വായു പോലെ തന്നെ,മനുഷ്യന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ശുദ്ധ ജലം !.......................
പഴയകാലങ്ങളില്‍ വായു പോലെതന്നെ വിലകൊടുത്തു വാങ്ങാത്ത ഒന്നായിരുന്നു കുടിവെള്ളം.!ഇന്നത് സ്വര്‍ണ്ണം പോലെ വിലുയര്‍ന്ന അപൂര്‍വ്വ വസ്തുവിലേക്ക് മാറുകയാണ്!!.
പട്ടണ പ്രദേശങ്ങളില്‍ ,എന്തിനു ഗ്രാമങ്ങളില്‍ പോലും ടാങ്കര്‍ വണ്ടികളില്‍ വെള്ളം നിറച്ചു തലങ്ങും വിലങ്ങും
ഓടുന്നകാഴ്ച കണ്ടാല്‍ ;
ദാഹജലം കൊടുത്ത് "പുണ്യം" നേടാനാണെന്ന് തോന്നും.
തോടുകളിലെയും കിണറുകളിലെയുംഅഴുക്കുവെള്ളം നിറച്ചു പാഞ്ഞു നടന്നു പണമുണ്ടാക്കുക എന്ന"പുണ്യ"പ്രവര്‍ത്തി മാത്രമാണവരുടെ ലക്‌ഷ്യം.
അങ്ങിനെയുള്ള വെള്ളം കുടിക്കുന്നവര്‍
തീര്‍ച്ചയായുംരോഗികളാകും!!!
അതിനാല്‍ പച്ചവെള്ളം കുടിക്കാതിരിക്കുക !!!
പ്രധാനമായും അതിസാരം,മഞ്ഞപ്പിത്തം പോലുള്ള ജലജന്യ രോഗങ്ങള്‍ പരത്തുന്നത് ടാങ്കര്‍ ലോറികളിലെ വെള്ളമാണെന്നു ഓര്‍ക്കുന്നത് നല്ലതാണ് !!
മാത്രമല്ല ഈ ലോറികളില്‍ പലതും രാത്രി കാലങ്ങളില്‍ കക്കൂസ് മാലിന്ന്യങ്ങള്‍ അടിക്കുന്നതായി അറിഞ്ഞിട്ടുണ്ട്!!.
മനുഷ്യന് പണത്തോടാര്‍ത്തി മൂത്ത്
മനുഷ്യത്വമില്ലാതായിക്കഴിഞ്ഞു.
മനുഷ്യന്‍ മാലിന്ന്യമാക്കിയ ഭൂമുഖത്തുന്നു ഉറവയെടുക്കുന്ന ജലം പോലും നന്നല്ല!!!,
അപ്പോള്‍ അഴുക്കുകള്‍ നിറഞ്ഞ തോടുകളിലെ ഊറ്റി കൊണ്ടുവരുന്ന ടാങ്കര്‍ ജലം ??
ദാഹിച്ചു വലഞ്ഞു അവശനായാല്‍ പോലും;പച്ച വെള്ളം കുടിക്കാതിരിക്കുക!!!.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക .!!!!
പാവപ്പെട്ട ജനങ്ങളെ തീരാരോഗികളാക്കി മരണ വക്ക്രത്തിലാക്കുന്ന്തില്‍ ഗവണ്മെന്റിന്റെ അനാസ്ഥ വലുതാണ് .
ഇടത്തരക്കാരും,പാവപ്പെട്ടവരും മാത്രമാണ് ഇതിനു ഇരയാകുന്നത്. അവരെ ശ്രദ്ധിക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍
കാലങ്ങളായി ജനദ്രോഹം ചെയ്തിട്ടും, അനങ്ങാന്‍ കഴിയാത്ത
സര്‍ക്കാരിന്റെ കഴിവുകേട്
അറിയാവുന്നവരാണ് ജലരാജാക്കന്മാര്‍ !!!.
സര്‍ക്കാരിനെ വിലക്കുവാങ്ങാന്‍ കഴിവുള്ളവരാണ് അവര്‍ !!
അങ്ങനെയുള്ളവര്‍ എന്തിനു സര്‍ക്കാരിനെ ഭയക്കണം ???
കാനകളില്‍ നിന്ന് പോലും എടുക്കുന്ന ജലമാണ് ടാങ്കറുകളില്‍
ആര്‍ഭാടമായി എത്തിച്ചുകൊടുക്കുന്നത്.ജനങ്ങള്‍ പലയിടങ്ങളിലും
പ്രതികരിച്ചു തുടങ്ങി..!!
സുക്ഷിക്കുക!!........കുപ്പികളിലെ കുടിവെള്ളവും !!!!!
No comments:
Post a Comment