ഓര്‍മ്മകള്‍ ബാല്യത്തിൻറെ !!!!
കഴിഞ്ഞു പോയോരാക്കാലം മറക്കാതെ;
കണ്ടിട്ടിതത്ഭുതപെട്ടു നീ എന്നിലായ് !
കാര്യങ്ങള്‍ ചൊല്ലി അടുത്തു നീ വന്നപ്പോള്‍ ;
കണ്മുന്നിലെല്ലാം തെളിഞ്ഞെന്റെ ബാല്യവും!!
കൊച്ചു മനസ്സന്നു തല്ലിക്കളിച്ചു നാം;
കോമള സ്മരണകള്‍ ഉണര്‍ത്തുന്നു വെന്നിലും!
കലംക്ഴിഞ്ഞിട്ടും,ഓര്‍മ്മകള്‍ മങ്ങീട്ടും;
കണ്ടപ്പോള്‍ ആഹ്ളാദമുയര്‍ന്നതെന്നില്‍ !!
എത്രയോ കാലമായ് കാണാതെ കണ്ടപ്പോള്‍ ;
ഏറെയായിഷ്ടമെന്‍ കൊച്ചിളം പൈങ്കിളി!!
എത്രയായാലും കഴിഞ്ഞുള്ള കാലങ്ങള്‍ ;
അത്രക്കതങ്ങു കഴിഞ്ഞതായ് തോന്നീല!!
കാണുവാനേറെയാണിഷ്ടമെന്നാകിലും;
കാണാതെ കണ്ടുകഴിയുന്നു നാമിന്നും!!
കണ്ടുമുട്ടുമ്പോഴിതെന്താണ് തോന്നുക!
കണ്മുന്നില്‍ ബാല്യം തിളങ്ങുന്നു മൂകമായ് !!!
ശോഭനമായുള്ള ജീവിത യാത്രയില്‍ ;
ശോഷിച്ചു പോയൊരാ ബന്ധങ്ങള്‍ ഇത്രമേല്‍ !!
ശോഭയോടെന്നും ഉണര്‍ന്നു നീ വാഴുക;
ശോഭയോടെ തദാ കാലം നമുക്കുമേല്‍ !!!
കെട്ടുപൊട്ടാതെ പിരിയില്ലിതൊന്നുമെ;
കട്ടിക്കിടിക്കിലും കടുപ്പമേറ്റം!!!
മുറ്റിനില്‍ക്കുന്നൊരാ ബന്ധത്തിന്‍ തീഷ്ണത;
മാറ്റുവാനാകില്ലിതേതു യോദ്ദാവിനും!!
രഘുകല്ലറയ്ക്കല്‍
ആര്യപ്രഭ
കഴിഞ്ഞു പോയോരാക്കാലം മറക്കാതെ;
കണ്ടിട്ടിതത്ഭുതപെട്ടു നീ എന്നിലായ് !
കാര്യങ്ങള്‍ ചൊല്ലി അടുത്തു നീ വന്നപ്പോള്‍ ;
കണ്മുന്നിലെല്ലാം തെളിഞ്ഞെന്റെ ബാല്യവും!!
കൊച്ചു മനസ്സന്നു തല്ലിക്കളിച്ചു നാം;
കോമള സ്മരണകള്‍ ഉണര്‍ത്തുന്നു വെന്നിലും!
കലംക്ഴിഞ്ഞിട്ടും,ഓര്‍മ്മകള്‍ മങ്ങീട്ടും;
കണ്ടപ്പോള്‍ ആഹ്ളാദമുയര്‍ന്നതെന്നില്‍ !!
എത്രയോ കാലമായ് കാണാതെ കണ്ടപ്പോള്‍ ;
ഏറെയായിഷ്ടമെന്‍ കൊച്ചിളം പൈങ്കിളി!!
എത്രയായാലും കഴിഞ്ഞുള്ള കാലങ്ങള്‍ ;
അത്രക്കതങ്ങു കഴിഞ്ഞതായ് തോന്നീല!!
കാണുവാനേറെയാണിഷ്ടമെന്നാകിലും;
കാണാതെ കണ്ടുകഴിയുന്നു നാമിന്നും!!
കണ്ടുമുട്ടുമ്പോഴിതെന്താണ് തോന്നുക!
കണ്മുന്നില്‍ ബാല്യം തിളങ്ങുന്നു മൂകമായ് !!!
ശോഭനമായുള്ള ജീവിത യാത്രയില്‍ ;
ശോഷിച്ചു പോയൊരാ ബന്ധങ്ങള്‍ ഇത്രമേല്‍ !!
ശോഭയോടെന്നും ഉണര്‍ന്നു നീ വാഴുക;
ശോഭയോടെ തദാ കാലം നമുക്കുമേല്‍ !!!
കെട്ടുപൊട്ടാതെ പിരിയില്ലിതൊന്നുമെ;
കട്ടിക്കിടിക്കിലും കടുപ്പമേറ്റം!!!
മുറ്റിനില്‍ക്കുന്നൊരാ ബന്ധത്തിന്‍ തീഷ്ണത;
മാറ്റുവാനാകില്ലിതേതു യോദ്ദാവിനും!!
രഘുകല്ലറയ്ക്കല്‍
ആര്യപ്രഭ
No comments:
Post a Comment