Wednesday, October 14, 2015

നിസ്സംഗത്വം...........!!!(3 )

നിസ്സംഗത്വം...........!!!(3 )
...........തുടർച്ച 
പത്രത്തിൽ കണ്ട ഫോട്ടോയും അടിക്കുറിപ്പും സത്യഭാമയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല.തൻറെ മൂത്ത സഹോദരി സാവിത്രിയുടെ അതേ മുഖശ്ചായ;പക്ഷെ! ബദിരമൂകയായ സ്ത്രീ എന്നതാണ് സംശയത്തിന് കാരണം.
ചേച്ചി എല്ലാ ഗുണങ്ങളുമുള്ള സുന്ദരിയാണ്!!!
പത്രം ഒരിക്കൽ കൂടി നോക്കി
'ഈ ഫോട്ടോയിൽ കാണുന്ന ബദിരമൂകയായ ഓർമ്മ നഷ്ട പെട്ട മദ്ധ്യവയസ്കയ്ക്ക് അവകാശികളായി ആരെങ്കിലും ഉണ്ടെങ്കിൽ താഴെക്കാണുന്ന ഫോണ്‍നമ്പറിൽ ബന്ധപ്പെടുക'
ഫോട്ടോയ്ക്കടിയിലെ വാചകം ഒരിക്കൽ കൂടി അവൾ വായിയിച്ചു.
എന്തായാലും ഫോണ്‍നമ്പറിൽ ബന്ധപ്പെടുകതന്നെ.
വളരെ കാലങ്ങളായി ഒരു അടുപ്പവും ഇല്ലാതെ കഴിയുകയാണ്.
ചേട്ടൻറെ കടുംപിടുത്തമാണ് ചേച്ചിയും  അങ്ങിനെ ആയതിനുപിന്നിൽ.
ചേച്ചിക്ക് എല്ലാരോടും സ്നേഹം മാത്രാമേയുള്ളൂ,ആരേയും ഒരു ചീത്ത വാക്കുപോലും പറഞ്ഞു കേട്ടിട്ടില്ല..
പത്രത്തിൽ കണ്ടത് ചേച്ചി തന്നെയാവുമോ?
........എന്തു പറ്റിയതാണ് ചേച്ചിക്ക്?
ഏയ്‌..!ആയിരിക്കില്ല....................എന്നാലും;കാര്യം അറിയാൻ മറ്റെന്ത് വഴിയാണുള്ളത്!എറണാകുളത്തു പോയി നോക്കിയാലോ?..........അതു വേണ്ട.....ചേട്ടൻ പ്രശ്നക്കാരനാകും.
ചേച്ചിയുടെ ചേട്ടനെ വിളിച്ചു നോക്കാം ചേച്ചി തന്നെയെന്ന് ഉറപ്പില്ലല്ലോ.
അങ്ങോട്‌ ഒന്നും പറയാതെ അങ്ങോരു പറയാൻ പാകത്തിനായിരിക്കണം സംസാരം.
അവളുടെ മൂത്ത സഹോദരിയുടെ ഭർത്താവായ സത്യാനന്ദൻ എന്ന നിസ്സംഗനെ പല സമയങ്ങളിലായി വിളിച്ചു.പക്ഷെ!റിംഗ് ചെയ്യുന്നില്ല.
അവളുടെ ആദി വർദ്ധിക്കുകയായിരുന്നു.
എന്തെങ്കിലും.........!സംഭവം.....ചേട്ടൻറെ സ്വഭാവം വച്ച് അനുമാനിക്കുന്നതിൽ തെറ്റില്ല.നോക്കിനിക്കാൻ മനസ്സനുവദിക്കുന്നില്ല.
ഒട്ടും താമസിയാതെ പത്രത്തിൽ കണ്ട നമ്പരിലേക്ക് വിളിച്ചു.
പോലിസ് സ്റേറഷൻ ആയിരുന്നു.
SI പറഞ്ഞതനുസരിച്ച് ചെന്ന് കാണാൻ തന്നെ അവൾ തയ്യാറായി.
രാത്രിയിൽ ഭർത്താവ് ശരത്തിനോട് കാര്യങ്ങൾ വിശദീകരിച്ചു.കുറച്ചു കഷ്ടപെട്ടാലും തിരുവനന്തപുരത്തിനു പോകാം,എറണാകുളത്തിനു പോകേണ്ട എന്നു തീരുമാനിച്ചു."ചേച്ചി അല്ലെങ്കിൽ സമാധാനിക്കാം ആണെങ്കിൽ കൂട്ടി പോരുകയുമാവാം''ശരത്ത് പറഞ്ഞു.
അടുത്ത ദിവസം തന്നെ തിരുവനന്തപുരത്തേയ്ക്ക് യാത്രയായി.
അവിടെ പൊലീസിന്റെ സഹായത്തോടെ അഗഥി മന്ദിരത്തിൽ എത്തി കാത്തിരുന്നു.
പുറത്ത് ആരെയും കാണാനില്ലായിരുന്നു.
അകത്തു കടന്ന പോലീസ്സുകാർ ആളെ വിട്ടു വിളിപ്പിച്ചു.
ചേച്ചിയാകരുതേ....എന്ന പ്രാർത്ഥനയോടെ  ഇടനാഴിയിലൂടെ വളരെ നടന്നു വിശാലമായ ഹാളിൽ എത്തി.
വൃത്തിയുള്ള ഹാളിൽ അരികുചേർന്നു കിടക്കുന്ന കട്ടിലുകൾ തമ്മിൽ വേർതിരിക്കുന്ന കർട്ടനുകൾ.വെടുപ്പും,ചിട്ടയോടും പരിപാലിക്കുന്നു.
അങ്ങേ തലയ്ക്കൽ ഒരു കട്ടിലിൽ മയങ്ങികിടക്കുന്ന ക്ഷീണിതയായ സ്ത്രീ.
ആദ്യം ആളെ ഒട്ടും മനസ്സിലാകുമായിരുന്നില്ല.
വിളിച്ചുണർത്താൻ തന്നെ തീരുമാനിച്ചു.
സിസ്റ്ററിന്റെ  സഹായത്തോടെ ഉണർത്തി.
ഉണർന്ന അവർ കരയാൻ തുടങ്ങി.
അവർ വന്നവരെ ശ്രദ്ധിക്കുകയായിരുന്നു.
അത്ഭുതത്തോടെ കരച്ചിൽ നിർത്തി.
    കൈചൂണ്ടി എന്തെല്ലാമോ പറയാൻ ശ്രമിച്ചു.
സ്വത്യഭാമ നടുങ്ങിപ്പോയി. ചേച്ചിതന്നെ;അവൾക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു.
ശരീരം തളർന്നു ക്ഷീണിതയായി അടുത്തുള്ള കസേരയിൽ ചാഞ്ഞിരുന്നു.
ശരത് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.ഇവർ എങ്ങിനെ ഇത്ര ദൂരെ എത്തിപെട്ടു എന്ന് ആർക്കും അറിയില്ല.
രാത്രിയിൽ ആശുപത്രിയിൽ നിന്ന് കൊണ്ടാക്കിയതാണ്ന്ന് മാത്രമറിയാം.
കാത്തിരുന്ന് ബന്ധുക്കൾ ആരും എത്താത്തതിനാൽ പോലീസിന്റെ സഹായം തേടി പരസ്യം കൊടുത്തു.
അൽപ്പനേരത്തെ ആലസ്യത്തിനു ശേഷം സത്യഭാമ ഉഷാറായി.തളരാനുള്ള സമയമല്ല,
മനസാന്നിദ്ധ്യത്തോടെ തൻറെ ചേച്ചിയുടെ കരം നുകർന്ന് ആശ്വസിപ്പിച്ചു.
കണ്ണുനീർ തുടച്ചു പലതും ചോദിച്ചു.
ചുണ്ടനക്കി ആഗ്യഭാഷയിൽ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു.
അവൾക്ക് ഒന്നും മനസ്സിലായില്ല, തന്നെ ചേച്ചിക്ക് മനസിലായി എന്ന് തീർച്ചയായി.സംസാരശേഷി നഷ്ടപെട്ടത് എപ്പോൾ?എങ്ങിനെ...?സിസ്റ്ററിനോട് കാര്യങ്ങൾ  പറഞ്ഞു.
ബദിരയും മൂകയും അല്ല എന്ന് സിസ്റ്റർ മനസ്സിലാക്കിയത്‌ അപ്പോഴാണ്‌.
''തികച്ചും സ്വാർത്ഥനായ ഭർത്താവിന്റെ പാവയായ ഭാര്യയാണ് എൻറെ ചേച്ചി.
അവർ സുഖമായി കഴിയുന്നു എന്നാണ് ഞങ്ങൾ വിശ്വസിച്ചിരുന്നത്.വലിയ ബിസ്സിനസ്സ് കാരനായ ഭർത്താവ്,രണ്ട് ആണ്‍കുഞ്ഞുങ്ങൾ വിവാഹം കഴിഞ്ഞ് ജോലിയുമായി അമേരിക്കയിൽ സ്ഥിരതാമസം,ആരോടും അടുപ്പം തരാത്ത ചേട്ടൻ.
മക്കളോ,ഇവരാരുമോ ആരോടും ബന്ധപ്പെടാറില്ല.ഞങ്ങളോ,അവരോ പരസ്പരം കണ്ടാൽ അറിയില്ല.നന്നേ ചെറുപ്പത്തിൽ ഒന്നുരണ്ടു തവണ കണ്ടിട്ടുണ്ട്.
അവരുടെ വിവാഹം പോലും ആരേയും  അറിയിച്ചില്ല.
ഇവരെ കുറിച്ച് ഞങ്ങൾക്ക് ഇതിനപ്രം ഒന്നും അറിയില്ല.''സത്യഭാമ പറഞ്ഞു.
ഇത്ര ദൂരം എത്തിപ്പെട്ടത് എങ്ങനെ?
ചേട്ടനുമായി പോന്നതാണെങ്കിൽ അദ്ദേഹം എവിടെ?
ചേച്ചിയെ കാണാഞ്ഞു തിരക്കിവരേണ്ട ചേട്ടനെ കാണണമല്ലോ?ശരത്തും,സത്യഭാമയും മാറിമാറി ആലോചിക്കുകയായിരുന്നു.
മനസ്സിൽ മറുപടികിട്ടാത്ത ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു.
എന്തായാലും സ്വന്തം ചേച്ചിയാണെന്ന് അവിടെ ഉറപ്പു കൊടുത്തു.
വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി;
ചേച്ചിയേയും കൂട്ടി തൻറെ വീട്ടിലേക്ക്പുറപ്പെട്ടു.
ശരത്തിന് ഇതിലെന്തോ ദുരൂഹത മണക്കുന്നതായി അനുഭവപ്പെട്ടു.
ചേട്ടൻ ക്രിമിനൽ മനോഭാവം ഉള്ള ആളാണെന്ന് പലപ്പോഴും സത്യഭാമയോട് പറഞ്ഞിട്ടുള്ളത് ഓർമ്മയിൽ തെളിഞ്ഞു.
ഭാര്യയോട് അതു പ്രകടിപ്പിക്കുമെന്ന് 
ആരും വിശ്വസിക്കുകയുമില്ല,അത്രമാത്രം സ്നേഹത്തിലായിരുന്നു അവർ 
മറ്റുള്ളവരുടെ മുന്നിൽ.
മറ്റാരോടും ഒരടുപ്പവും ഇല്ലാത്ത സ്നേഹം വറ്റിവരണ്ട മനസുള്ള ആ മനുഷ്യൻ സ്വാത്ഥിയായ ഭാര്യയെ അത്ര സ്നേഹിക്കാനും വകയില്ല..
രഹസ്യങ്ങളുടെ ആവാസ കേന്ദ്രമാണ് അയാളുടെ മനസ്സുനിറയെ.
അവരുടെ ജീവിതത്തിൻറെ ഒന്നും,കാലങ്ങളായി അറിയാത്തവരാണ് ശരത്തും,സത്യഭാമയും.
ഒരന്യോഷണം അനിവാര്യമെന്ന് ശരത്ത് തീരുമാനിച്ചു.
ചേച്ചിയെ വീട്ടിലാക്കി,ശരത്തിന്റെ അമ്മയെയും,സഹോദരിയും കൂട്ടിനാക്കി അവർ കൊച്ചിയിലേക്ക് യാത്രയായി.
വൈറ്റിലയിൽ പ്രശസ്തമായ ആശുപത്രിക്കരികിലൂടെയുള്ള വഴിയിൽ തല ഉയർത്തി നിൽക്കുന്ന മൂന്നു നില കെട്ടടത്തിന് മുന്നിൽ വണ്ടിനിർത്തി.
ഗേറ്റിനു കാവൽക്കാരൻ പണ്ടില്ലായിരുന്നു.
വാച്ച്‌മാൻ ഗേറ്റ് തുറന്നു വണ്ടി അകത്തു കയറ്റി.
വണ്ടി നിന്നതും ചെടികൾ നനച്ചു നിന്ന വൃദ്ധൻ ആളെ തിരക്കി"ആരാ......?മനസിലായില്ലല്ലോ......?" അല്പം ജാള്യതയോടെ മനസ്സിൽ ചോദ്യമുയർന്നു
.................."ഇയാൾ ആരാണാവോ.......?"
അന്ന്യഥാബോധം വിഷമിപ്പിക്കുന്നു.
എന്നാലും കാര്യം പറയുകതന്നെ"ഞങ്ങൾ സത്യാനന്ദന്റെ ഭാര്യയുടെ അനിയത്തിയും ഭർത്താവുമാണ്.ചേട്ടനെ കാണാൻ വന്നതാണ്.അദ്ദേഹം അകത്തുണ്ടോ?"അല്പം മൗനത്തിനു ശേഷം...................
"നിങ്ങൾ അഞ്ചാറു വർഷങ്ങളായി അവരെ കണ്ടിട്ട്....അല്ലേ......?ആറു വർഷങ്ങളായി ഞാനും എന്റെ മക്കളും ഇവിടെ താമസമാക്കിയിട്ട്.
ഫോർട്ട്‌ കൊച്ചിയിലെ സ്ഥലവും കെട്ടിടവും സർക്കാർ ആവശ്യം വന്നു കൊടുത്തു.പകരം വാങ്ങിയതാണ്.പിന്നീട് ഒരിക്കലും സത്യാനന്ദനെ കണ്ടിട്ടുമില്ല.
......അവര് ഇവിടെ തൊട്ട് എവിടെയോ തന്നെയാണ് താമസിക്കുന്നത്,എവിടെഎന്ന് എനിക്ക് അറിയില്ല .
ആധാരം ചെയ്തു തരാൻ തന്നെ സത്യാനന്ദനു സമയം കിട്ടിയിരുന്നില്ല,അത്രമാത്രം തിരക്കായിരുന്നു.". ആദിത്ഥ്യ മര്യാദ മറക്കാതെ വൃദ്ധൻ അവരെ അകത്തേയ്ക്ക് ക്ഷണിച്ചു.സ്നേഹത്തോടെ ക്ഷണം നിരസിച്ചു അവർ യാത്രയായി.
തൊട്ടടുത്ത പലചരക്കുകടയിൽ അന്വേഷണം നടത്തി.
ചേരിയോട് തൊട്ടുള്ള തോടിനപ്പുറം മൂന്ന് വീടുകൾക്കപ്പുറം കൊണ്ക്രീറ്റ് വാടക വീട്.
താമസിയാതെ അവിടേയ്ക്ക് പുറപ്പെട്ടു.
വീടുകണ്ടുപിടിച്ചു.പൂട്ടികിടക്കുന്ന വീട്.
താമസക്കാർ ആരും ഉണ്ടായിരുന്നില്ല.
തൊട്ടപ്പുറം വീട്ടുടമ താമസിക്കുന്നത് അറിഞ്ഞു.
അയാളെ കണ്ടു, നടന്ന കാര്യങ്ങൾ അയാൾ വിശദമാക്കി."സത്യാനന്ദൻ ഇറക്കിവിട്ട അവർ ആ രാത്രിയിൽ ഏതെങ്കിലും ബന്ധു വീട്ടിൽ അഭയം തേടിക്കാണുമെന്നാണ് ഞാൻ കരുതിയത്‌.
തിരിച്ചറിവും,വിദ്യാഭ്യാസവും ഉള്ള സാവിത്രി അലഞ്ഞു തിരിയുമെന്ന് കരുതിയില്ല.
കഷ്ടപ്പാടുകൾ സഹിച്ചാണ് അവർ ഇവിടെ കഴിഞ്ഞിരുന്നത്.പക്ഷെ,ആരേയും അറിയിക്കാതെ ഒതുങ്ങി ജീവിക്കുകയായിരുന്നു.വലിയ അഭിമാനിയായിരുന്നു. ചൂതുകളിയിൽ സർവ്വതും നശിച്ചു.നാട്ടുകാരുമായും എന്നും ബഹളമായിരുന്നു അയാൾ.
ഭാര്യയെ പൊതിരെ തല്ലുമായിരുന്നു.
ഒരക്ഷരം മറുത്തു പറയാത്ത അവർക്ക് ഈ വീട്ടിൽ സൊയരൈം കൊടുത്തിരുന്നില്ല.
അവര് എറങ്ങിപോണത് സാഹിക്കവയ്യാതെ ഞാൻ നോക്കിനിന്നു.വിഷമം സഹിക്കവയ്യാതെ അയാളെയും ഞാൻ ഇറക്കിവിടുകയായിരുന്നു".
വാശിയോടെ അയാൾ പറഞ്ഞു.
ശരത്തിനും,സത്യഭാമയ്ക്കും നിരാശയുടെ വക്കിൽ നീന്തിക്കളിക്കുന്ന സംഭവം..........!!
ഇനി എവിടെ തുടങ്ങണം, ശരത്ത് ദീർഘമായ ചിന്തയിലായി.ചേട്ടനെ തിരക്കി നടക്കുന്നത് ബുദ്ധിയല്ല,അയാൾക്ക്‌ ഒന്നും സംഭവിക്കുകയില്ല.പൂച്ചയെ പോലെ നാലുകാലിൽ വീഴാൻ കഴിവുള്ളയാളാണ്.
തല്ക്കാലം ചേച്ചിയെ സംരക്ഷിക്കുക!!മറ്റുകാര്യങ്ങൾ വഴിയെ....!
അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ചു.
ചേച്ചിയിൽ നിന്നുതന്നെ കാര്യങ്ങൾ അറിയാൻ ശ്രമിക്കുകയാണ് വേണ്ടത്.
അല്പം ക്ഷമയോടെ കാത്തിരിക്കാം.
ആദ്ധ്യം ചേച്ചിയെ നല്ല ഡോക്ടറെ കാണിക്കുകതന്നെ അവർ തീരുമാനിച്ചു.
നഗരത്തിലെ പ്രശസ്തനായ സൈകാട്രിസ്റ്റു ശരത്തിൻറെ സുഹൃത്തുമായ ഡോ.സോമൻ കുരുവിളയെ വിവരം ധരിപ്പിച്ചു.
അദ്ദേഹം വീട്ടിൽ വന്നു പരിശോദിച്ചു.
മാനസികമായ മാറ്റങ്ങൾക്കു ചില തെറാപ്പികൾ ചെയ്തു."കഴിവതും സ്നേഹം കൊടുക്കുക തന്നെയാണ് ഇപ്പോൾ ആവശ്യം.പരിചരണം സ്നേഹമുള്ളവരും,അടുപ്പമുള്ളവരും തന്നെയായിരിക്കണം.............നമുക്ക് ശ്രമിക്കാം"............അദ്ദേഹത്തിൻറെ വാക്കുകൾ അമൃതിനു സമമായിരുന്നു സത്യഭാമയ്ക്ക്.
അന്യോഷണങ്ങൾ തൽക്കാലം മാറ്റിവച്ച് ചേച്ചിയെ ശുശ്രൂഷിക്കാൻ അവൾ തയ്യാറായി.
വിഷാദം വിട്ടുമാറാത്ത ചേച്ചി, ഒന്ന് ചിരിച്ചുകാണാൻ അവൾ കൊതിച്ചു.
പണ്ടെല്ലാം ഏതു പരാതിക്കും ചിരിച്ചു പരിഹാരം പറയാറുള്ള ചേച്ചി,ഇന്ന് ദുഖത്തിൻറെ തീവ്രതയിൽ നീറുകയായിരിക്കാം.
ഇത്ര പെട്ടെന്ന് സ്വത്ത് വകകൾ നഷ്ടപെട്ടത് എങ്ങനെ........?
എന്തു പറ്റിയാതായിരിക്കും........? ...... ചേട്ടൻ എവിടെ പോയി .......?
ഇത്ര ദൂരെ ചേച്ചി എത്തിപ്പെട്ടത് എങ്ങിനെ......?
സംസാരശേഷി നഷ്ടമായത് ഏതു പ്രകാരം........?
സത്യഭാമയുടെ മനസ്സിൽ നിലയ്ക്കാത്ത ചിന്തകൾ നിറഞ്ഞു പൊന്തി.
ഡോ.സോമൻറെ ചികിത്സയിൽ സത്യഭാമ പ്രതീക്ഷകൾ കണ്ടുതുടങ്ങി.
വിഷാദം അല്പാല്പ്പമായി കുറഞ്ഞു തുടങ്ങി.
മൂകതയിൽ ആണെങ്കിലും കരച്ചിൽ നിന്നു.
ജനാലയ്ക്കൽ പോയി നിന്ന് പറമ്പിലെ കാഴ്ചകൾ വീക്ഷിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു.
ഡോ.സോമനും തൃപ്തനായി "മാറ്റങ്ങൾ നല്ല ലക്ഷണങ്ങളാണ്.ചിരിച്ചു കണ്ടാൽ ചികിത്സ ആയാസമില്ലാതെ നമുക്ക് സുഖപ്പെടുത്താം.
തലയ്ക്കു അടിയേറ്റിരിക്കുമോ എന്ന് സംശയിച്ചത് വെറുതെയാണ്.അതിനുള്ള സാധ്യതയില്ല.മനസ്സാണ് പ്രശ്നക്കാരൻ...........നമുക്കു നോക്കാം."
...............സോമൻറെ വാക്കുകൾ ശരത്തിനും ആശ്വാസമായിരുന്നു.
ഭാര്യയുടെ ചേച്ചിയാണെങ്കിലും സ്വന്തം ചേച്ചിയെപ്പോലെ തനിക്ക് സ്നേഹം നൽകി പോന്ന അവരെ രക്ഷിക്കുക തന്നെ.
കല്യാണ ശേഷം ആദ്യമെല്ലാം സാവിത്രി സ്വന്തം വീട്ടിൽ സത്യഭാമയ്ക്കൊപ്പം തന്നെയായിരുന്നു.
ചേട്ടൻറെ തിരക്കുപിടിച്ച ജീവിതത്തിൽ വല്ലപ്പോഴും മാത്രമേ അദ്ദേഹം വീട്ടിൽ വരാറുള്ളു.
ഭാര്യയുടെ അച്ഛനുമായും നല്ല ബന്ധത്തിലായിരുന്നില്ല.
താൻ കല്യാണം കഴിഞ്ഞ് വളരെ കുറച്ചു നാളുകൾ  മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളു.
ചേച്ചിയുടെ സ്വാന്തന വാക്കുകൾ,നല്ല ഉപദേശങ്ങൾ,
ഉയർന്ന ഫിലോസഫി ഇന്നും കാതുകളിൽ മുഴങ്ങുന്നു.
ആരോടും ദേഷ്യപ്പെട്ടതായി ഓർക്കുന്നുപോലുമില്ല.
ചേട്ടൻ വന്ന് വഴക്കുണ്ടാക്കിയ ഒരു ഇരുണ്ട രാത്രി മനസ്സിൽ മായാതെ നില്ക്കുന്നു.
ഭാര്യയുടെ അച്ഛൻ മുറിയിൽ കയറി വാതിലടച്ചു തേങ്ങി കരയുന്നത് കണ്ട് വിഷമിച്ചു.
മാന്യനും അഭിമാനിയുമായ അദ്ദേഹം ഇങ്ങനെ കരയണമെങ്കിൽ കാതലായ കാര്യം കാണുമെന്നു മനസിലായി.
അധിക കാലം കഴിയാതെ ആ അച്ഛൻ പണം കൊടുത്ത് ചേച്ചിയുടെ പേരിൽ എറണാകുളത്ത് വലിയ മൂന്നുനില വീട് വാങ്ങി.
താമസിയാതെ ചേട്ടൻ വന്ന് ചേച്ചിയെ കൂട്ടി ആരോടും ഒന്നും പറയാതെ സകല സാധനങ്ങളും ലോറിയിൽ കയറ്റി വിട്ടു.
സ്വന്തം കാറിൽ അവർ യാത്രയായി.എല്ലാവരും മിഴിച്ചുനിന്നു.
അച്ഛൻ വേദന കൊണ്ടുപുളഞ്ഞു.
നിർദ്ധാക്ഷിണ്യം അയാൾ എല്ലാവരേയും അവഗണിച്ചു.
ആ മാനസിക തകർച്ചയിൽ താമസിയാതെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആ അച്ഛൻ,പാവം നിത്യരോഗിയായി തുടർന്നു.
അയാൾ തിരിഞ്ഞു നോക്കിയില്ല എന്നതു പോട്ടെ ചേച്ചി പോകുന്നതും വിലക്കി.
അച്ഛനെ ഒരുനോക്കു കാണാൻ അനുവദിക്കാതെ വേദന കടിച്ചിറക്കിയ ചേച്ചിക്ക് അച്ഛന്റെ മരണ ശേഷവും വിലക്ക് തുടർന്നു.
അച്ഛൻറെ ജഡം പോലും കാണാൻ അനുവദിച്ചില്ല.
ആരോടും അടുപ്പം പുലർത്താത്ത മുരടൻ ആയിരുന്നു അയാൾ,ആരാലും വെറുക്കപ്പെട്ടയാൾ. 
സ്വാർത്ഥത ആവോളം ആാസ്വദിക്കുന്ന മനുഷ്യൻ.
മാസങ്ങൾ കഴിഞ്ഞു അമ്മയും കിടപ്പിലായി, വിളിച്ചറിയിച്ചു ആരും തിരിഞ്ഞുനോക്കിയില്ല.
മരിക്കുമുമ്പ് അച്ഛൻ വീടും പറമ്പും;അമ്മയുടെ കാലശേഷം സത്യഭാമയുടെ പേരിൽ എഴുതി വച്ചിരുന്നു.
സത്യഭാമ വസ്തു വിൽക്കുമ്പോൾ ഏതു കാലത്തായാലും സാവിത്രിക്ക് ഒരുലക്ഷം രൂപ കൊടുക്കണമെന്നും വാഗ്ദാനം വച്ചിരുന്നു.
അമ്മയുടെ മരണവിവരം അറിഞ്ഞിട്ടും ആരും വന്നില്ല.
കാലങ്ങളുടെ പോക്കിൽ അവരെ മറവിയുടെ മാറാപ്പിൽ കെട്ടി.കൂടുതൽ കണ്ടുമുട്ടലുകളൊ,ആശയ വിനിമയങ്ങളൊ ഇല്ലായിരുന്നു.
ശരത്തും,സത്യഭാമയും സ്വന്തം ജീവിതം ആയാസപൂർവ്വം മുന്നോട്ടു കൊണ്ടു പോയി.
അമ്മയുടെ മരണശേഷം ആ വീടും പറമ്പും നോക്കാൻ കഴിയാതെ കാടുകയറി.
സത്യഭാമയുടെ നിർബ്ബന്ധത്തിനു വഴങ്ങി വിൽക്കാൻ തീരുമാനിച്ചു.
ഉദ്ദേശിച്ചതിലും വലിയ തുകയ്ക്ക് വിൽപ്പന നടന്നു.
അപ്പോഴാണ്‌ അച്ഛന്റെ വാഗ്ദാനം മനസ്സിൽ വന്നത്.
ഒരുലക്ഷം രൂപയുമായി എറണാകുളത്തിന് യാത്രയായി.
ചേട്ടൻ വീട്ടിൽ ഉണ്ടായിരുന്നില്ല.ചേച്ചിയെ പണം ഏൽപ്പിച്ചു പോകാമെന്ന് സത്യഭാമ പറഞ്ഞെങ്കിലും ചേച്ചി സമ്മതിച്ചില്ല.
ചേട്ടനെ ഏൽപ്പിച്ചു കാര്യവും പറഞ്ഞിട്ടു പോയാ മതിയെന്ന വാശിയിലായിരുന്നു.ഞങ്ങൾ വന്നതിൽ അതീവ സന്തോഷത്തിലായിരുന്നു ചേച്ചി.
മക്കൾ പഠിക്കുന്നത് കേരളത്തിനു വെളിയിലായിരുന്നു അവരെ കാണാൻ കഴിഞ്ഞില്ല..
അവരെ ആരും ശരിക്ക് കണ്ടിട്ടുപോലുമില്ല.
ഫോണിൽ ചേട്ടനെ കിട്ടുന്ന ലക്ഷണമില്ല;
പലപ്പോഴായി ശ്രമിച്ചു പരാജയപ്പെട്ടു.
ചേച്ചിയുടെ സാമിപ്പ്യം സാത്യഭാമയ്ക്ക് ആഹ്ലാദകരമായിരുന്നു.
രാത്രിയിലും ചേട്ടൻ എത്തിയില്ല.പണം ചേച്ചിയെ ബലമായി ഏൽപ്പിച്ചു രാവിലെ യാത്ര പറഞ്ഞു.
ദുഖിതയായി നില്ക്കുന്ന ചേച്ചിയുടെ നിൽപ്പിൽ എന്തെല്ലാമോ പറയാൻ കൊതിക്കുന്ന മുഖഭാവം തെളിഞ്ഞു.പക്ഷെ...ചേട്ടനെ മോശമാക്കി ഒരുവാക്കുപോലും ചേച്ചി പറഞ്ഞിട്ടില്ല.
ഫോണെടുക്കാത്തതിൽ പോലും ചേച്ചി ന്യായങ്ങൾ ചേട്ടനുവേണ്ടി ഉണ്ടാക്കികൊണ്ടിരുന്നു.
ആ വീട്ടിലെ അവസാന കണ്ടുമുട്ടലായിരിക്കുമെന്നു സ്വപ്നത്തിൽ പോലും കരുതിയില്ല. 
തുടരും !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!രഘു കല്ലറയ്ക്കൽ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! 
ആര്യപ്രഭ  

1 comment:

  1. El Dorado Casino and Hotel - Mapyro
    MapYRO Hotels offers you the 당진 출장안마 ultimate in casino 청주 출장샵 and hotel information, whether it is a casino, hotel, 부산광역 출장안마 event center, 군산 출장샵 entertainment venue, shopping mall, 영천 출장마사지 spa,

    ReplyDelete