ദക്ഷിണാമൂർത്തി!!!
മലയാളത്തിൻറെ മറക്കാനാവാത്ത മൃതുല ഗാനങ്ങളുടെ കുലപതി നമ്മെ വിട്ടുപിരിഞ്ഞു.
മലയാളിയുടെ മനസ്സിൽ നിറവാർന്ന ഈണങ്ങൾ കോർത്തിടാൻ സ്വാമിക്ക് വൈക്കത്തപ്പൻ നല്കിയ വരാമായിരുന്നു സിനിമാഗാനങ്ങൾ !!.
നാലുതലമുറയെ കൈപിടിച്ചു മുന്നേറിയ സംഗീതജ്ഞൻ, ദക്ഷിണാമൂർത്തി അല്ലാതെ മറ്റാരുമില്ല.
മനുഷ്യമനസ്സിനെ വശീകരിക്കുന്ന ഈണങ്ങൾ ,സംഗീതത്തിൽ അലിഞ്ഞ ലഹരി, പതഞ്ഞു പൊങ്ങുന്ന ഗാനങ്ങൾ!കേട്ടാലും കേട്ടാലും മതിവരാത്ത സംഗീതം!അദ്ദേഹത്തിൻറെ വരദാനമായിരുന്നു.
ആലപ്പുഴ മുല്ലക്കൽ തെക്കേമഠത്തിൽ വെങ്കിടേശ്വര അയ്യരുടെയും,പാർവതി അമ്മാളിന്റെയും മകനായി 1919-ഡിസംബറിൽ ജനിച്ചു.
1948-ലെ നല്ലതങ്കയ്ക്ക് സംഗീതം പകർന്നു തുടങ്ങിയ മധുര മനോഹര താളക്രമം മരണം വരെ അഭങ്കുരം തളിരിട്ടു നിന്നു .
2013-ആഗസ്റ്റു 2-നു രാത്രിയിൽ ഉറക്കത്തിൽ അന്ത്യ വിശ്രമം!
സുകൃതംചെയ്തമനസ്സാണ് അദ്ദേഹത്തിന്റേത്.
മനുഷ്യമനസ്സുകളെ പാടിയുറക്കിയ അദ്ദേഹവും ഉറക്കത്തിൽ പാടിമറഞ്ഞു.കുളിരാർന്ന ഗീതങ്ങളുടെ കുലഗുരു വിസ്മൃതിയിൽ ഓർമ്മകളെ അവശേഷിച്ചു മടങ്ങി.
മലയാളിക്ക് തീരാനഷ്ടമായ മഹാസംഗീതജ്ഞന്റെ വേർപാടിൽ വിങ്ങുന്ന മനമോടെ ആര്യപ്രഭയും ആദരാജ്ഞലികൾ അർപ്പിക്കുന്നു.
__________________________________________________
ആര്യപ്രഭ

No comments:
Post a Comment