ഇളം കുളിർമയുള്ള പ്രഭാതത്തിന്റെ പരിശുദ്ധി നിറഞ്ഞ അന്തരീക്ഷത്തിൽ,
വിഷുവിനെ വരവേല്‍ക്കാന്‍ കാത്തുനില്‍ക്കുന്ന കണിക്കൊന്നകള്‍!

പൂത്തുലഞ്ഞ കണിക്കൊന്നയുടെ സ്വര്‍ണ്ണ വര്‍ണ്ണം!
കേരളീയതയുടെ തനിമ കാക്കുന്ന വിഷുപ്പുലരി!!,
വിഷുക്കണി.........മലയാളിക്ക് മറക്കാനാവാത്ത അനുഭൂതിയാണ്!!!!!!!!.
പകലിന്റെയും ,രാത്രിയുടെയും തുല്ല്യത വിഷു ദിനത്തിന് മാത്രമുള്ളതാണ്,
സൂര്യന്റെ സഞ്ചാര ദിശ മാറുന്നതും അന്നുതന്നെയാണ്,ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിലേക്ക്.

പുതു വര്‍ഷ പിറവി ദിനം!!!!
ബാല്യകാല സ്മൃതികളില്‍ നിറഞ്ഞു നില്‍ക്കുന്ന വിഷു!!!!!!,
അന്നെല്ലാം വിഷു വിനോടടുത്താണ് കൊന്ന പൂത്തിരുന്നത്.
ഇന്ന് എത്രയോ മാറിയിരിക്കുന്നു.???അകാലത്തിൽ കൊന്നകൾ പൂക്കുന്നു!
വിഷു!.........പുതു വസ്ത്രത്തിന്റെയും,
വിഷുകൈനീട്ടത്തിന്റെയും.
അമ്മ ഒരുക്കുന്ന വിഷുക്കണിയും കണ്ടു കഴിഞ്ഞു കൊച്ചു കൂട്ടുകാരോടൊത്തു.....

വളരെ പുലര്‍ച്ചെ...... വേണ്ടപ്പെട്ട വീടുകളില്‍ കൈ നീട്ടത്തിനായി ഓട്ടമായി !!!!!!!!,കിട്ടിയ നാണയ തുട്ടുകൾ നിക്കറിന്റെ കീശയിൽ ഭദ്രമാണോയെന്ന എന്ന ആശങ്കയോടെ പലവട്ടം
തപ്പി നോക്കിയുള്ള ഓട്ടം.അനുഭൂതിയുടെ പൂത്തുലഞ്ഞ ആലസ്യം നിറഞ്ഞ ഓട്ടം......നിഷ്കളങ്കതയുടെ തുടിപ്പായിരുന്നു.
കൈനീട്ടം കിട്ടിയ നാണയങ്ങള്‍ കൂട്ടിവച്ചു എണ്ണുമ്പോള്‍ ഉണ്ടാകുന്ന കൊച്ചു മനസ്സിന്റെ നൈർമല്യ സുഖം!!.,ആദ്യമായി കൈവരുന്ന ധനം!!!
ആ നിർവൃതിയിൽ,കോടീശ്വരനോളം ധനവാനായ പ്രതീതി!!!!!!.
ഒരു പക്ഷെ.........!
ഇനിയുള്ള കാലങ്ങളിൽ ആ സുഖ സുഷുപ്തി ഒരിക്കലും തിരിച്ചു കിട്ടില്ല!!
അച്ഛന്‍ കൊണ്ടുവരുന്ന പടക്കവും,കൈനീട്ടം കിട്ടന്ന കാശിനു സ്വന്തമായി വാങ്ങുന്ന പടക്കവും,കമ്പിത്തിരി,മത്താപ്പ്,ചക്രം,കൊരവപ്പൂ എല്ലാം കത്തിക്കാന്‍ രാത്രിവരെ ......................,പുറത്തു പോയ അച്ഛന്റെ വരവും കാത്തു കാത്തിരിക്കും.
മുറ്റത്തു കൂടിയിരുന്നു,മണ്ണെണ്ണ വിളക്കിന്റെ തിരിയില്‍ മുട്ടിച്ചു; പേടിച്ചു,പേടിച്ചു കത്തിച്ചു പൊട്ടിക്കുന്ന സുഖം!!!!!!!,ആ....ഭയം നിറഞ്ഞ സുഖം!!!
ഓര്‍ക്കാന്‍ എന്ത് രസമുള്ള കാലം!!!!!!!!!!!!!.

ഇന്നത്തെ തലമുറക്കു കിട്ടാത്ത ഊഷ്മളത!!!
ഐശ്വര്യത്തിന്റെ നിറഞ്ഞ കാലം!.അനന്തതയിൽ എവിടെയോ ലയിച്ചു പോയ ആത്മസുഖം!!!!!
ഇനി ഒരു കാലവും കിട്ടത്തവിധം അകന്നു പോയ്‌ക്കഴിഞ്ഞു.അനന്തവിഹായസ്സിൽ മറഞ്ഞു കഴിഞ്ഞു.!!!!!!!

വെക്കേഷന്‍ കാലത്താണല്ലോ വിഷു,
കൂട്ടുകാരൊത്തു അടുത്തുള്ള കുളങ്ങളിലെ കുളിതന്നെ എത്രനേരം!ഉച്ചവരെയുള്ള കുളി കഴിഞ്ഞു വീട്ടിൽ വന്നു തല്ലുകൊള്ളുക പതിവ് സംഭവമാണ്.
കൂട്ടുകാരൊത്തു എന്തെല്ലാം കളികളായിരിക്കും തയ്യാറാക്കി വീട്ടില്‍ എത്തുക.

വീട്ടിലിരിക്കുമ്പോഴും,കളിയും കൂട്ടുകാരുമായിരിക്കും മനസ്സുനിറയെ.
നിഷ്കളങ്കതയുടെ വിഷു!!കാപഡ്യ ലേശമില്ലാത്ത, പരമ സുഖമുള്ള ആ വിഷുക്കാലം,
ഇനി ഒരു തലമുറക്കും സ്വപ്നം കാണാന്‍ കൂടി കഴിയില്ല!!!!!!! .
തോടും,തൊടിയിലും,കുളത്തിലും കുത്തിമറിഞ്ഞു കണ്ണ് രണ്ടും ഉപ്പന്റെ കണ്ണുപോലെ ചുവന്നു വീട്ടില് വന്നു പൊതിരെ തല്ലു വാങ്ങുന്ന ആ കൊച്ചുകാലം !!
അന്നെല്ലാം വിഷു പ്രമാണിച്ച് അനുവദിച്ചു കിട്ടുന്ന
കിട്ടാക്കനിയുണ്ട്???.'സിനിമ',,,,,,,,,,,!
സിനിമ കാണാനുള്ള അനുവാദം !!!.തപസ്സിരുന്നു നേടുന്ന അനുഗ്രഹം പോലാണ്.അടുത്തുള്ള ഓല മേഞ്ഞ് അകത്തു മണൽ നിറഞ്ഞ കൂറ്റൻ തീയേറ്റർ.
അതിൽ ഏറ്റവും മുന്നിലുള്ള തറയ്ക്ക് പിന്നിലെ ബഞ്ചിനു ടിക്കറ്റ് എടുത്തു രാജകീയ പദവിയിലിരുന്നു സിനിമ കാണുമ്പോൾ വല്ലാത്ത അഭിമാനമാണ് തോന്നിയിരുന്നത്.
അതിനു പിന്നിലുള്ള കസേര നോക്കി നെടുവീർപ്പിടാറുണ്ട്.
അവിടെ ഇരുന്നെങ്കിൽ എന്ന് ആഗ്രഹിക്കറുമുണ്ട്.
പണം തന്നെയാണ് പ്രശ്നക്കാരൻ,കൈയ്യിൽ കിട്ടിയ പണം ലുബ്ദ്ധിച്ചു നേടിയതാണ് ബഞ്ച് ടിക്കറ്റിനുള്ള തുക.

വിഷുക്കാലത്തിന് ഒരു പ്രത്യേകതയുണ്ട്,
പഴങ്ങളുടെ കാലം കൂടിയാണ്.
പഴങ്ങളുടെ കാലം കൂടിയാണ്.
ചക്കപ്പഴവും,മാമ്പഴവും ആവോളം തിന്നാന്‍ കഴിയുന്ന കാലം.
കശുവണ്ടി പെറുക്കി കൂട്ടി,ചുട്ടുതല്ലി തിന്നുന്നതും മറക്കാന്‍ കഴിയില്ല.
കൈനിറയെ കശുവണ്ടി കറ പുരണ്ടു കറുത്തിരിക്കും,വളരെ പണിപ്പെട്ടാണ് കളയുക..

അന്നെല്ലാം കശുവണ്ടി കളിക്കുന്ന ഒരു ശീലമുണ്ട്.,
ഒരുകളി,ഏതാണ്ട് ആറടി അകലത്തിൽ ചിരട്ട അളവിൽ കുഴി ഒരുക്കി,കൃത്യമായി അടയാളപ്പെടുത്തിയ വരയിൽ നിന്ന്,കളിക്കാൻ തയ്യാറായവരിൽ നിന്ന് കണക്കനുസരിച്ച് ശേഖരിച്ച കശുവണ്ടി 'ടോസ്' കണക്കാക്കി ആദ്യം ആരെന്നകണക്കിനു കളിതുടങ്ങും,കളിക്കാൻ തയ്യാറായവരുടെ ശേഖരം ആദ്യം കളിക്കുന്നയാൾ എണ്ണി തിട്ടപ്പെടുത്തി,കൈകളിൽ നിറച്ചു അടയാളപ്പെടുത്തിയ വരയിൽ നിന്ന് കുഴിയിലേക്ക് എറിയുന്നു,മുഴുവനും കുഴിയിൽ വീണാൽ അയാൾക്ക് സ്വന്തമാകും,ഒന്നും കുഴിയിൽ വീഴാതിരുന്നാൽ അയാളുടെ ആദ്യ ഊഴം നഷ്ടമാകും,കുറച്ചു കുഴിയിൽ വീഴുകയുംബാക്കി പുറമേ ചിതറുകയും ചെയ്‌താൽ,ചിതറിയ കരുക്കളിൽ കളിക്കാര് നിർദ്ദേശിക്കുന്ന ഒന്നിനെ 'പൂട്ടി'അണ്ടി ഉപയോഗിച്ച് തെറിപ്പിച്ചാൽ കുഴിയിലെ അണ്ടി കളിക്കുന്നാൾക്കു സ്വന്തമാകും.കരു തീരുംവരെ ഊഴമനുസരിച്ചു ആവർത്തിക്കുകയും ചെയ്യും.
കളിച്ചു നേടുന്നയാള്‍ക്ക് ധാരാളം

കശുവണ്ടി സ്വന്തമാകും!!!!.
ഇതെല്ലാം കാത്തുവച്ചു വിഷുവിനു ചുട്ടു തല്ലിത്തിന്നും.......കുറച്ചു പായസ്സത്തിലും ഇട്ടു സന്തോഷിക്കും..
നിഷ്കളങ്കതയുടെ കഴിഞ്ഞു പോയ

വിഷു സ്മരണകള്‍ ആ തലമുറയുടേതു മാത്രമായി അവശേഷിക്കുന്നു!!!!!!
ഒരു പക്ഷെ!ഇനി ഒരു തലമുറക്കും തിരിച്ചുകിട്ടാത്ത അനുഭൂതിയായി!!!!!!!!!!!,
സ്മൃതിപഥത്തില്‍ അനന്തതയില്‍ലയിച്ചു,
അലിഞ്ഞില്ലാതാകുന്ന വിഷു എന്ന കാലപ്പുതുമയുടെ-........................ഇന്നും പഴയതലമുറയ്ക്ക് പുതുമ നശിക്കാത്ത സംതൃപ്തിയുടെ നിറകാലം!!!!!!!!

പുതുവര്‍ഷ പുലരിയുടെ മഹാമഹം !!!
കാലം എങ്ങിനെ ആയാലും വിഷുവിന്റെ മഹത്വം മനുഷ്യൻ ഉള്ളിടത്തോളം നിലനില്‍ക്കും .......!!!
%%%%%% രഘു കല്ലറയ്ക്കൽ %%%%%%%
ആര്യപ്രഭ
%%%%%% രഘു കല്ലറയ്ക്കൽ %%%%%%%
ആര്യപ്രഭ
No comments:
Post a Comment