Friday, January 11, 2013

സ്വാമി വിവേകാനന്ദന്‍ !!!യുവതേജസ്സില്‍ നിറഞ്ഞുശോഭിച്ച ആത്മദീപം!

സ്വാമി വിവേകാനന്ദന്‍ !!!
യുവതേജസ്സില്‍ നിറഞ്ഞു ശോഭിച്ച ആത്മദീപം!!!


സ്വാമി വിവേകാനന്ദന്റെ 150-മത് ജന്മദിനം കൊണ്ടാടുകയാണ്.
മനുഷ്യ സംസ്കാരത്തിന് മാതൃക നല്‍കിയ ആത്മീയ തേജസ്സായിരുന്നു അദ്ദേഹം!
മതങ്ങള്‍ വളര്‍ത്തുന്നതിലല്ല , അതിലുപരി ദാരിദ്ര്യം തന്നെയാണ് മനുഷ്യന്റെ മാറാത്ത ശാപം!!
അത് മാറ്റുന്നതിലൂടെമാത്രമേ ആത്മീയത കൈവരിക്കാനാകു!!
രാഷ്ട്ര പുരോഗതി കൈവരിക്കാനാകു!!
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും നമ്മോടൊപ്പം സ്മൃതിപഥത്തില്‍ മയങ്ങുന്നു.
ഭാരതത്തെ അടുത്തറിയാന്‍ അദ്ദേഹം ഹിമാലയത്തില്‍ നിന്ന് കന്യാകുമാരിവരെ നടത്തിയ യാത്രയില്‍ രാജ്യത്തിന്റെ ദുഖാവസ്ഥ അടുത്തറിഞ്ഞു.
ഭാരതത്തിലെ ജനങ്ങളുടെ പട്ടിണി!അതിലേറെ അനാചാരങ്ങളുടെ കൂത്തരങ്ങും അദ്ദേഹത്തെ വേദനിപ്പിച്ചു.
കേരളത്തിലെ ദുരാചാരങ്ങള്‍ കണ്ട  അദ്ദേഹം ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചതും,ദുഖിതനായ അദ്ദേഹം കന്യാകുമാരിയിലെ മുനമ്പില്‍ കടല്‍ നീന്തിക്കടന്നു  വേറിട്ടുനില്‍ക്കുന്ന വലിയ പാറപ്പുറത്ത് മൂന്നു ദിവസം ധ്യാന നിരതനായതും,മഹത് പാദസ്പര്‍ശമേറ്റ പാറ ലോക പ്രശസ്ത മായതും നമുക്കറിയാം!!!
പ്രശസ്തമായ വിവേകാനന്ദ പാറ മലയാളിക്ക് മറക്കാനാവുമൊ?!!!
യുവത്വത്തിന്റെ പ്രസരിപ്പുള്ള,ആത്മ വീര്യം തുടിക്കുന്ന  മുഖമായിരുന്നു സ്വാമി വിവേകാനന്ദന്‍ !!
അത്വജ്ജല, ആത്മവീര്യം നമ്മെ വിട്ടുപിരിയുമ്പോള്‍ പ്രായം 40-വയസ്സില്‍ താഴെ മാത്രം!
(39-വയസും 5-മാസവും24-ദിവസവും)1902-ജൂലൈ നാലിന് രാത്രി -7-മണിക്ക് മുറിയിൽ ധ്വാനത്തിലിരുന്നു.ജനാലകൾ തുറന്നിടാൻ ശിഷ്യനോട് പറഞ്ഞു.തൻറെ ശയ്യയിൽ കിടന്നു, ആ ഉറക്കത്തിൽ നിന്ന് അദ്ദേഹം ഉണർന്നില്ല.
ഈ ചെറു പ്രായത്തില്‍ ലോകജനതയെ ഒന്നടങ്കം സ്തബ്ധരാക്കാന്‍ അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ക്ക് കഴിഞ്ഞു.
ആത്മധൈര്യം ചോരാത്ത ആത്മീയ ആചാര്യന്‍ !!!!
1893-സെപ്റ്റംബർ 11-നു ചിക്കാഗോയിലെ ലോക മഹാ മതസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്റെ കന്നി പ്രസംഗം ലോക ജനതയുടെ ആദരവ് പിടിച്ചുപറ്റി.തുടക്കം'അമേരിക്കയിലെ സഹോദരന്മാരെ,സഹോദരിമാരെ! ലോകത്തെ ഏറ്റവും പൌരാണികമായ ഋഷിപരബരയുടെ പേരിലും,എല്ലാ മതങ്ങളുടേയും മാതാവിൻറെ പേരിലും,വിവിധ വർഗ്ഗങ്ങളിലുള്ള ലക്ഷോപലക്ഷം ഹിന്ദുക്കളുടെ പേരിലും ഞാൻ നന്ദി പറയട്ടെ!!' വിദേശിയരെ അമ്പരപ്പിക്കുന്നതായിരുന്നു.'എല്ലാ മതത്തെയും അംഗീകരിക്കാൻ ഉപദേശിക്കുന്ന ഒരു മതത്തിന്റെ അനുയായി എന്നുള്ളതിൽ ഞാൻ അഭിമാനിക്കുന്നു.സഹിഷ്ണതയിൽ വിശ്വസിക്കുക മാത്രമല്ല.സർവ്വ ധർമ്മങ്ങളും സത്യമായി സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലെ മർദിതർക്കും,അശരണർക്കും അഭയം നൽകിയ ജനതയാണ് എന്റേത് എന്നതിൽ ഞാൻ അഭിമാനിതനാണ്'.വെള്ളക്കാരനെ പിടിച്ചിരുത്തിയ,എഴുതി വായിക്കാതെയുള്ള പ്രസംഗം ഭാരതത്തെ കുറിച്ചുണ്ടായിരുന്ന വിദേശിയരുടെ ധാരണ മാറ്റാനും,മാനവികതയാണ് എല്ലാ മതങ്ങള്‍ക്കും ആധാരമെന്ന് ഊട്ടി ഉറപ്പിക്കാനും അദ്ദേഹം തയ്യാറായി.
അവനവന്റെ കരുത്ത് അവനവന്‍ തിരിച്ചറിയണമെന്നു ലോകജനതയെ അറിയിച്ചു.
ഭാരതം നമുക്കു സ്വാമി വിവേകാനന്ദനേയും(1863-ജനുവരി 12-നു),മഹാത്മജിയെ(1869ഒക്ടോബർ 2-നു)യും  തന്നു,ഭാരതാംബയുടെ മഹത്വമുണര്‍ത്തി മറഞ്ഞ സത്യാന്മാക്കൾ.. 
മഹാത്മാക്കളെ നമുക്കായി വളര്‍ത്തിയ ഭാരതാംബ 
എത്ര ശ്രേഷ്ട്ടയാണ്!!!!
"ഉത്തിഷ്ടത!ജാഗ്രത!പ്രാപ്യവരാന്നിബോധിത!"!!!!
"ഉണരുക!
എഴുനേൽക്കുക!
ലക്ഷ്യപ്രാപ്തിവരെ വിശ്രമിക്കാതിരിക്കുക!.........."
നിറഞ്ഞ മനസ്സിന്റെ നിലയ്ക്കാത്ത ഉദ്ധരണി!.
യുവത്വത്തിന്റെ ഉന്നമനത്തിന് ഇതില്പരം എന്ത് സന്ദേശമാണ് വേണ്ടത്???
അദ്ദേഹം ജീവൻ പോകുന്നതുവരെ അനുവർത്തിച്ചതും അങ്ങനെ തന്നെയായിരുന്നു.
ആ മഹത്വത്തെ നമുക്കും ആദരിക്കാം!
ദേശീയ യുവ ദിനമായി അദ്ദേഹത്തിന്റെ 150-മത് ജന്മദിനം ആത്മവിശ്വാസം കൈവിടാതെ നമുക്കും ആചരിക്കാം!!!!!!!
ആര്യപ്രഭ                                                        രഘു കല്ലറയ്ക്കല്‍ 

No comments:

Post a Comment