അച്ഛൻ !!!!_______________________
അച്ഛനാണറിവെനിക്കുയരങ്ങൾ
താണ്ടുവാൻ ,ആ-
അച്ചാണി കാക്കുമെൻ ജീവിതമിത്രമേല്‍ !!
അരുമയോടെളിമയിൽ
കൈക്കുള്ളിലാക്കിയെനി-
യ്ക്കറിയാത്തതെല്ലാം പകർന്നങ്ങുതന്നതും!!.
പറയേണ്ടൂ!എന്റച്ഛന്റെ,
ഗീതത്തിന്‍ശകലങ്ങൾ
പലനാളിതിന്നുമെൻ കാതിലായ്,
ഇമ്പത്തിൽ മൂളുന്നു!
പണ്ടെന്നെ സൈക്കിളിൽ
പലദേശം കാട്ടുവാൻ
പതിവായിതെന്നുമാ യാത്രയും
കൊതിയൂറും!!
അറിവാണ് സർവ്വമെന്നറിയാമെന്റച്ഛന്റെ-
അമിതവാത്സല്യത്തിന്നിടമില്ലയെന്നാകിലും!
അടിയേറെ കിട്ടിയിട്ടുണ്ടതുമെന്റെ
മനസിന്റെ-
അറിവായടിത്തട്ടിൽ മങ്ങാതെയിന്നുമേ !!
ശാസന അറിയാത്ത ഇന്നുള്ള പൈതങ്ങൾ-
ശരിയേത്?തെറ്റ് ഏതെന്നറിയുന്നില്ലതുകഷ്ടം!
ശിരസ്സിലേയ്ക്കറിവായ്
പതഞ്ഞങ്ങുണർന്നിടും-
ശ്വാസം പോലാർജ്ജിതബോധന
ചിന്തതാനെന്നെന്നും!!
ഇന്നെന്റെ വാഴ്ക്കയിൽ
ശാസനയ്ക്കാളില്ല,അന്നാളിൽ
എന്നിലെ അഹമങ്ങുയരുമ്പോൾ
അറിയാതെ ഞാ-
നെന്റെ അച്ഛന്റെപാദങ്ങള്‍ കുമ്പിട്ട്,
നിറവോടെ
എന്നെ ഞാനാക്കിയ അച്ഛന്റെ
മകനാകും നിശ്ചയം!!!
_________________________________________
രഘുകല്ലറയ്ക്കൽ
No comments:
Post a Comment