Friday, April 13, 2012

വിഷുപ്പുലരി

                         വിഷുപ്പുലരി !!!
പൂക്കാലമത്രക്ക്  കാണില്ലെന്നാകിലും!
പൂക്കുന്നു കൊന്നകള്‍ നാടുനീളേ !!!
പുതുവത്സരത്തിന്റെ പൊന്‍ കതിര്‍ -
പുലരിയില്‍ മിന്നും മനസ്സിന്നോരാവേശമായ് !!
മഞ്ഞിന്‍ ചെറുകണം ഇതളിലായ് മിന്നുന്നു -
മധുരമാം വിഷുവിന്റെ പൊന്‍ കണിയും!!!
ഐതിഹ്യമേറെ എന്നാകിലും വിഷുവിന്റെ -
ആഹ്ളാദമിന്നില്ലെൻ മനം നിറയെ!!!
പഴമയുടെ ഓര്‍മ്മകളടര്‍ന്നങ്ങു വീഴുമ്പോള്‍ -
പുതുമ വറ്റാത്തോരാക്കാലം പിറക്കുന്നു!
കൂടി നടന്നും കൂട്ടുകാര്‍ക്കൊപ്പമായ് -
കൂടിയ,കുസ്സൃതികളുടെ കൊച്ചുകാലങ്ങളില്‍ !
തോടും തൊടികളും നാട്ടിന്‍ കുളങ്ങളും -
കാടും കലര്‍ന്നുള്ള നാട്ടിന്‍ പ്രദേശവും !
സൂര്യന്‍ ഉദിക്കുന്ന നേര്‍ ദിനം ഒന്നിലായ്‌-
സൂഷ്മമായ് പുഞ്ചിരിച്ചമ്മതന്‍ കണിയാകും!!
പിന്നെയങ്ങോട്ടമായ് കൂട്ടരോടോത്തുള്ള -
വിഷുവിന്‍ പ്രധാനമാ കൈനീട്ടം നേടുവാന്‍ !!
തുട്ടുകള്‍ കൂട്ടിയ കീശയില്‍ കയ്യിട്ടു സംശയം -
തീര്‍ക്കുവാന്‍ തപ്പും സദാനേരം !!!
എല്ലാം കഴിഞ്ഞങ്ങ് വീട്ടിലെത്തീടിലും-
വല്ലാത്ത വേദന! പടക്കം പൊട്ടിക്കുവാന്‍ !!
പലവിധ വിഭവങ്ങള്‍ ചേര്‍ന്നുള്ള സദ്യയും -
പായസം കൂട്ടിയിട്ടൂണ് കഴിഞ്ഞങ്ങ് -
കാത്തിരുന്നീടണം വൈകുന്നതു വരെ -
ഊണ് കഴിഞ്ഞങ്ങുറക്കമാണച്ഛനും!!! 
അനുവാദമോടങ്ങ് സിനിമയും കണ്ടിട്ട്-
ആവേശമോടപ്പടക്കങ്ങള്‍ക്കരികിലായ് !!
മുറ്റത്തു വച്ചൊരാ മണ്ണെണ്ണ വിളക്കിന്റെ -
കത്തും തിരിയതില്‍ മുട്ടിച്ചെറിയുന്നു-
പൊട്ടുന്നു ചീറ്റുന്നു പിന്നെയും പൊട്ടുന്നു -
പൊട്ടാത്തവയെല്ലാം കത്തിതിമിര്‍ക്കുന്നു!!!
ഒരു രാത്രി കൊണ്ടങ്ങു തീരും തിമിര്‍പ്പുകള്‍ -
പിന്നെയും തോന്നലായ് മിന്നും മനസ്സുമായ്‌ !!!!! 
                                       രഘു കല്ലറക്കല്‍  
  

No comments:

Post a Comment