Sunday, February 26, 2012

പ്രകൃതി ,,,,,,,,,,,,,,,,!!

പ്രകൃതി ,,,,,,,,,,,,,,,,!!

പ്രഭാത സൂര്യന്‍ കിരണാവലിയായ് ;
പ്രമാദ മോടെതിരേല്‍ക്കുമ്പോള്‍ .
പ്രപഞ്ചമാകെ കുളിരലതൂകി ;
പ്രകൃതിയുണര്‍ന്നു കഴിഞ്ഞല്ലോ !
   മഞ്ഞിന്‍ തുള്ളികള്‍ മുത്തുകള്‍ പോലെ ;
   മിന്നിരസിപ്പൂ  ഇലകളിലായ് .
   മരത്തിനുള്ളില്‍ ,പൊത്തുകളില്‍ ;
   ചെറു കൊക്കുകള്‍ നീട്ടും ചെറുകിളികള്‍ .
മറന്നുപാടാന്‍ കുയിലുകള്‍ ചില്ലയില്‍ ;
മറഞ്ഞിരിക്കും കാക്കകളും .
പറന്നുപൊങ്ങും പലവിധ പറവകളു-
-യര്‍ന്നു പൊങ്ങും മാമരമേല്‍ .
    വയലേലകളില്‍ ഹരിതഭ മയമായ് ;
    ഉയര്‍ന്നു പൊന്തിയ നെല്‍ച്ചെടികള്‍ 
    മയമായ് തെന്നല്‍ തഴുകി തന്നുടെ ;
    മഹത്വ മങ്ങറിയിക്കുന്നു .
അവിടവിടായി തിങ്ങി നിറഞ്ഞിട്ട-
-ടയ്ക്കാമരവും തെങ്ങുകളും .
പടവുകളിറങ്ങി ചെല്ലുകയാകില്‍ 
പുഴയുടെ തീരെ തെളിനീരില്‍ .
   അക്കരെ നില്‍ക്കും അത്തിമരത്തില്‍ ;
   ആര്‍ത്തുകിടക്കും വാവലുകള്‍ ,
   ഒരു ചെറു ശബ്ദം കേട്ടാലുടനെ 
   ഒന്നായ്‌ പൊങ്ങിച്ചിതറുന്നു.  
തൊടിയുടെ മൂലയിലഗ്നിക്കൊണില്‍ -ചെറു;
കാടുകളനവധി വീടുകളില്‍ .
സന്ധ്യമയങ്ങും നേരമതവിടെ;
സര്‍പ്പത്തിന്‍ തിരിനാളങ്ങള്‍ .
   ഇരുളുകള്‍ മെല്ലെപടരും നേരം ;
   കുരുവികള്‍ തന്‍ കളകൂജനമായ് .
   വിരുതുകളറിയും പ്രകൃതിയുമപ്പോള്‍ ;
   മരുവുക നാളെപ്പുലരോളം!!!!!!!!!!!!!!!
                      രഘു കല്ലറയ്ക്കല്‍ ...   
----------------------------------------------------------------------
ആര്യപ്രഭ 










No comments:

Post a Comment