കുടുംബിനി
ഭൂമിയെപ്പോലങ്ങു ക്ഷമയേകിയെന്നുമേ!
അമിതമായ് ചാഞ്ചല്ല്യ മില്ലാത്ത മാനസം;
അഭിമാനമോടെ തന്‍ നാലകം പൂകുന്നു!
വീട്ടിന്നകത്ത് വിളക്കായി മിന്നുന്നു !
വിട്ടുവീഴ്ചക്കേറ്റം മുന്തൂക്കമേകുന്നു !!
എന്തുവന്നാലും തളരാത്ത മാനസ്സം,
എന്തിനുമേറെയും പ്രാധാന്യമേകുന്നു.
പ്രാണനെ പോലെ തന്‍ പതിയേയുംകാക്കുന്നു,
പ്രാധാന്യമേറ്റമാ മക്കളില്‍ക്കാണുന്നു.!!
പ്രഥമമാംകാര്യങ്ങള്‍ ഗൃഹസ്ഥിതിക്കുള്ളിലായ്;
പ്രകടമായ് പോരായ്മയില്ലാതെയാക്കുന്നു.
നിത്യമായ് ജീവിതം കൈപ്പുനീരാകിലും;
നിര്‍വൃതി പൂകും പരിത്യാഗിയാണിവള്‍ .
നിര്‍വികാരാര്‍ദ്രത ഉള്ളിലൊതുക്കിയും;
നിര്‍വിഘ്നമെല്ലാമൊരുക്കുന്നു വീടിനായ്.
കുടുംബിനിയെന്നൊരാ ഭാവമതുള്‍ക്കൊണ്ട്;
കൂടുമ്പോളെ-ളിമ നിറഞ്ഞങ്ങു ശോഭിക്കും.
കരുതലായ് ഭൂമിക്കു കാണിക്കയായിട്ടങ്ങ-
കതാരിലളവറ്റ മോഹവുമാണിവള്‍ ............!!!!!
******************* രഘു കല്ലറയ്ക്കല്‍
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ
No comments:
Post a Comment