ആധുനീക കവിത്രയം(1)!!!!!
കുമാരനാശാൻ
കാല്പനിക വസന്തത്തിനു മലയാള കാവ്യരചന അനുഗ്രഹം ചൊരിഞ്ഞ മഹാകവിയാണ്
N. കുമാരനാശാൻ.
ആധുനിക കവിത്രയത്തിൽ ഒരാൾ കുമാരനാശാനാണ്.
1873-ൽ ഏപ്രിൽ 12-നു ചിറയൻകീഴ് കായിക്കര ഗ്രാമത്തിൽ തൊമ്മൻ വിളാകം വീട്ടിൽ നാരായണൻ പെരിങ്ങാടിയുടെ മകനായി ജനിച്ചു.
അച്ഛൻ മലയാളത്തിലും, തമിഴിലും അവഗാഹള്ളയാളും,ഈഴവ സമുദായ നേതാവുമായിരുന്നു.
തൊഴിൽ കച്ചവടണെങ്കിലും തികഞ്ഞ സാമുഹിക പ്രവർത്തകനായിരുന്നു.
അദ്ദേഹം മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും,മധുരമായി ആലപിക്കുകയും ചെയ്തിരുന്നു.
അമ്മ കാളിയമ്മ നല്ല കുടുബിനിയും,തികഞ്ഞ ഈശ്വര ഭക്തയുമായിരുന്നു.
പുരാണ ഇതിഹാസങ്ങളിൽ നല്ല അറിവും ഉണ്ടായിരുന്നു.
ബാല്യത്തിൽ കുസൃതിയായ കുമാരുവിനു അമ്മയുടെ പുരാണകഥകളും,അച്ഛന്റെ കീർത്തനങ്ങളും കേട്ട് ലയിച്ചിരിക്കാൻ താൽപ്പര്യമുണ്ടായിരുന്നു.
വലുതാകുമ്പോൾ അച്ഛനെ പ്പോലെ ഞാനും കവിത എഴുതുമെന്നു കുമാരു പറയുമായിരുന്നു.
ബാലപീഡകൾ കുമാരുവിനെ വിടാതെ പിന്തുടർന്നു.
അച്ഛന്റെ ക്ഷണപ്രകാരം വീട്ടിൽ എത്തിയ നാരായണഗുരു,പതിനെട്ടാം വയസ്സിൽ അസുഖം മൂലം കിടപ്പിലായ കുമാരുവിനെ കൂടെ കൂട്ടി പോവുകയാണ് ചെയ്തത്.
തുടർന്ന് ഗുരു തന്നെ ഗോവിന്ദനാശാന്റെ കീഴിൽ യോഗയും,താന്ത്രികവും അഭ്യസിപ്പിച്ചു.
വക്കത്തുള്ള ക്ഷേത്രത്തിൽ കഴിയുമ്പോഴാണ് ആദ്യമായി കവിതയിൽ ഭ്രമം ജനിക്കുന്നത്.
അച്ഛന്റെയും മറ്റും ശ്രമഫലമായി സ്ഥാപിച്ച സ്കൂളിൽ 14-}o വയസ്സിൽ സ്കൂൾ പരീക്ഷ പാസ്സായി.
അവിടെ ത്തന്നെ അദ്ധ്യാപകനായി -പ്രായക്കുറവു സർക്കാർ നിയമം അനുവദനീയമാകാത്തതിനാൽ ജോലി തുടരാൻ കഴിഞ്ഞില്ല.
തുടർന്ന്ഇംഗ്ലീഷ്പഠനവും,വായനയും ശീലമാക്കി.
അച്ഛന്റെ ആഗ്രഹം പോലെ, തുടർന്നു പഠിക്കാൻതക്ക സാമ്പത്തികം ഉണ്ടായിരുന്നില്ല.
അച്ഛൻ തരപ്പെടുത്തിയ കൊച്ചാര്യൻ വൈദ്ധ്യരുടെ കടയിലെ കണക്കെഴുത്തു തുടർന്നു.
മുഷിപ്പായ ആ ജോലി കുമാരു ഉപേക്ഷിച്ചു വല്യച്ഛന്റെ വീട്ടിൽ സ്ഥിര താമസമാക്കി.
തന്റെ കവിതകൾ പരവൂരിലെ കേശവനാശാൻ പ്രസിദ്ധീകരിച്ചിരുന്ന "സുജനാ നന്ദിനി"എന്ന മാസികയിൽ കുമാരു,N.കുമാരൻ,കായിക്കര N.കുമാരൻ എന്നീ പേരുകളിൽ പ്രസിദ്ധീകരിച്ചു.
കുമാരുവിന്റെ ജ്ഞാനതൃഷ്ണ മനസ്സിലാക്കിയ കൊച്ചാര്യൻ വൈദ്ധ്യരുടെ നിർബ്ബന്ധ പ്രകാരം അച്ഛൻ മണമ്പൂർ ഗോവിന്ദനാശാൻ എന്ന പ്രമുഖ പണ്ഡിതന്റെ "വിജ്ഞാന സന്ദായിനി"എന്ന പാഠശാലയിൽ ചേർത്തു.
അവിടെ പാട്ടുകളും,ശ്ലോകങ്ങളും എഴുതുന്നതിൽ കേമനായി കുമാരു.
അവിടെ വച്ചാണ്"വള്ളീവിവാഹം",
"അമ്മാനപ്പാട്ട്","ഉഷാ കല്യാണം"കൂടാതെ "സുബ്രഹ്മണ്യ ശതകം സ്തോത്രം"എന്നീ കൃതികൾ രചിച്ചത്.
ആദ്യാമായി അച്ചടിച്ച കൃതിയിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പ്രശംസാ പത്രവും ചേർത്തിരുന്നു.
ആദ്ധ്യദർശനത്തിൽ കുമാരുവിൽ വ്യാഖ്യാനിക്കാൻ പറ്റാത്ത ആത്മീയ ബന്ധത്താൽ നാരായണഗുരു ആകൃഷ്ടനായി.
കുമാരുവിന്റെ സ്തോത്ര കവിതകൾ ഗുരുവിനെ വല്ലാതെ ആകർഷിച്ചു.
ശൃംഗാര കവിതകളിൽ മുഴുകരുതെന്ന ഗുരുവിൻറെ ഉപദേശം മനസ്സാ സ്വീകരിച്ചു.
ജീവിതകാലം മുഴുവൻ നീണ്ട സുദൃഢബന്ധത്തിൻറെ തുടക്കമായിരുന്നു.
ഗുരുവുമായുള്ള അടുപ്പം കുമാരുവിനെ യോഗിയും,വേദാന്തിയുമാക്കി.
20-൦ വയസ്സിൽ വക്കം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ അന്തേവാസ്സിയായി.
മതഗ്രന്ത പാരായണം,യോഗാസനം,ധ്യാനത്തിലും മുഴുകി.
ക്ഷേത്ര പരിസരത്തു സംസ്കൃത പാഠശാല സ്ഥാപിച്ചു.
സംസ്കൃതം പഠിപ്പിക്കുന്ന കുമാരുവിനെ നാട്ടുകാർ 'കുമാരനാശാൻ'എന്ന് വിളിച്ചു.
അധികനാൾ ആകാതെ നാടുവിട്ട് കുറ്റാലത്തു ചെന്ന് മലമ്പനി പിടിപെട്ടതിനാൽ തിരികെ അരുവിപ്പുറത്തു വന്നു.
അവിടെ ആശ്രമ വാസ്സികൾക്ക് വേണ്ടി രചിച്ച കീർത്തനമാണ്"ശാങ്കര ശതകം".
നാരായണ ഗുരു തൻറെ ശിഷ്യന്റെ ഉപരിപഠന ത്തിനു ബാങ്ക്ലൂരു ജോലിയുള്ള ഡോക്ടർ പൽപ്പുവിനെ ചുമതലപ്പെടുത്തി.
21-o വയസ്സിൽ ബാങ്ക്ലൂർക്കു പോയി.
ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളേജിൽ ന്യായശാസ്ത്രം ഐശ്ചിക വിഷയമായെടുത്തു..
ഡോ:പൽപ്പുവിൻറെ ബാങ്ക്ലൂരിലെ പ്രൌഡി ആശാൻറെ പ്രതിഭയെ പ്രോജ്ജ്വലാമാക്കി,പൽപ്പു കുമാരുവിനു ഒരു പേര് നല്കി"ചിന്ന സ്വാമി".
സ്കോളർഷിപ്പോടെ മൂന്നു വർഷം പഠിച്ചു ഉന്നതവിജയം കൈവരിച്ചു.1898-ൽ കൽക്കട്ടയിൽ സംസ്കൃത കോളേജിൽ പ്രവേശനം, 25 മുതൽ 27 വരെ അവിടെ പഠിച്ചു.
ന്യായശാസ്ത്രം,ദർശനം,വ്യാകരണം,കാവ്യം എന്നിവയ്ക്ക് പുറമേ ഇംഗ്ലിഷും വശമാക്കി.
ആശാന്റെ എല്ലാ ചെലവുകളും ഡോ:പൽപ്പു നിർവഹിച്ചു.രവിന്ദ്രനാഥ ടാഗോറിന്റെ കൃതികളും,ബംഗാളിസാഹിത്യത്തിന്റെ സ്വാധീനവും,ആശാനിലെ കവിയെ പുതിയ ചിന്താഗതിയിലേക്ക് നയിച്ചു.വിദ്യാഭ്യാസം കഴിഞ്ഞു അരുവിപ്പുറത്തേക്ക്മടങ്ങി.
അവിടെവച്ചു "മൃത്യുജ്ഞയം","വിചിത്ര വിജയം"നാടകങ്ങളും,"ശിവസ്തോത്രമാല"കവിതയും പ്രസിദ്ധീകരിച്ചു.നന്നായില്ല എന്നതിനാൽ വിചിത്രവിജയം പ്രസിദ്ധീകരിച്ചില്ല.
3-വർഷം അരുവിപ്പുറത്തു കഴിഞ്ഞു.
1903-ജൂണ്‍-4-നു നാരായണ ഗുരുവും,
ഡോ:പൽപ്പുവും മുൻകൈഎടുത്തു
SNDP യോഗം സ്ഥാപിതമാക്കി.
ശിഷ്യനായ കുമാരുവിനെ യോഗത്തിന്റെ സംഘടനാപരമായ ചുമതല ഏൽപ്പിച്ചു.
ആദ്യ യോഗ സെക്രട്ടറിയായ അദ്ദേഹം ആ ചുമതല 16-വർഷം തുടർച്ചയായി വഹിച്ചു.
1904-ൽ 'വിവേകോദയം മാസിക'യോഗ മുഖപത്രം അദ്ദേഹം ആരംഭിച്ചു.
അദ്ദേഹത്തിന്റെ ശ്രമഫലമായി 1909-ൽ തിരുവിതാംകൂർ നിയമസഭയിൽ ഈഴവർക്ക് പ്രാതിനിധ്യം ലഭിച്ചു.
44-o വയസ്സിൽ വിവാഹിതനായി.
ഭാര്യ ഭാനുമതിയമ്മ 1976-ൽ അന്തരിച്ചു.
1921-ൽ ആലുവയിൽ ചെങ്ങമനാട് 'യുണിയൻ ടൈൽ വർക്സ്'എന്ന സ്ഥാപനം തുടങ്ങി.
കളിമണ്ണിന്റെ ലഭ്യതക്കുറവു കാരണം2003-ൽ അടച്ചു.
'ശാരദ ബുക്ക് ഡിപ്പോ'എന്ന പുസ്തക സ്ഥാപനവും നടത്തിയിരുന്നു.
ടൈൽ ഫാക്ടറിക്ക്ആലുവയിൽ കൊട്ടാരം കടവിൽ വാങ്ങിയ സ്ഥലമാണ് പിൽക്കാലത്ത് 'അദ്വൈതാശ്രമം'തുടങ്ങാൻ നാരായണ ഗുരുവിനു സമർപ്പിച്ചത്.
1924-ജനുവരി16-നു പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ അൻപത്തിയൊന്നാം വയസ്സിൽ ആശാൻ മലയാളനാടിനെയും,ലോകത്തെയും വിട്ടകന്നു.
ആലപ്പുഴയിൽ ഒരു പരിപാടിയിൽ പങ്കെടുത്തു കൊല്ലത്തേക്ക് മടങ്ങവേയാണ് ദുരൂഹമായ ഈ അപകടം.ആ ബോട്ടിലെ യാത്രക്കാർ എല്ലാവരും ആ ദുരന്തത്തിൽ മരിച്ചു.'റീഡർ'എന്ന ബോട്ട് മലയാളിയുടെ മഹത്തായ സർഗ്ഗപ്രതിഭയെ ഹനിച്ചു.
***********************രഘുകല്ലറയ്ക്കൽ *********
ആര്യപ്രഭ

No comments:
Post a Comment