ഹൃദയം നിറഞ്ഞങ്ങൊഴുകുന്നു നൊമ്പരം!
ഇടയന്‍ മരിച്ചതാം കുഞ്ഞാട് പോലവെ!!
എല്ലാംകഴിഞ്ഞപ്പോള്‍ ആരുമില്ലാത്തൊരു,
വല്ലായ്മയേകുന്നു;ജീവിതയാത്രയില്‍ !
എല്ലാരുമുണ്ടെന്ന തോന്നലാ-ലിത്രനാള്‍,
എല്ലാം മറന്നങ്ങു കൂട്ടരോടൊത്തയാള്‍ !
ഈടില്ലാ ബന്ധങ്ങള്‍,കാര്യം കഴിഞ്ഞെന്നാല്‍,
ഇനിയില്ലൊരിക്കലും എന്നമട്ടില്‍!!.
ഇടറി തെറിച്ചു പോയ് ഗദ്ഗതമത്രയും-
പറയാന്‍ വിതുമ്പുന്ന പൊന്‍ കിനാക്കള്‍ .
അറിയാതടര്‍ന്നങ്ങ് വീണൊരാപ്പുഞ്ചിരി,
ഇടറാത്ത മധുര സംഗീതമായി!!
അറിയാന്‍ കൊതിച്ചൊരാ സന്ദേശവും-പിന്നെ
തുടരാന്‍ മടിക്കുന്ന സംമ്മോഹവും!
അടങ്ങാത്തതിര്‍വിട്ട സൌഭാഗ്യവും-പക്ഷെ!
അകന്നൊരാ യൌവ്വനം ആസ്വദിച്ചീടാതെ!!.
ഇനിയിപ്പോഴാകില്ലെന്നറിയാമെന്നാകിലും;
*ഇനിക്കുന്നു!മനസ്സിലാപൊന്‍കാലമിപ്പോഴും.
അയവിറക്കാനൊരു മനമുണ്ടെന്നാകിലും.,
അവശനായ്;സുമുഖനായ് നില്‍ക്കുന്നയാളിന്നും;
ആഗ്രഹം പൂത്തുല്ലസിക്കും മനസ്സുമായ്!!-
ആശ്വാസമില്ലാതുഴറുന്നു ജീവിതം !!!!!!!!!!!!!!!
...........................................രഘു കല്ലറക്കല്‍
**********************************************
*ഇനിക്കുന്നു =മധുരിക്കുന്നു
ആര്യപ്രഭ
**********************************************
*ഇനിക്കുന്നു =മധുരിക്കുന്നു
ആര്യപ്രഭ
No comments:
Post a Comment