Sunday, August 31, 2014

ഒറ്റടിക്കുള്ള മദ്യനിരോധനം സമൂഹത്തിനു ഗുണംചെയ്യുമോ?

ഒറ്റടിക്കുള്ള മദ്യനിരോധനം സമൂഹത്തിനു ഗുണംചെയ്യുമോ?
നിയന്ത്രണമില്ലാതെ മദ്യം വിളമ്പിയ സർക്കാർ ഒറ്റയടിക്ക് മദ്യനിരോധനം നടപ്പാക്കുക വഴി സാധാരണ ജനങ്ങളെ പ്രതികൂലമായി വെട്ടിലാക്കുകയാണ്?
ആത്മഹത്യകളും,വികല രോഗങ്ങളും അതുവഴി വർദ്ധിക്കും.
മാനസ്സിക പിരിമുറുക്കങ്ങളും,അരാജകത്വങ്ങളും,
പകയും,വിദ്ധ്വേഷങ്ങളും,കൊലപാതകങ്ങൾ വരെ നിർദ്ധനരിൽ ഉടലെടുക്കാൻ സാദ്ധ്യത കൂടുതലാണ്.
അമിത വിലകൊടുത്തു അന്ന്യനാടുകളിൽ നിന്ന് പോലും മദ്യം വാങ്ങി ഉപയോഗം തുടരും.
വൻമദ്യദുരന്തങ്ങൾക്കു കാരണമായേക്കാം.
പടിപ്പടിയായി നിരോധനം വന്നാൽ ഇതു പ്രാബല്യത്തിൽ എത്തും.
മദ്യവർജ്ജിത മനോഭാവം ജനങ്ങളിൽ ഉണ്ടാക്കി എടുക്കുകയാണ് ആദ്യം വേണ്ടത്.ഒറ്റയടിക്ക് നിർത്തുന്നത്ഈ സംരഭം വിജയിക്കാതിരിക്കാൻ മനപ്പൂർവ്വം ചെയ്യുന്ന വഴിപാടു മാത്രമായേ കാണാൻ കഴിയുകയുള്ളൂ.
സത്യത്തിൽ സർക്കാരിന് മദ്യനിരോധനം താൽപ്പര്യമുള്ള ഒന്നല്ല എന്ന് ഇതു തെളിയിക്കും.ആർക്കോ വേണ്ടി ഓക്കാനിക്കുന്ന നടപടി.
സമൂഹനന്മ കണക്കാക്കി,വസ്തുനിഷ്ടമായി ചെയ്‌താൽ മദ്യനിരോധനം സ്വാഗതാർഹാമാണ്.മദ്യനിരോധനം കേരളത്തിനു അനിവാര്യമായതാണ്.
കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളേയും മാനസ്സിക രോഗികളാക്കിയതിൽ നമ്മുടെ സർക്കാർ തന്നെയാണ് ഉത്തരവാദികൾ.
മാനസ്സികരോഗികളെക്കൊണ്ട് പൊറുതിമുട്ടിയപ്പോൾ,ബ്രേക്കിട്ട പോലെ അത് നിരോധിക്കുന്നതു കൂടുതൽ വഷളാവുകതന്നെചെയ്യും,ഇതറിയാത്തവരല്ല ഭരണ സിരാകേന്ദ്രങ്ങളിൽ വിരാജിക്കുന്നവർ.
കണ്ണടച്ചു ഇരുട്ടാക്കുന്ന മനോഭാവം മാറാത്തതാണ് നമ്മുടെ എല്ലാ പ്ലാനിംഗ് രംഗങ്ങളും താറുമാറാകുന്നതും.
ഉദാഹരണമാണ്നമ്മുടെ റോഡുകൾ.
സമാധാനത്തോടെ യാത്ര ചെയ്യാവുന്ന ഒരു റോഡുപോലും കേരളത്തിലില്ല.സഞ്ചാരക്ലേശം ഒഴിവാക്കാൻ തയ്യാറാക്കിയ ബൈപ്പാസ്സുകൾ,യാത്രാക്ലേശങ്ങളുടെ നരകമായി കഴിഞ്ഞു.റോഡുകൾക്രോസ്സ് ചെയ്തു തന്നെ കടന്നു പോകുന്ന ബൈപ്പാസ്സുകൾ വിഭാവനം ചെയ്തപ്പോൾ ഗതാഗത തടസ്സം ഉണ്ടാക്കുന്നതു പ്ലാനിംഗിൽ മറന്നതാണോ?.വാഹന പെരുപ്പം ഉണ്ടാകുമെന്നതും മറന്നതല്ല,പക്ഷെ!,ഓർക്കാതെ പോയത് എങ്കിൽ ഇന്ന്നിവർത്തിയില്ലാതായി!
ഓവർബ്രിഡു്ജുകൾ !അന്നുതന്നെ ഓവർബ്രിഡു്ജുകൾ നടപ്പിലാക്കിയിരുന്നെങ്കിൽ ജനങ്ങൾ എത്രമേൽ നരകയാതന അനുഭവിക്കുമായിരുന്നില്ല.സമയനഷ്ടം മാത്രമല്ല സാമ്പത്തിക നഷ്ടവും,ഓരോ ജംഷനുകളിലും നിർത്തിയിടുന്ന വാഹനങ്ങളിലെ കത്തിത്തീരുന്ന ഇന്ധന നഷ്ടം.നഗരങ്ങളിൽ ആശുപത്രികളിൽ എത്തിച്ചേരാൻ ആംബുലൻസുകൾ കടന്നുപോകാൻ പോലും കഴിയുന്നില്ല.ജനജീവിതം താറുമാറാക്കുന്ന അനങ്ങാപ്പാറ നയം മാറ്റണം. മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവരെക്കാൾ(വക്ര)ബുദ്ധിയുള്ളവരാണ് നമ്മുടെ ഭാരണാധികാരികൾ എന്നതു തന്നെ!,എന്തുകൊണ്ട് ഈ തുക്ലക്ക് സംസ്കാരം കേരളത്തിൽ എന്നത് പരസ്യമായ ഒരു രഹസ്യമാണ്.വല്ലതും തടയണമെങ്കിൽ ഇങ്ങനെ വേണം. സന്മനസ്സോടെ അധികാരികൾ പൊതുജനങ്ങളെ സേവിക്കുകയാണെങ്കിൽ സാധാരണ പൗരന്മാരുടെ  നിത്യജീവിതം സുഗമമാകും..അവരുടെ നന്മക്കു കൂട്ടുനിൽക്കുക!!!!!!കത്തുന്ന പുരയിലെ കഴുക്കോൽ ഉരാൻ കാണിക്കുന്ന വ്യഗ്രത ഒഴിവാക്കുക!ശ്രമിച്ചാൽ എല്ലാം ഭദ്രമാകും, നാട് നന്നാകുന്നത്അഭിമാനമായിക്കാണുക!!, 
മദ്യവർജ്ജിത നന്മയിലൂടെ, മാവേലി വാണരുളിയ; 
മലയാളത്തനിമ നിറഞ്ഞ മനോഹര  നാടാക്കാം!കേരളമിനിയും .!!!!!!!! 
                                                                                               രഘുകല്ലറയ്ക്കൽ
്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്് 
ആര്യപ്രഭ                                       

No comments:

Post a Comment