മത നിരപേക്ഷ!!!
കാതലായ ആശയം!പക്ഷേ!...ജനാതിപത്യത്തിൽ തടയിടാതിരിക്കുക!!!
ഭാരതം മതേതര ജനാതിപത്യ രാഷ്ട്രമാണ്.
മത സംഘടനകള്‍ ധാരാളമുള്ള,അവയുടെ അനേകശതം ജാതിസഘടനകളും ഭാരതം നിറഞ്ഞു നില്‍ക്കുന്നു,സഹോദര മനസോടെ !!
ഭാരതത്തിന്റെ പലദേശങ്ങളിലും,മത -ജാതി സംഘട്ടനങ്ങളും ഒരുപക്ഷെ!ഉണ്ടാകുന്നുണ്ട്.
അതിന്റെ പിന്നില്‍ തല്‍പ്പര ചിന്തകള്‍ നിറഞ്ഞു നില്‍ക്കുന്നതായിക്കാണാം!മുതലെടുപ്പാണ് പ്രധാനം!
കേരളം താരതമ്യേന മത നിരപേക്ഷ കാത്തു സൂക്ഷിക്കുന്നു.
സ്വന്തം അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. എന്റെ LP സ്കൂള്‍ മുതല്‍ തുടങ്ങാം.
നമ്മുടെ നാട്ടിലെ മൂന്നു മതവിഭാഗങ്ങളിലെ (ഹിന്ദു,മുസ്ലിം,ക്രിസ്ത്യന്‍ )എല്ലാരും എൻറെ ചെങ്ങാതിമാരായിരുന്നു.അതുപോലെ ഹിന്ദുക്കളിലെ പറയർ,ഉള്ളാടൻ,പുലയർ,
ഈഴവർ,വിളക്കിത്തല നായന്മാർ,ശൂദ്രർ മുതലായവർ സുഹൃത്തുക്കള്‍ ആയിരുന്നു.
ഇവരുമായി വെറും സൌഹൃതം മാത്രമായിരുന്നില്ല ഭക്ഷണംപോലും കൈമാറിയിരുന്നു.
അവരുടെ വീടുകളില്‍ പോയി ആഹാരം കഴിച്ച രുചിയും മറന്നിട്ടില്ല.
അതിനര്‍ത്ഥം അവരുടെ മതമോ,ജാതിയോ സ്വീകരിച്ചു,എന്നല്ല.
എനിക്കറിയാവുന്ന പലരുടെയും അനുഭവം ഇതുതന്നെയാണ്.
വളര്‍ന്നുവന്നപ്പോള്‍ അതിലേറെ മതസ്ഥരും മറ്റും സഹവര്‍തികളായി,അവരാരും എന്റെ മതത്തിലോ,ജാതിയിലോ ചേരണമെന്നൊ,വിശ്വാസം ഉപേക്ഷിക്കണമെന്നോ എനിക്കുതോന്നിയിട്ടില്ല!!
അതില്ലാത്തതിനാൽ അവരുമായുള്ള ചങ്ങാത്തം കളയാനും തയ്യാറായിരുന്നില്ല.
വിശാലമായ മതനിരപേക്ഷ ഇന്നും
നമ്മുടെ കൊച്ചു കേരളത്തില്‍ നിലനില്‍ക്കുന്നു.
അതതു മത വിശ്വാസികള്‍ അവരുടെവിശ്വാസങ്ങളിലും,ആചാരങ്ങളിലും,
അനുഷ്ടാനങ്ങളിലും വര്‍ത്തിച്ചുകൊള്ളട്ടെ.
അവരുടെ മനം മാറ്റാന്‍ ശ്രമിക്കുന്ന സംഘടനകളേയാണ് തടയിടേണ്ടത് !!
ഈ ജനാതിപത്യ രാഷ്ട്രത്തില്‍ സ്വതന്ത്രമായി ചിന്തിക്കുവാനും,പ്രവര്‍ത്തിക്കുവാനും അവകാശമുള്ളത് പോലെ വിശ്വാസം
മുറുകെ പിടിക്കാനും പൌരന് അവകാശമുണ്ട്.
മതപരിവര്‍ത്തനത്തിന് തുനിയുന്നതിനു തുല്യമാണ്, മതാചാരങ്ങളെ അടച്ചാക്ഷേപിച്ചു പിന്തിരിക്കാന്‍ ശ്രമിക്കുന്നതും.
കാലങ്ങളുടെ പഴക്കമുള്ള ആചാര അനുഷ്ടാനങ്ങളെ 1962-ല്‍ രൂപംകൊണ്ട സംഘടന അധിക്ഷേപിക്കുന്നത് അതിലേറെ ദുഖകരമാണ്.
മതപരിവര്‍ത്തനത്തിനു ശ്രമിക്കുന്നത് കുറ്റകരമെങ്കില്‍,മതനിഷേധത്തിനു പ്രേരിപ്പിക്കുന്നതും,തുനിയുന്നതും കുറ്റകരമാണ്.
കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്തു നിലവാരമുള്ള സംഘടനയാണെന്ന് ധരിച്ച
എനിക്കു പറ്റിയ തെറ്റ് -ഏറ്റുപറയുകയാണ്!!!!
2013-ജനുവരി 03-നു വൈകിട്ട് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ കേരള ശാസ്ത്രസാഹിത്യപരിക്ഷിത്തിന്റെ
ചടങ്ങിലെ പ്രമുഖരുടെ പ്രസംഗങ്ങള്‍ കേട്ട;എനിക്ക് മനോവിഷമം തോന്നി.
ശാസ്ത്രവും, സാഹിത്യവും കെട്ടിപ്പുണരുന്ന സംഘടന,മൈക്ക് വച്ച് പ്രചാരണം നടത്തുന്നത് ഇതിനെല്ലാം വിരുദ്ധമായതും,ലജ്ജാവഹമായതും.
അവര്‍ പറയുന്നത് സമൂഹത്തോടാണ്!!
പ്രാര്‍ഥനയും,അനുഷ്ടാനങ്ങളും പാടെ ഉപേക്ഷിക്കണം.ജനായത്ത രാഷ്ട്രമാണ് ഭാരതം മറന്നുകാണുമോ?
ജാതിയും മതവും മനുഷ്യന് ശാപമാണെന്നും.
വിവാഹിതര്‍ സീമന്ത രേഖയില്‍ സിന്തൂരം വാരിയിടുന്നത് ശരിയല്ല.
അത് നിര്‍ത്തലാക്കണം.നെറ്റിയില്‍ പൊട്ടുകുത്തുന്നത് തെറ്റാണ്.
താലി ധരിക്കുന്നത് സ്ത്രീകളെ അപമാനിക്കലാണ്,താലി ഉപേക്ഷിക്കണം.
താലി സ്ത്രീയുടെ ജനനേന്ത്രീയത്തിന്റെ അടയാളമാണ്,മ്ലേശ്ചമാണ്,അത് കഴുത്തില്‍ കെട്ടിത്തൂക്കി പ്രദര്‍ശിപ്പിക്കുന്നത്,സ്ത്രീകള്‍ക്ക് അപമാനമാണെന്നാണ് അവരുടെ പക്ഷം!!.
ഇവരെ പ്രസവിച്ച അമ്മമാര്‍?.....ഇതു കേള്‍ക്കുമോ?.....പ്രസവിച്ച അമ്മ ചെയ്തത് അപമാനമാകുമോ?
അഞ്ചുനേരം നിസ്കരിക്കാന്‍ പോകുന്നവന് പണിയെടുക്കാന്‍ നേരമെവിടെ?അവർ ചോദിക്കുകയാണ്!ശരീരത്തില്‍ ചരടുകള്‍ കെട്ടാന്‍ അനുവദിക്കരുത്.
മതപരമായ ചടങ്ങുകള്‍ ഉപേക്ഷിച്ചു അണി ചേരാനാണ് ആഹ്വാനം.
എല്ലാ മതങ്ങളും സ്ത്രീകളെ അപമാനിക്കുകയാണ്.
ദൈവങ്ങളില്‍ പോലും പുരുഷനാണ് ആധിപത്യം.
മതങ്ങള്‍ സ്ത്രീകളെ പുരുഷന്മാരുടെ ഇഷ്ട്ടത്തിനു വഴങ്ങാന്‍ പ്രേരിപ്പിക്കുന്നു.
മത ആചാരങ്ങള്‍ക്ക് വീടുകളില്‍ കൊടി കുത്താന്‍ അനുവധിക്കരുത്.
മിശ്ര വിവാഹിതര്‍ മതത്തെയും,ജാതിയും ഉപേക്ഷിക്കണം,മേല്പറഞ്ഞതെല്ലാം അനുവര്‍ത്തിക്കുകയും വേണം. മത നിഷിദ്ധരായിരിക്കണം.
അങ്ങിനെ അനേകം കാര്യങ്ങള്‍ കേള്‍ക്കാനിടയായി.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,????????
വിവാഹം രണ്ടു മനസ്സുകളെ കൂട്ടിയിണക്കുന്ന മഹത്തായ ദൗത്യമാണ്.പലരും ഇഷ്ടമുള്ളവരെ കണ്ടെത്തുന്നു.മറ്റുള്ളവര്‍ അന്യേഷിച്ചു കണ്ടെത്തുന്നു.രണ്ടായാലും അവര്‍ തമ്മിലുള്ള പൊരുത്തം തന്നെയാണ് പ്രധാനം.
അന്ന്യമതസ്തര്‍ തമ്മില്‍ വിവാഹിതരായാല്‍,അത്രയും കാലം വളര്‍ന്ന വീടിനെയോ,വളര്‍ത്തിയ സമുഹത്തെയോ,മാതാപിതാക്കളെ തന്നെയോ ഉപേക്ഷിക്കുവാന്‍ കഴിയുമോ?വീടുകളില്‍,
താല്‍ക്കാലിക പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പോലും ക്രമേണ ലയിച്ചു ഒന്നായ അനുഭവങ്ങള്‍ ധാരാളം.അവരെ വഴി തെറ്റിക്കാതിരുന്നാല്‍ മാത്രംമതി!!!
മിശ്രവിവാഹിതര്‍ എല്ലാവരും മതനിഷിദ്ധരല്ല.ഭാര്യയുടെയോ,ഭര്‍ത്താവിന്റെയോ മതാചാരങ്ങളുമായി സഹകരിക്കുന്ന അനേകരെ എനിക്കറിയാം,തനതായ ആചാരങ്ങള്‍ വച്ച് പുലര്‍ത്ത്ന്നവരും കുറവല്ല.
മിശ്ര വിവാഹിതര്‍ പാടെ മതവിരുദ്ധര്‍എന്ന് കണ്ണടച്ച് പറയരുത്.
നല്ലതിനായാല്‍ സംഘടന നിലനില്‍ക്കും.
ബുദ്ധി മറ്റുള്ളവരിലും ഉണ്ടായിരിക്കാം എന്ന് വകയിരുത്തുക!!!ആശയങ്ങൾ അടിച്ചേല്പ്പിക്കാനുള്ള കല്പ്പന ആക്കരുത്.
ആക്രോശിച്ചു കീഴ്പ്പെടുത്തലുമാകരുത്.
സ്വാതന്ത്ര്യം വാക്കിലും പാലിക്കണം!!!!
ആണിന്റെ ശാരീരിക ആകൃതി പെണ്ണിനോ,
പെണ്ണിന്‍റെതു ആണിനോ ആയാല്‍ നമ്മുടെ ആവാസ വ്യവസ്ഥിതി തന്നെ മാറിമറിയും.
എല്ലാത്തിനേയും തനതായി കണ്ടു ശാസ്ത്ര വഴിയിലൂടെ നമുക്ക് പോകാം.
അനാചാരങ്ങളെ മനസ്സിലാക്കി കൊടുക്കാം,കാലോചിതമായി പല അനാചാരങ്ങളും സ്വയം ഇല്ലായ്മയിലമര്‍ന്നു കഴിഞ്ഞു.
അറിവിന് ഉതകുന്നത് അടിസ്ഥാനമാക്കി പ്രചരിപ്പിക്കുക!!!!
നമ്മുടെ ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും വളര്‍ച്ച, മത-ജാതി ചിന്തകളെ കവച്ചു വൈക്കുന്ന വെറിപിടിച്ച ജല്പ്പനങ്ങളായതില്‍ ഖേദിക്കുന്നു.
അപമാനം!!!!!!!!!!! ശാസ്ത്രത്തിനും,സാഹിത്യത്തിനും,അതിനെ ആശ്ളേഷിക്കുന്നവനും!!!!.
എന്തിനു വേണ്ടി അവര്‍ വായലയ്ക്കുന്നു?
പ്രസംഗത്തില്‍ 'മതനിരപേക്ഷ!!' എന്ന് നാഴികക്ക് നാല്‍പ്പതുവട്ടം പറയുന്നുമുണ്ട്.
എന്താണ് മതനിരപേക്ഷ?
മതസ്വാതന്ത്ര്യം!! ഭാരതത്തിലെ ഏതൊരു പൗരനും ചിന്തിക്കാനും,പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യം ഉള്ളപോലെ, അവന്റെ മതവിശ്വാസത്തിലും ആര്‍ക്കും കൈകടത്താന്‍ അവകാശമില്ല.
മതത്തെ വിശ്വസിക്കാത്തവന്‍ അവന്റെ ഇഷ്ട്ടത്തിനു നടന്നോട്ടെ!അഞ്ചു നേരം നിസ്കരിക്കുന്നവന് പണിയെടുക്കാൻ സമയം അവൻ ഉണ്ടാക്കികൊള്ളും,നിങ്ങൾ വേവലാധി പെടേണ്ട കാര്യമില്ല.
സംഘടന വളർത്താൻ ഈ വഴി നന്നല്ല.
മതപ്രചാരണത്തിന്, ആകര്‍ഷിക്കാന്‍ ചില പൊടിക്കൈ ചേർത്ത ലഘുലേഖകള്‍ വിതരണം ചെയ്യുന്ന സംഘടനകളെക്കാള്‍ മോശം!
പരസ്യമായി മതവിശ്വാസത്തെ അധിക്ഷേപിക്കുന്നതും ജനാധിപത്യവിരുദ്ധമാണ്!!!.
ശാസ്ത്ര സാഹിത്യ പരിക്ഷിത്ത് അതിന്റെ ആന്തരിക അര്‍ത്ഥം ഉള്‍കൊള്ളുന്നത് നന്നായിരിക്കും!!!
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ആര്യപ്രഭ രഘു കല്ലറയ്ക്കല്‍

No comments:
Post a Comment