Sunday, August 18, 2013

ഓണം മലയാളിയുടെ തനിമ!!

      ഓണം! മലയാളിയുടെ തനിമ!! 
മലയാളിയുടെ മഹത്തായ പാരമ്പര്യത്തിന്റെ തിളക്കമാർന്ന,
പൊലിമയാർന്ന ഉത്സവമാണ് തിരുവോണം!. മലയാള ജനതയുടെ അഭിമാനമാണ്ഓണം! 
മലയാള തനിമ കത്ത് സൂക്ഷിക്കുകയും, ആ ആഹ്ളാദ തിമിര്‍പ്പില്‍ ആറാടി സമര്‍ദ്ധിയുടെയും,സാഹോദര്യത്തിന്റയും
പഴയകാല ഓര്‍മകളെ അയവിറക്കുകയും ചെയ്യാന്‍ ഓണം എന്ന,മഹത്തായ ഉത്സവം മലയാളിക്കല്ലാതെ മറ്റാര്‍ക്കുണ്ട്?.
പ്രജാ തല്പരനും വിശാല മനസ്കനും, നിഷ്കളങ്കനും,

സത്യസന്തനുമായ അസുരചക്രവര്‍ത്തി മനുഷ്യ പ്രജകളെ ഒരുമയോടെ ഭരിക്കുന്ന കാലം.
മഹാവിഷ്ണുവിൻറെ പരമ ഭക്തനായ പ്രഹ്ലാദന്റെ പേരക്കുട്ടിയും കൂടിയായ മഹാബലി.അസുര രാജവെങ്കിലും വിഷ്ണു പ്രിയ്യനായ മഹാബലിയുടെ മഹത്വത്തില്‍ അസുയതോന്നിയ ദേവന്മാരുടെ ചതി തന്നെയായിരുന്നു,വിഷ്ണു വിന്റെ വാമന പ്രവേശം.
അസുര രാജാവ് ദേവന്മാരെ വെല്ലുന്ന മഹത്വത്തോടെ വാണാല്‍ !
ദേവന്മാര്‍ക്ക് സഹിക്കുമോ?ഇന്ദ്രൻറെ സ്ഥാനം നഷ്ടമായാലോ എന്ന പരിഭ്രാന്തി.
ദാനശീലനായ മഹാബലി പാമരനേയും,

പണ്ഡിതനേയും സമമായി കാണ്ടിരുന്ന വിശാലത മുതലെടുത്ത്‌ മഹാവിഷ്ണു വേഷം മാറി വാമനനായി വന്ന് മൂന്നടി മണ്ണ് ദാനം ചോദിച്ചു.
മൂന്നടിയിൽ താഴെ ഉയരമുള്ള വാമനന് അളന്നെടുക്കാൻ അനുവാദം കൊടുത്ത്.
രണ്ടടി കൊണ്ട് ലോകം മുഴുവന്‍ അളന്നു,
തികയാതെ വന്ന ഒരടി മണ്ണിനു കാത്തു നിന്നു.
തന്റെ സത്യസന്തതയില്‍ നിഷ്കര്‍ഷയുള്ള മഹാബലി,തന്റെ  മുന്നില്‍ ദാനത്തിനായി നില്‍ക്കുന്നതു വിഷ്ണു ആണെന്ന്  തിരിച്ചറിഞ്ഞു.തന്നെ പരീക്ഷിക്കാന്‍ തൻറെ പ്രിയ്യനായ വിഷ്ണു ഭഗവാൻ നേരിൽ വന്നതിൽ അകമഴിഞ്ഞു സന്തോഷിച്ചു!ഭഗവാനെ നേരില്‍ കണ്ടതിൽ അതീവ സന്തുഷ്ടനായി.
എന്നാലും വാമന വേഷം പൂണ്ടു വന്ന ഭഗവാനു താൻ  കൊടുത്ത വാക്കുപാലിക്കാന്‍ 
കഴിയാതെ സർവ്വവും നഷ്ടപെട്ട നിസ്സഹായാവസ്ഥയില്‍,വാമനനു മുന്നിൽ 
 മഹാബലി തലതാഴ്ത്തി,വാമനന്റെ പാദം തലയില്‍ അമരുമ്പോള്‍,വാനോളം ഉയർന്ന ഭഗവാന്റെ പാദസ്പർശത്താൽ കിട്ടിയ അനുഭൂതിയിലും, സ്നേഹ സ്പർശത്തിലും,വിഷ്ണുവിൻറെ മുന്നിൽ നിസ്സരനുമായ ചക്രവര്‍ത്തിക്ക് ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
താൻ ജീവനെ ക്കാളേറെ പരിപാലിക്കുന്ന,
സ്നേഹ തല്‍പ്പരരായ തന്റെ പ്രിയ പ്രജകളെ ആണ്ടിലൊരിക്കല്‍ വന്നുകാണാന്‍ ഒരവസരം? .
ദേവന്മാരുടെ ആജ്ഞാനു വര്‍ത്തിയായ വിഷ്ണു ഭഗവാന്‍  അനുമതി കൊടുക്കുകയും ചെയ്തു.
വാമനന്റെ പാദസ്പർശത്താൽ ഭൂമിയിൽ നിന്ന് നിഷ്കാസനായി.
ഭഗവാൻറെ അനുഗ്രഹത്തിൽ തൃപ്തനായ അസുര രാജാവ് മഹാബലി ചിങ്ങപ്പുലരിയിൽ,
ലോക ജനതയിൽ സ്നേഹത്താല്‍ ശ്രേഷ്ഠരായ മലയാളികളെ എല്ലാ വർഷവും സന്തോഷ പൂർവ്വം  ദർശിക്കാനെത്തുന്ന മഹത് ദിനമാണ്തിരുവോണം.
ഐതിഹ്യം ഉറങ്ങുന്ന മണ്ണ് നമുക്ക് തൊട്ടുകിടക്കുന്ന തൃക്കാക്കര തന്നെയാണ്.തിരുവോണം വിരിയുന്നതും ഇവിടെ തന്നെ!!!!
തിരുവോണം!ലാളിത്യത്തിൻറെയും,ഒരുമയുടെയും, സഹനത്തിന്റെയും കൂട്ടായ്മയായ ഐശ്വര്യത്തിന്റെ ദിനമായി മലയാളികള്‍ കൊണ്ടാടുന്നു.. 
ആദരപൂര്‍വ്വം മലയാളികള്‍ മഹാബലിയെ ആര്‍ഭാടപൂര്‍വം വരവേല്‍ക്കുന്ന മഹത്തായ സുദിനം ഓണമാണ്!!.
പകയും,വിദ്യോഷവും വെടിഞ്ഞു,

സാഹോദര്യത്തിന്റെ കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍,മലയാളിക്ക് മാതൃക മഹാബലിയാണ്.
അഹന്ത വെടിഞ്ഞു സ്നേഹം പകരാന്‍ മലയാളിയെ ഓര്‍മ്മ പ്പെടുത്തുന്ന ഓണം നമുക്കും വഴികാട്ടിയാണ്.!!!തൻറെ സർവ്വനാശവും കണ്ടറിഞ്ഞും,മനസ്സറിഞ്ഞു പൂജിക്കുന്ന വിഷ്ണു ആവശ്യപ്പെട്ടത്,തന്നെ ചതിക്കാനാണെന്നു ചിന്തിക്കാതെ,അതിൽ ദുഃഖം തോന്നാതെ സന്തോഷത്തോടെ വാക്കുപാലിക്കുകയാണ് സ്നേഹനിധിയായ ആ ഭക്തൻ ചെയ്തത്.
ഓരോ മലയാളിക്കും മനസ്സിലേറ്റാൻ ഇതിൽ കൂടിയ മാതൃക എന്താണ്? മാവേലിയുടെ ഭരണമെന്ന  നല്ലകാലത്തെയും,സത്യസന്ധതയേയും സ്മരിച്ച് അദ്ദേഹത്തിനുമുന്നില്‍ നമുക്കും ശിരസു നമിക്കാം .
എല്ലാവര്‍ക്കും ഈ മഹത്തായ സുദിനത്തില്‍ ആര്യപ്രഭയുടെഒരായിരം തിരുവോണ  ആശംസകള്‍ നേരുന്നു.!!!!

                                                              രഘു കല്ലറയ്ക്കല്‍ 
%%%%%%%%%%%%%%%%%%%%%%%%%
ആര്യപ്രഭ

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
NB നിഷ്കളങ്കനായ മഹാബലി അന്നത്തെ മലയാളിയെ സ്നേഹിക്കാൻ കാരണം - കള്ളവും, ചതിയും അറിയാത്ത നിഷ്കളങ്കരായിരുന്നു പ്രജകളും.
ഇന്നത്തെ മലയാളിയെ അടുത്തറിയുന്ന അനുഭവം ഉണ്ടായാൽ,മഹാബലി പാതാളത്തിൽ നിന്നും ഒളിച്ചു പോകും.സ്നേഹിക്കാൻ മാത്രമറിയാവുന്ന പ്രജകളെ കാണാനാണ് മഹാബലി വരുന്നത്.
കേരളത്തിൽ ഉണ്ടാകുമോ? 
--

No comments:

Post a Comment