'തപാൽ'
"തപിക്കുന്ന മനസ്സുകളെ ചാരത്തണയ്ക്കുന്ന
ആശ്വാസമാണ് തപാൽ !"
ഈ പറയുന്നതില്‍ യാതൊരു അതിശയോക്തിയും പഴയകാലങ്ങളില്‍ ഉണ്ടായിരുന്നില്ല.
കണ്ണില്‍ എണ്ണയൊഴിച്ച് കത്തുകളുടെ വരവുംകാത്തു ആകാംഷയോടെ കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
ഇന്ന് കഴിഞ്ഞുപോയ കാലത്തെ ഓർക്കുന്ന പഴയ തലമുറ!!.
പുതു തലമുറ കത്തെഴുത്ത് 'പൌരാണികതയിലേക്ക്' മാറ്റിനിര്‍ത്തുന്നു.
കത്തും,പോസ്റ്റ്‌മാനും മറക്കാൻ വൈയ്യാത്ത വൈകാരികതയായിരുന്നു പഴയ തലമുറയ്ക്ക്!!..
പണ്ട് കിട്ടിയ കത്തുകള്‍ നിധിപോലെ കാത്തു് എത്രപേര്‍ പഴമയുടെ തനിമായാർന്ന സൗന്ദര്യത്തില്‍ ഇന്നും ആഹ്ളാദിക്കുന്നു.
നമുക്കും പഴമയിലേക്ക് ഒന്ന് എത്തി നോക്കാം?
തപാല്‍ സംവിധാനത്തെ കുറിക്കുന്ന പുരാതന രേഖ ബി സി 322-ൽ ചന്ദ്രഗുപ്തമൗര്യന്റെ കാലത്താണെന്ന് പുരാതന രേഖകൾ വെളിപ്പെടുത്തുന്നു.
പ്രസിദ്ധനായ ഭാരതസഞ്ചാരി ഇബനുബത്തുത്ത 1310-ല്‍ എഴുതിയിട്ടുള്ളത് മുഹമ്മദു ബിന്‍ തുക്ളക്കിന്റെ കാലത്ത് മികച്ച വാര്‍ത്താവിനിമയ ശൃംഖല ഭാരതത്തിൽ പ്രവര്‍ത്തിച്ചിരുന്നു എന്നാണു പറയുന്നത്.
1541,1554-ഭരണ പരിഷ്കാരങ്ങളിൽ പേരുകേട്ട 'ഷേർഷാ സൂരി' കുതിരകളെ ഉപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറിയിരുന്നു.
1556-1605-കാലഘട്ടത്തില്‍ ഭരിച്ച 'അക്‌ബര്‍ 'ചക്രവര്‍ത്തി ഒട്ടകങ്ങളെയാണ് സന്ദേശം കൈമാറാന്‍ ഉപയോഗിച്ചത്.
ഭാരതം പിടിച്ചടക്കിയ ബ്രിട്ടിഷുകാര്‍ ഭരണവും പശ്ചാത്യവല്‍ക്കരിച്ചു.
തപാല്‍ മേഖലയും പാടെ മാറി.
ജനറല്‍ വാറന്‍ ഹെസ്ടിങ്ങ്സ് എന്ന ബംഗാള്‍ ഗവര്‍ണര്‍ 1774-ല്‍ തപാല്‍ മേഖല പൊതുജനങ്ങള്‍ക്കു തുറന്നു കൊടുത്തു.
വിപ്ളവകരമായ ആ ചുവടുവൈപ്പില്‍ ആരംഭിച്ച പോസ്റ്റ് മാസ്റര്‍ ജനറല്‍ എന്ന തസ്തിക ഇന്നും തുടരുന്നു.
1837-ല്‍ ഇന്ത്യന്‍ പോസ്റ്റോഫീസ് ആക്ട് നിലവില്‍വന്നു.
ഇന്ത്യയില്‍ ഔദ്യോഗികമായി തപാല്‍ സര്‍വീസ് നിലവില്‍ വന്നത് 1854-ഒക്ടോബര്‍ ഒന്നിനാണ് .
അതിനു കീഴില്‍ 1951-ലാണ് കമ്പി -തപാല്‍ വകുപ്പ് (പോസ്റ്റ് ആന്‍റ് ടെലഗ്രാഫ് )തുടക്കമായത്.
കൊച്ചി-തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളില്‍ നിലനിന്നിരുന്ന ആഭ്യന്തര തപാല്‍ സംവിധാനമാണ് അഞ്ചൽ !!!.
പോസ്റ്റുമാനെ അന്ന് അഞ്ചലോട്ടക്കാരന്‍എന്നാണു വിളിച്ചിരുന്നത്,അഞ്ചലാപ്പീസ്- പോസ്റ്റ് ഒഫീസും.
ധര്‍മ്മ രാജയുടെ 1758-1798-കാലഘട്ടങ്ങളില്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജാദ്രവ്യങ്ങള്‍ എത്തിക്കാന്‍ അഞ്ചല് ഉപയോഗിച്ചിരുന്നു.
വെള്ളത്തുണി തലപ്പാവും,ഒരുകയ്യില്‍ വടിയും മറുകയ്യിലെ മണിയും കിലുക്കിയാണ് അഞ്ചലോട്ടക്കാരന്‍ രണ്ടു മൈല്‍ ദൈര്‍ഘ്യമുള്ള അഞ്ചല്‍ ആഫിസുകളില്‍ എത്തുക.
അവിടെ അടുത്ത ഓട്ടക്കാരന്‍ കാത്തു നില്‍ക്കുന്നുണ്ടാകും.
തപാല്‍ സഞ്ചി വാങ്ങി അയാള്‍ അടുത്ത സ്ഥാനത്തേക്ക് മണികിലുക്കി ഓട്ടംതുടരും.
തിരുവിതാംകൂറിലെ അഞ്ചല്‍ പെട്ടി ശംഖും ആനയും മുദ്രയുള്ള പിച്ചിളയില്‍ തീര്‍ത്ത പച്ച നിറമാര്‍ന്നവ കാണാനും ഇമ്പമായിരുന്നു.
പ്രൌഢമായ തലയെടുപ്പായിരുന്നു.
തിരുവിതാം കൂറിന്റെ മുഖമുദ്രയായ ശംഖാണത്രേ കേരളത്തിലെ ആദ്യ സ്റ്റാമ്പിലെ ചിത്രം.
1889-ല്‍ പുറത്തിറങ്ങിയ ആ സ്റ്റാമ്പിനു രണ്ടു ചക്രമായിരുന്നു വില.
1844-ല്‍ ആലപ്പുഴയില്‍ തുറന്ന അഞ്ചലാപ്പീസാണ് കേരളത്തില്‍ ആദ്യത്തേത്.
പിന്നീട് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റു P&T(പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ്)എന്നറിയപ്പെട്ടു.
1844-മേയ് 26-നു സാമുവല്‍ മോഴ്സ് വാഷിംഗ് ടണില്‍ നിന്ന് ബാള്‍ട്ടിമോറിലേക്കയച്ചതാണ് ആദ്യ കമ്പിയില്ലാക്കമ്പി അഥവാ ടെലഗ്രാം .
ഇന്ത്യയിലെ ആദ്യ ടെലഗ്രാം കല്‍ക്കത്തയില്‍ നിന്ന് ഡയമണ്ട് ഹാര്‍ബറിലേക്ക് 1850-ല്‍ .
ഒന്നര നൂറ്റാണ്ടോളം പ്രതാപിയായ ടെലഗ്രാം2013ജൂലൈ 15-നു നമ്മെ വിട്ടു പിരിഞ്ഞു.(കമ്പിയില്ലാ കമ്പിയുടെ ചരമദിനം)അനേകായിരം കോടിരൂപയുടെ നഷ്ടം ടെലിഗ്രാമിന്റെ പരിഷ്കാരങ്ങള്‍ക്ക് ചിലവഴിച്ചു.
അത് ഫലപ്രദമാക്കാന്‍ കഴിയും മുമ്പേ 'കമ്പി 'പിന്‍വലിച്ചു.
ലക്ഷ്യബോധമില്ലാതെ ഭരണതലത്തില്‍ വരുത്തിയ നഷ്ടങ്ങളുടെ അവകാശവും,
'കമ്പി'എന്ന സാധാരണക്കാരന്റെ കഴിഞ്ഞ കാലങ്ങളുടെ അത്യാവശ്യ വാര്‍ത്താവിനിമയ സൃഖലക്ക് ചാര്‍ത്തിക്കൊടുത്തു.
_______________________രഘു കല്ലറയ്ക്കൽ
ആര്യപ്രഭ

No comments:
Post a Comment