നമ്മുടെ കുലത്തിന്‍റെ ആരാധനാ മൂര്‍ത്തികളില്‍ പ്രധാനിയാണ് ശ്രീ ഗണപതി ഭഗവാന്‍ .!
സവിശേഷതയിലും ;തത്വത്തിലും ശ്രേഷ്ടന്‍ തന്നെയാണ് ,ശ്രീ ഗജേശ്വരന്‍ .
ജീവജാലങ്ങളില്‍ ,എന്തിനെയും തകര്‍ത്തു മുന്നേറാന്‍ കഴിവുള്ള ശ്രേഷ്ട ജീവി ആന തന്നെ.
നിസ്സാര ചലനങ്ങളെ വേഗം തിരിച്ചറിയാന്‍ കഴിവുള്ള രണ്ടു സുഷ്മ മിഴികളും, എപ്പോഴും ചലിക്കുന്ന മുറം പോലെ വിശാലമായ ചെവികള്‍ക്ക് ചെറിയ ശബ്ദം പോലും അറിയാനുള്ള കഴിവും !. കരുത്തുറ്റ കൊമ്പുകള്‍ എന്തിനെയും തച്ചുടയ്ക്കാന്‍ പോന്നവ തന്നെ.അതിലും വിശേഷ പ്പെട്ട തുമ്പിക്കൈ !!
മൂക്കും മേല്‍ച്ചുണ്ടും ചേര്‍ന്നുണ്ടായ തുമ്പികൈ വളരെ ബലിഷ്ടമാണ്.
ഏതുതടസ്സങ്ങളെയും അതിജീവിക്കാന്‍ പോന്ന;
എല്ലാം തികഞ്ഞ ഒന്നാണല്ലോ ..ആന !!!
ആനയില്‍ നിക്ഷിപ്തനായ ഒരു ദേവന്‍ ..!
വിഘനങ്ങളെ അകറ്റാനുള്ള ദേവന്‍ ..!!
അത് ഗണേശ്വരനല്ലാതെ മറ്റാരാണ് .??
മാത്രമല്ലാ ഗണപതിക്ക് വേറൊരു സവിശേഷത കൂടിയുണ്ട് ,ഏതു ദേവനെക്കാളുമുപരി;കാര്യപ്രാപ്തിയില്‍ മുന്‍പന്തിയിലാണ്.തീരുമാനങ്ങള്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടതില്ല,
ഉടന്‍ തീരുമാനവും നടപ്പാക്കലും!!!.അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.എന്തിനേറെ പറയണം ;അദ്ദേഹം മനുഷ്യര്‍ക്ക്
മാതൃകയായി മുദ്രകള്‍ സുക്ഷിക്കുന്നു !!.
ആഹന്തയില്ലാത്ത ഒരു മനുഷ്യനും ഭൂമിയിലില്ല.
അഹന്തയകറ്റാന്‍ മനുഷ്യന് എന്തിനോടെങ്കിലും പേടിയുണ്ടാകും.
ഇണക്കി വളര്‍ത്തുന്ന ഗാംബീര്യമാര്‍ന്ന ആനകള്‍ക്ക് കൂടുതല്‍ പേടി ആനത്തോട്ടിയോടാണ്.
തന്നെത്തന്നെ നിയന്ത്രിക്കാൻ പോന്ന
ആന ത്തോട്ടി കൈയ്യിലേന്തി,തന്നെത്തന്നെ നിയന്ത്രിക്കാൻ പോന്ന
ജഗ്ഗന്നിതാവായ ശ്രീഗണേശ്വരന്‍
നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്
"നീ നിന്നെ തന്നെ പേടിക്കുക ................!! അതിനായി നീ നിന്റെ മനസ്സില്‍ ഒരായുധം കരുതുക ......അത് നിന്റെ അഹന്തയെ അകറ്റാന്‍ പോന്നതാകട്ടെ..............!!!!"
ഏതു മദത്തേയുംനിയന്ത്രിക്കാന്‍ ,
മാതൃകയായി........
അദ്ദേഹം ഒരുകയ്യില്‍ ആനതോട്ടി സുക്ഷിക്കുന്നു.
ഇത്ര വിശാലത പുലര്‍ത്തുന്ന ദൈവംവിഘ്നേശ്വരനല്ലാതെ മറ്റാരുണ്ട് ?, ചിന്തിക്കാന്‍ കഴിവുള്ള മനുഷ്യര്‍ക്ക് ഉത്തമ സന്ദേശം,തന്നിലൂടെ തന്നെ വെളിപ്പെടുത്തുന്നു. അദ്ദേഹം കൈകളില്‍ ഭദ്രമായി കരുതിരിക്കുന്നത് ശ്രദ്ദിക്കുക ,
ചെളിയില്‍ നിന്ന് വളര്‍ന്ന ഊഷ്മളമായചെന്താമര ഒരു കയ്യില്‍ വിടര്‍ന്നു പരിമളം പൊഴിക്കുന്നു.
താമരയുടെ സ്വച്ഛത മനുഷ്യജീവിതത്തിലും അനിവാര്യമാണ്.
ഇനിയും ഒരുകയ്യില്‍ ലോകമാകുന്ന മുച്ചക്രം .
ലോകത്തിലെ സര്‍വ്വതും ഈ മുച്ചക്രത്തില്‍ അടങ്ങട്ടെ !!
മറ്റൊരുകയ്യുയര്‍ത്തി നമ്മെ അനുഗ്രഹിക്കുക കൂടി ചെയ്യുന്നു പാര്‍വ്വതീനന്ദനന്‍ .
പാര്‍വ്വതീ ദേവിയുടെ മാനസ്സ പുത്രന്‍ !!!. ദേവന്മാരില്‍ പ്രമുഖന്‍ !!!!,പ്രമുഖ സ്താനീയൻ.
മാതൃകാ ദേവനായ വിനായകന്‍.
വിഘ്നത്തെ അകറ്റുന്നവന്‍ ......
പേരിനു അര്‍ഹനായ ദേവന്‍!!.
നമുക്കും,നമ്മുടെ മദത്തെ അകറ്റാന്‍,
ആദ്യം ദേവനെ അറിയാന്‍ ശ്രമിക്കുക.
ഇത്രവലിയ ശരീരമുള്ള ഗണപതിയുടെ വാഹനം
എന്താണെന്നല്ലേ?
വളരെ ചെറിയ അട്യ്ക്കയോളം വലിപ്പമുള്ള ചുണ്ടെലി.
അതിലും ഒരു തത്വം ഒളിച്ചിരിക്കുന്നു.
ഒരു നിമിഷം പോലും വെറുതെയിരിക്കാതെ സധാപ്രവര്‍ത്തിക്കുന്ന പ്രകൃതമാണ് ചുണ്ടെലിയുടെത്.
കഷ്ടപെട്ടും പ്രവര്‍ത്തിക്കുന്നവര്‍ക്ക്
മുന്നേറ്റമുണ്ടാകും എന്നതിന് മാതൃകയാണ് ചുണ്ടെലി.
അറിവില്‍ ശ്രേഷ്ടനാകാന്‍ ശ്രമിച്ചാല്‍,
ദേവ മുദ്രകളില്‍ ഒന്നാകാന്‍ നമുക്ക് കഴിയും.
ചേറില്‍ നിന്നുയര്‍ന്ന ചെന്താമര യായാല്‍, ഒരുപക്ഷെ !അര്‍ത്ഥ പൂര്‍ണ്ണമായ ലോകത്തെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ -അഹന്തയെ അകറ്റാന്‍ മനസ്സാല്‍ കഴിഞ്ഞാല്‍,മോദകത്തിന്റെ സുഖാനുഭൂതിയുംഅതിലൂടെ -ദൈവാനുഗ്രഹം താനേ ഉണ്ടാകും ..............!!!!
രഘു കല്ലറയ്ക്കൽ
##################################################
ആര്യപ്രഭ
No comments:
Post a Comment