മഹാകവി കാളിദാസന്‍ !!!
ഭാരതത്തിന്റെ അഭിമാനമായ, വിശ്വസാഹിത്യത്തിന്റെ മഹാത്മാവായ മഹാകവി കാളിദാസന്റെ ജീവിത കാലഘട്ടത്തെക്കുറിച്ച് ഗവേഷകര്‍ക്ക് ഒരേ അഭിപ്രായമല്ല.
പല വാദ മുഖങ്ങള്‍ക്കിടയില്‍ ,ക്രിസ്തുവിന് മുൻപ് ഉജ്ജയിനിയില്‍ ജനിച്ചു വളര്‍ന്നു എന്നൊരു വാദവും നിലനില്‍ക്കുന്നു .
ആ വിശ്വാസത്തോടെ തുടരുന്നു.
കാളിദാസന്റെ കാവ്യ രചനയിലെ വൈകാരികത സാക്ഷാൽ പാർവതി ദേവിയെ പോലും ചൊടുപ്പിച്ചു എന്ന ഐതിഹ്യം നിലനില്ക്കുന്നു.
കുമാരസംഭവത്തിൽ പാർവതി പരമേശ്വരന്മാരുടെ അതിസൃoങ്കാരം കലർന്ന അതിരുവിട്ട രതിക്രീഡാ രചന,രോഷം പൂണ്ട ദേവിയുടെ ശാപത്തിന് വഴിവച്ചു എന്ന് പറയപ്പെടുന്നു.
വിശ്വമഹാകവി കാളിദാസന് ബാല്യത്തില്‍ വിദ്യാഭ്യാസം കിട്ടിയിരുന്നില്ല .
മന്ദ ബുദ്ധിയുമായിരുന്നു. ദരിദ്ര കുടുംബത്തിൽ ജനിച്ചു.
ബാല്യത്തിൽ തന്നെ മാതാപിതാക്കള്‍ നഷ്ടപെട്ടിരുന്നു.
പിന്നീട് പാവപ്പെട്ട ഇടയന്റെ വളര്‍ത്തു മകനായി,കുട്ടിക്കാലം മുതൽ ആഹാര സംഭാധനത്തിന് കാലികളെ മേയ്കലായിരുന്നു.
എന്നാലും കലശലായ കാളി
ഭക്തനായിരുന്നു ബാലന്‍,
കിട്ടുന്നസമയങ്ങളില്‍ അടുത്തുള്ള ഗ്രാമത്തിലെ കാളി ക്ഷേത്രത്തില്‍ പൂജയ്ക്ക് എത്തുമായിരുന്നു.ക്ഷേത്രത്തിലെ സകല ആചാരങ്ങൾക്കും ശേഷമേ കുടിലിലേക്ക് മടങ്ങുമായിരുന്നുള്ളൂ.
നിറഞ്ഞ കാളി ഭക്തനായികാലം കഴിച്ചുവന്നു മറ്റൊരു ചിന്തയും ഉണ്ടായിരുന്നില്ല...
കഷ്ടപ്പാട് നിറഞ്ഞ ജീവിതമായിരുന്നു ബാലന്റേത്.
ഈ കാലഘട്ടത്തിലാണ് വാരണാസിയിലെ രാജാവിന്റെ പണ്ഡിതയായ രാജകുമാരി വാസന്തിക്ക് വരനെ അന്യേഷിക്കുന്ന രാജവിളംബരം!!
വേദാന്തത്തില്‍ തന്നെ തോല്പിക്കാന്‍ കഴിവുള്ളവനെ മാത്രമേ വരാനായി സ്വീകരിക്കുവെന്ന ശാഠ്യത്തിലായിരുന്നു രാജകുമാരി.
വാശിക്കാരിയായ,സകല കലകളിലും പ്രാവണ്ണ്യവതിയായ കുമാരിയുടെ ഇഷ്ടത്തിനു വഴങ്ങിയ രാജാവ് മത്സരാര്‍ത്ഥികളെ ക്ഷണിച്ചു,മത്സരം ആരംഭിച്ചു .
വരനെ തിരഞ്ഞെടുക്കുന്ന മത്സരത്തില്‍ പ്രഗൽഭരിൽ പലരും തോറ്റുമടങ്ങി,തുടർന്ന് പണ്ഡിതനായ വരരുചി യുടെ ഊഴമായിരുന്നു.
കുമാരിക്ക് ഇഷ്ടമില്ലായിരുന്നു വരരുചിയുമായുള്ള മത്സരം.പ്രായത്തിലും,ഗാഭീര്യത്തിലും ബോധിച്ചില്ല.
അതുകൊണ്ടുതന്നെ അദ്ദേഹത്തെ തറപറ്റിക്കാൻ അവൾ തയ്യാറായി.
അറിവിലും,ബുദ്ധിവൈഭവത്തിലും കേമനായ വരരുചിയെ തോല്പിക്കുക അത്ര എളുപ്പമാകില്ലെന്ന വിശ്വാസത്തോടെ സംവാദം തുടർന്നു.
പ്രഗൽഭമതിയായ അവളുടെ തന്ത്ര പൂര്‍വ്വമായ മൂക സംവാദത്തില്‍ വരരുചി തോറ്റു.
കൌശലത്തിൽ അവൾ ജയിച്ചു.
അഹങ്കാരിയായ അവളുടെ തന്ത്രത്തിൽ തോറ്റ മനോവ്യതയില്‍ നടന്നു നീങ്ങുന്ന വരരുചി,
വിചിത്രമായ ആ കാഴ്ച കണ്ടു മിഴിച്ചു നിന്നു.
വലിയ മരത്തിനുമുകളിൽ ഇരിക്കുന്ന മരച്ചില്ലയുടെ കടഭാഗം മുറിക്കുന്ന ചെറുപ്പക്കാരന്‍.ഭയന്നു വിറച്ച
വരരുചി എത്ര പറഞ്ഞിട്ടും അനുസരിക്കാതെ, വെട്ടി തീര്‍ന്ന മരചില്ലയോടെ അയാള്‍ മരമുകളിൽ നിന്ന് നിലത്തു വീണ് വിലപിച്ചു.
വേദന കടിച്ചിറക്കിയ അയാള്‍ തന്റെ തെറ്റുമനസ്സിലാക്കി,അത്ഭുതത്തോടെ നോക്കിനിന്ന വരരുചിയെ സമീപിച്ച്,താണു കേണു മാപ്പു പറഞ്ഞു.
തന്നെ ഉപദേശിച്ച വരരുചിയോടൊപ്പം കൂടി.
വരരുചിയുടെ മനസ്സിൽ ഈ മണ്ടനിൽക്കൂടി നേടാവുന്ന പദ്ധതി തെളിഞ്ഞു.
തനിക്കു കിട്ടിയ അപമാനകരമായ തോൽവിയിൽ രാജകുമാരിക്കെതിരെ ഈ മണ്ടനെ വച്ചു മുതലെടുക്കാൻ തന്നെ വരരുചി തീരുമാനിച്ചു.
ബുദ്ധിമതിയും; അഹങ്കാരിയുമായ രാജകുമാരിയോടു പകരം വീട്ടാന്‍ ഈ
തിരുമണ്ടനെ ഉപയോഗിക്കാൻ തീരുമാനിച്ചു.
കിട്ടിയ സാഹചര്യം വിനയോഗിക്കാന്‍ വരരുചി ഒരുക്കങ്ങൾക്ക് തയ്യാറായി.
തന്ത്രത്തിന്റെ ഭാഗമായി മണ്ടനായ യുവാവിനെ കുളിപ്പിച്ചു,
പണ്ഡിത വേഷം ധരിപ്പിച്ചു മിടുക്കനാക്കി.
പലതും പറഞ്ഞു മനസ്സിലാക്കി.ഒട്ടും താമസിയാതെ
രണ്ടു പേരും കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു.
മഹാ പണ്ഡിത എന്ന് അഹങ്കരിക്കുന്ന അവള്‍ക്കു
പമ്പര വിഡ്ഢിയായ ഇവൻ വരാനായി വരണം;
വരരുചിയുടെ ആഗ്രഹമതായിരുന്നു.
വരരുചി അയാളെ പറഞ്ഞു പഠിപ്പിച്ചു.
പറഞ്ഞു കൊടുത്തത് പ്രയോഗത്തില്‍ ഉപയോഗിക്കാന്‍ കഴിയാതെ;മണ്ടനായ യുവാവ് ചെന്നപാടെ രാജസദസ്സിലെ ച്ഛായാ ചിത്രങ്ങൾ കണ്ട് അമ്പരപ്പോടെ നോക്കി നിന്നു.
രാജാവിന്റെ വേഷഭൂഷാധികൾ കണ്ട്
'ഹമ്പ മ്പട രാഭണാ'എന്ന് പറഞ്ഞു ചിരിച്ചു. വിഡ്ഢിച്ചിരി!.വരരുചി നടുങ്ങി!
അധിക്ഷേപിക്കുന്ന വാക്കുകളും,ചിരിയും
രാജാവിന്റെ കോപത്തിന് പാത്രമായ വിഡ്ഢിയെ;
വരരുചിയുടെ സമയോജിത ഇടപെടല്‍ മൂലം രക്ഷിച്ചു.
"ഭരണകാര്യത്തിൽ ശ്രേഷ്ടനായിരുന്നു രാവണൻ,അതിലും ശ്രേഷ്ടനായ രാജാവാണ് അങ്ങ് എന്ന ഉദ്ദേശം മാത്രമേയുള്ളൂ.
രാവണന്റെ അനുജന്മാർ വിഭീഷണൻ,കുഭകർണൻ ഇവരിലെല്ലാം 'ഭ'വരുമ്പോൾ രാവണനിലും 'ഭ'ചേർത്തു അത്രതന്നെ"വരരുചി പറഞ്ഞു കോപം ശമിപ്പിക്കുകയും,രാജാവിൽ ആദരവു വർദ്ധിക്കുകയും ചെയ്തു.
മത്സരം തുടര്‍ന്നു;
പറഞ്ഞ വാക്കുകള്‍ ശ്രേഷ്ടമെന്നു വരുത്താന്‍; ക്ലേശത്തോടെയെങ്കിലും വരരുചി
പല ശ്ലോകങ്ങളും ചൊല്ലി സമര്‍ദ്ദിച്ചുകൊണ്ടിരുന്നു;
രംഗം മോടിയാക്കി കൊണ്ടുപോയി.
ആദ്ധ്യകാഴ്ചയിൽ തന്നെ യുവാവിനോട് രാജകുമാരിക്ക്അനുരാഗ ഭ്രമം തോന്നി.
ഇയാൾ തന്റെ വരനാകണമെന്ന ആശ അവളുടെ അന്തരംഗത്തിൽ നിറഞ്ഞു,
മഹാ പണ്ഡിതനായിരിക്കണമേ,ഇയാൾ തന്നെ തോല്പ്പിക്കണമേ എന്ന് അവൾ ആശിച്ചു,പ്രാർഥിച്ചു!!!
അനുരാഗ രസ്സം മനസ്സിൽനിറഞ്ഞു.
മതിമറന്ന് അവനിൽ ലയിച്ചു.
മണ്ടനെങ്കിലും,വേഷഭൂഷാദികളിൽ ശ്രേഷ്ടത വരുത്താൻ വരരുചി പ്രത്യേകം ശ്രദ്ധി ച്ചിരുന്നു.
മണ്ടനും സുന്ദരിയായ കുമാരിയിൽ ഭ്രമിച്ചു വശായി.
അവളുടെ അംഗലാവണ്യത്തിൽ മതിമറന്നു.
സുന്ദരിയായ രാജകുമാരിയെ ഭാര്യയായി കിട്ടുമെന്ന കലശലായ മോഹം ഉള്ളിലൊതുക്കിയ,യുവാവ് രാജകുമാരിയുമായി മൂകസംവാദത്തിനു തയ്യാറായി.
വിറയാർന്ന മനസ്സുമായ് എന്നാൽ,
തോറ്റാല്‍ കുമാരിയെ കിട്ടില്ലാ എന്ന വരരുചിയുടെ
മുന്നറിയിപ്പ്ഓർത്ത്,....
ഭയത്തോടെ,വളരെ ശ്രദ്ധയോടെ അയാള്‍
മത്സരത്തിനു തയ്യാറായി.
ഒന്നും അറിവില്ലാത്ത യുവാവ് അവളുടെ ആംഗ്യ ഭാഷകള്‍ തെറ്റിദ്ധരിച്ചു.
അറിയാതെ ആണെങ്കിലും അയാള്‍ മറുപടിയായി കാണിച്ച ആംഗ്യങ്ങള്‍ അര്‍ത്ഥവത്തും ആശയ സംപുഷ്ടവുമായിരുന്നു.
വരരുചി അയാളുടെ അംഗവിക്ഷേപങ്ങൾക്ക് അർത്ഥങ്ങൾ വിവരിച്ചു കൊണ്ടേയിരുന്നു.
അയാളുടെ ഓരോ മറുപടിയും അത്ഭുതത്തോടെ വിലയിരുത്തി.മത്സരത്തിൽ മണ്ടൻ വിജയിച്ചു.
മഹാപണ്ഡിതനെന്ന് കുമാരി തെറ്റിദ്ധരിച്ചു.
പ്രഥമദൃഷ്ട്യാ അവളില്‍ മോഹമുണര്‍ത്തിയ യുവാവിന്റെ വിജയത്തില്‍ അവൾ മനസ്സാൽ ആഹ്ളാദിച്ചു.
ആ സുമുഖനു മുന്നില്‍അവള്‍ പരാജയം സമ്മതിച്ചു.
അതിൽ അവൾ സുഖം കണ്ടു.മത്സര വിജയിയെ അവൾ വരിച്ചു.
വിവാഹം കഴിഞ്ഞു കാളിദാസന്റെ കുടിലെത്തിയ പണ്ഡിതയായ കുമാരി, ആദ്ധ്യമെല്ലാം എളിയ ജീവിതം നയിക്കുന്ന പരമ ശ്രേഷ്ടന്‍ എന്ന് ധരിച്ചെങ്കിലും,ബുദ്ധിമതിയായ അവള്‍ ഒട്ടും വൈകാതെ കാര്യങ്ങള്‍ മനസ്സിലാക്കി.
വരരുചി തന്നോട് പകരം വീട്ടിയതാണെന്ന് തിരിച്ചറിഞ്ഞു.
വിഡ്ഢിയുടെ പെരുമാറ്റങ്ങളില്‍ മനം നൊന്തു,കാലം പോക്കാൻ അവൾ തയ്യാറായില്ല.
കോപാകുലയായ രാജകുമാരി അയാളോട് ഇഷ്ടദൈവമായ കാളിയോട് വരം വാങ്ങി അറിവുനേടാൻ പറഞ്ഞു.
വീട്ടിൽ നിന്ന് ഇറങ്ങി പോകാന്‍ ആജ്ഞാപിച്ചു.
ഭയന്ന് വിറച്ചു വിഡ്ഢിയായ യുവാവ് വീടുവിട്ടിറങ്ങി.
അവൾ പറഞ്ഞത് അയാള്‍ക്ക് മനസ്സിലായി, അതുപോലെ ചെയ്യാൻ അയാൾ തയ്യാറായി.
സുന്ദരിയായ ഭാര്യയെ സ്വന്തമാക്കാന്‍,അറിവ്
നേടിയേ തീരു.അയാള്‍ നിശ്ചയിച്ചു.
മണ്ടനായ യുവാവ് തന്റെ എല്ലാമായ കാളി ദേവിയോട് അറിവ് ആവശ്യപെടാന്‍ തീരുമാനിച്ചു.
ദിവസങ്ങളോളം ധ്യാനത്തില്‍ മുഴുകി.
ജലപാനം കഴിക്കാതെ നാളുകള്‍ നീങ്ങി.
കഠിന വൃതത്തില്‍ കാലങ്ങള്‍ കഴിഞ്ഞു.
സമചിത്തത കൈവിടാത്ത; നിഷ്കളങ്കനായ
കളിയുടെ പ്രിയങ്കരനായ അയാൾ കാളിദേവിയിൽ മാത്രം മുഴുകി നാളുകൾ കഴിഞ്ഞും, അനുഗ്രഹം കിട്ടിയില്ല..പരവശനായ യുവാവ് നിശ്ചയദാർഷ്ട്യത്തിൽ ഉറച്ചുനിന്നു.
രാത്രിയിൽ ക്ഷേത്രം അടച്ചു ശ്രീകോവിനുള്ളിൽ ധ്യാന നിരതനായിരിക്കെ,പ്രജാ തല്പരയായ ദേവി സഞ്ചാരം കഴിഞ്ഞു ഒരുനാൾ അമ്പലത്തിലേക്ക് മടങ്ങി.
തുറന്നു കിടക്കാറുള്ള ശ്രീകോവിൽ അടഞ്ഞുകിടക്കുന്നു,ആരോ ഉള്ളിൽ ഉള്ളതായും മനസ്സിലാക്കിയ ദേവി വാതിലിൽ മുട്ടിവിളിച്ചു. പരവശനായ അയാൾ "പുറത്താര് ?"എന്ന് ചോദിച്ചു. "പുറത്തുകാളി!,അകത്താര്?"ദേവിചോദിച്ചു.
"അകത്തു ദാസൻ"അയാളും പറഞ്ഞു. വാതിൽ തുറക്കാൻദേവി പറഞ്ഞെങ്കിലും,"അറിവ് നല്കാതെ തുറക്കില്ല" അയാൾ ശഠിച്ചു.
തന്റെ കഥ മുഴുവൻ ഇഷ്ടദേവതയോട് വിവരിച്ചെങ്കിലും,ദേവി
പലതും പറഞ്ഞു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
പക്ഷെ! ആഗ്രഹം സാധിക്കാഞ്ഞാല്‍ ജീവനോടുക്കുമെന്ന അയാളുടെ പ്രതിന്ജ്ജക്ക് മുമ്പില്‍ ദേവി സംപ്രീതയായി.
അയാളുടെ മനസ്സറിഞ്ഞ ദേവി അയാളുടെ നാക്കിൽ വാതിൽ പഴുതിലൂടെ അറിവു പകർന്നു നല്കി. "ഇന്നുമുതൽ നീ കാളീദാസൻ എന്ന് അറിയപ്പെടും"വരവും നല്കി അനുഗ്രഹം കൊടുത്ത് ദേവി യാത്രയാക്കി .
പക്ഷെ !...കാളിദാസനിലെ മാറ്റങ്ങള്‍ വലുതായിരുന്നു!!
അറിവിനു വഴിവച്ചയാള്‍ ആരായിരുന്നാലും ഗുരു എന്ന തത്വം അയാളില്‍ രൂഢ മൂലമായി!!
അറിവിന് വഴിവച്ച രാജകുമാരിയെ ഭാര്യയായി കാണാന്‍ കാളിദാസന്റെ അറിവ് സമ്മതിച്ചില്ല.
ഗുരുവിന്റെ സ്ഥാനമായിരുന്നു അവള്‍ക്ക് അദ്ദേഹം നല്‍കിയത്.
അയാളില്‍ വല്ലാതെ ആകര്‍ഷ്ടയായ അവള്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല
അയാളുടെ വാക്കുകള്‍!!പലവുരു പണിപ്പെട്ടിട്ടും
തന്നെ ഭാര്യയായി സ്വീകരിക്കില്ലന്നു മനസ്സിലാക്കിയ രാജകുമാരി ദുഖിതയായി.
പലതും പറഞ്ഞു നോക്കി,അവൾ താണുകേണു അയാളോടു തന്നെ ഉപേക്ഷിക്കരുതെന്നു കെഞ്ചി! അവളെ ഭാര്യയായി സ്വീകരിക്കുവാൻ അയാൾക്ക്‌കഴിയുമായിരുന്നില്ല.
അയാളുടെ അന്തരംഗത്തിൽ ഗുരു സ്ഥാനം മാത്രമായിരുന്നു അവൾക്ക്.
അചഞ്ചലനായ അയാൾക്ക് മുന്നിൽ കോപാഗ്നിയില്‍ അവള്‍ ജ്വലിച്ചു,ഉന്മാധിനിയായി അവള്‍ അലറി;
കത്തിജ്വലിച്ച കോപത്താല്‍
അയാളെ അവൾ മനം നൊന്തു ശപിച്ചു.
"സത്യമായ,എന്റെ മോഹഭംഗത്തിനു ഇടവരുത്തിയ നിങ്ങളുടെ മരണം ഒരു സ്ത്രീ മൂലമായിരിക്കും"
ദിഗന്തങ്ങള്‍ നടുങ്ങിയ കഠിന ശാപം!!
ദുഖാകുലയായ അവള്‍ തളര്‍ന്നു വീണ് തേങ്ങി!!
തലതല്ലി ഉഴറി വിളിച്ചു.!!!!!
ഒടുങ്ങാത്ത ശാപവാക്കും പേറി നിസംഗനായി അറിവിന്റെ ഭാരവും താങ്ങി കാളിദാസൻ നാടുവിട്ടു.
കാളിദാസന്‍ പലദേശങ്ങളിൽ അലഞ്ഞു നടന്നു. അധികം വൈകാതെ സംസ്കൃതം വശത്താക്കി .
സംസ്കൃത പാണ്ഡിത്യം കവിത കള്‍ക്ക് വഴിതുറന്നു.
പല നാടുകളും,രാജകൊട്ടാരങ്ങളും താണ്ടി.
സംസ്കൃത സാഹിത്യത്തില്‍ വിഖ്യാതനായ ഭോജരാജാവിന്റെ ഒരു പദാവലിക്ക് പണ്ഡിത സദസ്സിലെ ആര്‍ക്കും ഉത്തരം പറയാന്‍ കഴിയാതെ വിഷമിക്കുന്ന സമയം!!.
രാജസദസ്സിലെത്തി രാജാവിനെ മുഖം കാണിച്ചു സമസ്യക്ക് ഉത്തരം പറഞ്ഞ കാളിദാസനെ
രാജാവ് വാനോളം പുകഴ്ത്തി.ഒന്നിലും അമിത താല്പര്യം കാണിക്കാത്ത ദൃഢതയുള്ള മനസ്സിന്നു ഉടമയായ,വ്യക്തിത്വമുള്ള
കാളിദാസനെ പറഞ്ഞയക്കാതെ,മിത്രത്തെ പോലെ രാജാവ് കൊട്ടാരത്തിൽ സ്വീകരിച്ചു കൂടെക്കൂട്ടി.
കാളിദാസന്റെ പ്രമുഖമായ പലകൃതികളും വിരിഞ്ഞത് അവിടെത്തന്നെയായിരുന്നു.
ഭോജരാജാവും കാളിദാസനും ആത്മമിത്രങ്ങളായിരുന്നു.
എല്ലാ പണ്ഡിതന്മാരും രാജാവിനെ പുകഴ്ത്തി എഴുതുമ്പോഴും,രാജാവിനെ പുകഴ്ത്തി എഴുതാന്‍ കാളിദാസന്‍ തയ്യാറായിരുന്നില്ല.
രാജാവിന് അത് സഹിക്കാവുന്നതായിരുന്നില്ല.
ഒരിക്കലെങ്കിലും തന്നെ പുകഴ്ത്തി കാളിദാസന്റെ നാവിൽ നിന്നു കേൾക്കാൻ രാജാവ് ആഗ്രഹിച്ചിരുന്നു.
അതിന്റെ പേരില്‍ രാജാവും കാളിദാസനും തമ്മിലുണ്ടാകുന്ന പിണക്കങ്ങൾ പതിവായിരുന്നു.
ഒരുനാൾ രാജാവുമായുള്ള വാക്കു തർക്കത്തിന്റെ പേരിൽ, രാജാവറിയാതെ കാളിദാസന്‍ സ്ഥലംവിട്ടു.
വര്‍ഷങ്ങള്‍ കാത്തിരുന്ന ദുഖിതനായ രാജാവിന്റെ എല്ലാ അന്യോഷണങ്ങളും പരാജയപെട്ടു.
കാളിദാസനെ കണ്ടെത്താന്‍ രാജാവിന്റെ മനസ്സില്‍ ഒരു പുതിയ വഴി തെളിഞ്ഞു.
മുമ്പ് കേട്ടിട്ടില്ലാത്ത ഏറ്റവും പുതിയ കവിത
രജിക്കുന്ന ആള്‍ക്ക് സമ്മാനമായി
ഒരുലക്ഷം സ്വര്‍ണ്ണ നാണയങ്ങള്‍ !പ്രഖ്യാപിച്ചു.
പലരും കവിതകളുമായി വന്നെങ്കിലും രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം, കേട്ടിട്ടുള്ളത് എന്നു പറഞ്ഞു മടക്കിയയച്ചു..
കാളിദാസനെ കണ്ടെത്തുകയായിരുന്നു ലക്‌ഷ്യം!.
മത്സര വിവരം അറിഞ്ഞ കാളിദാസന് കാര്യം പിടികിട്ടി.
പുതുമയുള്ള ഒരു കവിത തയ്യാറാക്കി.
ഒരു ഗ്രാമീണനെ നിര്‍ബ്ബന്ധിച്ച് കൊട്ടാരത്തിലയച്ചു.
"തോണ്ണൂറ്റൊന്നു കോടി സ്വര്‍ണ്ണ വരാഹന്‍
ഒരിക്കല്ങ്ങയുടെ പിതാവ് എന്നില്‍നിന്നു
കടംവാങ്ങി.ആ പണം മടക്കിത്തരാന്‍
സമയമായോ ഭോജരാജാവേ?"
...............................രാജാവിനെ വെട്ടിലാക്കിയ സമസ്യ!!
ഇതു വായിച്ച ആസ്ഥാന പണ്ഡിതരും ,രാജാവും സ്തബ്ധരായി.
കേട്ടിട്ടുണ്ടെന്നു പറഞ്ഞാല്‍ പിതാവ് കടം വാങ്ങിയ 91കോടി സ്വര്‍ണ്ണ വരാഹന്‍ കൊടുക്കേണ്ടിവരും,
ഇല്ലെന്നുപറഞ്ഞാല്‍ സമ്മാനം കൊടുക്കണം.
അധീവ ബുദ്ധിമാന്റെ സമസ്യ!!
രാജാവിന് നിസ്സാരനായ ഗ്രാമീണന്റെ ബുദ്ധി വൈഭവത്തില്‍ സംശയം തോന്നി.
ചോദ്യം ചെയ്യലില്‍ കവിത അയാളുടേത് അല്ലെന്നറിഞ്ഞും,പണ്ഡിതനായ ഗ്രമാവസിയുടെതെന്നു അയാള്‍ സമ്മതിച്ചു.
എങ്കിലും ഗ്രാമീണന് സമ്മാനം നല്‍കി.
വിചിത്രമായ കവിത!!!!..
രാജാവിന്റെ സംശയം ഇരട്ടിച്ചു!.
പണ്ഡിതനായ ഗ്രാമവാസിയെ നേരില്‍ കാണാന്‍, സന്തോഷവാനായ ഗ്രാമീണനോടൊപ്പം പോയ രാജാവ് കാളിദാസനെയും
കൂട്ടി കൊട്ടാരത്തില്‍ വന്നു.
പക്ഷെ!രാജാവുമായി പലപ്പോഴുമായുണ്ടായ അഭിപ്രായ വ്യത്യാസത്താല്‍ പിണങ്ങി പോകുന്ന കാളിദാസനെ കൊണ്ടുവരാന്‍ രാജാവിന് വളരെ പണിപ്പെടേണ്ടി വന്നിരുന്നു.
ഒരിക്കല്‍ കാളിദാസന്‍ അകലെ ഗ്രാമത്തിലുണ്ടെന്നറിഞ്ഞു.
വേഷ പ്രശ്ചന്നനായി രാജാവ് കാളിദാസന് മുന്നിലെത്തി.
ധാരാ രാജ്യത്ത് നിന്നു വരുന്നു എന്നുപറഞ്ഞ സഞ്ചാരിയോടു കാളിദാസന്‍, തന്റെ മിത്രമായ ഭോജരാജന് സുഖമാണോ
എന്ന് തിരക്കി.
"ഭോജരാജാവു മരിച്ചു"എന്ന സഞ്ചാരിയുടെ മറുപടി കാളിദാസനെ അസ്വസ്ഥനാക്കി.
കാളിദാസനിലെ തീവ്രദു:ഖം കാവ്യരൂപത്തില്‍ പുറത്തുവന്നു.
കേട്ടുനിന്ന വേഷ പ്രശ്ചന്നനായ രാജാവ് കോരിത്തരിച്ചു,മതിമറന്നു കെട്ടിപ്പുണർന്നു തൃപ്തനായി.
"താങ്കളില്‍ നിന്നു ഒരിക്കലും കേള്‍ക്കാന്‍ കഴിയില്ലെന്ന് കരുതിയ സ്തുതിഗീതം! ..ആഹഹാ!"കോള്‍മയിര്‍ കൊണ്ട രാജാവ് സന്തുഷ്ടനായി.
എല്ലാം മറന്ന് ആശ്ലേഷത്തില്‍ ബന്ധിതനായ കാളിദാസന്‍
രാജാവിനെ തിരിച്ചറിഞ്ഞു,രണ്ടുപേരും കൊട്ടാരത്തിലേക്ക് യാത്രയായി.
ഭോജരാജാവുമായി വീണ്ടും പിണങ്ങിയ കാളിദാസന്‍ താമസിയാതെ ലങ്കയിലേക്ക് യാത്രയായി.
ലങ്കയിലെ രാജാവ് കുമാരദാസന്‍ ഉറ്റ സുഹുര്‍ത്താണെങ്കിലും,
അദ്ദേഹത്തെ കാണാതെ, സ്ത്രീ വിഷയത്തില്‍ തല്പരനായ കാളിദാസന്‍ ഒരു കൊട്ടാര നര്‍ത്തകിയുടെ വീട്ടില്‍ താമസമാക്കി.
സാഹിത്യത്തില്‍ പ്രാവീണ്യമുള്ള കുമാരദാസന്‍ ആയിടക്കു സമസ്യാപൂരണത്തിനു ഒരുലക്ഷം സ്വര്‍ണ്ണ നാണയങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചു.
സമസ്യ പൂരിപ്പിക്കാനാകാതെ ദിവസങ്ങള്‍ കടന്നു.
പല പണ്ഡിതരും പരാജയപ്പെട്ടു.
ഒരു സമസ്യക്ക് ഒരുലക്ഷം സ്വര്‍ണ്ണ നാണയങ്ങള്‍!
ആര്‍ത്തിമൂത്ത നര്‍ത്തകി പണ്ഡിതനായ കാളിദാസനെ സമീപിച്ചു.
നര്‍ത്തകിയില്‍ നിന്നു കേട്ടറിഞ്ഞ കാളിദാസന്‍.
അവളുടെ ആവശ്യ പ്രകാരം സമസ്യപൂരിപ്പിച്ചു. സമ്മാനം കിട്ടുമെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു.
കാളിദാസന്റെ അഗാത പണ്ഡിത്യം അവള്‍ക്ക് അറിയാമായിരുന്നു.
കൊട്ടാര നര്‍ത്തകിയായ അവള്‍ ഭ്രമിച്ചു പോയി.
ശ്രേഷ്ടനായ അയാളുടെ അത്രയ്ക്ക് ശ്രേഷ്ടമായ ആശയങ്ങള്‍!!,സംശയം അവളുടെ മസ്തിഷ്കത്തെ വലം വച്ചു.സമ്മാനം വാങ്ങിവന്നാല്‍ .
ഇയ്യാള്‍ക്കും കൊടുക്കേണ്ടിവരും,മുഴുവനും തനിക്കു കിട്ടില്ലല്ലോ?വല്ലതും തരും,അത് പോര മുഴുവനു തന്റെതാകണമെങ്കിൽ ഇയാൾ മരിക്കണം.
ധന ത്തോടാര്‍ത്തി മൂത്ത അവള്‍ക്ക് ചിത്തഭ്രമം പിടിപെട്ടു.
രണ്ടും കല്‍പ്പിച്ച് കാളിദാസനെ വകവരുത്താന്‍ അവള്‍ തീരുമാനിച്ചു.
അവള്‍ സ്നേഹ പ്രകടനങ്ങള്‍ നടിച്ചു അടുത്തുകൂടി, സ്നേഹ ലാസ്യത്താല്‍ പുരുഷ കേസരിയെ തന്റെ ഇഷ്ടത്തിലാക്കി;
മാദക ലഹരിയില്‍ എല്ലാം മറന്ന
കാളിദാസനെ അവള്‍ ഖഠാരക്ക് കുത്തിമലര്‍ത്തി.
മരണ വേദനയില്‍ കാളിദാസന്‍ തന്റെ
പ്രിയ പത്നിയുടെ ശാപവാക്കുകള്‍ ഓര്‍ത്തു വിലപിച്ചു.
രാജകൊട്ടാരത്തിലെത്തിയ നര്‍ത്തകിയുടെ കവിതാ ശൈലി രാജാവിന് സുപരിചിതമായിരുന്നു.
ചോദ്യം ചെയ്യലില്‍ ഭയന്ന നര്‍ത്തകി കാര്യം തുറന്നു പറഞ്ഞു.
അവളുടെ പ്രവര്‍ത്തിയില്‍ വേദനകൊണ്ട് രാജാവ് അലറി "എടീ!നീചേ!നീ കാളിദാസനെയാണ് കൊന്നത്;ചതിച്ചല്ലോ ദൈവമേ!!!?".
തിടുക്കത്തില്‍ നര്‍ത്തകിയുടെ വീട്ടിലെത്തിയ രാജാവ് ഞെട്ടി തളര്‍ന്നുപോയി.
ചോരയില്‍ കുതിര്‍ന്ന തന്റെ പ്രിയ മിത്രം പ്രാണനറ്റു കിടക്കുന്നത് രാജാവിന് താങ്ങാനായില്ല.
കുമാരദാസന്‍ അതീവ ദു:ഖിതനായിരുന്നു.
കാളിദാസന്റെ ശരീരം,രാജകീയ ബഹുമതിയോടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു.
അഗ്ന്നി ജ്വാലയില്‍ എരിയുന്ന കാളിദാസനെ ഓര്‍ത്ത് ദു:ഖമടക്കാനാവാതെ വിങ്ങിനിന്നു കുമാരദാസന്‍,
വൈകാരികതയുടെ പിരിമുറുക്കത്തില്‍,ഒട്ടും പ്രതീക്ഷിക്കാതെ
ആ ചിതയിലേക്ക് കുമാരദാസന്‍ എടുത്തു ചാടി.................... ..............................!
കത്തി ജ്ജ്വലിക്കുന്ന ഒരേ ചിതയില്‍,
സ്നേഹത്തിന്റെ തീ ജ്വാലയില്‍ ഇരുവരും എരിഞ്ഞടങ്ങി ...................!
കാളിദാസൻ!!! ഒരടങ്ങാത്ത ആവേശായി ഇന്നും നിലകൊള്ളുന്നു...........!!!!!!
****************************രഘുകല്ലറയ്ക്കല്‍₹₹₹₹ ആര്യപ്രഭ

No comments:
Post a Comment