തിരുവോണം വരവായി!
തിരുവോണത്തിന്റെ അലയൊലികൾ കേട്ടുതുടങ്ങി!
കേരള ജനസംഖ്യയിൽ ബഹുഭൂരിഭാഗത്തിന്റെയും നിലവിളിയും നാട്ടിൽ അലയടിക്കുന്നു!
നാട്ടിലെ അവശ്യ സാധനങ്ങളുടെ ഇരട്ടിക്കും മേലുള്ള വിലവർദ്ധന!സാധാരണ ജനത്തെ ശ്വാസം മുട്ടിക്കുംവിധം തുടരുന്നു.തിരുവോണം പ്രമാണിച്ചു വിലവർദ്ധന അധികരിക്കുകയാണ്!
ഇത്രക്കും ആരാജകത്ത്വം നിറഞ്ഞ കേരളത്തിൽ മഹാബലി വരുമോ?പ്രജാതൽപ്പരനായ അദ്ദേഹം അവരുടെ ക്ഷേമം അറിഞ്ഞു സന്തോഷിക്കാൻ വരുമ്പോൾ!ഹാ!കഷ്ടം!
സന്തോഷത്തിന്റെയും,സമൃദ്ധിയുടെയും വിളനിലമായിരുന്ന കേരളത്തിൽ സൽഭരണത്തിന്റെ പോരായ്ക കണ്ട്ഭയക്കും! മഹാബലി.
നിത്യോപയോഗ സാധനങ്ങളുടെ പൊള്ളുന്ന വിലയിൽ പുളയുന്ന പ്രജകളെ കണ്ട് വേദനയോടെ തിരികെ പോകേണ്ടിവരുമോ?
മദ്യം നിറുത്താൻ തയ്യാറായ സർക്കാർ ഓണം കഴിഞ്ഞുമതി എന്ന് തീരുമാനിച്ചു.പുകവലി ബോധവൽക്കരണത്തിലൂടെ കുറയ്ക്കാൻ കഴിഞ്ഞ നമുക്ക് മദ്യപാനവും അതിലൂടെ നിർത്തലാക്കുകയാണ് കരണീയം!!
പൊതുസ്ഥലങ്ങളിലും,മറ്റിടങ്ങളിലും
'പുകവലി പാടില്ല'എന്ന പോലെ മദ്യപാനവും നിർബ്ബന്ധമായും-ബോർഡുകളിലും മറ്റുപരസ്യങ്ങളിലൂടെയും നിരോധിക്കണം.പൊതുസ്ഥലങ്ങളിൽ മദ്യപിച്ചു വരുന്നവരെ ശിക്ഷിക്കാൻ നിയമമം ഉണ്ടാക്കണം. വിലയെത്ര ഉയർന്നാലും ഓണാഘോഷം മലയാളി കൈവിടില്ല,അതുപോലെ കുടിയന്മാർ മദ്യത്തിന് എത്ര വില വർദ്ധിച്ചാലും കുടികുറയ്ക്കുകയുമില്ല.
ഇപ്രാവശ്യവും മുഴുക്കുടിയന്മാർ തന്നെ മാവേലിയെ എതിരേൽക്കട്ടെ എന്ന നല്ല മനസ്സോടെ!!!!!
കഷ്ടപ്പാടുകൾക്കു നടുവിലാണെങ്കിലും,ചിങ്ങ മാസം കുളിർമ്മയുടെ പുലരി നിറയുന്ന ദിനങ്ങളുടെ മാസമാണ്!
പുഞ്ചിരിച്ചുണരുന്ന പൊൻവെയിലും,ചിന്നി ചിന്നി പെയ്യുന്ന ചെറുമഴയും,പളുങ്കുമണി പോലെ മഴത്തുള്ളികൾ പേറി നില്ക്കുന്ന പൂങ്കുലകളിൽ തട്ടി വീശുന്ന മന്ദമാരുതനും,മനോഹാരിതയുടെ വർണ്ണങ്ങൾ വിടരുന്ന പ്രകൃതിയും മനസ്സിൽ സുഷുപ്തി നിറയ്ക്കുന്നു.നാട്ടുമ്പുറത്തിൻറെ
നറു നന്മകൾ ഇന്നും മനസ്സിന്നു കുളിരണിയിക്കുന്നു.
മറവികളുടെ മാറാല വീണ ബാല്യകാലങ്ങളിലേക്ക് ഊളിയിടാൻ മനസ്സ് വ്യഗ്രത കാട്ടുന്നു!
കൂട്ടുകാരുമൊത്തുള്ള കുസൃതിക്കൂട്ടങ്ങളുടെ ആ ഓണക്കാലം!
ഓണ അവുധി തിമൃത്തു ഉല്ലസ്സിക്കാൻ കിട്ടുന്ന സമയമാണ്.
ആടിയും,പാടിയും,എന്നും രാവിലെ മുതൽ പറമ്പിലും പാടത്തും പൂക്കൾക്കായ് പാഞ്ഞു നടന്നും,ഓണത്തിന്റെ ആവേശത്തിമിർപ്പിൽ
മതിമറന്നുല്ലസിക്കുന്ന ആക്കാലം,ഇനി കണികാണാൻ കഴിയുമോ?
ഇന്നത്തെ തലമുറയ്ക്ക് ആ അനുഭവം കിട്ടുമായിരുന്നെങ്കിൽ!,ആ മാനസ്സിക സുഖം അനുഭവിക്കുമായിരുന്നെങ്കിൽ!-മദ്യത്തിനും മയക്കുമരുന്നുകൾക്കും പിറകെ പോകാതെ,വാത്സല്യത്തിന്റെ പൊൻചിറകിൽ പറന്നുയരാൻ പക്വമായ ജീവിത നിലവാരത്തിൽ എത്തുമായിരുന്നു.
ഇന്നത്തെ തലമുറയ്ക്ക് ലാളിത്യത്തിൻറെ കുറവ് വല്ലാതെ അനുഭവപ്പെടുന്നു.
അതിനാലാണ് ബഹുമാനം തിരിച്ചറിയാൻ കഴിയാതെ വരുന്നതും.
അക്രമവാസനകളിലേക്കും,കൊലപാതകങ്ങളിലേക്കും ചെറുപ്പക്കാരെ നയിക്കുന്നതും ലാളിത്യത്തിൻറെ കുറവുതന്നെയാണ്.
ലാളന അനുഭവിച്ചവനു സ്നേഹത്തെ അറിയാൻ കഴിയും,ഭൂമിയിലെ നന്മകളെയും!!!
വ്യക്തികളെ മനസ്സിലാക്കണമെങ്കിൽ വ്യക്തിത്വം ഉള്ളവരായിരിക്കണം.
വ്യക്തിത്വം ബഹുമാനത്തിൽ പൂരിതമായതാണ്!ബഹുമാനിക്കാൻ അറിയാത്തവൻ വ്യക്തിത്വം ഉള്ളവനായിരിക്കുകയുമില്ല.
നാടിനു നല്ലകാലം വരണമെങ്കിൽ വ്യക്തിത്വമുള്ള,എളിമയുള്ള ജനം ആവശ്യമാണ്!
പഴയ തലമുറയിൽ അത്കുറവുണ്ടായിരുന്നില്ല!
അതിൻറെ മഹത്വം അന്ന് ഉണ്ടായിരുന്നു.
ഓണത്തിൻറെ തനിമയും,കുളിർമയും അന്ന് അനുഭവമായിരുന്നു.
ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും ഇമ്പമുള്ളതായിരുന്നു.
ഇന്ന് നാം കാട്ടിക്കൂട്ടുന്ന ആർഭാടം പ്രഹസനമായി നമ്മിൽ തന്നെ മടിപ്പുളവാക്കുന്നു.
ജാടനിറഞ്ഞ ജീവിത ശൈലിയും,പൊങ്ങച്ചങ്ങളുടെ പേക്കൂത്തുകളും,മോഹങ്ങളിലൂടെ ആർത്തി മൂത്ത പരാക്രമങ്ങളും.
നാണം തിരിച്ചറിയാത്ത മനുഷ്യരൂപങ്ങളും.
വഞ്ചനയുടെയും,കാപട്യത്തിന്റെയും കൂത്തരങ്ങായ സാമൂഹിക ചുറ്റുപാടുകളും. നാട്ടിൻപുറം പോലും സമാധാനം നഷ്ടപ്പെട്ടു ഉഴറുകയാണ്.ഇന്ന് നഗരത്തിന്റെ അനുകരണം മാത്രമാണ് ഗ്രാമങ്ങൾ!!!
ഓണം നമുക്കും സമാധാനത്തോടെ ഒരുനാൾ ആഘോഷിക്കാൻ കഴിയുമാറാകട്ടെ എന്ന് ഓർത്തു, കേരളത്തിൻറെ നന്മക്കുവേണ്ടി കൂട്ടായി പ്രാർത്ഥിക്കാം!!!കരിഞ്ചന്തയുടെയും,
പൂഴ്ത്തിവൈപ്പിന്റെയും കാരണത്താൽ കൊള്ളവില കൊടുത്ത് നിത്യോപയോഗ സാധനങ്ങൾ വാങ്ങേണ്ടിവരുന്നു.
വരുമാനത്തിന് താങ്ങാൻ കഴിയാത്ത നിത്യ ജീവിതത്തിലേക്ക്,ആഹ്ലാദ തിമിർപ്പോടെ ആഘോഷിക്കേണ്ടുന്ന തിരുവോണം പലർക്കും വേദനയുടെ ഉത്സവമാകുന്നു.
സർക്കാർ ഉറക്കം തുടരുകയാണ്.തമിഴ്നാട്ടിൽ നിന്ന് കേരളത്തിൽ എത്തുന്ന പച്ചക്കറികൾക്ക് നാലിരട്ടി വില ഈടാക്കിയിട്ടും,സർക്കാർ കണ്ടമട്ടില്ല.
സർക്കാർ നടത്തുന്ന ഹോർട്ടികോർപ്പും,
സപ്ലിക്കോയും കിട്ടുന്ന അവസരം പൊതുജനത്തെ കൊള്ളയടിക്കാൻ തയ്യാറാകുന്നു.
ആണ്ടിലൊരിക്കൽ സന്തോഷത്തോടെ പ്രജകളെ കാണാൻ വരുന്ന മാവേലിത്തംബുരാൻ,എല്ലാം കണ്ടു നിറകണ്ണോടെ മടങ്ങാൻ ഇടവരരുതേ!നമുക്ക് പ്രാർത്ഥിക്കാം!!!അല്ലാതെ എന്തു ചെയ്യാൻ??????
എല്ലാ സന്മനസ്സുകൾക്കും ഹൃദയം നിറഞ്ഞ പൊന്നോണം ആശംസിക്കുന്നു!!!!!!
##################################################രഘുകല്ലറയ്ക്കൽ
ആര്യപ്രഭ
No comments:
Post a Comment