ഭാരതം ഇന്ന് അറുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്!
ഭാരത മണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി അഹോരാത്രം പാടുപെട്ട,ത്യാഗങ്ങൾ അനുഭവിച്ച മഹാത്മാക്കളെ നാം ഇതോടൊപ്പം ആദരിക്കണം!
അതിനു മുന്നിട്ടിറങ്ങിയ പലരെയും നാം മറന്നുകഴിഞ്ഞു.
വിലപ്പെട്ട നമ്മുടെ മഹാത്മജിയെ പോലും!!!
ലോകം മുഴുവൻ ആദരിക്കുന്ന ആ മഹാത്മാവിനെ എത്ര നിസാരമായി നാം പുശ്ചിക്കുന്നു?
അദ്ദേഹത്തിന്റെ പാത പിന്തുടരുന്ന മറ്റു രാഷ്ട്രങ്ങൾ മൂക്കത്ത് വിരൽ വിക്കും!!
സഹിഷ്ണതയുടെ ആൾരൂപമായിരുന്നു മഹാത്മജി.
മാധ്യമങ്ങളിൽ പേരെടുക്കാൻ മഹാത്മജിയെ തന്നെ തള്ളിപ്പറയണോ?
അഹന്ത! ഉയർച്ചക്ക് ബലമേകുമെന്ന തോന്നൽ ആയേക്കാം!
എല്ലാം തികഞ്ഞു! എന്ന മനോഭാവം ബഹുമാനിക്കണ്ടവരെ തള്ളിപ്പറയാൻ കാരണമായേക്കാം.
ബ്രിട്ടീഷ്കാരുപോലും ബഹുമാനിച്ച അദ്ദേഹത്തെ കേവലം ഒരു നോവലിസ്റ്റു മോശമാക്കിപറഞ്ഞതു ഭാരത ജനതയ്ക്കും,പ്രത്യേകിച്ചു സാഹിത്യമണ്ഡലത്തിൽ വിരാജിക്കുന്നവർക്കും അപമാനമായിപ്പോയി.
സംസ്കാര ശൂന്യത!!!അല്ലാതെന്തു പറയാൻ?
വൈഭവം നടിച്ചു ചിലതു നേടിയെന്ന പാരമ്പര്യം!
അഹംഭാവമായതാകാം!
എവിടെയും കയ്യടി നേടാൻ,ആരെയും പുശ്ചിക്കുന്ന മനോഭാവം!!!ഭൂഷണമല്ല!!
ലോകത്തിൽ യാതൊരു മതങ്ങളുടെയും ചുവടുപിടിക്കാതെ മാനവനന്മയ്ക്കുവേണ്ടി എല്ലാ മതങ്ങളെയും ഒന്നായ്ക്കണ്ട്,സർവ്വ മതങ്ങൾക്കും വേണ്ടി പോരാടി,നിലനിന്ന ഫക്കീർ!!!!!ലോക ജനതയുടെ മഹാത്മാവ്, ജീവിച്ചിരുന്ന ദൈവതുല്യനായ,തൻറെ മഹത്ത്വംപാടിപുക്ഴ്ത്താത്ത മഹാത്മാവ്.
ഏതെങ്കിലും ജാതിയുടെ പരിവേഷം ഉണ്ടായിരുന്നെങ്കിൽ അമ്പലങ്ങളിൽ പ്രതിഷ്ടയായി,പൂജ നടത്തുമായിരുന്നു.!!!!!
ഭാരത ജനതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സമാധാന സമാധാനത്തോടെ പോരാടി വിജയം വരിച്ച, അദ്ദേഹം സ്വന്തം മണ്ണിൽ മനസാക്ഷി അവശേഷിക്കാത്ത കരാളഹസ്തന്റെ തോക്കിനു ഇരയായി രക്ത
സാക്ഷിത്വം വരിച്ചു.
ആ മഹാത്മാവിനെ,ബ്രിട്ടീഷ്കാരുപോലും ആദരിച്ചിരുന്നു.എല്ലാ മതസ്തരെയും ഒരുച്ചരടിൽ കോർത്ത മഹാത്മാവ്.മത സ്പ്ർദ്ധയെ ഇല്ലാതാക്കാൻ അഹോരാത്രം യന്ദിച്ച മഹാത്മാവ്.
ഇന്നും ലോകജനത അളവില്ലാതെ ആദരിക്കുന്നു!!!!
തരംതാഴ്ന്ന പ്രസ്താവനകളും, പരിഹാസങ്ങളും ജനങ്ങൾ തിരിച്ചറിയും!!!
വീര പരാക്രമി,സകലതും ജയിച്ചവൾ,എന്നെല്ലാം തോന്നുന്നത് നല്ല സംസ്കാരമല്ല!!വിവരമുള്ളവൾ എന്ന് പറയണമെങ്കിൽ,പ്രവർത്തിയിലും അതു കാണിക്കണം .ഒന്നോ രണ്ടോ നോവലുകൾ പ്രശസ്തിയുടെ പടവുകൾ താണ്ടാൻ കാരണമായത് പരിഹസിക്കാനുള്ള സർട്ടിഫിക്കറ്റ് ആക്കുന്നത് തെറ്റാണ്.
ഗാന്ധിജിയെ പഠിക്കുക,അദ്ദേഹത്തിന്റെ ജീവിതം ലോകജനതക്കുള്ള സന്ദേശമാണ് ..പറയുന്നത് പോലെ ചിന്തിക്കാതെയും,പ്രവർത്തിക്കാതെയും ജീവിക്കുന്ന ആർക്കും അദ്ദേഹത്തെ വിമർശിക്കുവാൻ അവകാശമില്ല.അദ്ദേഹത്തിൻറെ പ്രവർത്തിയും,പ്രസ്താവനയും ഒന്നുതന്നെയായിരുന്നു.
നമുക്കും മാതൃക മഹാത്മജി തന്നെയാണ്.
സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ എല്ലാ മഹാത്മാക്കളുടെയും ഓർമ്മയ്ക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
ആര്യപ്രഭ

No comments:
Post a Comment