അമ്മേ !നമസ്തുതേ !മൂകാംബികേ !ദേവി!!
അമ്മതന്‍ കാരുണ്യ മരുളേണ മെന്നിലായ് !
അമൃതമതു നിറയുമാ ;കണ്‍കടാക്ഷങ്ങളും !
അറിവു തന്നോതുവാ നമ്മതന്‍ സ്നേഹവും !
അനുഗ്രഹ മേകേണമമ്മേ !മൂകാംബികേ !
അറിവിനായ് ഞാനിതാ തൃപ്പാദമണയുന്നു !
അകതാരിലുണരുന്ന മോഹങ്ങളത്രയു -
മറിവായലിഞ്ഞങ്ങിതെന്നില്‍ വിളങ്ങണം!
അക്ഷരമാല യാലത്ഭുതം തീര്‍ക്കുവാന-
മ്മതന്‍ ദിവ്യത്വമറിയാതിതാരുണ്ട്.....?
അഹ !മതുകളില്ലായ്മ ചെയ്യുവാനമ്മതന്‍
ആശിസ്സിതെന്നുമെന്നുള്ളില്‍ തിളങ്ങണം !
ആകാമിതെല്ലാ മെന്നമ്മതന്‍ ദൃഷ്ടിയില്‍ ;
ആകാമിതാര്‍ക്കും അസ്സാദ്ധ്യമല്ലാകുവാന്‍ .
ആകാമിതാര്‍ക്കും അസ്സാദ്ധ്യമല്ലാകുവാന്‍ .
.........................രഘുകല്ലറയ്ക്കല്‍
No comments:
Post a Comment