കേപ്പീ എസ്സിന്‍ !ശുഭ്ര പതാക !!!
ശുഭ്രപതാകാ!..........ശുഭ്രപതാകാ !!
ശുഭ്രപതാകെ !ഉയരുക നീ !!
ഉയരുകയിതുപോല്‍ നമ്മുടെ ലക്‌ഷ്യം !!
ഉയരങ്ങളിലായ് പാറട്ടെ !!!
ഉണര്‍വ്വും വേഗവുമാവേശിപ്പു ,
ഉന്നതി തന്നധിവേഗത്തില്‍ !!
ശുഭ്ര പതാകാ...........!ശുഭ്ര പതാകാ !!
കേപ്പീ എസ്സിന്‍..........!ശുഭ്ര പതാക !!!
ഒന്നായ് നിന്നാല്‍ പലതും നേടാം ,
ഒന്നിച്ചൊരു കുട വീടാക്കാം !!
ഒന്നായ് തെന്നി മാറുക മൂലം ,
ചിന്നി ചിതറി വഴിപിരിയാം !!!
നേട്ടങ്ങള്‍ക്കൊരു കൂട്ടായ് നമ്മള്‍ ,
കോട്ടം കൂടാതൊന്നിച്ചാല്‍ ,
കിട്ടും നമ്മുടെ കുലമധിമോഹന-
മൂറ്റം കൊള്ളും ജനതതിയായ് !!!!
ശുഭ്ര പതാകാ..........!ശുഭ്ര പതാകാ !!
കേപ്പീ എസ്സിന്‍........! ശുഭ്രപതാക !!!!
................................രഘു കല്ലറയ്ക്കല്‍
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
എടയാർ ശാഖയുടെ പതാക കാൽനാട്ടു കർമ്മത്തിനു എഴുതി സമർപ്പിച്ചത് !
ആര്യപ്രഭ
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
എടയാർ ശാഖയുടെ പതാക കാൽനാട്ടു കർമ്മത്തിനു എഴുതി സമർപ്പിച്ചത് !
ആര്യപ്രഭ
No comments:
Post a Comment