Friday, October 23, 2015

വിജയദശമി ദിനത്തിലെ ആദ്യാക്ഷരം കുറിക്കുക!!

മലയാള മണ്ണിൻറെ സംസ്കാരം ഉണർത്തുന്ന മഹാ സംഭാവമാണ് വിജയദശമി ദിനത്തിലെ ആദ്യാക്ഷരം കുറിക്കുക!!
വിജയ ദശമി ഭാരതം ഒന്നാകെ കൊണ്ടാടുന്നു,എന്നാൽ വിദ്യാരംഭം ഹരിശ്രീ കുറിച്ച് മംഗളമായി തുടങ്ങുന്ന സംസ്ഥാനം കേരളം മാത്രമാണ്.
ആദ്യകാലങ്ങളിൽ മറ്റു  മതസ്ഥർ പുശ്ചത്തോടെ കണ്ടിരുന്ന ആചാരം ഇന്ന് നാനാ മതസ്ഥരും അനുവർത്തിക്കുന്നു.പണ്ട് ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ആചാരം,ഇന്ന് സാംസ്കാരിക കേന്ദ്രങ്ങളിലും,വിവിധ പള്ളികളിലും ആർഭാടപൂർവ്വം ആചരിക്കുന്നു. 
ഭാരതത്തിൽ  മാത്രമായി ഒതുങ്ങിനിൽക്കാതെ ലോകത്തിൻറെ പല ഭാഗങ്ങളിലും വിജയ ദശമിയോടനുബന്ധിച്ചു ആദ്യാക്ഷരം കുറിക്കുന്ന പ്രത്യേക ആചാരം നടപ്പാക്കുന്നു.
കേരളത്തിൽ വന്നു സ്ഥിരതാമസമാക്കിയ അന്യസംസ്ഥാനക്കാർ വലിയ ആർഭാടത്തോടെ ഇതിനെ സ്വീകരിക്കുന്നതും നമുക്ക് അഭിമാനത്തിനു വഴിയൊരുക്കുന്നു.മലയാള ഭാഷയോട് മറ്റിതര രാജ്യങ്ങളിലെ ജനങ്ങൾക്ക്‌ ഉണ്ടാകുന്ന ആദരവും,സ്നേഹവും പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്.
മറ്റു ഭാഷ സംസാരിക്കുന്നവർ മലയാളഭാഷ കേൾക്കാൻ ഇമ്പമുള്ളതെന്നു സമ്മതിക്കുന്നു.
പഠിക്കാൻ പ്രയാസമാണെന്ന വിഷമം മാത്രമാണ് അവരെ പിന്തിരിപ്പിക്കുന്ന ഘടകം.പഠിച്ചാലും ഉശ്ചാരണ ശുദ്ധിയോടെ സംസാരിക്കാൻ വർഷങ്ങൾ കഴിഞ്ഞും സാധിക്കാത്തതും ഒരു കാരണമാണ്.എന്നാൽ മലയാളിക്ക് മറ്റുഭാഷകൾ അനായാസം സംസാരിക്കുന്നതിനു ഒരു പ്രയാസവും ഉണ്ടാവുകയുമില്ല അതാണ്‌ മലയാള ഭാഷയുടെ മഹിമ!!!!!!!
കലാ-സാംസ്കാരിക,ആത്മീയ ഗുരുക്കന്മാരുടെ കാർമ്മികത്വത്തിൽ സംസ്ഥാനത്ത് ഏതാണ്ട് ഇരുപതിനായിരത്തിനു മേൽ കുരുന്നുകൾ ഹരിശ്രീ എന്ന ആദ്യാക്ഷരം കുറിച്ചു സായൂജ്യം നേടി.
മലയാള മണ്ണിൻറെ മഹത്വം ലോകം പണ്ടേ അറിഞ്ഞിട്ടുള്ളതാണ്,അതറിയാത്ത മലയാളിക്ക് ആദ്യ അറിവായി വിജയദശമി ഉപകരിക്കട്ടെ !!!
പലതിനും വിദേശിയരെ അനുകരിക്കുന്ന നമ്മൾ മറന്നുപോകുന്ന ഒന്ന് നാം വല്ലപ്പോഴും ഓർക്കുന്നത് നല്ലതാണ്.വിദേശിയർ പരമാവധി നമ്മളെ,നമ്മുടെ ആചാരങ്ങളെ,വസ്ത്രധാരണ രീതികളെ അനുകരിക്കാൻ ശ്രമിക്കുകയാണ്.
മലയാളം സംസാരിക്കാനും അവർ ശ്രമിക്കുന്നുണ്ട്-പക്ഷെ കഴിയുന്നില്ല,വഴങ്ങുന്നില്ല.
നാം മഹത്വമുള്ളതിനെ കളഞ്ഞ് അഴുക്കിനെ ആശ്രയിക്കുന്നു.
അവരുടെ കാലാവസ്ഥയ്ക്കും,സാഹചര്യങ്ങൾക്കും കഴിയാത്തതിനാൽ അവിടെ നടപ്പാക്കിയ പലതും കണ്ടു നാട്ടിൽ നമ്മൾ നടപ്പാക്കുന്നു.നമ്മുടെ ഭക്ഷണ ക്രമത്തിനും,കാലാവസ്ഥയ്ക്കും യോജിക്കാത്ത പലതും.
കേരളത്തിൽ ശൗശ്ചാലയങ്ങളിൽ വെള്ളത്തിനു പകരം നാം പേപ്പർ ഉപയോഗിക്കുന്നു.
പലയിടങ്ങളിലും ഞാൻ കണ്ടിട്ടുള്ളതാണ്.
അത്രമാത്രം പൊങ്ങച്ചം നമ്മളിൽ വളർന്നു,മലയാളിയുടെ അസ്ഥിത്വം നഷ്ടമായി.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!രഘു കല്ലറയ്ക്കൽ!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ 

No comments:

Post a Comment