Wednesday, December 23, 2015

നിസ്സംഗത്വം...................!!!!!(5)

നിസ്സംഗത്വം..............!!!!!.(5) 
തുടർച്ച...............!!
ഡോ.സോമന്റെ പരിശ്രമഫലം മാത്രമായിരുന്നു  സാവിത്രിയ്ക്ക് ആത്മ വിശ്വാസത്തോടെ മാനസിക മാറ്റം ഉണ്ടാക്കിയത്.
വർഷങ്ങളുടെ ചികിത്സയും,അനുജത്തി സത്യഭാമയുടെ പരിചരണവും, ശരത്തിന്റെ സമയോജിത പ്രശംസയും അതിലേറെ ഫലം കണ്ടു.
പതിയേയുള്ള മാറ്റങ്ങൾ എല്ലാവരിലും ആശ്വാസമായി.
സാവിത്രി ഇപ്പോൾ നല്ലപോലെ സംസാരിക്കും,ചിരിക്കും,എല്ലാരുമായും നല്ല സഹകരണവുമുണ്ട്.പക്ഷെ കഴിഞ്ഞ സംഭവം മാത്രം ഓർമ്മയിൽ വരുന്നില്ല.
മാത്രമല്ല ഭർത്താവിന്റെയോ,മക്കളുടെയോ ഓർമ്മ സവിത്രിയിൽ ലേശം പോലും കാണുന്നില്ല.പലസംഭവങ്ങളും മനസ്സിൽ മുറിഞ്ഞു പോയപോലെ,പിന്നീട് അമ്മയെയും,അച്ഛനെയും എന്നും തിരക്കുമായിരുന്നു.
മരിച്ചു എന്നത് വളരെ സാവധാം പറഞ്ഞു മനസ്സിലാക്കി,അതിൽ വലിയ വേദന കാട്ടിയിരുന്നില്ല,എല്ലാത്തിനോടും മെല്ലെ ചേർന്നു പോകുന്ന സ്വഭാവം കാട്ടിത്തുടങ്ങി,ചിന്തിച്ചിരിക്കുന്ന രീതി കാണുന്നില്ല.
മക്കളെയോ,ഭാർത്താവിനെയോ,തൻറെ തന്നെ പഴയ കാല ജീവിതമോ ഓർക്കാത്തതിൽ ഡോക്റ്റർ സോമനും ചിന്താകുലനാണ്.
സംസാരത്തിലോ,പ്രവർത്തിയിലോ വൈകല്യങ്ങൾ ഒന്നുമില്ല.
വീട്ടിലെ കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യാനും തയ്യാറാണ്.
നഷ്ടപ്പെട്ട സമ്പത്തിനെയോ,മറ്റൊന്നിനേയും ഓർക്കുന്നില്ല.
പറഞ്ഞാൽ ശ്രദ്ധിക്കുന്നു പോലുമില്ല. എല്ലാം മറന്നു പുതു ജീവിതം കിട്ടിയ ചേച്ചിയെ സ്നേഹത്തോടെ കാത്തു സൂക്ഷിക്കുകയാണ് സത്യഭാമ.
കൃത്യമായി ജോലിക്കുപോലും പോകാൻ കഴിയുന്നില്ല.
ചേച്ചിയുടെ മാറ്റം മാത്രമാണ് മനസ്സുനിറയെ.
വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഭാർത്താവോ,മക്കളോ ചേച്ചിയെ തിരക്കി ഒരു ഫോണ്‍ കോൾ പോലും ചെയ്യാത്തതിൽ അവൾക്ക് ദുഖമുണ്ട്.
ആാരാലും ഉപേക്ഷിച്ച ചേച്ചിയുടെ ഭാവിയെ കുറിച്ചു ആശങ്കയുണ്ട്.
ചേട്ടൻ ജീവനോടെ ഉണ്ടാകണമെന്നില്ല.ഉണ്ടായിരുന്നെങ്കിൽ അയാൾ പണ്ടേ വന്നെത്തിയാനെ.
മക്കൾ ഇവരെ രണ്ടാളേയും ഉപേക്ഷിച്ച അവസ്ഥ തുടരുകയായിരുന്നു.
അവരിൽ പ്രതീക്ഷയ്ക്ക് കാര്യമില്ല.
ശരത്തുമായി ആലോചിച്ചു തീരുമാനം ഉണ്ടാക്കണം.എല്ലാം നഷ്ടപ്പെട്ട ചേച്ചിക്ക് ആശ്രയം വേണം,ആദ്യം ചേട്ടനെ കുറിച്ച് അറിയണം.
പത്ര പരസ്യം കൊടുക്കുക എന്ന ശരത്തിന്റെ അഭിപ്രായം തന്നെയായിരുന്നു ഡോക്ടരുടെതും അത് നടപ്പാക്കാൻ തീരുമാനിച്ചു.
പത്രത്തിൽ കൊടുക്കാൻ ചേട്ടന്റെ പഴയ ഫോട്ടോ തപ്പിയെടുത്തു.
മലയാള പത്രങ്ങളിൽ കേരളാ എഡിഷനിൽ ഒരാഴ്ച നിരന്തരം പരസ്യം വന്നു.ചേട്ടനുവേണ്ടിയുള്ള മാസങ്ങളുടെ കാത്തിരുപ്പ്, ഒരു മറുപടിയും ഉണ്ടായില്ല.ഒരിക്കൽ കൂടി കൊടുക്കാൻ ശരത്ത് തയ്യാറായി,സത്യഭാമ മനസ്സില്ലതെയാണെങ്കിലും സമ്മതിച്ചു.
മനസ്സാക്ഷിയില്ലാത്ത ആ മനുഷ്യൻ കണ്ടാൽ പോലും തിരക്കിവരില്ല.അയാൾക്ക്‌ പണം മാത്രം മതി,എല്ലാം നഷ്ടപെട്ട ചേച്ചിയെ അയാൾക്ക്‌ വേണ്ടായിരിക്കും.അയാൾ തിരക്കുകയില്ല,.അവൾക്കു നന്നായി അറിയാം,ആത്മവിശ്വാസത്തിന് വേണ്ടി ചെയ്യുന്നു.
ശരത്തിന്റെ സംശയം അയാൾ വസ്തു വിറ്റുകിട്ടിയ പണവുമായി മുങ്ങിയതായിരിക്കുമെന്നാണ്,നഷ്ടം വന്നതായി ചേച്ചിയെ ബോധിപ്പിച്ചതാകാമല്ലോ?ചേച്ചിയെ തല്ലിയിറക്കി അയാള് മുങ്ങിയതുതന്നെ.ശരത്തിന് അയാളോടുള്ള  വെറുപ്പും,വിദ്വേഷവും വർദ്ധിക്കുകയായിരുന്നു.
ഡോ.സോമന്റെ വാക്കുകൾ സത്യഭാമയെ അലട്ടുന്നുണ്ടായിരുന്നു.
സാവിത്രിക്കു സ്നേഹവും,പരിചരണവും ശ്രദ്ധയോടെ തുടരുക തന്നെ വേണം,അല്ലെങ്കിൽ ഇനിയും ഒരുമാറ്റം ഉണ്ടാകും.
പക്ഷെ ;അത് വിരുദ്ധ സ്വഭാവം പ്രകടിപ്പിച്ചേക്കാം.ചേട്ടന്റെ സാമിപ്യം ചേച്ചിക്ക് നന്മയുടെ ഒരുമാറ്റം ഉണ്ടാക്കുകയില്ല.
അങ്ങിനെയാണെങ്കിൽ അയാള് വരാതിരിക്കുന്നതല്ലേ നല്ലത്.
ചേച്ചിയുടെ കാര്യത്തിൽ എന്താണ് ചെയ്യേണ്ടത്?
ശരത്തിനും ഒരു അഭിപ്രായം കണ്ടുപിടിക്കാൻ കഴിയുന്നില്ല.
ചേച്ചിയുടെ മക്കളുടെ രണ്ടുപേരുടേയും ഫോണ്‍ നമ്പറിൽ പല പ്രാവശ്യം വിളിച്ചിട്ടും കിട്ടിയിട്ടില്ല.ആ നമ്പർ നിലവിലില്ല എന്ന മറുപടിയാണ്.
ജയൻറെ ബന്ധുവിൻറെ കല്യാണ പാർട്ടിക്ക്,ഒറ്റയ്ക്ക് ഇരിക്കേണ്ട എന്നതിനാൽ ചേച്ചിയേയും കൂട്ടിയിരുന്നു.
ചേച്ചിയുടെ എല്ലാകാര്യങ്ങളും അറിയാവുന്ന ജയൻറെ ഭാര്യ കണ്ടപടി ഓടിവന്നു ചേച്ചിയെ കെട്ടിപിടിച്ചു.
ചേച്ചിക്ക് ആളെ മനസ്സിലായി,ചിരിച്ചുകൊണ്ട് ജയനെ തിരക്കുകയും ചെയ്തു.
സത്യഭാമയ്ക്ക് അടക്കാനാവാത്ത സന്തോഷം തോന്നി.
മറ്റാരോടോ സംസാരിച്ചു നിൽക്കുന്ന ശരത്തിനെ അറിയിച്ചു,എല്ലാവർക്കും സന്തോഷമായി.കല്യാണം കഴിഞ്ഞു യാത്ര പറയാൻ നേരത്ത് ശരത്ത് ജയനെ മാറ്റിനിർത്തി ചേട്ടനുവേണ്ടി നടത്തിയ അന്യോഷ്ണ കഥ പറഞ്ഞു.
അയാൾ വരില്ല ജയനും തറപ്പിച്ചു പറഞ്ഞു."നാലഞ്ചു വർഷം ആരും അന്യോഷിക്കതിരിക്കുക,അത്ഭുതമാണ്. അത് തള്ളിക്കളഞ്ഞു ചേച്ചിയെ മറ്റാർക്കെങ്കിലും വിവാഹം ചെയ്തു കൊടുക്കുന്നതാവും നല്ലത്"
ഇതുവരെ തോന്നാത്ത ആശയം ജയൻ പറഞ്ഞപ്പോൾ പെട്ടെന്ന് ഉൾക്കൊള്ളാൻ ശരത്തിന് കഴിഞ്ഞില്ല.
"കഴിയുമെങ്കിൽ അധികം വൈകേണ്ട എന്നാണ് എൻറെ അഭിപ്രായം"
ജയൻ പിടിച്ചപിടിയിൽ തന്നെയാണ്
."നീ അതിനു തയ്യാറാകുക.ഞാനും ശ്രമിക്കാം ഇപ്പോൾ സമാധാനമായി പോകുക."
ജയൻറെ വാക്കുകളിൽ ദൃഡത മുഴച്ചുനിന്നു.
ധൈര്യം ആ വാക്കുകളിൽ സ്പുരിക്കുന്നതായി തോന്നി.
സത്യഭാമയുടെ ചിന്തയും എതിരായിരുന്നു.
"പിന്നെ...ചേച്ചിയുടെ സമാധാനത്തിനു വേണ്ടി ഇനിയും രാക്ഷസന്മാരെ കണ്ടെത്തുകയോ?വരുന്നയാൾ ചേട്ടനേക്കാൾ മോശമാണെങ്കിലോ?എരിതീയിൽ നിന്നും വറചട്ടിയിൽ ചാടിയ അവസ്ഥയാകും."
ഏതായാലും ആ പ്രശ്നം എങ്ങും എത്താതെ അവസാനിച്ചു.
സവിത്രിയിൽ പലപ്പോഴായി മാറ്റങ്ങൾ കാണാൻ തുടങ്ങി.
ആരുടേയും ആശ്രയമില്ലാതെ സ്വന്തമായി എല്ലാക്കാര്യങ്ങളും ചെയ്യാൻ തയ്യാറായി.
സാധാരണ ജീവിതത്തിലെക്കു മടങ്ങിവന്നു.പ്രധാനപ്പെട്ട ചില മറവികൾ അവശേഷിപ്പിച്ച്.
ഒരു ഫോണ്‍ കോൾ,
വീട്ടിലെ ലാൻലൈനിൽ കോളുകൾ വളരെ അപൂർവ്വമായേ വരാറുള്ളൂ.
അങ്ങേത്തലക്കൽ ജയനായിരുന്നു,ശരത്തിനെയാണ് തിരക്കിയത്.
വന്നില്ലയെന്ന മറുപടിക്ക്
"അറിയാം ഞാൻ സത്യഭാമ എടുക്കാൻ വേണ്ടി വിളിച്ചതാണ്.സത്യഭാമയുടെ ഫോണിൽ വിളിക്കുന്നത്‌ ശരിയല്ലന്നു തോന്നി,അതാണ്‌ ലാൻ ലൈനിൽ വിളിച്ചത്.ഒരു സർപ്രൈസ് ഉണ്ട്,ശരത്തിനോട് ഇന്നുതന്നെ വീട്ടിൽ വരാൻ പറയണം,ബാക്കി കാര്യങ്ങൾ അവൻ പറയും."
അന്തം വിട്ടു നിൽക്കനല്ലാതെ അവൾക്കു ഒന്നും മനസിലായില്ല.
സത്യഭാമ ശരത്തിനു ഫോണ്‍ ചെയ്തു കാര്യം പറഞ്ഞു.
ശരത്തിന് കല്യാണകാര്യം തന്നെയാണെന്ന് സംശയം തോന്നുകയും,ചോദിക്കുകയും ചെയ്തു.പക്ഷെ ജയൻ തന്ത്രപൂർവ്വം വിഷയം മാറ്റി.എന്തായാലും ജയനെ വെറുപ്പിക്കേണ്ട എന്ന കാരണത്താൽ വീട്ടിൽ ചെന്നു.
ജയൻറെ ഓഫിസ് മുറിയിൽ ചായ നുണഞ്ഞു കൊണ്ട് ശരത്തിരുന്നു,ആകാംഷ നിറഞ്ഞ അന്തരീക്ഷം ശ്രിഷ്ടിച്ചു മെല്ലെ പറഞ്ഞു"ശരത്തെ...!നീ അറിയുന്നതല്ല ഈ ലോകം.ഒരു തുണയില്ലാതെ ആർക്കും സാമാധാനമായി ജീവിക്കാൻ കഴിയില്ല.
ഒരാളുടെ അനുഭവകഥ പറയാനാണ് ഞാൻ നിന്നെ വിളിച്ചത്.സമാധാനമായി കേൾക്കണം.
"ജയൻറെ ആമുഖം കേട്ടപ്പോൾ തൻറെ ധാരണ തിരുത്തണമെന്ന് ശരത്തിന് തോന്നി.എന്തായാലും കേൾക്കാമെന്ന് ശരത്ത് സമ്മതിച്ചു."
കോടീശ്വരനായ അമേരിക്കൻ മലയാളിയുടെ കഥയാണ്.കേരളത്തിൽ തളിപ്പറമ്പ്കാരൻ,പഴയ തറവാട് ഇന്നും അവിടെയുണ്ട്.
വളരെ ചെറുപ്പത്തിലെ അമേരിക്കയിൽ എത്തിപ്പെട്ടയാൾ.സുഖമായ ജീവിതത്തിൽ മൂന്നു മക്കളുടെ പിതാവായി.
രണ്ടു ആണ്‍മക്കൾ,ഒരു പെണ്ണ്.എല്ലാവരും സ്വന്ത ഇഷ്ടപ്രകാരം ഇണയെ തേടി പോയി.അതോടെ മക്കൾ അന്യരായി മാറി.വേണ്ടതിലധികം പണവും,വസ്തുക്കളും അവർ പിടിച്ചുവാങ്ങി.മക്കളുമായുള്ള സകല ബന്ധങ്ങളും വിശ്ചേദിച്ച മനോവേദനയിൽ അയാളുടെ ഭാര്യ നീറി,നീറി  വളരെക്കാലം രോഗിയായി തുടർന്നു.മക്കൾ പിടിച്ചുപറിച്ചെങ്കിലും അയാൾ അപ്പോഴും നല്ല ആസ്ഥിയുള്ള മാന്യനായി നിലനിന്നു.പക്ഷെ ഭാര്യയുടെ അവസ്ഥ അയാളെ തളർത്തി.സകലതും വിറ്റു പെറുക്കി നാട്ടിലേക്ക് പോരാൻ തയ്യാറായി.ഭാര്യയുടെ ചികിത്സ തറവാട്ടിൽ താമസിച്ചു നടത്തി.
പിന്നെ തൃശ്ശൂർ നഗരമദ്ധ്യത്തിലെ സ്വന്തം ഫ്ലാറ്റിൽ താമസിച്ചായിരുന്നു ചികിത്സ.
ഫസ്റ്റുഫ്ലോറിലെ രണ്ടു ഫ്ലാറ്റ് ഒന്നിച്ചുള്ള സമുശ്ചയമാണ്.സമ്പത്തിന് കുറവില്ല പക്ഷെ ഭാര്യയുടെ മരണം ഓർക്കാപുറത്തായിരുന്നു.അയാൾക്ക്‌ താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.എല്ലാം നഷ്ടപെട്ടവനെ പോലെ,ഭാര്യ നഷ്ടപെട്ട ഫ്ലാറ്റിൽ ഒറ്റയ്ക്ക് കഴിയുന്നു.പണമുണ്ടായിട്ടു കാര്യമില്ല.ഏകാന്തത വല്ലാതെ അലട്ടുകയാണ്.ഫ്ലാറ്റിലെ കെയർടേക്കർ വാങ്ങിക്കൊടുക്കുന്ന ഭക്ഷണം കഴിച്ച്,വേദനിച്ചു കഴിയുന്നു.പലരും മാറ്റത്തിന് വേണ്ടി പലതും പറഞ്ഞെങ്കിലും ഒഴിഞ്ഞു മാറി പോകുകയായിരുന്നു.ഇപ്പോൾ ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്.കൂട്ടിന് ഒരാളെ കിട്ടിയാൽ കൊള്ളാമെന്ന തോന്നൽ വന്നു.
എനിക്ക് നേരിട്ട് അറിയാവുന്ന ആളാണ്‌,സുമുഖനാണ്‌.അറുപതു വയസ്സ് പ്രായം ഉണ്ടാകും.ആരോടും മുഷിഞ്ഞു സംസാരിക്കാത്ത ആളാണ്‌.
നിൻറെ ചേച്ചിയെ പൊന്നുപോലെ നോക്കിക്കോളും,എനിക്ക് ഉറപ്പുണ്ട്.
സത്യഭാമയോട് ആലോചിച്ച് കഴിയുമെങ്കിൽ താമസിയാതെ പോയികാണാം.എല്ലാം തുറന്നു പറഞ്ഞു നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം.ഒരു സൂചന ഞാൻ കൊടുത്തു സംമധം വാങ്ങിയിട്ടുണ്ട്.
നിങ്ങളും റഡിയാണെങ്കിൽ കാര്യം എളുപ്പം."
ജയൻറെ വാക്കുകൾ അവിശ്വസനീയമായ അനുഭൂതി ഉളവാക്കി.
സത്യഭാമ വട്ടാണെന്ന് പറഞ്ഞു തള്ളി.ദിവസങ്ങൾ പലതു കഴിഞ്ഞു.
അവിചാരിതമായി ജയൻ കോളിംഗ് ബെൽ അമർത്തി കാത്തുനിന്നു.
വാതില് തുറന്നിട്ടും അകത്തു കടക്കാതെ പുറത്തു നിന്നു.
ജാള്യതയോടെ ജയനെ നേരിടേണ്ടി വന്ന ശരത്ത് കൈക്ക് പിടിച്ചു അകത്തു കയറ്റി.
"സോറി.........ജയാ ...നിന്നെ വിളിക്കാൻ സമയം കിട്ടിയില്ല.ക്ഷമിക്കണം..!!"
"എന്തിനു......?നീ വിളിച്ചില്ല.അതിനെന്താ?നിങ്ങക്ക് പറ്റാത്തത് വേണമെന്ന് ഞാൻ പറയില്ല.പിന്നെ ഞാൻ വന്നത് ചേച്ചിയെ കാണാനാണ്.ഒന്നു പറയാം ചേച്ചിയുടെ നല്ലഭാവി നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഞാൻ പറഞ്ഞകാര്യം നടത്തുക തന്നെയാണ് നല്ലത്.അയാൾ ഇന്നും വിളിച്ചിരുന്നു."
ഊണു കഴിഞ്ഞു ജയൻറെ കാറിൽ സത്യഭാമയേയും കൂട്ടി തൃശൂർക്ക് പുറപ്പെട്ടു.
കെയർ ടേക്കർ ജോയ് കൂടെ വന്നു വാതിൽ തുറന്നു.
ആറടി പൊക്കമുള്ള മാന്യനായ മദ്ധ്യവയസ്കൻ.അധികം നരബാധിക്കാത്ത കഷണ്ടി കയറിയ തല.വല്ലാതെ തടിച്ചിട്ടില്ല.അലട്ടുന്ന മനസ്സിൻറെ വേദന കടിച്ചിറക്കി ഉണ്ടാകുന്ന ക്ഷീണം കാണുന്നില്ല.സുസ്മേര വദനനായി പരിചയക്കാരനായ ജയനെ വിഷ് ചെയ്തു.മറ്റുള്ളവരെ ആകാംഷയോടെ നോക്കി.
"ഇതു ഞാൻ പറഞ്ഞ ചേച്ചിയുടെ അനുജത്തിയും,ഭർത്താവും എൻറെ സുഹുർത്തുമായ ശരത്ത്."
എല്ലാവരെയും ഉപചാര പൂർവ്വം അകത്തേക്കു ക്ഷണിച്ചു.
വിശാലമായ ഹാളിൽ സകല സാമിഗ്രികളും അടുക്കി ഭംഗിയാക്കിയിരിക്കുന്നു.ജോയിയുടെ സഹായത്തിൽ സത്യഭാമ ചായ റഡിയാക്കി കഴിക്കവേ യാദർശ്ചികമായി അയാൾ തന്നെ പരിചയപ്പെടുത്തി."ഞാൻ നാരായണൻ കുട്ടി,എൻറെ കഥ ഒരുപക്ഷേ ജയൻ പറഞ്ഞ് അറിഞ്ഞിരിക്കും.ഞാൻ വളരെ വിഷണ്ണനാണ്,ഒറ്റയ്ക്ക് കഴിയാമെന്ന എൻറെ ധാരണ പക്വതയില്ലായ്മ കൊണ്ടാണെന്ന് എന്നെ അനുഭവം പഠിപ്പിച്ചു.ഭാര്യയുടെ വേർപാടാണ് എന്നെ ആദ്യം തളർത്തിയത്,പിന്നെ ഏകാന്തതയും.ആരുമില്ല,ഞാൻ ഏകനാണ്,
"ജയൻ പറഞ്ഞത് ഞാൻ ആവർത്തിക്കുന്നില്ല.ജയൻ തലയാട്ടി സമ്മതിച്ചു.സത്യഭാമയ്ക്കും,ശരത്തിനും നന്നേ ഇഷ്ടമായി."
കൂടുതൽ എന്തറിയാനും,ഒരുമടിയും വിചാരിക്കണ്ട ചോദിച്ചോളൂ.
"നിശബ്ദ്ധത തളം കെട്ടിയ ഘനപ്പിൽ ആർക്കും ഒന്നും പറയാൻ കഴിഞ്ഞില്ല.."
അറിയാത്തത് ഒന്നുമാത്രമായിരുന്നു.പേര് അങ്ങ് തുടക്കത്തിലേ പറയുകയും ചെയ്തു."
ശരത്തിന് പറയാൻ അതുമാത്രമേ ഉണ്ടായിരുന്നുള്ളൂ.
"അങ്ങിനെയാണെങ്കിൽ സാറ് എന്നാണ് അവിടേയ്ക്കു വരുന്നത്?"ജയൻ പറഞ്ഞു."
അടുത്ത ആഴ്ച വന്നാലോ?എനിക്ക് കൂടെ ആരും ഉണ്ടാവുകയില്ല.ജോയി കൂട്ടിനു വരും.മറ്റാരേയും നാട്ടിൽ നിന്ന് വിളിച്ചു വരുത്തണമോ?അതെല്ലാം പിന്നീടാകാം,തല്ക്കാലം ഞാൻ ജോയിയുമായി വരാം.
"അയാൾ പറഞ്ഞു.
തിരിച്ചു പോരുമ്പോൾ ശരത്തിന് സംശയം
"ചേച്ചി സമ്മതിചില്ലങ്കിലോ?"
"അത് ഞാൻ ശരിയാക്കികോളാം"...........ജയൻ ഏറ്റു .
സത്യഭാമ അഗാഥ ചിന്തയിലായിരുന്നു.സ്വപ്നം കാണുന്ന പ്രതീതിയാണ് അവൾക്കു തോന്നിയത്.
യാഥാർത്ഥ്യത്തിലേക്ക് വന്നെത്താൻ കഴിയാത്ത അവസ്ഥയായിരുന്നു.എതിർപ്പിനെ അതിജീവിക്കുന്ന സത്യങ്ങളെ അറിയാതെ എതിർക്കുന്ന ശീലത്തെ ശപിച്ചു.
------------------------------------------------------------------------ ...  ...  ...  ...  ... ... ... ... ... ...
സാവിത്രി ജയൻറെ ചോദ്യത്തിന് മറുപടി പറയാതെ നോക്കി നില്ക്കുക മാത്രമായിരുന്നു.നിഷേധിക്കുകയോ,മറുത്തു പറയുകയോ ഉണ്ടായില്ല.
ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച ശരത്തും സത്യഭാമയും ആശ്വസിച്ചു.
"ഞാൻ പറഞ്ഞില്ലേ ചേച്ചി സമ്മതിക്കുമെന്ന്.ഫോട്ടോ ചേച്ചിക്ക് നന്നേ പിടിച്ചു.
ഇനി നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം.അദ്ദേഹത്തെ വിളിച്ചു കാണിക്കാം."
സാവിത്രിയുടെ മുന്നിൽ വച്ചുതന്നെ ജയൻ പറഞ്ഞു.
മുഖം കുനിച്ചു നിന്നതല്ലാതെ മറുത്തു പറഞ്ഞില്ല.
പുതു പെണ്ണിൻറെ നാണം ആ മുഖത്തുണ്ടായോ?
ചേച്ചിക്ക് സമ്മതം തന്നെ.
ജയൻ അദ്ദേഹത്തെ വിളിച്ചു വരുന്ന തീയതി തീരുമാനിച്ചു.

കാഴ്ചയിൽ ഇരുവർക്കും ബോദ്ധ്യമായി.
കൂടുതൽ പേരെ വിളിക്കാതെ നിശ്ചയവും നടത്തി.
ഗുരുവായൂർ അമ്പലത്തിൽ വച്ച് കല്യാണവും നടന്നു.
ആർഭാടമായ കല്യാണത്തിന് വരൻ നാരായണൻ കുട്ടിയുടെ സ്വന്തക്കാർ മുഴുവൻ ഉണ്ടായിരുന്നു.സവിത്രിയുടെയും ആൾക്കാർ പങ്കെടുത്തു.
സത്യഭാമയ്ക്കും,ശരത്തിനും സന്തോഷമായി,ഡോക്ടർ സോമനും തൃപ്തനായി.ജയൻ ആഹ്ലാദ തിമിർപ്പിലായിരുന്നു. 
തുടരും...............................!!                                                            രഘു കല്ലറയ്ക്കൽ 
...............................................................................................................................
ആര്യപ്രഭ 

No comments:

Post a Comment