോളം സഹായിച്ചിട്ടുള്ളവളാണ്,ഭർത്താവിൻറെ പ്രവർത്തിമൂലം എല്ലാവരും വെറുത്തു.
സത്യാനന്തനെ എല്ലാവരും വെറുക്കുമ്പോഴും സാവിത്രി ജീവനെക്കാളേറെ സ്നേഹിച്ചു.
അയാൾ അവളിൽ സുഖസുഷുപ്തി മാത്രമേ കണ്ടിരുന്നുള്ളൂ.ആരേയും സ്നേഹിക്കാൻ അയാൾക്ക് കഴിയുമായിരുന്നില്ല.
ഇപ്പോൾ ഒറ്റയ്ക്കായ അവൾ കൂരിരുട്ടിൽ ലക്ഷ്യമില്ലാതെ അലയുന്നു..
ഭർത്താവിനെ ജീവനുതുല്യം സ്നേഹിച്ച കുറ്റമാണ് അവളുടെ ശാപം.
സമ്പത്തിന്റെ കുറവ് അവൾക്കുണ്ടായിരുന്നില്ല.
സമ്പന്നനായ അച്ഛന്റെ മൂത്തമകൾ,സ്നേഹമതിയായ ഒരേഒരു അനുജത്തി.
അവളെ സ്നേഹിക്കാൻ വെമ്പുന്ന അവർക്ക് വിലങ്ങുതടിയായിരുന്നു സത്യാനന്തൻ.
അച്ഛന്റെയും,അമ്മയുടെയും മരണശേഷം അവളുടെ ജീവിതം നൂലു പൊട്ടിയ പട്ടംപോലെ കറങ്ങുകയാണ്.
ജീവിതത്തിൽ ഇതുവരെ മനസുഖമെന്നു പറയാൻ കഴിയില്ലെങ്കിലും,പുറമേ അന്തസ്സ് കാട്ടി സമൂഹത്തിനു മുന്നിൽ ചിരിച്ച മുഖത്തോടെ കഴിഞ്ഞിരുന്നു.
സ്നേഹിക്കുമ്പോഴും പീഡനം മാത്രം നല്കുന്ന സ്നേഹം തിരിച്ചറിയാത്ത ഭർത്താവ്.
ഉള്ളിൽ മനസ്സ് നീറി പുകയുന്നത് സ്വന്തക്കാർ പോലും കണ്ടിരുന്നില്ല.
വിവാഹം കഴിഞ്ഞു വിദേശത്തു സമൃദ്ധിയുടെ കൊടുമുടിയിൽ കഴിയുന്ന മക്കൾ പോലും അറിഞ്ഞിട്ടില്ല,അറിയിച്ചിട്ടുമില്ല.ഇനി അവർക്ക് അമ്മയെ തന്നെ വേണ്ടിവരില്ല.ദുഖഭാരം അമിതമായി തലയിലേറ്റി തളർന്നു.
ഇനി അതിനും കഴിയാത്തവിധം അപമാനത്തിൻറെ അകത്തളത്തിൽ മുങ്ങിക്കഴിഞ്ഞു.
പിടിച്ചു നിൽക്കാനുള്ള പിടിവള്ളി അറ്റുപോയി.
ഭർത്താവെന്ന മഹാവിപത്ത് സമ്പത്ത് തുരന്നു കൊണ്ടിരുന്നത്അവളറിഞ്ഞില്ല..
ചീട്ടുകളിയും,മദ്യപാനവും അയാൾക്ക് തൊഴിൽ തന്നെയായിരുന്നു,വളരെ വൈകി അവൾ അറിഞ്ഞ സത്യമായിരുന്നു.സമ്പന്നനായ ബിസ്നസ്സ്കാരൻഎന്ന വ്യാജേന അച്ഛനെ ചതിച്ചു നേടിയ വിവാഹമാണ്.
വീട്ടിൽ നില്ക്കാറില്ലാത്ത അയാൾ തിരക്കുള്ള വലിയ ബിസ്നസ്സ്കാരൻ എന്ന് ധരിച്ചു ബഹുമാനിച്ച നാട്ടുകാർ പോലും കാർക്കിച്ചു തുപ്പുന്ന നിലവാരത്തിൽ എത്തി.
ചൂതാട്ട കേന്ദ്രങ്ങളിൽ അയാൾക്ക് എല്ലാം സൗജന്യമായിരുന്നു.മാസങ്ങളോളം എന്നും അയാൾ സുഖസമൃദ്ധിയിലായിരിക്കും അവിടെ, ..സകല സന്നാഹങ്ങളും വാഗ്ദാനങ്ങളായിരുന്നു.കടം വാങ്ങിയുള്ള ചൂതുകളിയാണ് അയാളുടേത്.നേടുമ്പോൾ ചിലത് വീട്ടും.അങ്ങിനെ വാങ്ങിയ കടങ്ങൾ പെരുകി വലിയ ബാധ്യതകളിൽ
സർവ്വവും നഷ്ടപ്പെട്ട അയാളെ അവരും പുറത്താക്കി.
ചൂതാട്ടത്തിൽ വൻ തുകയുടെ നഷ്ട്ടങ്ങൾ വരുമ്പോഴും തളരാതെ, നഷ്ടപെട്ടതിനു പതിന്മടങ്ങു നേട്ടങ്ങൾക്ക് വേണ്ടി പിന്നെയും വൻ തുക കടം വാങ്ങി വയ്ക്കാൻ തയ്യറാകുമായിരുന്നു.
എല്ലാം മറന്ന ചൂതുകളിയിലെ പരാജിതന്റെ അസ്വസ്ഥ അയാളെ മുഴുക്കുടിയനാക്കി മാറ്റിയിരുന്നു,നല്ലതല്ലാത്ത കൂട്ടുകാരും..
വിലപ്പെട്ട പലതും കൂട്ടുകാർ വഴി അവളറിയാതെ വിറ്റു കഴിഞ്ഞിരുന്നു..
പട്ടിണിയുടെ നാളുകൾ അവളും അറിഞ്ഞു തുടങ്ങി.
കടങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയായിരുന്നു.
ക്ഷമയോടെ അയാളെ നേർവഴിക്കു കൊണ്ടുവരാൻ അവൾ ശ്രമിച്ചു പരാജിതയാവുകയായിരുന്നു.
നഷ്ടങ്ങളുടെ പട്ടികവളരുംതോറും കടബാദ്ധ്യത ഇരട്ടിച്ചു.
അസ്വസ്ഥത നഷ്ട്ടപ്പെട്ട അയാൾ നാട്ടിൽ മൗനിയും,വീട്ടിൽ പുലിയുമയി.
നിശബ്ദം എല്ലാം സഹിക്കുന്ന അവളായിരുന്നു അയാളുടെ സമാധാനത്തിൻറെ കരട്.
അസ്വസ്ഥത ഇറക്കിവയ്ക്കാനുള്ള അത്താണി അവളായിരുന്നു.
അയാളുടെ സമാധാനത്തിന് അവളെ വേണ്ടുവോളം ഉപദ്രവിക്കാൻ മടിയില്ലായിരുന്നു.
എല്ലാം പോയാലും,കിടപ്പാടം നഷ്ടപ്പെടുമെന്ന് അവൾ കരുതിയില്ല.
അതും നഷ്ടമായി തെരുവിലേക്ക് ഇറങ്ങേണ്ടിവന്നു.
വാടകവീട്ടിലും സ്വസ്ഥത കിട്ടിയിരുന്നില്ല.
കടം വർദ്ധിച്ചതോടെ നാട്ടിൽ പോലും അയാൾക്ക് നടക്കാൻ കഴിയുമായിരുന്നില്ല.പുറത്ത് ആരെങ്കിലും പിടിച്ചുനിർത്തിയാൽ, വീട്ടിൽ അവൾക്കു പൊതിരെ തല്ലായിരിക്കും ശകാര വർഷം വേറെയും..
കയ്യിൽ പണമില്ലെങ്കിലും,മദ്യപാനം ഉപേക്ഷിക്കാൻ അയാൾക്ക് കഴിയുമായിരുന്നില്ല.
മദ്യലഹരിയിൽ എല്ലാം മറക്കാമെന്ന ധാരണ അയാളിൽ മദ്യാസക്തി വളരുകയായിരുന്നു.
അവളിലെ നിഷ്കളങ്കത, മദ്യലഹരിയിൽ അയാൾക്ക് അസ്വസ്ഥത ഉണ്ടാക്കികൊണ്ടിരുന്നു..
അവളുടെ മുന്നിൽ തോൽവിയടഞ്ഞ താൻ ഒന്നുമല്ലെന്ന 'കോംബ്ലക്സ്' അയാളെ അലട്ടി.
തോന്ന്യവാസിയായ തൻറെ തകർച്ച അവൾ ആസ്വതിക്കുന്നു എന്ന തോന്നൽ,തൻറെ പോക്കിരിത്തരങ്ങളെ അവളിൽ നിന്ന്
മറയ്ക്കാൻ കഴിയാത്തതിലുള്ള ജാള്യതയിലുള്ള അമർഷം.
അടിച്ചിറക്കുമ്പോഴും ദേഷ്യം മാറി അയാൾ അവളെ വിളിക്കുമെന്ന് കരുതി അവൾ കാത്തു നിന്നു.
വഴിയിൽ കൂരിരുട്ടിൽ അന്യോഷിച്ച് വരുമെന്ന് അവൾ മോഹിച്ചു.
വിറയ്ക്കുന്ന ശരീരം താങ്ങുകൾക്ക് ആശിച്ചു;
അയാൾ വന്നില്ല.നടന്നു നടന്ന് അധികദൂരം പിന്നിട്ടുകഴിഞ്ഞു,
എവിടേയ്ക്കാണ് പോകുന്നതെന്ന് അവൾക്കറിയില്ല.
ഭയം ഉള്ളിൽ ആളുകയാണ് കടന്നു പോന്ന പരിചയമില്ലാത്ത വഴികൾ ഒരുപക്ഷെ തിരിച്ചു പോകാൻ കഴിയാത്തത്ര അപരിചിതമായ നാട്ടിൽ എത്തിയിരിക്കുന്നു.
കാഴ്ച്ച നഷ്ടപെട്ട പ്രതീതി,വിറയാർന്ന കാലുകൾക്ക് ശരീരത്തെ താങ്ങാനുള്ള കെൽപ്പു നഷട്ടപ്പെടുന്നുവോ?.......കണ്ണിൽ ഇരുട്ടു കയറുന്നു.അരനിമിഷം എല്ലാം ഒന്നായി തറയിൽ പതിച്ചു.........................................................!
ബോധം നഷ്ട പെട്ടു വീണ മദ്ധ്യവയസ്കയെ വഴിയാത്രക്കാർ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രി കിടക്കയിൽ ബോധം വീണ്ടുകിട്ടിയ അവൾക്ക് കഴിഞ്ഞകാല സംഭവങ്ങൾ ഓർത്തെടുക്കാൻ പ്രയാസമായിരുന്നു.
അവളെത്തന്നെ ആരെന്നു ചിന്തിച്ചെടുക്കാൻ കഴിയാതായി.
തുറിച്ച മിഴികളാൽ കൂടിനില്ക്കുന്നവരെ ഇമവെട്ടാതെ തുറിച്ചു നോക്കി കിടക്കുക.
ചോദ്യങ്ങൾക്ക് മറുപടി പറയാൻ,മനസ്സ് ശൂന്യമായിരുന്നു.
ഓർമ്മകളുടെ താളം തെറ്റിയ അവൾക്ക് സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു.
ആ നാട്ടിലെ സന്നദ്ധ സംഘടന അവളുടെ ചികിത്സാ ചുമതല ഏറ്റെടുത്തു.
ഡോക്റെർ പരിശോധനയിൽ മറ്റു കുഴപ്പങ്ങൾ ഒന്നും കണ്ടെത്തിയില്ല.
അവിടെ കൂടിയ ആരും അവളെ അറിയുന്നവരായിരുന്നില്ല,ഒരുപക്ഷെ ബധിര മൂകയായിരിക്കും അവർ വിശ്വസിച്ചു.
തേങ്ങിക്കരയുന്ന അവളോട് മറ്റു കൂടുതൽ അന്യോഷണങ്ങൾക്ക് ആരും നിന്നില്ല.
സന്നദ്ധ സംഘടനയുടെ അന്തേവാസികൾക്കുള്ള ഷെൽട്ടറിലേക്കു മാറ്റി.
വീഴ്ച്ചയിൽ തലയ്ക്ക് ഏറ്റ അടിയായിരിക്കുമോ? അല്ലെങ്കിൽ അടക്കിവച്ച മാനസിക സംഘർഷത്തിന്റെ കുത്തൊഴുക്കിൽ ഉണ്ടായ മസ്തിഷ്ക ചോർച്ചയോ.............?
ആ വഴി ചിന്തിച്ചു സമാധാനിക്കാം.
ഭാര്യയെ അടിച്ചു പുറത്താക്കിയ സത്യാനന്തന്റെ ലക്കുകെട്ട ജീവിത ശൈലി മടുത്ത വീട്ടുടമ,ബഹളം അറിഞ്ഞു ആ രാത്രി തന്നെ വീട് ഒഴിയാൻ നിബ്ബന്ധിച്ചു ഒച്ച വച്ചു.
നാണക്കേടോർത്ത് രാത്രിയിൽ ആരും അറിയാതെ അയാൾ സ്ഥലം വിടുകയായിരുന്നു.
വടക്കോട്ടുള്ള തീവണ്ടിയിലാണ് അയാളുടെ യാത്ര.ടിക്കറ്റ് എടുത്തിട്ടില്ല എങ്ങോട്ടാണ് പോകേണ്ടതെന്നും ഏതു ദിശയിലേക്കാണ് വണ്ടി പോകുന്നതെന്നും അയാൾക്ക് അറിയല്ല.കിട്ടിയ സീറ്റിൽ കൂനിക്കൂടിയിരുന്നു ഉറങ്ങുന്ന മനുഷ്യക്കോലം.ഉറങ്ങുകയാണോ.....?
മദ്യലഹരിയിലെ മയക്കമോ...?.കയ്യിൽ കരുതിയ ബാകിൽ അത്യാവശ്യം വേണ്ട വസ്ത്രങ്ങളും,തുശ്ചമായ പണവും സേവിക്കാൻ കരുതിയ മദ്യ കുപ്പിയും ഭദ്രം.
ഓർമ്മകൾ എന്തെന്നറിയാത്ത സത്യാനന്ദനു മനസുഖം മദ്യ ലഹരിയുടെ മരവിപ്പ് മാത്രമായിരുന്നു.
തീവണ്ടിയുടെ താളാത്മകമായ കുലുക്കത്തിൽ ആടിഉലഞ്ഞു വിസ്മൃതിയിലുള്ള മധ്യവയസ്കനായ മുഴുക്കുടിയന്റെ ദിക്കറിയാത്ത യാത്ര!!!!!!!!!!!!
!!!!!!!!!!!!!!!!!!!!!!!!!!!!!!!!രഘു കല്ലറയ്ക്കൽ!!!!!!!!!!!!!!!!!!!!!!!!!!!!!!
തുടരും

No comments:
Post a Comment