Sunday, December 7, 2014

കർത്താവ് !!!!!!

                         കർത്താവ്!!!!!
കള്ളനുപോലും കദനം തകർന്നുപോയ്!
കരുണാമയൻ തന്റെ കാരാഗൃഹം!!.
പെസഹയിൽ മോചിച്ച*താനൊരു നീചനാ-
പരമാത്മജൻ മഹാ തേജസ്വിയാ.
   കരഞ്ഞു പറഞ്ഞക്കള്ളനും കാരുണ്യം നേടുവാൻ,
   കരുണാമയനോടവൻ മാപ്പിരന്നു.
   അതുകേട്ടങ്ങവിടുള്ളോർ ഒന്നായ്തുണച്ചപ്പോൾ,
   കഥ മാറും, ഗബ്രിയേൽ വെള്ളി തുട്ടെറിഞ്ഞു.
ജനമാകെ നാണയമഴയതിൽ മുങ്ങിപ്പോയ്‌,
ജഡ്ജിയായുള്ള ഫിലാതോസ്സുരചെയ്തു,
"ഈ മ്ഹാത്മാവിൽ നാം ഒരുകുറ്റോം കണ്ടില്ല,
ഈ രക്തത്തിൽ നമുക്കൊരു പങ്കുമില്ല".
   കള്ളന്മാർ രണ്ടുപേർക്കൊപ്പമായ്‌ ശിക്ഷയും,
   കനിവില്ലാത്തവർ തന്നെ മുദ്രചാർത്തി.
   ഗാഗുൽത്താ മലയിലെ,നെറുകയിൽ കുരിശുമായ്-
   ഗതമേറെ ചെല്ലേണം കുന്നിൻ മുകളിലെത്താൻ.
പുരോഹിത പ്രമാണിമാർ കല്പ്പിച്ച ശിക്ഷയും, 
പരിഹാസമോടെ,ക്രൂശവർ തോളിൽ ചാർത്തി.
പടുകൂറ്റൻ കുരിശുമായ് മിശഹായും, പിന്നിലായ്-
പടകളും,ക്രൂദ്ധരായ് മേലാളന്മാർ.
  പരവശനാകുന്നു മിശിഹായിതെന്നാലും,
  പരിഭവത്തോടൊരു കള്ളനും, കൂടെയുണ്ട്.
  മറു കള്ളൻ ശാന്തനായ് ഈശോയെ സ്തുതിക്കുന്നു,
  കരയുന്ന ജനമെങ്ങും,കൂട്ടമായ്‌നിന്നങ്ങു
                                                                       വഴിയൊരുക്കി. മൂവ്വരും വഴിനീളെ വീഴുന്നു മയമില്ലാതടിവീണ്ടും,
മൂർച്ചിയിൽ ചാട്ടവാർചോരയിൽ മുങ്ങുന്നു.
പുളയുന്നു ചോരയങ്ങൊഴുകുന്നു പുഴപോലെ,
പുലഭ്യങ്ങൾ പറയുന്നാ ഒരുകള്ളൻ വഴിനീളെ.
   പാറകൾക്കിടയിലായ് മലകേറ്റം,
                                                      കാലുകൾ കുഴയുന്നു,
   പതറുന്നു കൈവിട്ടങ്ങവിടങ്ങു വീഴുന്നു.
   ജനതതിക്കിടയിലായ് മിന്നൽപോലൊരുകള്ളൻ,
   മനം മാറി ഈശോയിൽ മനംചേർന്ന ബറബാസ്.
മനമേറെ ദൃഡമാക്കി കരുതലായീശ്ശോയും,
മനസാക്ഷി തീണ്ടാത്ത,സൈന്യത്തിൻ കൂട്ടവും.
മിന്നും മഴമേഘക്കീറുകൾക്കുള്ളിലായ്‌,
മിന്നൽ പിണരുകൾ ഇടവിടാതെപ്പോഴും.
    മലമേലെ നെറുകയിൽ പിടയുന്ന ക്രൂശ്ശുകൾ,
    മനമേറെ തളർന്നു,കർത്താവും സ്വർഗ്ഗസ്ഥനായ്!!!!
    നാശം വിതച്ചു പ്രകൃതിയും മേൽക്കുമേൽ,
    ആകാശോം ഭൂമിയും ചിതറി തെറിച്ചുപോയ്! 
ലോകർക്ക് സത്യം അറിയുവാൻ കർത്താവ്‌,
ലോകം വെടിഞ്ഞു തൻ ത്യാഗമനുഷ്ടിച്ചു.
സത്യം മനുഷ്യന് വെളിവായ്‌ കൊടുക്കുവാൻ,
സത്യത്തെ മുറുകെ ഉണർത്തിച്ചു കർത്താവ് !!!!!!
*പെസഹ പെരുന്നാളിന്ഒരു തടവുകാരനെ മോചിപ്പിക്കുക ചടങ്ങാണ് പകരം ഒരാളെ ശിക്ഷിക്കുകയും പതിവാണ്.
കള്ളനും, കൊടുംക്രൂരനും, കൊലപാതിയുമായ ബറബാസാണ് മോചിതനായ തടവുകാരന്‍.തേജസ്സിയും,നിഷ്കളങ്കനുമായ മിശ്ശിഹായെയാണ് പിടിക്കപ്പെട്ടത്.
തേജോമയന്റെ ദര്‍ശനം തന്നെ ബറബാസ്സിന്റെ മനംമാറ്റി."താനാണ് പാപി" അവന്‍ അലറി വിളിച്ചു.ആര് കേള്‍ക്കാന്‍???എല്ലാരും  ഗബ്രിയേൽ   എറിഞ്ഞ വെള്ളിക്കാശിനു  പിന്നാലെ പോയ്‌!!
                                                                                    രഘുകല്ലറയ്ക്കൽ 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ



No comments:

Post a Comment