"അസൂയ '"
മനുഷ്യമനസ്സുകളെ അലട്ടുന്ന വേദനകളുടേയും,ആകുലതയുടെയും പിരിമുറുക്കത്തിൽ,നമുക്കില്ലാത്തതിനെ അമിതമായി ആഗ്രഹിക്കുമ്പോൾ ഉണ്ടാകുന്ന പ്രവണതയിൽ ഉടലെടുക്കുന്ന വികലതയാണ് അസൂയ!!!.
ആവശ്യത്തിനും അപ്പുറത്തെ ആഗ്രഹം,അത് നേടാൻ കഴിയാത്തതിലുള്ള അമർഷം,നല്ലവഴിയിൽ നേടുന്നവരോട് തോന്നുന്ന അസഹിഷ്ണതമൂലം അസ്സൂയ ഉടലെടുക്കുന്നു.
മറ്റവർക്കുള്ളതെല്ലാം തന്റെതു മാത്രമാകണം എന്ന ദുരാഗ്രഹം,എത്രശ്രമിച്ചാലും നേടാൻ കഴിയാതെ വരുമ്പോൾ നിരാശമൂലം ഉണ്ടാകുന്ന മാനസിക അവസ്ഥ,അസൂയയിലേക്ക് വഴിതുറക്കുന്നു.
ഒന്നും നേടാനാകാതെ തളർന്ന മനസ്സിൽ പകയെന്ന വികാരം ഉടലെടുക്കുകയും,ഒന്നിനോടും താൽപ്പര്യമില്ലാതെ നശീകരണ മനസ്ഥിതി ഉണരുകയുമാണ്ചെയ്യുന്നതു.
അസൂയ മൂത്ത് നശീകരണമനോഭാവം ജീവിതത്തിൽ മുഴുനാളും കൊണ്ടുനടക്കുന്നവരും കുറവല്ല.
ആയാസകരമായ ജീവിതത്തില്‍ നല്ലതിന് വേണ്ടി ഉപയോഗിക്കുന്ന അസൂയ വളരെ ഫലപ്രദമാണ്.മനുഷ്യമനസ്സുകളെ അലട്ടുന്ന വേദനകളുടേയും,ആകുലതയുടെയും പിരിമുറുക്കത്തിൽ,നമുക്കില്ലാത്തതിനെ അമിതമായി ആഗ്രഹിക്കുമ്പോൾ ഉണ്ടാകുന്ന പ്രവണതയിൽ ഉടലെടുക്കുന്ന വികലതയാണ് അസൂയ!!!.
ആവശ്യത്തിനും അപ്പുറത്തെ ആഗ്രഹം,അത് നേടാൻ കഴിയാത്തതിലുള്ള അമർഷം,നല്ലവഴിയിൽ നേടുന്നവരോട് തോന്നുന്ന അസഹിഷ്ണതമൂലം അസ്സൂയ ഉടലെടുക്കുന്നു.
മറ്റവർക്കുള്ളതെല്ലാം തന്റെതു മാത്രമാകണം എന്ന ദുരാഗ്രഹം,എത്രശ്രമിച്ചാലും നേടാൻ കഴിയാതെ വരുമ്പോൾ നിരാശമൂലം ഉണ്ടാകുന്ന മാനസിക അവസ്ഥ,അസൂയയിലേക്ക് വഴിതുറക്കുന്നു.
ഒന്നും നേടാനാകാതെ തളർന്ന മനസ്സിൽ പകയെന്ന വികാരം ഉടലെടുക്കുകയും,ഒന്നിനോടും താൽപ്പര്യമില്ലാതെ നശീകരണ മനസ്ഥിതി ഉണരുകയുമാണ്ചെയ്യുന്നതു.
അസൂയ മൂത്ത് നശീകരണമനോഭാവം ജീവിതത്തിൽ മുഴുനാളും കൊണ്ടുനടക്കുന്നവരും കുറവല്ല.
ഒരാളുടെ കഠിനാദ്വാനത്തിലൂടെയുള്ള ഉയര്‍ച്ചകണ്ടു അസൂയപൂണ്ട് അയാളെ പ്പോലാകാന്‍ ശ്രമിക്കുന്നത് നല്ലതാണ്.
നേടാതെവരുമ്പോൾ അസൂയ ഉണ്ടാകാതെ നോക്കണം.കഠിനാദ്ധ്വാനത്തിലൂടെ നേടിയതു മേലനങ്ങാതെ നേടാൻ ശ്രമിച്ചു കിട്ടാതാകുമ്പോൾ അസ്സൂയയിൽ സുഖം കാണുകയാണ് അസൂയാലുക്കൾ.
അയാള്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയതില്‍ അസൂയപൂണ്ട് ഒരു തൊഴിലും ചെയ്യാതെ കുറ്റങ്ങള്‍ കണ്ടുപിടിക്കാനും ,തേജോവധം ചെയ്തു,പ്രചരിപ്പിക്കാനും സമയം
കണ്ടെത്തുന്നവര്‍ നിശബ്ദരായ സാമുഹ്യ ദ്രോഹികളാണ്.
തന്നെക്കാള്‍ മേലെ കഠിനാദ്വാനത്തിലൂടെ വളരുന്നവരെ നിലം പരിശാക്കാന്‍ ഏതു
നാണം കെട്ട പ്രവര്‍ത്തിക്കും തുനിയുന്നവര്‍!,
കുശുമ്പും,കുന്ന്യായ്മയും,ഏഷണിയുംപറഞ്ഞു നടക്കുന്ന അസൂയാലുക്കള്‍, സമുഹത്തിലെ പുഴുക്കുത്തുകളാണ്.
അവര്‍ എത്രയോ മുമ്പേ നശിച്ചുകഴിഞ്ഞു,എന്നാല്‍ മറ്റുള്ളവരെക്കൂടി നശിപ്പിക്കാനുള്ള വഴി തേടുകയാണവര്‍.
ആരുടേയും ഒന്നും ആഗ്രഹിക്കാത്തവരായിരിക്കാം
ഇവര്‍, ആരോടും ഒന്നും ആവശ്യ പ്പെടാത്തവരും
ആയിരിക്കാം,പക്ഷെ!
നശീകരണ മനസ്ഥിതിയുള്ളവർ,സാമുഹ്യ വ്യവസ്ഥിതി മാറ്റി എഴുതാന്‍ അവരാലാകും!!.
ഒരു കുടുംബം കുളം തോണ്ടാന്‍ അവരുടെ ഒരു വാക്കു മതി.
ഇങ്ങനെയുള്ളവര്‍ നിസംഗഭാവം നടിക്കാന്‍ ബഹു മിടുക്കരായിരിക്കും."ഞാനൊന്നും അറിഞ്ഞില്ലേ!രാമനാരായണാ!"എന്ന അവസ്ഥയിലായിരിക്കും ഇവരുടെ നടപ്പും,ഭാവവും,അവർ മൂലം സമൂഹത്തിൽ എന്തു നഷ്ടം ഉണ്ടായാലും അറിഞ്ഞതായി നടിക്കാത്തവരായിരിക്കും. അവരെ സൂക്ഷിക്കുക!!!!
നമ്മുടെ പുരാണങ്ങള്‍ നമുക്ക് ഈ വിഷയങ്ങള്‍
കാട്ടിത്തരുന്നുണ്ട്.
ലോകോത്തര മഹാകാവ്യങ്ങളായ
മഹാഭാരതവും,രാമായണവും പ്രധാനമായും നമ്മെ ഓര്‍മ്മിപ്പിക്കുന്നു അസുയയും,കുശുമ്പും നാശത്തിനു വഴിയെന്ന്.
ഈ രണ്ടു കൃതികളിലും സംഭവങ്ങളുടെ 'കാരണം 'ഒന്നുതന്നെയാണ്, 'അസൂയ'.കൗസല്യയോടുള്ള കടുത്ത അസ്സുയ തന്നെയാണ് മന്ഥരയ്ക്ക്,തൻറെ ഇഷ്ട തോഴിയായ കൈകേകിയെ പ്രേരിപ്പിച്ച്,ഭരതനു രാജ്യാഭിഷേകവും,രാമനു 14-വർഷം കാനനവാസവും.
മന്ഥരയുടെ അസൂയ ബുദ്ധിയിൽ ഉരുത്തിരിഞ്ഞ ചേതോവികാരം.ശകുനിക്കും മറിച്ചായിരുന്നില്ല സത്യസന്ധരായ പാണ്ഡവ കുലത്തെ കുളന്തോണ്ടുക തന്നെയായിരുന്നു ലക്‌ഷ്യം.
ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്;ഭൂമിയില്‍ മനുഷ്യ ഉല്‍പ്പത്തികാലം മുതലേ ചില മനുഷ്യ മനസ്സുകളില്‍ ജന്മനാ ഉടലെടുക്കുന്ന ഒരു സുഖാനുഭൂതി തന്നെയാണ്അസൂയയും,കുശുമ്പും,
കുന്ന്യായ്മയും,ഏഷണിയും.നമ്മുടെ വിലപ്പെട്ട പലതും നഷ്ടപെട്ടാലും,സ്നേഹസമ്പന്നർ അതുമൂലം നഷ്ടപ്പെട്ടാൽ പോലും,വാശിയിൽ നിന്നും പിന്മാറാതെ പുതിയ കുതന്ത്രങ്ങൾ മെനഞ്ഞു
വീണ്ടു നാശം വിതയ്ക്കുന്നവർ.വലിയ നാശങ്ങൾ പോലും പതറാതെ നിന്നു കണ്ടു രസ്സിക്കുന്നവർ.
മാനസ്സിക രോഗം മൂലമുണ്ടാകുന്ന അസൂയ അവരറിയാതെ അവരെ ഭരിക്കുന്നു.
അതില്‍ മുഴുകുന്നവര്‍ പൂര്‍ണ്ണ തൃപ്തരും,
ഉത്തേജിതരുമാണ്!!
സമൂഹത്തില്‍ എന്തുനടന്നാലും അവര്‍ നിസംഗരായിരിക്കും.
ഉന്മത്ത മനോഭാവമാണ് അസുയാലുക്കളെ സുഖ സുഷുപ്തിയിലേക്കു നയിക്കുന്നതു.
സൂക്ഷിക്കേണ്ടവര്‍ സമാധാന പ്രിയരാണ്,സമൂഹം കെട്ടുറപ്പോടെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍.!
അസൂയാലുക്കൾക്ക് എല്ലാവരോടും പുശ്ച്ച മനോഭാവമായിരിക്കും.
ചോരകുടിക്കാതെ തരിശാക്കി ജീവനൂറ്റുന്ന,ചിരിച്ചും,സഹതപിച്ചും
സമൂഹത്തെ പമ്പരം കറക്കുന്ന,മനസ്സു തെളിയാത്ത ഭൂമിയിലെ പിശാചുക്കള്‍.....!!! അസൂയാലുക്കൾ!!!!
അവരെ സൂക്ഷിക്കുക!!!
രഘു കല്ലറയ്ക്കല്‍
൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨൨
ആര്യപ്രഭ
No comments:
Post a Comment