രാവണന്റെ ജനനം!!
ദേവന്മാരെ നിരന്തരം ഉപദ്രവിച്ചു,വശംകെടുത്തിക്കൊണ്ടിരുന്ന അസുരന്മാർക്കെതിരെ സഹികെട്ട് ഗരുഡസമാനനായി വിഷ്ണു ഭഗവാൻ തന്നെ യുദ്ധം ചെയ്തു.
ലങ്കയിൽ നിഷ്ടൂര വാസം നടത്തിവന്ന മാല്യവാനെയും,അനുചരന്മാരേയും തോല്പ്പിച്ചു.
അവർ ഭയന്ന് വിറച്ചു ജീവനും കൊണ്ട് ലങ്ക ഉപേക്ഷിച്ചു പാതാളത്തിൽ അഭയം തേടി.
വളരെ കാലം കഴിഞ്ഞു,ഭൂമിയിലെ വിശേഷം അറിയാൻ മാല്യവാനു മോഹം.
തങ്ങളുടെ വിലമതിക്കാത്ത സാമ്രാജ്യം നഷ്ടപ്പെട്ടത്തിലെ ആദിയും വർദ്ധിക്കുകയായിരുന്നു.
ഭയത്താൽ ഒളിച്ചും, പതുങ്ങിയും പുത്രി കൈകസിയുമൊത്തു ലങ്കയ്ക്ക് വന്നു,
ലങ്കയുടെ അപ്പോഴത്തെ അധിപനും,ഭരദ്വാജന്റെ പുത്രിയിൽ വിശ്രവസ്സ് മുനിയിൽ ജനിച്ച,,മൂന്നു ലോകത്തിനും സമ്മതനായ പുത്രൻ വൈശ്രവണൻ, പുഷ്പക വിമാനത്തിൽ പിതാവിനെ കാണാൻ പുറപ്പെടുന്ന കാഴ്ച്ച മാല്യവാനു സഹിച്ചില്ല.
തങ്ങളുടെതായിരുന്ന ലങ്കാപുരി കൈക്കലാക്കി വാഴുന്ന വൈശ്രവണൻറെ ഐശ്വര്യത്തിലും,പ്രാഗല്ഭ്യത്തിലും,ധന ശേഷിയിലും അസൂയ തോന്നിയ മാല്യവാൻ മകളെ ഉപദേശിച്ചു."എല്ലാം നഷ്ടപ്പെട്ട നമുക്ക് ശത്രുക്കൾ മാത്രമേയുള്ളൂ ബന്ധുക്കൾ ആരുമില്ല.നിനക്ക് വിവാഹപ്രായം കഴിഞ്ഞിരിക്കുന്നു,ആരും നിന്നെ വരിക്കാൻ വരുകയുമില്ല.അതിനാൽ അച്ഛൻ പറയുന്നത് അനുസരിക്കുക.വിശ്രവസ്സ് മുനിയെ വശത്താക്കി ഗർഭം ധരിച്ചാൽ ജനിക്കുന്ന പ്രജക്കും വൈശ്രവണൻറെ സവിശേഷതകൾ ഉണ്ടാകും".
പിതാവിന്റെ നിബ്ബന്ധത്തിനു വഴങ്ങി കൈകസി വിശ്രവസ്സ് മുനിയെ ഉപാസിച്ചു ശരണം പ്രാപിച്ചു.
പല നാളുകൾ ക്ഷമയോടെ കാത്തു മുനിയെ സ്വന്തമാക്കാൻ കഴിഞ്ഞില്ല,ക്ഷമയറ്റു ഒരുനാൾ ഒറ്റയ്ക്ക് സന്ധ്യാവന്ദനത്തിനു തയ്യാറായി വന്ന മുനിയെ നിർബ്ബന്ധിച്ചു ശാരീരിക ബന്ധത്തിന് പ്രലോപിപ്പിക്കുകയും, നിവർത്തിയില്ലാതെ മുനി അവൾക്കു വശംവദനാകുകയും ചെയ്തു.
അതിന്മൂലം ഉണ്ടാകാൻ പോകുന്ന ദോഷങ്ങൾ മുനി പറഞ്ഞു മനസിലാക്കുന്നു.
"ഘോരമായ ഈ സന്ധ്യാസമയത്തു
ബന്ധപ്പെടുന്നതിനാൽ ഉണ്ടാകുന്നതു ക്രൂരമതികളായ ദുഷ്ട പ്രജകളായിരിക്കും.നാല് പേർ നിനക്ക് ജനിക്കും ആരും നല്ലവരായിരിക്കില്ല".
മുനിയുടെ വാക്ക് കേട്ട് അവൾ പിന്മാറാൻ തയ്യാറല്ലായിരുന്നു.
"അങ്ങയുടെ പുത്രന്മാരെ എനിക്ക് വേണം.
ശ്രേഷ്ടനായ അങ്ങയ്ക്ക് ജനിക്കുന്ന പുത്രന്മാർ ദുഷ്ടരായാൽ കീർത്തി ദോഷം അങ്ങയുടെ ശ്രേഷ്ടതയ്ക്കായിരിക്കും"
മുനിയുടെ വാക്കുകൾ തുടർന്നു
"അവസാനത്തെ ഒരുപുത്രൻ ദീർഘാവലോകനം ഉള്ളവനും,ഗുണവാനും,
ദീർഘയുഷ്മാനുമായിരിക്കും".
എന്ന് അനുഗ്രഹവും വാങ്ങി മോഹിതയായ കൈകസി മുനിയുടെ ബന്ധത്തിൽ ഗർഭം ധരിച്ചു പ്രസവിച്ചു.
കൈകസിയിൽ ഒരു പ്രസവത്തിൽ രാവണൻ മാത്രമല്ല,കുംഭകർണ്ണൻ,ശൂർപ്പണക,വിഭീഷണൻ എന്നീ നാലുപേർ ജനിച്ചു.
പത്തു തലയും,ഇരുപതു കൈകളുമുള്ള രാവണൻ.
മലയോളം ഭീമാകാരനായ കുംഭകർണ്ണൻ,
രാക്ഷസ്സിയുടെ സകല ലക്ഷണവും പ്രസവസമയത്തും പ്രകടിപ്പിച്ച ശൂർപ്പണക.
സൗമ്മ്യഭാവമുള്ള വിഷ്ണു ഭഗവാന്റെ അംശം കലർന്ന വിഭീഷണൻ.
നാല് മക്കളുമായി സമാധാനത്തിൽ കഴിഞ്ഞു വരവേ..
വിശ്വകർമ്മാവ് നിർമ്മിച്ച വിശ്വവിസ്മയമായ ലങ്കാപുരിയിൽ നിന്നും വൈശ്രവണന്റെ പുഷ്പക വിമാനത്തിലുള്ള യാത്ര കണ്ട് രാവണനോട് കൈകസി വ്യസനത്തോടെ പറഞ്ഞു
"ഒരേ പിതാവിന്റെ പുത്രന്മാരായ നിങ്ങളെ പോലുള്ള ഒരുപുത്രൻ ആ പിതാവിനെ ദർശിക്കാൻ പുഷ്പക വിമാനത്തിൽ പോകുന്നത്. കണ്ടോ?"
നിരാശയും,അസൂയയും പൂണ്ട അവളുടെ വാക്കുകേട്ട്.
ദുഃഖ ഏതും തോന്നാത്ത അതി ശക്തനായ രാവണൻ അമ്മയെ സമാധാനിപ്പിച്ചു.
"ഞാൻ ഇവനിലും വലിയവനായ് വരും തപോബലം കൊണ്ട്!!.തപോബലം കൊണ്ടേ മനോരഥമെല്ലാം സഫലമാകൂ!അതിനാൽ ഞങ്ങളെ തപസ്സുചെയ്യാൻ പോകാൻ അമ്മ അനുവദിക്കണം"
അമ്മയുടെ അനുവാദത്തോടെ രാവണനും,കുംഭകർണനും,വിഭീഷണനും തപസ്സിനായി ഗോകർണ്ണത്തേയ്ക്ക് പുറപ്പെട്ടു.ബ്രഹ്മാവിനെ പ്രാർത്ഥിച്ചു പഞ്ചാഗ്നിമദ്ധ്യസ്ഥനായേക നിഷ്ടയാലെ,
മഴയും,വെയിലും,മഞ്ഞും സഹിച്ചും തപസ്സു തുടങ്ങി.
സൂര്യനിൽ ദൃഷ്ടി ഉറപ്പിച്ചു കുംഭകർണനും,
ബ്രഹ്മസ്വരൂപത്തെ ധ്യാനിച്ച് വിഭീഷന്ണനും കഠിന തപസ്സു തുടങ്ങി.
പതിനായിരത്താണ്ട് കഴിഞ്ഞും ബ്രഹ്മാവ് പ്രത്യക്ഷനായില്ല.മനം നൊന്തു ദാശാനനൻ തൻറെ ഒരു തല വെട്ടി അഗ്നിയിൽ ഹോമിച്ചു.
ബാക്കി ഒൻപതു തലയുമായി ആയിരം ആണ്ടും കഴിഞ്ഞു ബ്രഹ്മാവിനെ കാണാഞ്ഞു തല ഓരോന്നായി അഗ്നിയിൽ ഹോമിച്ചു അവസാനം ഒരു തല മാത്രമായി.
പത്തൊൻപതിനായിരത്താണ്ട് കഴിഞ്ഞും
അംഭോജോൽഭവൻ പ്രത്യക്ഷനാകാഞ്ഞതിൽ ദുഖത്തോടെ അവശേഷിച്ച തലയും ഹോമിക്കാൻ തയ്യാറായി വാളുയർത്തി.
നിശ്ചയദാർഷ്ട്യത്തിൽ അടിയുറച്ച രാവണനു മുന്നിൽ പരിഭ്രമത്തോടെ ബ്രഹ്മാവ് പ്രത്യക്ഷനായി. "മതി,മതി നിന്റെ പരാക്രമം.നിന്റെ അഭീഷ്ടം പറഞ്ഞാലും"
സന്തുഷ്ടനായ രാവണൻ തന്റെ അഭീഷ്ടംഉണർത്തിച്ചു.
"ദേവന്മാരാലും,ഗന്ധർവ്വന്മാരാലും,അസുരന്മാരാലും,
അതുപോലുള്ളവരാലും ഞാൻ ബഹുമാനിക്കപ്പെടണം.മനുഷ്യനൊഴികെ ആരും എന്നെ വധിക്കാനും പാടില്ല"
"എല്ലാം നിനക്കൊത്തവണ്ണം വരിക"എന്നുപറഞ്ഞു ധാതാവ് കുംഭകർണ്ണനു വരം നല്കാൻ തുടങ്ങുമ്പോൾ,കുംഭകർണ്ണൻറെ അഭീഷ്ടം ഇന്ദ്രത്വം തന്നെയെന്നു മനസ്സിലാക്കിയ ദേവന്മാരുടെ പരിദേവനം കേട്ട് ബ്രഹ്മാവ് സരസ്വതി ദേവിയോട്"കുംഭകർണ്ണൻറെ നാവിനഗ്രരത്തിൽ വന്നു വാക്കിനു സംഭ്രാന്തി ഉണ്ടാക്കണം"എന്ന് പറഞ്ഞു,
അപ്രകാരം അംഭോജസംഭവൻ"നിൻറെ അഭീഷ്ടം പറയുക"അത് കേട്ട് വന്ദിച്ചു കുംഭകർണ്ണൻ"നിദ്രത്വമാശു നല്കേണമടിയന് വിദ്രുതം മറ്റൊന്നും വേണ്ടീല ദൈവമേ!!"
അങ്ങിനെ തന്നെ വരട്ടെ!എന്നുപറഞ്ഞു വിഭീഷണനെ സമീപിക്കുന്നു.
ഭക്തി പൂർവ്വം നമസ്കരിച്ചു നില്ക്കുന്ന വിഭീഷണനോട് 'വേണ്ടുന്ന വരം ഞാൻ നല്കാം വിഷാദം കളഞ്ഞു ചോദിക്കൂ!"
"നിന്തുരുവടിയെ കണ്ടതുതന്നെ സംതൃപ്തിയേകുന്നു.പാപകർമ്മങ്ങൾ ചെയ്യാതെ അങ്ങയുടെ പാദസേവ ചെയ്തു കഴിഞ്ഞാൽ അതുമതി.അതിനുള്ള അനുഗ്രഹം തരിക"സംതൃപ്തനായ ബ്രഹ്മാവ്
"നീ ഭഗവാൻറെ ഇഷ്ട പ്രിയനായി ചിരഞ്ജീവി യായി കല്പാന്തകാലം വാഴും".
എല്ലാവർക്കും വരം കൊടുത്ത് ബ്രഹ്മാവ് മറഞ്ഞു.
കുംഭകർണ്ണൻ ഉറക്കം തുടരുകയും ചെയ്തു.
മൂവ്വരും മാതാവിനോടുകൂടെ സുഖമായി കഴിഞ്ഞു വരവേ.
സംഭവങ്ങൾ അറിഞ്ഞു സന്തോഷത്തോടെ പാതാളത്തിൽ നിന്ന് സുമാലി പുത്രന്മാരും,ബന്ധുക്കളുമായി വന്നു കൈകസിയോടൊപ്പം താമസമാക്കി.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!രഘു കല്ലറയ്ക്കൽ!!!!!!!!!!!!!!!!!!!!!!!!!!!! ആര്യപ്രഭ

No comments:
Post a Comment