Friday, November 14, 2014

യേശ്ശു!!!

             യേശ്ശു!!!
കർത്താവിൻ കാരുണ്യമത്രക്കും മേലല്ലോ!
കാണാമവൻ തൻറെ,ജീവൻറെ ദുഃഖമല്ലോ!
കരുണാമയനായ ഈശോയെ!ഞങ്ങളീ-
കദനക്കടലതിൻ നടുവിലല്ലോ?
അല്ലലാൽ നോവുകൾ അവിടന്നറിഞ്ഞപ്പോൾ ,
ആവലായ് നോവുകൾ ഉള്ളിലേറ്റി.
കുരിശതുപേറിയ മിശ്ശിഹാതൻ സഹനത്തെ,
കരുത്തർക്ക്പോലും മനമിളക്കി.
കുരിശ്ശിൽ നീ പിടയുമ്പോൾ ചുഴലിയിൽമുങ്ങി-
കരയാകെ കറുത്തങ്ങു പൊടി നിറച്ചു.
വാനവും, ഭൂമിയും ഇരുൾമൂടിക്കെട്ടി,
വൻ ഗാഗുൽത്താ മലയുമങ്ങിളകിയാടി.
പൊട്ടിപ്പിളർന്നു വൻ ശബ്ദത്തിൽ ഭൂമിയും,
എട്ടു ദിക്കെങ്ങുമുറഞ്ഞു നാശം.
സത്യം മനസ്സിലായ്‌ സൂക്ഷിച്ചു നീചർക്കായ്,
സത്യത്തെ ബോദ്ധ്യപ്പെടുത്തി ഈശ്ശോ!
നിത്യമായ് ജീവിതയാത്രയിൽ വേണ്ടത്ര-
മർത്യന്നു ബോധനം നൽകി ഈശ്ശോ!
പുത്രന് മാത്രം കഴിഞ്ഞുള്ള കാര്യങ്ങൾ തൻ-
പിതാവിൻറെതെന്നു പറഞ്ഞതീശ്ശോ!
ചുറ്റും നടക്കുന്നതെന്തും ജനങ്ങൾക്ക്,
കുറ്റം വരാതെ തടഞ്ഞതീശ്ശോ!
അന്ധവിശ്വാസ്സങ്ങളെ തട്ടിയകറ്റുവാൻ,
അല്പ്പരായോരെ അടുത്തുചേർത്തു.
വിഗ്രഹാരാധന വാണിടും നാട്ടിലെ,
വിഗ്രഹമെല്ലാമുടച്ചെറിഞ്ഞതീശ്ശോ!.
അല്ലലാൽ വലയുന്ന സാധു ജനങ്ങളെ,
ആദരപൂർവ്വം തുണച്ചത് ഈശ്ശോ!
കള്ളത്തരങ്ങൾക്ക്‌ കൂട്ടുനിൽക്കുന്നോർക്ക്,
കല്പ്പനകാക്കാതെ ശിക്ഷനല്കി!
എന്തിനും കൂസാത്ത ശിഷ്യർതൻ കൂട്ടത്തിൽ,
എന്തിനും പോന്നതൻ ശിഷ്യനല്ലോ.-
അന്തികഴിഞ്ഞന്നു അത്താഴ നേരത്ത്,
അന്ധതയോടെ തൻ മുന്നിലായ് ഒറ്റു നിന്നു.
നീതിമാനാകിയ സത്യമാം പുത്രനെ,
നീചനാം ശിഷ്യനകപ്പെടുത്തി.
കഠിനമാം ചതിയോടെ തടവിലാക്കി,
കരുണയില്ലാത്തവർ കരുത്തരായി.
സൗമ്യമായിതെല്ലാം സഹിക്കുന്ന കർത്താവ്‌,
സത്യം മറയ്ക്കാതെയുച്ഛരിച്ചു
"അവർ ചെയ്യുന്നതെന്തെന്ന് അവർ
അറിയുന്നില്ല,അവരോട് പൊറുക്കേണമേ!!"
സത്യത്തിൽ മാനവൻ ചിന്തിക്കവേണ്ടുമീ-
സുന്ദര വാക്യം,എത്ര ശ്രേഷ്ഠമത്രെ!!!!.
സത്യം മറയ്ക്കുവാൻ ലോകത്തിന്നാകുമോ?
കൃത്യമായ് മൂന്നുനാൾ!,ഈശ്ശോ ഉണർത്തെണീറ്റു!!!   
                                                       രഘു കല്ലറയ്ക്കൽ 
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
ആര്യപ്രഭ 

No comments:

Post a Comment