Thursday, January 3, 2013

ഭൂമിയുടെ അധിപതി മനുഷ്യനാണോ?

ഭൂമിയുടെ അധിപതി മനുഷ്യനാണോ?
ഒരിക്കലും അല്ല!!...പ്രാകൃത മനുഷ്യന്‍ ,സംസ്കാരം ഉടലെടുത്ത്  മനുഷ്യരൂപിയായത്‌ ഏകദേശം ഒരു ലക്ഷം വര്‍ഷത്തോളം ആയിട്ടുണ്ടാവാം.ഭൂമിയുടെ ആവാസ അവസ്ഥയെപ്പറ്റി പറയുന്നത് ഏകദേശം രണ്ടരലക്ഷംവര്‍ഷം എന്നാണെങ്കില്‍ ,അതിനും എത്രയോ കോടാനു കോടി വര്‍ഷങ്ങള്‍ക്കുമുമ്പേ ഭൂമിയുടെ ഉല്‍പ്പത്തി സംഭവിച്ചിരിക്കുന്നു.
എത്രയോ കാലങ്ങള്‍ക്ക് ശേഷമാണ് മനുഷ്യന്‍ ഇന്നത്തേതിനു സമാനമായ രൂപം പ്രാപിച്ചിട്ട്.?
മനുഷ്യന്റെ ഉല്‌പ്പത്തിക്കും  വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ
ഭൂമി നിറയെ കടലും,പുഴകളും,സസ്യലതാദികളും,മൃഗങ്ങളും,കിളികളും,കൃമികളും,കീടങ്ങളും നിറഞ്ഞു സമൃദ്ധമായിരുന്നു. അടിക്കടി ഉണ്ടായപ്രകൃതിക്ഷോഭംഭൂമിയിലെ വന്‍കരയെ  പലതായി വേര്‍തിരിക്കാന്‍ കാരണമായി.തന്മൂലം മൃഗങ്ങളില്‍ പരിണാമംവരുകയും അവയില്‍ പലതും വംശനാശം സംഭവിക്കുകയും ചെയ്തു. 
ഭൂമിയിലെ ആ കാലഘട്ടത്തിലെ പ്രമുഖ ജീവജാലങ്ങള്‍ നാശോന്മുഖമായിത്തീര്‍ന്നു.
ഒന്നായികിടന്ന കരഭാഗം പലതായി വിഭജിക്കപ്പെട്ടതിനാല്‍ കാലാവസ്ഥയിലും മാറ്റങ്ങള്‍ വന്നു. 
അതോടെ കാലാവസ്ഥയെ അതിജീവിക്കുവാന്‍ പറ്റാതെ പല ജീവജാലങ്ങളുടെയും നിലനില്‍പ്പ്‌ ഇല്ലാതായി.
മനുഷ്യ ജനുസ്സിലെ ആദ്യമൃഗങ്ങളിലും പരിണാമത്തിന്റെ വിത്തുകള്‍ മുളപൊട്ടി.
ഒന്നായ കരയുടെ വിഭജനം പലദിശകളിലേക്കും മാറിയതോടെ,അലഞ്ഞു തിരിഞ്ഞു നടന്ന മൃഗങ്ങള്‍ കരയുടെ വേര്‍തിരിവോടെ അവിടങ്ങളിലെ കാലാവസ്ഥയില്‍ ഇഴുകി ചേര്‍ന്ന് കഴിഞ്ഞു പോന്നു.
പക്ഷെ!!ഏതുകാലാവസ്ഥയെയും അതിജീവിക്കാന്‍ കഴിവുള്ള ജീവികള്‍ ഉല്‍പ്പത്തികാലം മുതല്‍  ഭൂമുഖത്ത് രൂപമാറ്റമില്ലാതെ ഇന്നും നിലനില്‍ക്കുന്നു.പാറ്റ മുതലായ കീടങ്ങള്‍ !!
ജീവജാലങ്ങളില്‍ തൊണ്ണൂറു ശതമാനത്തിനു മേല്‍ മനുഷ്യനെക്കാള്‍ എത്രയോ മുമ്പ്,
ഒരുപക്ഷെ!ജീവന്റെ തുടിപ്പുമുതല്‍ ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചവരാണ്.
ഭൂമിയുടെ അവകാശികള്‍ അവരുതന്നെയാണ് !!.അല്ലങ്കില്‍ അവരെപ്പോലുള്ള അവകാശം മാത്രമേ മനുഷ്യനും ഉള്ളൂ.
പരിണാമത്തിലൂടെ വന്ന മനുഷ്യന്‍ മറ്റുജീവികളുടെ മുന്നില്‍ പുതിയ കുടിയേറ്റക്കാരെ പോലാണ്.
തിരിച്ചറിവ് ഉണ്ടായത് മനുഷ്യനായതിനാല്‍ അവകാശികളെ തള്ളിക്കളഞ്ഞു സ്വന്തം ആധിപത്യം ഭൂമിയില്‍ മനുഷ്യന്‍ സ്ഥാപിച്ചു.
മറിച്ചു അവറ്റകള്‍ക്കായിരുന്നു വിവേകം എങ്കില്‍ മനുഷ്യവംശം തന്നെ ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല.
ആദിമ കാലത്തില്‍ മനുഷ്യനും മറ്റു ജീവജാലങ്ങളെ പ്പോലെ അലഞ്ഞു നടക്കുന്ന മൃഗതുല്യരായിരുന്നു.
കായ്കനികളും, മൃഗങ്ങളേയും,പക്ഷികളേയും കൊന്നുതിന്നുംകഴിഞ്ഞു.
കൂട്ടമായി സഞ്ചരിക്കുന്ന മനുഷ്യര്‍ക്ക്‌ ഭക്ഷണ നേടാനുള്ള ആയുധമായിരുന്നു പ്രധാനപ്രശ്നം.
ആദ്യ കാലങ്ങളില്‍ പല്ലും, നഖവുമായിരുന്ന് പ്രധാന ആയുധം.
മണ്ണില്‍നിന്നുകിഴങ്ങുകള്‍പറിക്കാനും,മൃഗങ്ങളെയും,
പക്ഷികളേയും വേട്ടയാടാനും ആയുധത്തിനായി അവന്റെ ശ്രമം.
കല്ലുകളും മരക്കമ്പ്കളുംആയുധങ്ങളായി അവന്‍ കണ്ടെത്തി.
കൂട്ടമായുള്ള നടപ്പില്‍ കിട്ടുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് വേണ്ടിയുള്ള വഴക്ക് സര്‍വ്വ സാധാരണമായതോടെ ചെറിയകൂട്ടങ്ങളായി പലവഴിതിരിഞ്ഞു.
വിവേകിയായ മനുഷ്യന്‍ വൈകാരികത മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നു. 
വേട്ടയാടിഎന്നും ഇര കിട്ടിയെന്നു വരാറില്ല, വേട്ടയാടല്‍ മാത്രമായിരുന്നു പുരുഷന്മാരുടെ ജോലി,ബാക്കി മുഴുവന്‍ ജോലികളും സ്ത്രീകളുടെതായിരുന്നു.ഗര്‍ഭിണികളായ സ്ത്രീകളെയും,കുട്ടികളെയും കൂട്ടിയുള്ള അലച്ചില്‍ അവനെ വല്ലാതെ അലട്ടി.
തളര്‍ന്നു അവശരായ അവരെ മരത്തണലിലാക്കി വേട്ടയാടാന്‍ പോകുകയായി,നിരാശയോടെ വരുന്ന അവരെ കാത്തിരിക്കുന്ന ആ സമയം ചുറ്റുമുള്ള കായ് കനികള്‍ സ്ത്രീകള്‍ ശേഖരിക്കും. 
വേട്ടയാടിവരുന്ന അവന് ,ആശ്വാസത്തോടൊപ്പം കൂട്ടി വയ്ക്കാനുള്ള ബുദ്ധിയും തെളിഞ്ഞു.
ശേഖരിച്ച വസ്തുക്കളുമായുള്ള നീണ്ട യാത്ര ക്ളേശകരമായിരുന്നു.
അവന്‍ വന്മരച്ചുവടുകള്‍ താവളമാക്കി.ശേഖരത്തിന്റെ ചുമതല സ്ത്രീകളില്‍ നിക്ഷപ്തമായി.പുരുഷന്മാരേക്കാള്‍ വിവേകികളായിരുന്നു സ്ത്രീകള്‍ .
താവളം ബലപ്പെടുത്തി കരുതല്‍ മുതല്‍ (ഭക്ഷണസാധനങ്ങൾ)സൂക്ഷിക്കുവാനുള്ള ഉപാധികള്‍ അവരില്‍ തെളിഞ്ഞു.
ഭക്ഷണ ശേഖരണത്തോടെ മൃഗങ്ങളില്‍ നിന്നും,മനുഷ്യരില്‍നിന്നും ആക്രമണം വര്‍ദ്ധിച്ചു.
സംരക്ഷണത്തിനായി അവര്‍ ഇലകളും കമ്പുകളും മറയാക്കി.
കാണുന്നവ പറിച്ചു തിന്നുകയല്ലാതെ മറ്റൊന്നും അറിയാത്ത അവര്‍ ഉപയോഗിച്ചു വലിച്ചെറിഞ്ഞ വിത്തുമണികള്‍ മുളക്കുന്നത്‌ സ്ത്രീകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
മുളച്ചുപൊങ്ങിയ ചെടികളില്‍ കായ്കള്‍ ഉണ്ടായതോടെ സ്ത്രീകളില്‍ കൃഷിയുടെ ആശയവും മുളപൊട്ടി.കൃഷിയാണ് മനുഷ്യനെ കൂടുതല്‍ ചിന്തിക്കാന്‍ പ്രേരകമാക്കിയ ഘടകം,വേട്ടയാടി ഇരയെ കിട്ടാതെ നിരാശരായ പുരുഷന്മാരും, സ്ത്രീകള്‍ തുടങ്ങിവച്ച കൃഷിയില്‍  ആകൃഷ്ടരായി.
അതോടെ മൃഗീയതയില്‍ നിന്നും മനുഷ്യന്‍ മെല്ലെ മോചിതനായി.
മനുഷ്യസംസ്കാരത്തിന്റെ ആദ്യപടി കൃഷി തന്നെയാണ്.
കൃഷി അവന്റെ വാസസ്ഥലത്തെ ഉറപ്പിക്കാന്‍ കാരണമായി.ഇലകളും,മരത്തോലും നാണം മറക്കാനുള്ള ഉപാധികളാക്കി. സാമുഹ്യ വ്യവസ്ഥിതിയിലേക്ക് അവന്‍ വളരുകയായിരുന്നു. 
കൃഷിയും,വാസസ്ഥലവും സംരക്ഷിക്കാന്‍ അധികം സ്ത്രീകളെ സമ്പാദിക്കാന്‍ അവന്‍ തയ്യാറായി തന്മൂലം കലഹം പതിവായി.കായബലം കുറഞ്ഞവര്‍ എല്ലാം ഉപേക്ഷിച്ച് അകലങ്ങളിലേക്ക് മാറിക്കൊണ്ടിരുന്നു.
സ്വന്തം എന്ന ചിന്ത അവനില്‍ വളര്‍ന്നു.എല്ലാം അവന്റേതു മാത്രമാണെന്ന ധാഷ്ട്ര്യം ആഴത്തില്‍ വേരൂന്നി.സ്ത്രീകളോട് അടങ്ങാത്ത ആവേശം അവനില്‍ നിറഞ്ഞു, സ്ത്രീകള്‍ക്ക് വേണ്ടി വഴക്കുകള്‍ പതിവായി,ആരോഗ്യ ദൃഡഗാത്രര്‍ പരസ്പരം പോരടിച്ചു സ്ത്രീകളെ സ്വന്തമാക്കി.
കൃഷിക്ക് സഹായികളായ സ്ത്രീകള്‍ അവന്റെ ഭാര്യമാരായി.
അവന്റെ സംരക്ഷണംസ്ത്രീകളിലായതോടെ  അലസതക്ക്‌ ആക്കമേറി. വേട്ടയിലും,ചുറ്റി അലയുന്ന രീതിയിലും മാറ്റങ്ങള്‍ വന്നു  .
സുഖലോലുപത അവന്റെ ജീവിതചര്യയെത്തന്നെ മാറ്റിമറിച്ചു.
ക്രമേണ ഒരുസ്ഥലത്തുതന്നെ തംബടിക്കുന്ന സ്വഭാവ സവിശേഷതയില്‍ എത്തി ചേര്‍ന്നു.മനുഷ്യ സംസ്കാരത്തിന്റെ തുടിപ്പുകള്‍ അവന്റെ ചിന്താമണ്ഡലങ്ങളെ ഇളക്കിമറിച്ചു.
നാണം അവന്റെ സംസ്കാരത്തിന്റെ തുടക്കമായിരുന്നു.
ഇലകളും മരത്തോലുകളും നാണം മറയ്ക്കാനുള്ള ഉപാധിയായി മനുഷ്യന്‍ കണ്ടെത്തി.
അവനില്‍ സംസ്കാരം വേരോട്ടം നടന്നതോടെആയുധങ്ങള്‍ക്ക് വേണ്ടി ലോഹങ്ങളും മറ്റും കണ്ടെത്തി.മൃഗങ്ങളെ ഇണക്കിവളര്‍ത്താനും അവന്‍ പഠിച്ചു. അതിലൂടെ മൃഗങ്ങളെ കൃഷികളിലും ഉപയോഗിക്കാമെന്ന് അവനറിഞ്ഞു.വാസസ്തലങ്ങള്‍ക്ക് ചുറ്റും കൃഷിയിടങ്ങള്‍ വന്നു.കൂട്ടായ ജീവിതക്രമം പരസ്പര സഹായങ്ങള്‍ക്ക് വഴിവച്ചു.കച്ചവട രീതി ഇല്ലാതിരുന്ന അന്നും ഒന്നിന് പകരം മറ്റൊന്ന് വാങ്ങുന്ന പ്രവണതനിലനിന്നു. കാലക്രമേണ അത് മാറ്റ കച്ചവടമായി തുടര്‍ന്നു.പണത്തിനുപകരം സാധനങ്ങള്‍ കൈമാറുന്ന രീതി നിലനിന്നു.പണം ഉടലെടുക്കുന്നതിനും എത്രയോമുമ്പുതന്നെ മാറ്റ കച്ചവടം നടന്നിരുന്നു.
അതിനൊക്കെ മുമ്പേ മനുഷ്യന്‍ കൃഷിയിലൂടെ നേട്ടങ്ങള്‍ കൂട്ടിയിരുന്നു.പരുത്തി കണ്ടുപിടിക്കുംമുമ്പേ താമരതണ്ടിൽ നിന്നും നൂൽ കൊണ്ട് വസ്ത്രം ഉണ്ടാക്കി.പരുത്തി കൃഷിചെയ്യാന്‍ പഠിച്ചു. അതില്‍നിന്നും നൂല്‍ ഉല്പാദിപ്പിക്കുവാനും അതുപയോഗിച്ചു വസ്ത്രങ്ങള്‍ ഉണ്ടാക്കാനും, സംസ്കാരം ഉണര്‍ന്ന മനുഷ്യന്‍ പഠിച്ചു.കൂട്ടായ ജീവിതം പുരോഗതിക്കുമേല്‍ പുരോഗതി സമ്മാനിച്ചു.നടവഴികള്‍ക്ക് ഇരുവശവുമായി വീടുകള്‍ നിരയായി  ഗോത്രങ്ങള്‍ രൂപ പ്പെട്ടു.ഭൂമിയിൽ ആധിപത്യ മുറപ്പിച്ച മനുഷ്യൻ കാലങ്ങളുടെ കുത്തൊഴുക്കിൽ,ആധുനികതയുടെപടവുകൾ താണ്ടി മുന്നേറുകയാണ് !ഭൂമിയിലെ മറ്റുജീവികൾ നിഷ്പ്രഭമാണ് വന്റെ മുന്നിൽ !!
പക്ഷേ!ആദിമ കാലങ്ങളിൽ ഭൂമിയെ അടക്കിവാണ പർവ്വതാകാരമായ ജീവികളെല്ലാം പരിണാമത്തിനു വേണ്ടി മണ്മറഞ്ഞെങ്കിൽ !     ഒരു പരിണാമം ഇനിയുണ്ടായാൽ ?അത് ഭൂമിയിലെ ആധിപത്യം കൈയ്യടക്കിയ മനുഷ്യനായിക്കൂടെന്നില്ല. 
ഒരുപക്ഷെ !മറ്റു ജീവികൾ പരിണാമത്തിലൂടെ മനുഷ്യരെക്കാൾ ശ്രേഷ്ടരായാൽ ?മനുഷ്യനെപ്പോലെ വളർന്നു വലുതായി , മനുഷ്യൻ തുടച്ചുനീക്കപ്പെടാതെ അവശേഷിച്ചാൽ ,കഴിവുകൾ നഷ്ടപ്പെട്ടു വലിപ്പംകൊണ്ടു മനുഷ്യൻ ചെറുതായാൽ ? ആലോചിക്കാൻ വയ്യാത്ത ഒരുകാലകഘട്ടം പിറക്കപ്പെടും!
..................................................................രഘു കല്ലറയ്ക്കൽ ..................................................
ആര്യപ്രഭ 
പക്ഷെ!മനുഷ്യന്‍ സ്ഥലങ്ങള്‍ വളച്ചുകെട്ടി അവന്റെതെന്നു അവകാശപ്പെടുന്നു?മറ്റുജീവികള്‍ സമ്മതിച്ചില്ലെങ്കില്‍ ????......   
തുടരും  

No comments:

Post a Comment