ഭൂവിലെ താരകങ്ങള്‍
പുല്‍മേടുകളില്‍ മാനുകള്‍ മേയും
പുത്തന്നുണര്‍വ്വായ് മലമേലെ !
ചിന്നിച്ചിതറി പൂക്കള്‍ വിരിഞ്ഞു
മാമലെ മേലേ മോഹനമായ് !!
മിന്നി മറഞ്ഞു പറന്നു രസിക്കും
മിന്നും താരകള്‍ ,ശലഭങ്ങള്‍ .!
കള കള കൂജനമരുവികള്‍ പാടി,
കുയിലുകള്‍ മേലേ കുളിര്‍ നാദം!
തിങ്ങി നിറഞ്ഞു രസിച്ചു മദിക്കാന്‍
തടിയന്‍ മുയലുകള്‍ പലവഴിയായ്!
വയലേലകളില്‍ ആടി രസിക്കും
നെല്ലോലകളില്‍ ചെറുകിളികള്‍ !
പലചെറു കണികകള്‍ ഒന്നായ് ചിതറി
ഒരുചെറു മഴയായ് വിണ്ണാകെ!
പരല്‍ മീനുകള്‍ ;തെളി നീരതിലായി
തെന്നി തെന്നി നിറഞ്ഞാകെ !!!
രഘു കല്ലറയ്ക്കല്‍
പുല്‍മേടുകളില്‍ മാനുകള്‍ മേയും
പുത്തന്നുണര്‍വ്വായ് മലമേലെ !
ചിന്നിച്ചിതറി പൂക്കള്‍ വിരിഞ്ഞു
മാമലെ മേലേ മോഹനമായ് !!
മിന്നി മറഞ്ഞു പറന്നു രസിക്കും
മിന്നും താരകള്‍ ,ശലഭങ്ങള്‍ .!
കള കള കൂജനമരുവികള്‍ പാടി,
കുയിലുകള്‍ മേലേ കുളിര്‍ നാദം!
തിങ്ങി നിറഞ്ഞു രസിച്ചു മദിക്കാന്‍
തടിയന്‍ മുയലുകള്‍ പലവഴിയായ്!
വയലേലകളില്‍ ആടി രസിക്കും
നെല്ലോലകളില്‍ ചെറുകിളികള്‍ !
പലചെറു കണികകള്‍ ഒന്നായ് ചിതറി
ഒരുചെറു മഴയായ് വിണ്ണാകെ!
പരല്‍ മീനുകള്‍ ;തെളി നീരതിലായി
തെന്നി തെന്നി നിറഞ്ഞാകെ !!!
രഘു കല്ലറയ്ക്കല്‍
No comments:
Post a Comment